എബി ഇല്ലാത്തപ്പോൾ നിന്റെ കൂടെ കിടക്കാനും വിളിക്കു മെന്ന് കരുതിയോ.….

Story written by Riya Ajas

നീനുവും അരുൺ എറണാകുളത്ത് ഒരേ ഓഫീസിലാണ് വർക്ക് ചെയ്യുന്നത് …. ….

നീനു പത്ത് വർഷമായിട്ട് ആ ഓഫിസിൽ തന്നെയാണ് ….അരുൺ കൊല്ലത്ത് നിന്നും അവിടേക്ക് സ്ഥലംമാറി വന്നിട്ട് ഒരു വർഷമാകുന്നെയോളളു…

നീനു രണ്ട് കുട്ടികളുടെ അമ്മയാണ് …. നീനുവിന്റെ ഹസ്ബൻഡ് എബി ഒരു പ്രൈവറ്റ് ബാങ്ക് മാനേജരാണ്…”

നീനുവിന് അരുൺ സഹോദരനെ പോലെ യാണ്….

അവൻ ഒറ്റയ്ക്കായിരുന്നു താമസം… പാചകവും തനിച്ചാണ്…. മിക്കവാറും നീനു വീട്ടിൽ ഉണ്ടാക്കുന്നതെല്ലാം അരുണിന് കൊണ്ടുപോയി കൊടുക്കും…

ഞായറാഴ്ചകളിൽ സ്പെഷ്യൽ എന്തേലും ഉണ്ടേൽ അരുണിനെ വീട്ടിലേക്ക് വിളിക്കും…

എബിക്കും അരുണിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എല്ലാ വർക്കും ഇഷ്ടം തോന്നുന്ന പ്രകൃതമായിരുന്നു അരുണിന്റെത് ….

അവധിക്ക് നാട്ടിൽ പോകുമ്പോൾ അമ്മയ്ക്കും അനിയത്തിക്കും ഡ്രസ്സ് എടുക്കാൻ നീനുവിനെയും കൂട്ടി പോകുമായിരുന്നു അരുൺ….

ഓഫീസിൽ നിന്ന് പോയാലും അരുൺ കോളും ചാറ്റും ചെയ്യുമായിരുന്നു നീനു വിനോട്….അതെല്ലാം എ ബി ക്ക് അറിയുന്ന കാര്യമായിരുന്നു….

ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് നീനു അരുണിനോട് പറഞ്ഞു…

മൂന്നാല് ദിവസത്തേക്ക് ഞാൻ ലീവ് ആണ് ….

ഇന്ന് നൈറ്റ് എബി ബാംഗ്ലൂർക്ക് പോവാ ….ബാങ്കിൻറെ എന്തോ ആവശ്യത്തിന് …

ലീവ് എടുക്കുവാണേൽ എന്നെയും മക്കളെയും വീട്ടിൽ ആക്കിയിട്ട് പോകാമെന്ന് പറഞ്ഞു ….

ഒരുപാട് നാളായി അച്ഛനെയും അമ്മയെയും കണ്ടിട്ടും വീട്ടിൽ പോയി നിന്നിട്ടും …. …

എബി ഇവിടെ ഉള്ളപ്പോൾ അവിടെ പോയി നിൽക്കാൻ ഒന്നും സമ്മതിക്കില്ല….

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അരുൺ നീനുവിനോട് ചോദിച്ചു ….

നിനക്ക് പോകാതിരുന്നൂടെ… ഒറ്റയ്ക്ക് കിടക്കാൻപേടിയാണെങ്കിൽ കൂട്ടിന് ഞാൻ വരാം….

ആദ്യം നീനുവിന് അത് തമാശയായി തോന്നിയെങ്കിലും അരുൺ പിന്നേയും വേറെ പല കാര്യങ്ങളും പറയാൻ തുടങ്ങി.

നീനു ഇത്രയും നല്ല ഒരു അവസരം ഇനി നമുക്ക് കിട്ടില്ല… ഇതൊരു അവസരമായി എടുത്തുകൂടെ നിനക്ക് ….

നീനുവിന് അരുൺ പറയുന്നതിന്റ അർത്ഥം മനസ്സിലാകുന്നില്ലയിരുന്നു .

അരുണേ നീ എന്താ ഈ പറയുന്നത് …എന്ത് അവസരമായി എടുത്തുകൂടെയെന്ന് …..

നീനു നീ ഒന്നുമറിയാത്തപോലെ അഭിനയിക്കണ്ട ….എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന് …

ഒരു മരം ചുറ്റി പ്രേമം ഒന്നും നിന്നോട് ഞാൻ ആവശ്യപ്പെടുന്നില്ല ….പക്ഷേ ഇങ്ങനെ വീണു കിട്ടുന്ന അവസരങ്ങളിൽ നിനക്ക് എൻറെത് ആയിക്കൂടെ നീനു…

അരുൺ ഒന്ന് നിർത്തുന്നുണ്ടോ ….. നീനു വിൻറെ ശബ്ദമുയർന്നു …

നീ എന്താ അരുൺ എന്നെക്കുറിച്ച് കരുതിയെ ….നിന്നോട് ഫ്രീ യായി സംസാരിച്ച് എന്ന് കരുതി ….

നീ വിളിച്ചപ്പോൾ രണ്ട് ഡ്രസ്സ് എടുക്കാൻ കൂടെ വന്നെന്ന് കരുതി …..

എബി ഇല്ലാത്തപ്പോൾ നിന്റെ കൂടെ കിടക്കാനും വിളിക്കു മെന്ന് കരുതിയോ …..

നിന്നെ കൂടെപ്പിറപ്പിനെ പോലെ കരുതിയതാ എന്റെ തെറ്റ് ….. നീയൂമായുള്ള ബന്ധത്തിൽ തടസ്സം പറയാതിരുന്നത് എൻറെ എബി ചെയ്ത തെറ്റ്

ഇനിമേലിൽ ഇതും പറഞ്ഞ് നീ എൻറെ മുന്നിൽ വരരുത്….

ദേഷ്യത്തിൽ പോകാൻ എഴുന്നേറ്റ നീനുവിനെ തടഞ്ഞുകൊണ്ട് അരുൺ തുടർന്നു …

എല്ലാ പെണ്ണുങ്ങളെയും പോലെ കാര്യത്തോടടുക്കുമ്പോളുള്ള നമ്പർ ഒന്നും വേണ്ട ….നീ വിളിച്ചതിനും പറഞ്ഞതിനും എല്ലാം എൻ്റെ കയ്യിൽ തെളിവുകളുണ്ട് ….

ഫോണിലുള്ള തെളിവുകൾ അല്ലേ അരുൺ …..അത് എൻറെ കയ്യിലുമുണ്ട് …..നിന്നെപ്പോലെ ഭീഷണിപ്പെടുത്തി കാര്യം നേടാൻ സൂക്ഷിച്ച് വെച്ചതല്ല …..ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലാത്തതുകൊണ്ട് മാച്ച് കളയാത്തത ….

നീനു അവിടുന്ന് എഴുന്നേറ്റ് പോയി അവളുടെ സീറ്റിലിരുന്നു …..അരുണിന്റെ വാക്കുകൾ അവളുടെ മനസ്സിൽ വലിയ തിരമാലകൾ സൃഷ്ടിച്ചിരുന്നു ….അവൾക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല …

ബായിഗും എടുത്ത് ഓഫീസിൽനിന്ന് പുറത്തേക്കിറങ്ങി..

നീനൂവിന് കയ്യും കാലും തളരും പോലെ തോന്നി ബസ്സ് നോക്കി നിന്നില്ല ഒട്ടോ പിടിച്ച് വീട്ടിൽ എത്തി …

വീട്ടിൽ എബി ഉണ്ടായിരുന്നു… എന്താ നീനൂ നീ നേരത്തെ വന്നേ…

ഉച്ചകഴിഞ്ഞ് ലീവെടുത്തു എബി…. നല്ല തലവേദനയെന്ന് എബിയോട് കള്ളം പറഞ്ഞു .ഒന്ന് കിടന്നാൽ മാറിക്കൊള്ളും …

എന്നാൽ നീ കിടന്നോ ഞാൻ ഒന്നു കുളിച്ചിട്ട് വരാം ….. എബി കുളിക്കാൻ കയറി. :

എബി കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ കട്ടിലിൽ കമിഴ്ന്ന് കിടന്ന് കരയുന്ന നീനുവിനെയാണ് കണ്ടത് …

എബി നീനുവിനെ എഴുന്നേൽപ്പിച്ച് അവന് നേരെ ഇരുത്തി ….പറ എന്തുപറ്റി നിനക്ക് ….

എബി ….എനിക്ക് പേടിയാവുന്നു. ഇന്ന് എബി ബാംഗ്ലൂർക്ക് പോകണ്ട ഞാനിവിടെ ഒറ്റയ്ക്ക് നിൽക്കില്ല….ആ അരുൺ ……

നടന്നതെല്ലാം എബിയോട് പറഞ്ഞു നീനു ….

നീ ഫോണെടുത്ത് …അരുണിനെ വിളിക്ക്….

എന്നിട്ട് പറ …..എബി പോയി കഴിഞ്ഞ് മക്കൾ ഉറങ്ങി കഴിയുമ്പോൾ വിളിക്കാമെ ന്ന് …. ബാക്കി അരുൺ ഇവിടെ വന്നിട്ട് സംസാരിക്കാമെന്ന്…

അത് വേണോ എബി

നീ ധൈര്യമായി വിളിക്ക് അവൻ വരട്ടെ ………

രാത്രി ഒരു 11 മണിയോടുകൂടി നീനു അരുണിനെ വിളിച്ചു …15 മിനിറ്റുകൊണ്ട് അരുൺ വന്നു …..

വാതിൽ തുറന്ന് നീനുവിനെ കണ്ട മാത്രയിൽ അരുൺ പറഞ്ഞു …… സാരി ഉടുത്തു കൂടായിരുന്നോ അതാണ് നീനുവിന് കൂടുതൽ മാച്ച്:.

അരുൺ കയറി ഇരിക്ക് …..

അരുൺ അകത്തേക്ക് കയറി വാതിലടച്ചു ….

നീനു എനിക്കറിയായിരുന്നു നീ വിളിക്കുമെന്ന് ::..ലൈഫ് ലോങ് ഒരാളെ തന്നെ എങ്ങനെയ

:ഇടയ്ക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ …..ഇതൊന്നും ആരും അറിയാൻ പോകുന്നില്ലടോ…

പതിവ്രതയായ ഭാര്യ സ്നേഹമുള്ള അമ്മ ഇതൊക്കെ പഴയ സിസ്റ്റമ്മല്ലെ…

ഇതൊക്കെയാണ് ഇപ്പോഴത്തെ ട്രെൻഡ്….

സൂപ്പർ സൂപ്പർ…. ഡയലോഗ് കൊള്ളാം അരുൺ…. പക്ഷേ നീ പറഞ്ഞ ഇടം മാറിപ്പോയി …

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ അരുൺ ഒന്ന് പകച്ചു …. എബി ….

ഏതാടാ ഇപ്പോഴത്തെ പുതിയ ട്രെൻഡ് കൂടപ്പിറപ്പിനെ പോലെ കരുതിയവളെ കൂടെ കിടക്കാൻ വിളിക്കുന്നതാണോ …..

നാണം ഉണ്ടോടാ നിനക്ക് ആണെന്ന് പറഞ്ഞ് നടക്കാൻ ……ഒരു പെണ്ണ് ഒന്ന് അടുത്ത് ഇടപഴകുമ്പോൾ …..കുറച്ച് അടുപ്പം കാണിക്കുമ്പോൾ ….അവൾക്ക് കൂട്ട് കിടക്കാൻ നടക്കാൻ ….

ഇന്ന് അവൾ എൻറെ നെഞ്ചിൽ വീണ് കരഞ്ഞത് നീ പറയുന്ന കള്ളങ്ങളിൽ
അവളെ ഞാൻ ആവിശ്വസിക്കുമോ എന്ന് ഓർത്ത് അല്ല ….

കൂടപ്പിറപ്പിനെ പോലെ കരുതിയിട്ടും അവളോട് നീ പറഞ്ഞത് ഓർത്തിട്ട …..

നിനക്ക് രണ്ടെണ്ണം തന്ന് നീ പറഞ്ഞതിന് അപ്പുറമുള്ള ഡയലോഗ് പറയാൻ എനിക്ക് അറിയാഞ്ഞിട്ടല്ല …..

ഇത് എൻറെ വീടാണ് ……എൻറെ മക്കൾ ഉറങ്ങുന്നുണ്ട് ഇവിടെ ….

തൊട്ടു അയൽവക്കത്ത് വീടുകളുണ്ട് …ഈ അസ്സമയത്ത് ഇവിടുന്ന് ഒരു ബഹളം കേട്ടാൽ നാളെ നാട്ടുകാർ എൻറെ ഭാര്യയെ കുറിച്ച് വേറെ കഥകൾ ഉണ്ടാക്കും …..

കഥകളെ പേടിച്ചിട്ടല്ല എന്റെ മക്കളെയും ഭാര്യയെയും കുറിച്ച് ആരും മോശം പറയുന്നത് എനിക്കിഷ്ടമല്ല ….

അതുകൊണ്ട് മാത്രം നീ രക്ഷപ്പെട്ടു ………ഇനി ഈ നാട്ടിൽ നിന്നെ കണ്ടുപോകരുത് ….. നീനുവിന്റെ നിഴൽ വെട്ടത്തു പോലും നീ ഉണ്ടാകാൻ പാടില്ല ….

എബി പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അരുൺ വാതിൽ തുറന്ന് പുറത്തേക്ക് ഓടി ….

അപ്പോഴേക്കും അവിടത്തെ ബഹളo കേട്ട് മക്കൾ ഉണർന്നിരുന്നു ….എന്താ അച്ഛാ ഇവിടെ ഒരു വഴക്ക് …..

അതോ …..അച്ഛനെ ബാംഗ്ലൂർക്ക് പോകുമ്പോൾ നിങ്ങളെയും കൊണ്ടു പോകാനാണ് അമ്മ വഴക്കുണ്ടാക്കാണത് ….

….ഞങ്ങളെ കൊണ്ടു പോകാമോ അച്ഛാ …..

അമ്മ പറഞ്ഞ പിന്നെ അപ്പീലുണ്ടോ മക്കളേ …..

നാളെ രാത്രിക്കത്തെ ഫ്ലൈറ്റിൽ നമ്മളെല്ലാവരും പോകുന്നു …….

ശെരിക്കും എബി ::::

മം ഞാൻ പോയി കഴിയുമ്പോൾ അവനെങ്ങാനും വന്ന ലോ…

ഇനി അവൻ വരില്ല എബി. ….. വന്നാലും എന്റ മുന്നിൽ നിന്നുo ജീവനോടെ അവൻ തിരിച്ച് പോകില്ല……

ആത്മാർത്ഥമായ സ്നേഹത്തിന് ഇത്രയും ചതിയും വഞ്ചനയും പകരം തന്നവനെ ഇനിയും വെറുതെ വിടാൻ പാടില്ല.

മരണമായിരിക്കും ഇനി അവനുള്ള ശിക്ഷ …..

Related Posts

Leave a Reply

Your email address will not be published. Required fields are marked *