എന്തിനാ മാഷേ അവളുടെ പിന്നാലെ നടന്നു നാണം കെടുന്നെ അവൾ ആണെങ്കിൽ മാഷിനെ മൈന്റ് പോലും ചെയ്യുന്നില്ല…….

മറുപുറം

Story written by Noor Nas

അവൾക്ക് മുന്നിൽ തുറക്കാൻ ഭയക്കുന്ന ഹൃദയത്തോടെ ബാലു….

അയാൾക്ക്‌ പിറകിൽ തുറന്ന ഹൃദയത്തോടെ രേണുകയും

രേണുക. എന്തിനാ മാഷേ അവളുടെ പിന്നാലെ നടന്നു നാണം കെടുന്നെ അവൾ ആണെങ്കിൽ മാഷിനെ മൈന്റ് പോലും ചെയ്യുന്നില്ല,.

ബാലു. ഇഷ്ട്ടം എന്നത് പിടിച്ചു വാങ്ങിക്കാൻ ഉള്ളതല്ല അത് താനെ തേടി വരണം..അതോണ്ട് എന്റെ മോൾ പോയി തട്ട് കടയിൽ ചെന്ന് ആ അച്ഛനെ സഹായിക്ക്. രേണുക എന്തിനാ മാഷേ ഈ ഒഴിവാക്കാൽ ?

ബാലു..എന്റെ കണ്ണുകളിൽ നിന്റെ ഈ രൂപത്തിന് കാമുകിയുടെ ലുക്ക് ഇല്ലാ മുത്തേ. ഏറി പോയാൽ ഒരു സഹോദരി ലുക്കെ വരുന്നുള്ളു…

അവൾ ഒരു കവിതയെ പോലെ മനഹോരമാണ്.. എന്റെ നെഞ്ചിൽ ഞാൻ ചേർത്ത് വെച്ച കവിതാ പുസ്തകമാണ് അവൾ

എത്ര വായിച്ചാലും വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന ഒരു കവിത..

രേണുക. ചിരിച്ചു ക്കൊണ്ട്

അവസാനം മാഷ് ഒരു കോമാളിയെ പോലെ ആവാതിരുന്നാൽ മതി..

ബാലു. അങ്ങനെ ആയാൽ തന്നെ നിന്നക്ക് എന്തിനാ ഇത്ര ബേജാറ്?

രേണുക ബാലു കാണാതെ കണ്ണുകൾ തുടച്ചു..

ദൂരെ നിന്നും കേൾക്കുന്ന സൈക്കിൾ ബെൽ അതിന് ഏതോ ഒരു പഴയ സിനിമ പാട്ടിന്റെ ഇണം ഉണ്ടായിരുന്നു..

കുറച്ച് കഴിഞ്ഞപ്പോൾ ഇടവഴിയിൽ നിന്ന് സംസാരിക്കുന്ന അവർക്ക് അരികിലേക്ക് വന്ന മാധവേട്ടന്റെ സൈക്കിൾ

ബാലുവും രേണുകയും അയാൾക്ക് പോകാനായി വഴിയൊരുക്കി ഒതുങ്ങി നിന്നപ്പോൾ. അയാൾ സൈക്കിൾ നിർത്തി അതിൽ ഇരുന്ന് ക്കൊണ്ട് തന്നേ ഒരു കാൽ നിലത്തു കുത്തി ശേഷം

ബാലുനോട് അല്ല മാഷേ മാഷിനെ ഈയിടെ ആയിട്ട് ഈ ഇടവഴിയിൽ ചുറ്റി കറങ്ങുന്നത് കാണാമല്ലോ ഇന്നി സ്കൂളിലേക്ക് വേണ്ടി പിള്ളേരെ പിടിക്കാൻ എങ്ങാനും ഇറങ്ങിയതാണോ ഹേ?

എന്തോ തമാശ പറഞ്ഞത് പോലെ അയാൾ സ്വയം പൊട്ടി ചിരിച്ചപ്പോൾ. അയാൾക്ക് ഒന്നും തോന്നേണ്ട എന്ന് കരുതി ബാലുവും രേണുയും അയാളുടെ കൂടെ ചേർന്നു ചിരിച്ചു… പിന്നെ രേണുകയോട് അല്ല മോളെ ഇന്ന് മോൾ തട്ട് കടയിൽ പോയില്ലേ?

ഇല്ലാ എന്ന അർത്ഥത്തിൽ രേണുക തലയാട്ടിയപ്പോൾ..

എന്തോ അർത്ഥം വെച്ച പോലെ മുളിയ ശേഷം അയാൾ ഉം നടക്കട്ടെ നടക്കട്ടെ എന്ന് പറഞ്ഞ് സൈക്കിളിൽ കയറി പോകുബോൾ.

ഏതോ പഴയ മലയാള സിനിമയുടെ വരികൾ അയാളുടെ ചുണ്ടിൽ ഉണ്ടായിരുന്നു.. കൂടെ സൈക്കിൾ ബെല്ലിന്റെ താളവും

അയാൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ രേണുക ബാലുനോട് മാഷിന് ആളെ മനസിലായോ?

ബാലു അയാൾ പോയ വഴി നോക്കി ക്കൊണ്ട്.. മനസിലാകാത്തത് പോലെ രേണുകയോട് ഇല്ലാ

രേണുക മാഷ് നെഞ്ചിൽ ചേർത്തു വെച്ച ആ കവിത പുസ്തകമില്ലേ അതിന്റെ ഉടമ..

ബാലു തന്നെ ?.

രേണുക ഉം…

ബാലു.. ആൾ തന്നി കത്തി ആണെന്ന് തോന്നുന്നു.. നല്ല സന്തോഷത്തിൽ ആണല്ലോ അയാൾ എന്നും ഇങ്ങനെയാണോ ?

രേണുക. എന്നും ഇങ്ങനെയല്ല കുറച്ചിസം ആയിട്ട് ഇങ്ങനെയാ..

ബാലു രേണുകയെ നോക്കി..

രേണുക.. മാഷിന്റെ ഹൃദയത്തിൽ ചേർത്തു വെച്ച ആ കവിത പുസ്തകം ഇല്ലേ ?

വായിച്ചാലും വായിച്ചാലും മതി വരാത്ത ആ കവിത പുസ്തകം

അതിന്റെ കല്യാണം ഉറപ്പിച്ചു ചെക്കൻ വിദേശത്ത് ആണത്രേ…

അത് പറയണം പറയണം എന്ന് വെച്ചാ

മാഷ് കവിതയെയും പ്രതീക്ഷിച്ച് ഇടവഴിയിൽ വന്ന് നിക്കുബോ

ഞാൻ മുകളിന് താഴേക്ക് ഇറങ്ങി വരുന്നേ.

ബാലുന്റെ കണ്ണുകൾ കണ്ണീരിൽ ഒന്ന് കലങ്ങിയോ ?

ബാലു മുകളിലേക്ക് നോക്കി രേണുകയുടെ കൊച്ചു വീടിന്റെ മുറ്റത്തു മാങ്ങയുടെ അ ണ്ടി ച പ്പി ക്കൊണ്ടിരിക്കുന്ന ഒരു വള്ളി നിക്കർ ഇട്ട പയ്യൻ..

ബാലു. രേണുകയുടെ അനുജൻ ആണല്ലേ..?

രേണുക. ഉം

ബാലു എന്തക്കയോ പറഞ്ഞു മനസിലെ ദുഃഖ ഭാരം കുറക്കാൻ ശ്രമിക്കുന്നത് പോലെ രേണുകയ്ക്ക് തോന്നി…

ബാലുന്റെ സങ്കടം കണ്ട് രേണുക മാഷ് അവളോട്‌ ഇന്ന് വരെ ഇഷ്ട്ടം തുറന്ന് പറഞ്ഞിരുന്നില്ലേ.

ബാലു. കണ്ണുകൾ തുടച്ച് മുഖത്ത് ചിരി വരുത്തി ക്കൊണ്ട്.

പറയാ പറയാ എന്ന് കരുതി ദിവസങ്ങളും മാസങ്ങളും അതിന്റെ പാട്ടീന്ന് അങ്ങ് പോയി. പറയാനും പറ്റിയില്ല.. കൈന് പോകുകയും ചെയ്തു

പിന്നെ ചിരിച്ചു ക്കൊണ്ട് ബാലു

രേണുക പറഞ്ഞത് പോലെ തന്നെ കോമാളിയുടെ വേഷം ഞാൻ കെട്ടി കഴിഞ്ഞിരിക്കുന്നു…

ബാലുനോട് ഒന്നും പറയാതെ

ഇടവഴിയിൽ നിന്നും കൽപടികൾ കേറി മുകളിലേക്ക് പോകുന്ന രേണുക..

അതും നോക്കി ബാലു..

ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

വീടിന്റെ വാതിൽക്കൽ നിന്ന് ക്കൊണ്ട് രേണുക

മാഷേ മാഷിന്റെ ഹൃദയത്തിൽ ചേർത്തു വെച്ച ആ കവിത പുസ്തകത്തിന്റെ താളുകൾ ഒന്ന് മറച്ചു നോക്കിയേ മറുപുറത്ത് ചിലപ്പോ ഒരു പാവം തട്ടുക്കടക്കാരന്റെ മോളെ കണ്ടേക്കാം

ബാലു രേണുകയുടെ ആ വാക്കുകൾ ഒരു തമാശ പോലെയെ കണ്ടുള്ളു.

പൊടി എന്ന് പറഞ്ഞ് ബാലു അവിടെന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

പിറകിൽ നിന്നും വീണ്ടും രേണുക..

മാഷേ ആ സഹോദരി ലുക്ക് അങ്ങ് എടുത്തു മാറ്റി മാഷിന്റെ ഹൃദയത്തിൽ ഒരു കാമുകിയുടെ ലുക്ക് തന്നുടെ എന്നിക്ക് ഹേ..???

പൊടി കാന്താരി എന്ന് പറഞ്ഞ് ബാലു അവിടെന്ന് നടന്നു നിങ്ങുബോൾ

രേണുകയുടെ ചുണ്ടുകൾ മന്ത്രിച്ചു

പാവം എന്റെ മാഷ്…

ഇടവഴികളിൽ പൊഴിഞ്ഞു വീണ ബാലുന്റെ കണ്ണീർ തുള്ളികൾ പൊളിച്ചത്രേ ണുകയുടെ ഹൃദയത്തെ ആയിരുന്നു.

അപ്പോളും ബാലു പറയാതെ ബാക്കി വെച്ചു പോയ പ്രണയത്തെ തേടി രേണുകയുടെ മനസ് ആ ഇടവഴികളിൽ അലയുകയായിരുന്നു

പക്ഷെ ആ ഇടവഴികൾ ശൂന്യമായിരുന്നു..

ചേച്ചി അനിയന്റെ വിളിയിൽ നിന്നും ഉണർന്ന രേണുക.

ഇതിന് കൂട്ട് പോവോ എന്ന് പറഞ്ഞ് കൈയിൽ ഉള്ള മങ്ങാണ്ടി അവൻ ഇടവഴിയിലേക്ക് എറിഞ്ഞപ്പോൾ..

രേണുക അവനെ ബോധ്യപെടുത്താൻ വെറുതെ ഒന്നു ചിരിച്ചു…

ശേഷം രേണുക അകത്തേക്ക് കയറി പോകുബോൾ..

മുറ്റത്തും നിന്നും കേൾ ക്കുന്ന ഒന്നും അറിയാത്ത ഒരു ബാല്യത്തിന്റെ ചിരിയുമായി രേണുകയുടെ അനിയൻ.. അതിൽ ചേച്ചിയെ പറ്റിച്ച സന്തോഷത്തിന്റെ ആരവം ഉണ്ടായിരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *