അവൾ കലിപ്പിലാനന്ന്‌ തോന്നുന്നു. അവൾക്കു അറിയില്ലല്ലോ എഴുതിക്കഴിഞ്ഞ കഥയുടെ പ്രതികരണം കിട്ടാതെ വിഷമിച്ചിരിക്കുന്നവന്റെ മനസ്സ്…….

അയാൾ കഥ എഴുതുകയാണ്

Story written by Navas Amandoor

ഇന്നലെ രാത്രി ഉറക്കം കളഞ്ഞു എഴുതി ഉണ്ടാക്കിയ കഥയാണ്.രാവിലെ പോസ്റ്റിയിട്ട് രണ്ടുമണി്ക്കൂർ കഴിഞ്ഞു ഒരു പ്രതികരണവുമില്ല.

“ലൈക്ക് ഇല്ല കമൻഡ്‌സ് ഇല്ല.വായിക്കാൻ ആളെ കിട്ടിയില്ല.കട്ടൻ ചായയും കിട്ടിയില്ല. “

അടുക്കളയിൽ നിന്ന അവൾ കേൾക്കാനായി ഉച്ചത്തിലാണ് പറഞ്ഞത്

“കട്ടൻ ചായ.. നിങ്ങൾക്കു ലൈകു തരുന്ന അവളുമ്മാരോട് ഉണ്ടാക്കി തരാൻ പറ “

അവൾ കലിപ്പിലാനന്ന്‌ തോന്നുന്നു. അവൾക്കു അറിയില്ലല്ലോ എഴുതിക്കഴിഞ്ഞ കഥയുടെ പ്രതികരണം കിട്ടാതെ വിഷമിച്ചിരിക്കുന്നവന്റെ മനസ്സ്.

വന്നല്ലോ ഒരു ലൈക്ക് ഒരു പൂച്ചക്കുട്ടി കമന്റും. കിട്ടിയതിനു നന്ദി അറിയിച്ചു ചിരിച്ച മുഖത്തോടെ ചായ കൊണ്ടുവന്ന അവളെ നോക്കി.

“എന്താ ഇപ്പൊ ഇത്ര ചിരിക്കാൻ “

“എടി, എനിക്ക് ഒരു അവാർഡ് കിട്ടി ഇപ്പൊ “

“ആണോ.. സമാധാനമായോ.”

“എന്നാ ഇത്‌ കുടിക്കു.അടുത്തത് പടച്ചുണ്ടാക്കി ലൈക്ക് വാങ്ങാൻ നോക്ക് “

കലിതുള്ളി പിറുപിറുത്തു അവൾ അടുക്കളയിലേക്കു പോയി. അതിനിടയിൽ കുറച്ചു ലൈക്ക് കിട്ടി.

“ആഴ്ച്ചയിൽ ഒരു ദിവസം വീട്ടിൽ ഉണ്ടാകു. ജോലി സ്ഥലത്തു ഇരുന്നു ആറ് ദിവസം തോണ്ടിയിട്ടും ഒരീസം ഇവിടെ വന്നാൽ ആ സാധനം താഴെ വെക്കില്ല.ഇങ്ങനെയുണ്ടോ ഒരു എഴുത്തുകാരൻ. വീട്ടിലെ കാര്യങ്ങൾ മോന്റെ വിശേഷങ്ങൾ. വയ്യാണ്ട് കിടക്കുന്ന അമ്മയുടെ കാര്യങ്ങൾ അങ്ങേർക്കു ഒന്നും അറിയണ്ട കൂറേ ലൈക്ക് കിട്ടണം.”

അവൾ പറയുന്നത് കേട്ടിട്ട് മൊബൈൽ എടുത്തു വെച്ചു അടുക്കളയിലേക്കു ചെന്നു.

“എന്താ നിന്റെ പ്രശ്നം മോളേ “

“ഒരു ദിവസമല്ലേ ഇവിടെ ഉള്ളു.ഒന്ന് അടുത്തു വന്നിരുന്നു സ്‌നേഹത്തോടെ എന്തങ്കിലുമോന്ന് പറഞ്ഞൂടെ. ചേട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ല “

അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കാണാതിരിക്കാൻ മുഖം വെട്ടിച്ചു.ശെരിയാണ് ഇങ്ങിനെ ആയിരുന്നില്ല. വീട്ടിൽ വന്നാൽ മുൻപ് ആഘോഷമായിരുന്നു. അടുക്കളയിൽ അവൾക്കൊപ്പം തമാശ പറഞ്ഞു ഒരുമിച്ചു നിൽക്കും. മോനെ കളിപ്പിച്ചും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചും ഒരു ദിവസം പോകുന്നത് അറിയില്ലായിരുന്നു. ഇപ്പൊ വന്നിട്ട് ഇത്ര സമയമായിട്ടും അവനെ ശ്രദ്ധിച്ചതു പോലും ഇല്ല. മനസ്സ് ആരുടെയോ യൊക്കെ ലൈകിനു വേണ്ടി ദാഹിച്ചു.എഴുതാൻ വിഷയങ്ങൾ തേടി നടന്നു മനസ്സ്.

“കൂറേ ഞാൻ സഹിച്ചു.സഹിക്കെട്ടപ്പോ എന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്.ചേട്ടൻ എഴുതുന്നതും ആളുകൾ അത് വായിക്കുന്നതും എനിക്കും ഇഷ്ടമാണ്.പക്ഷെ ഇവിടെ കിട്ടുന്ന ഇത്തിരി സമയം അത് ഞങ്ങൾക്ക് തന്നൂടെ “

എല്ലാത്തിനും കാരണം കണ്ടത്തി മറുപടി പറയും. അവളോട്‌ പറയ്യാൻ മറുപടി ഇല്ല.പറയാൻ വാക്കുകൾ ഇല്ലാതെ തല കുനിക്കേണ്ടി വന്നു.

“നീ ക്ഷമിക്കു മോളേ ഇനി അങ്ങിനെ ഉണ്ടാവില്ല “

അടുക്കളയിൽ വല്ലാത്ത ചൂട്.വിയർത്തു കുളിച്ചു. പുറത്തേക്കു വന്നു.ഒരിക്കലും കാണാത്ത എവിടെയോ ഉള്ളവരെ സന്തോഷിപ്പിക്കാൻ സമയം ഉണ്ടാക്കി എഴുതുന്നു. അവർക്കുവേണ്ടി മണിക്കൂറുകകൾ കളയാനും സന്തോഷം.എന്നിട്ട് കുടുംബത്തിൽ ഉള്ളവർക്ക് ഇത്തിരി സന്തോഷം കൊടുക്കാൻ കഴിയാതെ പോയി.

മോൻ നല്ല ഉറക്കമാണ് അവന്റെ അടുത്തു പോയി കിടന്നു.ഒരു കൈ കൊണ്ട് അവനെ ചേർത്തു പിടിച്ചു.റൂമിലേക്ക് അവളും വന്നു അവരുടെ കിടപ്പ്‌ സന്തോഷത്തോടെ നോക്കി നിന്നു.

“ഞാൻ പറഞ്ഞത് വിഷമായോ ഏട്ടന് .”

“ഏയ് ഇല്ല മോളേ നീ പറഞ്ഞതാണ് ശരി.”

Related Posts

Leave a Reply

Your email address will not be published. Required fields are marked *