അവൾക്ക് മുടിഞ്ഞ അഹങ്കാരമാണ്…. നല്ലൊരു പണികൊടുത്തേ പറ്റു…. എന്തുമാത്രം കാമുകന്മാരാണ് അവൾക്ക്….ഭൂലോക അപ്പരസ്സാണെന്നാണ് ……..

എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ

അവൾക്ക് മുടിഞ്ഞ അഹങ്കാരമാണ്…. നല്ലൊരു പണികൊടുത്തേ പറ്റു…. എന്തുമാത്രം കാമുകന്മാരാണ് അവൾക്ക്….ഭൂലോക അപ്പരസ്സാണെന്നാണ് അവളുടെ വിചാരം…. നിന്റെ അയൽവക്കമായതുകൊണ്ടാണ് ഞാനിതുവരെ ക്ഷമിച്ചത്…ഹും….. ക്രോധത്താൽ അലറിക്കൊണ്ട് സുനുമോൻ പറഞ്ഞു…..

സുനുട്ടാ നീയൊന്നടങ്ങ്… അവൾക്കിട്ട് പണികൊടുത്താൽ പോരെ…. മ്മക്ക് കൊടുക്കാം…. ഇജ്ജ് ബേജാറാകാണ്ടിരി….. ഞാനവനെ സമാധാനിപ്പിച്ചു….

കൊടുക്കണം.. നല്ല എട്ടിന്റെ പണി… സുനു മുഷ്ടിചുരുട്ടി അടുത്തുള്ള മതിലിൽ ഇടിച്ചു… ഇടിച്ച കൈവിരലുകൾ സ്ലോമോഷനിൽ നിവർത്തുന്നത് കണ്ടപ്പോൾ മനസിലായി നന്നായി വേദനയെടുത്തെന്ന്….അത് പുറത്തു കാണിക്കാതെ നിന്ന സുനുവിന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തുചാടി…..

ഞങ്ങൾ രണ്ടാളും അവൾക്ക് കൊടുക്കുന്ന പണികളെപറ്റി ആലോചിച്ചോണ്ട് നിന്നപ്പോഴാണ് അമ്മ ചക്കയിടാൻ പറമ്പിലേക്ക് വന്നത്…..

ന്താടാ സുനുവേ നിന്നെയിപ്പോൾ ഇങ്ങോട്ട് കാണുന്നില്ലല്ലോ….

ജോലിതിരക്കാണ് അമ്മേ… അതാ….

ഉവ്വ് ഉവ്വേ…. എന്തേലും പണിയൊപ്പിക്കാനല്ലാതെ നിന്നെ ഈ വഴിഞാൻ കണ്ടിട്ടില്ലല്ലോ…. ആട്ടെ… ഇന്ന് ആർക്കിട്ട് പണിയൊപ്പിക്കാനാണ് പ്ലാൻ….

അമ്മയോന്ന് വെറുതെയിരിക്ക്… അവൻ ചുമ്മാ വന്നന്നേയുള്ളു…. ഞാൻ ഇടയിൽകയറി പറഞ്ഞു….

ന്റെ മോൻ കള്ളവും പറഞ്ഞുതുടങ്ങിയല്ലേ…. എന്തേലും ഐഡിയ ഇണ്ടോന്ന്ചോ യിച്ചു വാ… അപ്പൊ പറയാം ബാക്കി….അത്രയും പറഞ്ഞുകൊണ്ട് കൈയിലിരുന്ന തോട്ടികൊണ്ട് അമ്മ ഒരു പാവം ചക്കയെ മാനസികമായും, ശാരീരികമായും കുത്തിനോവിച്ചുകൊണ്ടിരുന്നു…

ചക്കയിട്ടുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയപ്പോൾ വീണ്ടും ഞങ്ങളുടെ ചർച്ച ആരംഭിച്ചു….

ഇപ്പോൾ പണികൊടുത്താൽ പ്രശ്നമാകും…. ഇനി കുറച്ച് ദിവസമല്ലേയുള്ളു ഏപ്രിൽ ഒന്നിന് അതോണ്ട് ഏപ്രിൽ ഫൂളിന്റെ അന്നാവാം… അതല്ലേ നല്ലത്… അതാകുമ്പോൾ എന്തേലും പ്രശ്നമായാലും പ്രശ്നമില്ല… ഞാൻ പറഞ്ഞു….

എന്റെ അഭിപ്രായത്തോട് സുനുവും യോജിച്ചു…

അങ്ങനെ മാർച്ച്‌ 31 സന്ധ്യയായപ്പോൾ സുനു വീട്ടിലെത്തി….. വീടിന്റെ ഉമ്മറത്തിരുന്ന് പദ്ധതികൾ ഞങ്ങൾ ആസൂത്രണം ചെയ്യ്തു…. രാത്രി രണ്ടുമണിയാകുമ്പോൾ അവളുടെ മുറിയുടെ സൈഡിലിട്ട് ഗുണ്ട് പൊട്ടിക്കുക…. അതായിരുന്നു പ്ലാൻ….

അപ്പോൾ എല്ലാം പറഞ്ഞപോലെ….. രാത്രി രണ്ടുമണി…. ഞങ്ങൾ പിരിയാൻ തുടങ്ങിയപ്പോൾ അമ്മ അവിടേക്ക് വന്നു….

ടാ പൊട്ടന്മാരെ…. നിങ്ങളുടെ പദ്ധതിയെല്ലാം ഞാൻ കേട്ടു…. ഒരു ഗുണ്ടു പൊട്ടിച്ചാണോ അവളുടെ അഹങ്കാരം മാറ്റാൻ നോക്കുന്നത്…. കഷ്ടം…. നിങ്ങളുടെ ഈ പദ്ധതി ശബ്ദമലിനീകരണം, പരിസ്ഥിതി മലിനീകരണം എന്നിവമാത്രമേ ഉണ്ടാക്കു…..

ഞങ്ങൾ രണ്ടാളും അമ്മയെ നോക്കി… അമ്മ വല്ലാണ്ട് കാടുകയറുന്നപോലെ തോന്നി….

അമ്മേ…….ഞാൻ പെട്ടെന്ന് വിളിച്ചു….

അഹ്.. ഞാൻ പറഞ്ഞതെന്താണെന്ന് വച്ചാൽ വേറെയാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ പണികൊടുക്കാൻ നോക്ക്…

അമ്മ പറഞ്ഞതും ശരിയാണെന്ന് തോന്നി… പിന്നെ അതിനെക്കുറിച്ചായി ചിന്ത….

കുറച്ച് കഴിഞ്ഞപ്പോൾ ഒരു വാക്കത്തിയും, ഒരു പേനയും പേപ്പറുമായി അമ്മ വന്നു….

വാക്കത്തി എന്റെ നേർക്ക് നീട്ടിയിട്ട് അമ്മ പറഞ്ഞു…. ബാ…. പുറകിലുള്ള പറമ്പ് വരെ പോയിട്ട് വരാം….

ഞങ്ങൾ മൂന്നാളും പറമ്പിലേക്ക് നടന്നു…. ഒരു വാഴ ചൂണ്ടികാണിച്ചുകൊണ്ട് അമ്മ പറഞ്ഞു…..

വെട്രാ അതിനെ….

കേട്ടപാതി കേൾക്കാത്ത പാതി സുനുമോൻ ചാടി വാഴക്കിട്ട് വെട്ടി…. അറഞ്ചം പുറഞ്ചം വെട്ടി…. ഘടാഘടിയനായ ആ വാഴ നിലംപൊത്തി….. ആ വാഴയും ചുമന്നുകൊണ്ട് ഞങ്ങൾ ഉമ്മറത്തു വന്നു….

ആ പേപ്പർ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു…. ഞാൻ പറയുന്നതുപോലെ അതിലെഴുത്….

സുനുമോൻ പേനയെടുത്തു റെഡിയായി…..

“പ്രിയേ….

നമ്മളുടെ പ്രണയം ഞാൻ വീട്ടിൽ പറഞ്ഞു… എന്റെ വീട്ടിൽ പ്രശ്നമൊന്നുമില്ല…. എന്റെ അമ്മക്ക് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടു…. ഇനി നിന്റെ ഊഴമാണ്…. നിന്റെ വീട്ടിൽ എങ്ങനെയെങ്കിലും നമ്മുടെ കാര്യം അവതരിപ്പിക്കുക…. വർഷം 3 കഴിഞ്ഞില്ലേ…. ആകെ പ്രശ്‌നം നിന്റെ അമ്മയാണെന്നറിയാം…. എത്ര ദേഷ്യമുണ്ടെങ്കിലും അമ്മയെ താടകയെന്നൊന്നും വിളിക്കരുത്…. നമ്മുടെ അമ്മയല്ലേ…. ഇനിയെങ്കിലും അമ്മയെ താടക, ഭൂതന എന്നുള്ള പേരുകൾ വിളിക്കാതിരിക്കുക…. നിന്റെയമ്മ ഭയങ്കരിയാണെന്ന് നീ പറയുമെങ്കിലും പാവമാണെന്നാണ് എനിക്ക് തോന്നുന്നത്…. എങ്കിലും എത്രയും വേഗം നമ്മുടെ കാര്യം വീട്ടിലറിയിക്കുക….. ഞാനിപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾക്കിടാനുള്ള പേര് തപ്പുന്ന തിരക്കിലാണ്…. നാളെ പഴയ സ്ഥലത്തുവച്ച് കാണാം…

എന്ന്

നിന്റെ സ്വന്തം….

ഉമ്മ… ഉമ്മ… ഉമ്മ..

ലെറ്റർ എഴുതികഴിഞ്ഞതും സുനുമോൻ അമ്മയെനോക്കി….

നീ നോക്കേണ്ട…. പണ്ടൊരു പന്നി എനിക്കിതുപോലൊരു പണിതന്നതാണ്….. നിങ്ങളീ ലെറ്റർ ഇന്ന് രാത്രി അവളുടെ വീട്ടിലെ ലെറ്റർ ബോക്സിൽ ഇടുക…. എന്നിട്ട് ഈ വാഴ അവളുടെ വീടിന്റെ മുൻവാതിലിൽ ചാരിവച്ചിട്ടിങ്ങു പോരെ…..

ഞങ്ങൾ രണ്ടാളും പരസ്പരം മിഴിച്ചുനോക്കി…… അത്രയും പറഞ്ഞിട്ട് അമ്മ അകത്തേക്ക് കയറിപ്പോയി….. വാഴയും ചുമന്നുകൊണ്ട് ഞങ്ങൾ അവളുടെ വീട്ടിലെത്തി വാതിലിൽ ചാരിവച്ചിട്ട് ലെറ്റർ ബോക്സിൽ ലെറ്ററും ഇട്ട് വീട്ടിലേക്ക് മടങ്ങി…..

റിസൾട്ട്‌ അറിയാനായി ഞങ്ങൾ അലാറം വച്ചെഴുനേറ്റ് കാതോർത്തിരുന്നു…..

“ന്റമ്മച്ചിയേ…….”

അളിയാ… എന്തോഒരു ശബ്ദം നീ കേട്ടില്ലേ… ഒരു നിലവിളിപോലെ…..

ശരിയാണ്… ഞാനും കേട്ടു…. ഒരു സ്ത്രീശബ്ദം…..ബാ നോക്കാം….

ഞാനും സുനുവും ഒന്നുമറിയാത്തപോലെ അവളുടെ വീടിന്റെ മുന്നിലൂടെ നടന്നു….. നോക്കുമ്പോൾ വാഴയും താങ്ങി തറയിൽനിന്നും എഴുനേറ്റ് വരുന്നഅവളുടെ അമ്മ….. കൂടാതെ എന്തോ ഉച്ചത്തിൽ പിറുപിറുക്കുന്നുണ്ടു മുണ്ട്…. ശ്രദ്ധിച്ചപ്പോഴാണ് മനസിലായത് പ്രാക്കാണെന്ന്….

ഏത് മുടിഞ്ഞകാലമ്മാരാണോ… അവന്മാരുടെ തലേൽ ഇടിത്തീവീഴും….

ആ ഇപ്പൊ വീഴും…. സുനു പിറുപിറുത്തു….

നിനക്ക് സമാധാനമായില്ലേ….

ഇല്ലളിയാ…. ആ ലെറ്ററൂടെ….

അത് വിട്…. ഇനി ഇതിന്റെ പിറകെ നടക്കാൻ എനിക്ക് വയ്യ…. ഞാൻ പറഞ്ഞു…. ലെറ്ററിന്റെ കാര്യം ഉപേക്ഷിച്ചു ഞങ്ങൾ മടങ്ങി… രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവളുടെ വീട്ടിൽ നിന്നും ഉച്ചത്തിലുള്ള സംസാരം…. വഴക്കാണെന്നു മനസിലായി….. അവളുടെ ഉച്ചത്തിലുള്ള കരച്ചിലും കേൾക്കാം….

അമ്മക്കിത്ര ബോധമില്ലേ…. ഇതെനിക്ക് ആരോ പണിതരാൻ ചെയ്തതാണ്… അല്ലങ്കിൽ ലെറ്റർ ബോക്സിൽ കൊണ്ടിടുമോ…. എന്റെ കയ്യിലല്ലേ തരൂള്ളൂ….

ആഹാ… അപ്പോൾ നീ കയ്യിലും വാങ്ങാറുണ്ടല്ലേ….. അവളുടെ അമ്മ അലറി….

ഇത് കേട്ടതും എന്റെ അമ്മ അവിടേക്ക് ചെന്ന് രണ്ടാളെയും പിടിച്ചുമാറ്റി….

അപ്പോഴേക്കും സുനു വീട്ടിലേക്ക് വന്നു….

ന്താടാ അവിടൊരു ബഹളം….

ഒന്നുമില്ല സുനുട്ടാ…. അന്നത്തെ ലെറ്റർ…..

ആഹാ… പൊക്കിയോ…. അടിപൊളി…. അവളുടെ അഹങ്കാരം അല്പം കുറയട്ടെ….
സുനു പല്ലുഞെരിച്ചു….

എന്നിട്ട് അമ്മയെവിടെ കാളി….

ആ…. ദേ…. ലെറ്ററിന്റെ ഐഡിയ പറഞ്ഞ ആളുതന്നെ സമാധാനിപ്പിക്കാൻ പോയിട്ടുണ്ട്…. ന്താ ല്ലേ….

സുനു നോക്കുമ്പോൾ രണ്ടാളെയും ചേർത്തുപിടിച്ചിരിക്കുന്ന,ലിറ്റിൽ ബിറ്റ് സൈക്കോയായ,എന്റമ്മയെന്ന സമാധാനത്തിന്റെ വെള്ളരിപ്രാവിനെയാണ് കാണാൻ കഴിഞ്ഞത്….

Related Posts

Leave a Reply

Your email address will not be published. Required fields are marked *