എന്നും വീട്ടിലെ നാലു ചുമരുകൾക്ക് ഉള്ളിൽ തനിച്ചായതോർത്ത് കൂട്ടി വച്ച പരിഭവങങ്ങളും പരാതികളുമായ് അവൾക്ക് പറയാൻ ഒരുപാടുണ്ടായിരുന്നു….

എഴുത്ത് :- മനു തൃശ്ശൂർ

ഉമ്മറത്തെ ചവിട്ടു പടിയിൽ ചെരിപ്പിടുന്ന ശബ്ദം കേട്ടാവണം…

ആ ഹ.. ഏട്ടൻ ഇന്ന് നേരത്തെ വന്നോന്ന് ചോദിച്ചും കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി വന്നത്..

ഞാനവൾക്കൊരു പുഞ്ചിരി നൽകി കൈയ്യിൽ പിടിച്ച സാധനങ്ങളുടെ കവർ അവളുടെ കൈയ്യിലേക്ക് കൊടുത്ത് അകത്തേക്ക് കയറുമ്പോൾ

എന്നും വീട്ടിലെ നാലു ചുമരുകൾക്ക് ഉള്ളിൽ തനിച്ചായതോർത്ത് കൂട്ടി വച്ച പരിഭവങങ്ങളും പരാതികളുമായ് അവൾക്ക് പറയാൻ ഒരുപാടുണ്ടായിരുന്നു.

നിസ്സഹായതയിൽ എല്ലാം കേട്ട് കൊണ്ട് നിന്ന് ഒടുവിൽ ഞാനവളോട് പറഞ്ഞു

” മതി നീയൊരു ഗ്ലാസ് ചായ എടുത്ത് താ.!!

ആ നേരം.പറഞ്ഞു വന്ന വാക്കുകൾ പകുതി മുറിച്ചു കൊണ്ട് കൈയ്യിലേ കവറുകളുമായ് അടുക്കളയിലേക്ക് പോകുമ്പോൾ..

നാലു ചുമരുകൾക്ക് ഉള്ളിൽ അടച്ചിരിക്കേണ്ടി വരുന്ന ഒരോ പെണ്ണിൻ്റെയും ജീവിതം ഓർത്ത് എനിക്ക് സഹതാപം തോന്നി..

ഷർട്ടഴിച്ചു മുണ്ടെടുത്തു ഹാളിൽ വന്നിരിക്കുമ്പോഴേക്കും അവളെനിക്ക് ചായയുമായ് വന്നു കഴിഞ്ഞിരുന്നു. .

ഒരു നിമിഷം എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്ന മനസ്സിനെ അടക്കി പിടിച്ചു കൊണ്ട് അവളെന്നെ നോക്കി… വീണ്ടും ചോദിച്ചു..

” ഇന്നും മീൻ കൊണ്ടു വന്നിട്ടുണ്ടല്ലെ പറഞ്ഞു തിരികെ തെല്ലു ദേഷ്യം കൊണ്ട് അടുക്കളയിലേക്ക് പോയത്…..

ഞാൻ അവൾ തന്ന ചായ കുടിച്ചു ടീവിലേക്ക് നോക്കി ഇരിക്കുമ്പോൾ ആയിരുന്നു അടുക്കള പുറത്തെ കിണർ വക്കത്ത് നിന്നും അവളെന്നെ വിളിച്ചിട്ട് പറഞ്ഞത്..

അടുപ്പത്തിട്ട ആരിയൊന്ന് നോക്കിയിട്ട് ഏട്ടനൊന്നിങ്ങു വന്നെ.!!!

കേട്ടപ്പടി കൈയ്യിലെ ചായ ഗ്ലാസ്സുമായ് അടുക്കള പുറത്തേക്ക് ചെന്ന്.എന്താന്ന് ചോദിക്കുമ്പോൾ എന്നത്തെ പോലെയും ബാധ്യതകളുടെ കെട്ടഴിച്ചു കഴിഞ്ഞിരുന്നു…..

“ദേ..അനിയേട്ട എപ്പോഴും നിങ്ങൾ ഈ കുഞ്ഞു മീനെ വാങ്ങി കൊണ്ടു വരുള്ളു..?? .

“ഏത്ര തവണയായി ഞാൻ പറയുന്നു.ഈ രാത്രിയാകും നേരത്ത് ഇത്തരം മീൻ കൊണ്ട് വരെരുത് എന്ന്..

ഇതൊന്ന് നന്നാക്കി എടുക്കാൻ തന്നെ എത്ര നേരമെടുക്കും അറിയോ..?

‘ഒന്നാമത് എനിക്ക് നടുവേദന ഉള്ളതാണെന്ന് കൂടി ഓർക്കണം.

മനപ്പൂർവ്വം അല്ല ല്ലോ വേറെ കിട്ടിയില്ല !!

പിന്നെ നിനക്ക് എങ്ങോട്ടും പോകാനില്ലല്ലോ ??

“ആഹാ ഞാനിത് പ്രതീക്ഷിച്ചു നിങ്ങളിതു തന്നെ പറയുമെന്നും .ഇനിയും ഇമ്മാതിരി സാധനം കൊണ്ട് വന്ന ഞാനെടുത്തു കളയും

പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല..

രാത്രി കഴിക്കാൻ നേരം വരെയും അവളുടെ പരിഭവവും പരാതികളും തീർന്നു കാണില്ല..

അപ്പോൾ എനിക്ക് ദേഷ്യവരും ആ ദേഷ്യം ഞാൻ ചിലപ്പോൾ അവളുണ്ടാക്കിയ കറികളോട് തീർക്കാറും..

അപ്പോഴവളുടെ പിറുപിറുത്തുള്ള സംസാരം അടുക്കളയിൽ കേൾക്കാം.

” വച്ചുണ്ടാക്കി കൊടുത്ത നല്ലതൊന്നും പറയില്ല..വാ തുറക്കുന്നത് തന്നെ എൻ്റെ നാശത്തിന് മാത്രം കാണുന്ന ഒരോ കാര്യങ്ങള്

ദൈവമെ എൻ്റെ ജീവിതം മാത്രമെന്ത ഇങ്ങനെയായെന്ന് പറഞ്ഞു പാത്രങ്ങൾ ഉറക്കെ തറയിൽ അമരുന്നത് കേൾക്കാം ..

ഒടുവിൽ രാത്രിയിലെ ജോലിയെല്ലാം കഴിഞ്ഞു മേലു കഴുകി വരുമ്പോഴേക്കും സമയം പതിനൊന്നിനോട് അടുത്തിരിക്കും.

ആ നിമിഷം ജോലി ക്ഷീണവും നഷ്ടബോധവും കൊണ്ടാണോ അറിയില്ല കിടക്കാല്ലെ ഏട്ടാന്ന് പറഞ്ഞ് എനിക്ക് മുന്നെ അവൾ മുറിയിൽ പോയി കിടന്നിരിക്കും.

ഒടുവിൽ ടീവി ഓഫാക്കി മുറിയിലേക്ക് വരുമ്പോൾ എൻ്റെ ചുവടുകൾ കേൾക്കുമ്പോൾ അവൾ ദേഷ്യത്തോടെ പറയുന്നു കേൾക്കാം..

”അതല്ലേലും എന്നും അങ്ങനെ തന്നെ.. ഒരു സ്നേഹം ഇതിയന് എന്നോടില്ല..

അവളൊരു പെണ്ണായ് പോയില്ല എന്നോ കൂട്ടിവെച്ച ആഗ്രഹങ്ങളുടെ നൂൽ ബന്ധം നഷ്ട പെടുമ്പോൾ പെൺ മനസ്സ് എപ്പോഴും അങ്ങനെ ആണല്ലോ ..

എല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞു എന്ന് അറിയുമ്പോൾ തൻ്റെ പുരുഷനിൽ നിന്നും ഒരിറ്റു സ്നേഹത്തിന്റെ നനവുള്ളൊരു ഉറവ അവളുടെ മനസ്സു മോഹിക്കുന്നുണ്ടാകും

അല്ലെങ്കിൽ ഒരു നിമിഷം എങ്കിലും തൻ്റെ സ്നേഹ സാമിപ്യവും ഒരു തലോടലും ..

ഞാൻ മെല്ലെ ബഡ്ഡിലേക്ക് കിടന്നു ആ നിമിഷം തിരിഞ്ഞു കിടക്കുന്ന അവളെ ചേർത്ത് പിടിക്കാൻ ശ്രമിച്ചാപ്പോൾ സങ്കടം പോലെ പറയുന്നതാണോ അറിയില്ല ?

എനിക്ക് നല്ല ക്ഷീണമുണ്ട് ശരീരം അനക്കാൻ വയ്യ നിങ്ങളൊന്നു നീങ്ങി കിടക്ക് പറഞ്ഞു ചുരുണ്ട് കൂടി ഒരറ്റത്തേക്ക് കിടക്കും..

പക്ഷെ ആ നിമിഷം എൻ്റെ കൈ കൊണ്ട് ഒന്ന് ചുറ്റി പിടിച്ചിരുന്നു എങ്കിൽ അവൾ മനസ്സു കൊണ്ട് മോഹിക്കുന്നുണ്ടാവും?

പക്ഷെ അവൾ എനിക്ക് മുഖം തരാതെ തിരിഞ്ഞു കിടന്നു അവൾ ഉറക്കത്തിലേക്ക് പോയിരുന്നു..

പിന്നെ രാത്രിയിൽ എപ്പോഴോ ഉറക്കത്തിൽ എന്തോ പതിയുന്ന ശബ്ദം കേട്ടു എഴുന്നേറ്റു നോക്കുമ്പോൾ ലൈറ്റ് ഇട്ടു കൊണ്ട് അവൾ പുറത്തേക്ക് പോകുന്നു കണ്ടു.

പുറത്ത് മഴ ചാറി തുടങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ട് ചുവരിലെ ക്ലോക്കിൽ നോക്കി നേരം രണ്ടു മണി ആയിട്ടേ ഉള്ളു അപ്പോഴേക്കും പുറത്ത് മഴയൊരുവിധം ശക്തമായ പെയ്തു തുടങ്ങിയിരുന്നു

ഒടുവിൽ അവൾ പുറത്തുണക്കിയ തുണികളെല്ലാം വാരിയെടുത്തു അകത്തേക്ക് കയറിയപ്പോഴേക്കും അതെല്ലാം പകുതിയും നനഞ്ഞു കഴിഞ്ഞിരുന്നു.

എല്ലാം വാരി കൂട്ടി അകത്തും മുറിയിലും അങ്ങിങ്ങായി ഉണങ്ങാൻ വിടർത്തിയിട്ട് അവൾ മുറിയിലേക്ക് വരുന്നു കണ്ടാപ്പോൾ..

അവളുടെ ഉറക്കവും സമാധാനവും ക്ഷമയും എല്ലാം നഷ്ടപ്പെട്ടു പോയെന്ന് എനിക്ക് തോന്നി…

ഒടുവിൽ പകുതി നനഞ്ഞ നൈറ്റിയും വച്ച് ആരെയൊ സ്വയം ശപിക്കുന്ന മനസ്സുമായ് കിടക്കയിലേക്ക് ചേർന്ന് കിടന്ന അവളെ വാശിയോടെ ചേർ ത്തു പിടിച്ചു എല്ലാം ശരിയാക്കും പറഞ്ഞു മുറുകെ പിടിക്കുമ്പോൾ

ഉള്ളിൽ നീറി നീറി കരയുന്നു കൊണ്ടാവും..അവൾ പറയും..

നിങ്ങളൊന്നു വിട്ടെ ഏട്ടാ മേലൊക്കെ വേദനയ.!!

പക്ഷെ ഞാനത് കേൾക്കാൻ നിന്നില്ല വിടില്ലെന്ന് പറഞ്ഞു എന്നോട് ചേർത്ത് പിടിച്ചപ്പോൾ ആ നേരം അവൾ പറഞ്ഞു..

എല്ലാം നഷ്ട്ടമായ് തളർന്നു പോയ ഒരു പെണ്ണിന്റെ മനസ്സ് പിന്നീടുള്ള ജീവിതത്തിൽ ആഗ്രഹിക്കുത് എന്താണെന്ന് ഏട്ടനറിയുമോ..??

തൻ്റെ കഴുത്തിൽ താലിക്കെട്ടിയ പുരുഷൻ ഒന്ന് ചേർത്ത് പിടിച്ചു നിനക്കെന്നും ഞാനില്ലേന്ന് പറയുന്നത് കേൾക്കാനാണെന്ന്…

ശുഭം 🙏❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *