എന്നോടെപ്പോഴും അവൻ പറയുമായിരുന്നു നീ അവന്റെ അനിയനെ പോലെയാണെന്ന്   നിന്നോട് അവന് അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു.   പിന്നെന്തിനാ…. നീയവനെ കൊ ന്നത്….

എലിസബേത്ത് മരിയ

എഴുത്ത്:-സാജുപി  കോട്ടയം

പഴയതുപോലെ  ഓർമ്മകൾക്ക്  മനസിന്റെയും ബുദ്ധിയുടെയും പിൻബലം ഇല്ലാതിരിന്നിട്ടും    ഫ്രെഡി ലോപ്പസിന്  തന്റെ  മുന്നിലിരിക്കുന്ന    സുന്ദരിയും പ്രൗഡയുമായ സ്ത്രീയേ   ഓർത്തെടുക്കാൻ  നിമിഷങ്ങൾ പോലും  വേണ്ടി വന്നില്ല.

“എലിസബേത്ത് മരിയ “

നമ്മൾ തമ്മിൽ കണ്ടിട്ടും മിണ്ടിയിട്ടും   ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞു എന്നിട്ടും എന്നെ നീ മറന്നു പോയില്ലേ???

നിന്നെ എങ്ങനെ മറക്കാൻ…!       വീണ്ടും ഒരുപ്രാവിശ്യംകൂടി കണ്ണടയുടെ ചില്ലുകൾ തുടച്ചു മുഖത്തേക്ക് വെച്ചുകൊണ്ടായാൾ  മറുചോദ്യം ചോദിച്ചു.

ഇപ്പോഴും  നീ തനിച്ചാണോ? 

അതേ….

ഞാനും…   അവന്റെ മരണമറിഞ്ഞ  അന്ന്  പോയതാണ്  പിന്നെ ആ നാട്ടിലേക്കു പോകാൻ തോന്നിയില്ല.  നീയും അന്നവിടുന്ന് പോയതല്ലേ  അവന്റെ സന്തതസാഹചരി യായിരുന്നല്ലോ      എന്നിട്ടും  എന്തിനാ അവൻ സ്വയം  വെ ടിവച്ചു മരിച്ചത്??      അന്നു ഞങ്ങൾ വിവാഹിതരാവാൻ  കാത്തിരുന്ന ദിവസമായിരുന്നു…. നിനക്കറിയില്ലേ..?

അറിയാമായിരുന്നു….അയാൾ എലിസബേത്തിന്റെ  മുഖത്തേക്ക് പോലും നോക്കാതെയാണ് മറുപടി പറഞ്ഞത്.

എന്നോടെപ്പോഴും അവൻ പറയുമായിരുന്നു നീ അവന്റെ അനിയനെ പോലെയാണെന്ന്   നിന്നോട് അവന് അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു.   പിന്നെന്തിനാ…. നീയവനെ കൊ ന്നത്….?   എന്റെ ജീവിതമെന്തിനാണ് ഇല്ലാതാക്കിയത്? പണത്തിനോ  സ്വർണത്തിനോ വേണ്ടിയായിരുന്നേൽ അത് ഞങ്ങൾ തരുമായിരുന്നല്ലോ….?

അവളുടെ മുഖഭാവം മാറുന്നതും പേശികൾ വലിഞ്ഞുമുറുകി ശബ്ദം പതിഞ്ഞു കനക്കുന്നതും ഏത് നിമിഷവും    ഇരയെ കടിച്ചു കീറാന്നുള്ള  ദേഷ്യവും  ആ മുഖത്തുനിന്ന് അയാൾക്ക് വായിച്ചെടുക്കാമായിരുന്നു.

എലിസബേത്ത്   തന്റെ കയ്യിൽ രഹസ്യമായി സൂക്ഷിച്ചു വച്ചിരുന്ന  റി വോൾവർ   പുറത്ത്തെടുത്തു

ഫ്രെഡി…. നിന്നെ ഞാൻ ഒരുപാട് തിരഞ്ഞു    നീയും മരിക്കേണ്ടത്     എന്റെ ഹെന്ററി മരിച്ചതുപോലെ ആയിരിക്കണം

തലയിലൂടെ വെടിയുണ്ട കയറിയിറങ്ങി    ആരു കണ്ടാലും അതൊരു ആത്മഹത്യാ ആണെന്നേ കരുതു .    പക്ഷെ നിന്നെ കൊ.ല്ലുന്നത് ഞാനായിരിക്കും

***************

അപ്പോഴേക്കും അയാളുടെ മനസ്  ഇരുപത്തിയഞ്ച് വർഷങ്ങൾക്ക്  പിന്നിലേക്ക് ഓടി ബോംബെ തെരുവുകളിൽ  ജീവിക്കാൻ വേണ്ടി സഹല കൊള്ളരുതായ്മകൾക്കും അവനുവേണ്ടി കൂട്ടുനിന്നിരുന്ന കാലത്തേയ്ക്ക്. അവസാനമായി ഹെന്ററിയും  താനും മാത്രം  താമസിച്ചിരുന്ന  ആ  പൊളിഞ്ഞു വീഴാറായ ലോഡ്ജിന്റെ കുടുസുമുറിയിൽ അവനോടു സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

ഹെന്ററി  ഭയങ്കരമായി  ആഹ്ലാദത്തിലായിരുന്നു.    തലേ ദിവസം  എലിസബേത്ത് മറിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം  അവൻ ഉന്മാദംകൊണ്ട് നിറഞ്ഞവനായിരുന്നു.  ഒളിച്ചോട്ടത്തിന് മുൻകരുതലായി അവളലേൽപ്പിച്ച   സ്വർണവും പണവും തുണികളുമടങ്ങിയ ബാഗ്    കെട്ടിപ്പിടിച്ചായിരുന്നു അന്നവൻ മദ്യത്തിന്റെ ലഹരിയിൽ കിടന്നത്.

നേരം  വെളുക്കുന്നതിന് മുന്നേ ഹെന്ററി എഴുന്നേറ്റു      ബാഗുകൾ അടുക്കിപെറുക്കുന്ന തിരക്കിനിടയിലും അവൻ തലേ ദിവസം മിച്ചം വന്ന     റം     കുപ്പിയോടെ വായിലേക്ക് കമഴ്ത്തുന്നത് കണ്ടാണ്   താനും  എഴുനേൽക്കുന്നത്

ആഹാ…. നീയെഴുന്നേറ്റോ…?  

ഹ്മം….. നീയിതെങ്ങോട്ടാ   ഇത്ര രാവിലെ….?   എലിസബേത്ത് വന്നോ…?

ഹഹഹ….. ഹഹഹ….   അതിനു മറുപടിയെന്നോണം  ഹെന്ററിയുടെ   നിർത്താതെയുള്ള പൊട്ടിച്ചിയായിരുന്നു.

അവള്….. വരും….. ഇപ്പോഴല്ല കുറച്ചു കഴിഞ്ഞു      വരുമ്പോൾ   നീ  പറഞ്ഞേക്ക്    ഞാൻ പോയെന്ന്.    

ഹെന്ററി…. അവളുടെ ബാഗിൽ നിന്ന് അവളുടെ  വസ്ത്രങ്ങളെല്ലാം   വലിച്ചെടുത്തു  നിലത്തേക്കിട്ടു.    

വരുമ്പോൾ  ഇതുടെ  അവൾക്ക് കൊടുത്തു വിട്ടേക്ക്    സ്വർണവും പണവുമൊക്കെ ഞാനെടുക്കുവാ.

നീയെന്ത്… ചതിയാണെടാ   ആ  പാവത്തിനോട് കാണിക്കുന്നത്…??   അവൻ പറയുന്നത് കേട്ട് വിശ്വാസം വരാതെ   അവന്റെ മുഖത്തേക്ക് നോക്കി.

എന്നാൽ ഹെന്ററി വീണ്ടും വീണ്ടും അട്ടഹാസിക്കുകയായിരുന്നു….

…… ടാ…. നാളത്തെ ബോംബെ ഫ്ലൈറ്റ്  ദുബായിക്കുപോകുമ്പോ  ഞാൻ അതിലുണ്ടാവും     ജീവിതത്തിൽ രെക്ഷപെടാൻ ഒരു അവസരം കിട്ടുമ്പോൾ  ഈ കോ പ്പിലെ പ്രണയവും  കെട്ടിപ്പിടിച്ചു ഇവിടിരുന്നാൽ മതിയോ…? 

എന്നാലും…. നിനക്ക്  അവളോട്‌ ഒരു വാക്കെങ്കിലും പറഞ്ഞിട്ട് പൊയ്ക്കൂടേ…?. നിന്നെ ഒരുപാട് സ്നേഹിച്ചു    അവളുടെ മനസ്സും ശരീരവുമെല്ലാം നിനക്ക് തന്നവളല്ലേ…??

….. ഹഹഹ….. മനസും  ശരീരവും….   എന്നെപോലെതന്നെ  അവളും സുഖിച്ചിട്ടുണ്ടെടാ.   ആ സമയത്തൊക്കെ… വേണോങ്കിൽ   അവളിവിടെ വരുമ്പോൾ   നീയും     അവളെ    ഉപയോഗിച്ചോ….

തെ ണ്ടിത്തരം പറയരുത്  കേട്ടോടാ നാ റി…. നിന്റെ  പെണ്ണാണെന്ന് കരുതി ഞാനും ഒരു പെങ്ങളുടെ സ്ഥാനത്താണ്    എലിസബേത്തിനെ  കണ്ടിട്ടുള്ളത്    .. നീയും അങ്ങനെ ത്തന്നെയല്ലേ  എന്നോടും അവളോടും  പറഞ്ഞിരുന്നത്

ഹഹഹ…. അതെനിക്ക് അവളെ ഒറ്റയ്ക്ക് വേണമായിരുന്നു… ഞാൻ അവളെ മടുത്തു  ഇനിയാര്  അവളുടെ ശ രീരം  ഉപയോഗിച്ചാലും   എനിക്കൊരു കോ പ്പുംമില്ലാ….  ഇവിടെ  തള്ളെയും പെങ്ങളുമൊന്നുമില്ല     പണം  പണം…. അതാണ്‌  അത്‌ മാത്രം മതി സുഖിച്ചു ജീവിക്കാൻ

ഹെന്ററിയുടെ      വൃത്തികെട്ട  ആ…പൊട്ടിച്ചിരി    ഒരായിരം കരിവണ്ടുകൾ  തലയ്ക്കുള്ളിൽ മൂളുന്നത് പോലെ…. തന്റെ കണ്ണിലേക്കു ചോ ര  ഇരച്ചു കയറി…… അവന്റെ  ചിരി  മുഖത്തു നിന്നും   മായുന്നതിന് മുൻപേ…… ഒരു വെ ടിയുണ്ട  അവന്റെ ശിരസിൽകൂടി  കയറിയിറങ്ങി.

*************

ഫ്രെഡി ലോപ്പസ്   തന്റെ ഇരിപ്പടത്തിൽനിന്ന്  പതിയെ എഴുന്നേറ്റു…   തന്റെ  മുറിയിൽ പഴയൊരു തടിയലമാരയിൽ  സൂക്ഷിച്ചിരുന്ന   ഇരുപത്തിയഞ്ചു വർഷം  പഴക്കമുള്ള  എലിസബത്ത് മരിയയുടെ     ബാഗ്  പുറത്തെടുത്തു.

ഇതിൽ നിന്നും ഒന്നും നഷ്ട്ടപെട്ടു പോയിട്ടില്ല  എന്നെങ്കിലും കാണുമ്പോൾ തിരികെയേൽപ്പിക്കാൻ  സൂക്ഷിച്ചു വച്ചതാണ്.

പിന്നെന്തിനാണ്    ഹെന്ററിയെ നീ കൊ ന്നത്…???

അവൻ മരിക്കേണ്ടവനായിരുന്നു നീ ജീവിക്കേണ്ടവളും.

**********

Related Posts

Leave a Reply

Your email address will not be published. Required fields are marked *