ഏട്ടൻ എന്നേ ഇഷ്ടായിട്ടാണ് കെട്ടിയത് എന്ന് അന്നെനിക്ക് ഉറപ്പ് ഇല്ലായിരുന്നു..എന്റെ സ്ത്രീധനം കൊണ്ട് അനിയത്തിമാരേ കെട്ടിക്കാൻ ആണ് വിവാഹം…….

നാളേക്കൾക്കുമുണ്ട്കഥപറയാൻ….

Story written by Unni K Parthan

“അവൾക്ക് കല്യാണം വേണേൽ അവൾ ആലോചിച്ചു കണ്ടു പിടക്കട്ടെ..”
അച്ഛന്റെ മറുപടി കേട്ട് കീർത്തി ഒന്ന് ഞെട്ടി..

“ഇത് എന്ത് വർത്തമാനം ആണ് പറയയുന്നത് ഗോപിയേട്ടാ.. കീർത്തി മോൾക്ക്‌ ഈ ചിങ്ങത്തിൽ ഇരുപത് തികയുകയാ.. കീർത്തി മോളേക്കാൾ ഒരു വയസിനെ മാത്രം ഇളയത് ആണ് എന്റെ മോള്…കീർത്തി മോള് നിൽകുമ്പോൾ എങ്ങനെ എന്റെ മോളുടെ കല്യാണം ഞാൻ നടത്തും.. അത് നാട്ടു നടപ്പിന് ചേർന്നത് അല്ല ലോ..”.ചെറിയമ്മ അച്ഛനെയും അമ്മയേയും നോക്കി ചോദിക്കുമ്പോൾ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദതയായിരുന്നു മറുപടി..

തറവാട്ട് അമ്പലത്തിലേ ഉത്സവത്തിനു കുടുംബത്തിലെ എല്ലാരും ഒത്തു കൂടിയിരുന്നു.. അത്താഴം കഴിഞ്ഞു എല്ലാരും മുറ്റത്തെ മാവിൻ ചുവട്ടിൽ വെച്ച് പിടിപ്പിച്ച പുൽ തകടിയിൽ ഇരിക്കുന്ന നേരത്താണ് ജയ ചെറിയമ്മയുടെ ചോദ്യം..

“അതേ.. ജയമോളേ… ഏട്ടൻ ഒരു കാര്യം ചോദിക്കട്ടെ..”.അച്ഛന്റെ രണ്ട് അനിയത്തിമാരെയും മാറി മാറി നോക്കി അച്ഛൻ ചോദിച്ചു..

“എന്താ ഏട്ടാ..” ഇത്തവണ മറുപടി ശ്യാമ ചെറിയമ്മയുടെ ആയിരുന്നു…

“ഞങ്ങളുടെ കല്യാണം കഴിഞ്ഞു വന്നിട്ട് വർഷം ഇരുപത്തി രണ്ട്…” അമ്മയേ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു..

“അന്ന് നാട്ടിൽ കിട്ടുന്നതിൽ കൂടുതൽ സ്ത്രീധനം വാങ്ങിയാണ് ഞാൻ വിവാഹം ചെയ്തത്…സ്ത്രീധനം വാങ്ങുന്നത് എനിക്ക് എതിർപ്പ് ആയിരുന്നു..എന്നാലും അച്ഛന്റെ പിടി വാശി കൊണ്ട് ഞാൻ വഴങ്ങി.. അച്ഛന്റെ ലക്ഷ്യം എന്തായിരുന്നു ന്ന് നിങ്ങൾ രണ്ടു പെങ്ങമാർക്കും അറിയാലോ.. എനിക്ക് കിട്ടിയത് എടുത്തു നിങ്ങളേ രണ്ടു പേരേയും കെട്ടിച്ചു..

ആ കൂട്ട് കുടുംബത്തിൽ ദേ എന്റെ ഭാര്യ.. ഇവൾ അനുഭവിച്ചത് അറിയാലോ.. നിങ്ങൾ നാത്തൂൻമാര്.. നമ്മുടെ അമ്മ.. വരുന്ന അമ്മായിമാരുൾപ്പടെ
എല്ലാരുടേയും പോര്.. അതൊന്നും എന്നേ അറിയിക്കാതെ ഇവൾ എല്ലാം ഉള്ളിൽ ഒതുക്കുമ്പോൾ ഇവളുടെ പ്രായം പതിനെട്ടു തികഞ്ഞിട്ടില്ല…

ഇതൊന്നും ഈ ഇരിക്കുന്ന നിമിഷം വരേ ഇവൾ എന്നോട് പറഞ്ഞിട്ടില്ല.. ആ വീട്ടിൽ കിടന്നു നിങ്ങൾ ഉൾപ്പടെയുള്ളവരുടെ ഉള്ളിൽ കിടന്നു ഇവൾ ശ്വാസം മുട്ടുന്നുത് കണ്ടിട്ടും കാണാത്തതു പോലേ നടിച്ചത് ഒരു തെറ്റായിരുന്നു എന്ന് എനിക്ക് പലപ്പോഴും പിന്നീട് തോന്നിയിട്ടുണ്ട്..

ഒരിക്കൽ ഞാൻ എന്റെ ഭാര്യയോട് ചോദിച്ചിട്ടുണ്ട്… നിന്നേ എന്തേ ഇത്രയും ചെറുപ്പത്തിൽ കല്യാണം കഴിച്ചു വിട്ടേ.. എന്ന്.. നിനക്ക് കുറച്ചു കൂടി പഠിക്കാമായിരുന്നില്ലേ എന്ന്..”

അതിനുള്ള മറുപടി ഇതായിരുന്നു..

“ഏട്ടൻ എന്നേ ഇഷ്ടായിട്ടാണ് കെട്ടിയത് എന്ന് അന്നെനിക്ക് ഉറപ്പ് ഇല്ലായിരുന്നു.. എന്റെ സ്ത്രീധനം കൊണ്ട് അനിയത്തിമാരേ കെട്ടിക്കാൻ ആണ് വിവാഹം എന്നാണ് ഞാനും കരുതിയത്.. പക്ഷെ ആ തോന്നൽ തെറ്റായിരുന്നുന്ന് പിന്നീട് എനിക്ക് തോന്നിട്ടുണ്ട്…

അനിയത്തിമാരേ കെട്ടിച്ചു വിടും മുൻപേ ഏട്ടൻ എന്നേ കീഴടക്കിയിരുന്നു. ഒന്ന് സംസാരിക്കാൻ കഴിയാറില്ലായിരുന്നു…വീട്ടിൽ വന്നാൽ ഒരു നോക്ക് കാണാൻ കഴിയാറില്ലയിരുന്നു.. ഉമ്മറ കോലായിലേക്ക് പെണ്ണുങ്ങൾ ചായയോ വെള്ളമോ കൊണ്ട് വരാൻ പാടില്ലന്നുള്ള നിയമം.. ആകെ കാണുന്നത് രാത്രി റൂമിൽ എത്തുമ്പോൾ മാത്രം ആണ്.. അപ്പോളോ.. ഏട്ടന് കച്ചവടം കഴിഞ്ഞു അന്നന്നത്തെ വരവ് ചിലവുകൾ ബുക്കിൽ എഴുതി കിടക്കാൻ വരുമ്പോൾ ക്ഷീണം കൊണ്ട് ഞാൻ ഇടക്ക് ഉറങ്ങി പോകാറുണ്ട്.. അടുത്ത് വന്നിരുന്നു എന്റെ നെറ്റിയിൽ അരുമയോടെ തലോടുന്നത് ഞാൻ അറിഞ്ഞാലും അറിയാത്തതു പോലേ കിടക്കാറും ഉണ്ടായിരുന്നു..

ആ സ്നേഹം.. മെല്ലേ മെല്ലേ എന്നേ കീഴ്പ്പെടുത്തി തുടങ്ങിയപ്പോൾ അല്ലേ.. കൊണ്ട് വന്ന പണ്ടവും പണവുമല്ല ജീവിതം.. ഇങ്ങനെ ചേർത്ത് പിടിക്കാൻ ഒരാൾ ഉണ്ടാവുന്നതിൽ കൂടുതൽ ഭാഗ്യം വേറെ എന്ത് വേണം ന്ന്.. ” ഗോപിയുടെ മറുപടി കേട്ട് എല്ലാരും മിണ്ടാതെ ഇരുന്നു.. അച്ഛന്റെ അടുത്ത് നിന്നു ഒന്നും മിണ്ടാതെ അമ്മ എഴുന്നേറ്റു അകത്തേക്ക് കയറി പോകുന്നത് കണ്ടു കീർത്തിയുടെ ഉള്ള് പിടഞ്ഞു..

കുറച്ചു നേരത്തിനു ശേഷം വാണി തിരിച്ചു വന്നു കൈയ്യിൽ ഒരു ഗ്ലാസ് വെള്ളം ഉണ്ടായിരുന്നു. കൈയ്യിൽ ഉണ്ടായിരുന്ന ഗുളികകൾ ഗോപിയുടെ കൈയിലേക്ക് കൊടുത്തു പിന്നെ വെള്ളവും… ഗോപി ഗുളികകൾ വാങ്ങി കഴിച്ചു.. വെള്ളത്തിന്റെ ഗ്ലാസ് വാണിക്ക് തിരിച്ചു കൊടുത്തു.. ഗോപിയുടെ അടുത്ത് മുന്ന് ഇരുന്നത് പോലേ വാണി വന്നിരുന്നു..

“രണ്ടു ബൈപാസ്സ് കഴിഞ്ഞതാ.. മെഡിസിൻ ടൈമിന് കഴിക്കണം.. അതു കഴിച്ചതാ..” ഗോപി പറഞ്ഞത് കേട്ട് എല്ലാരും ഗോപിയേ നോക്കി..

“എന്റെ അനിയത്തിമാരേ ആരേയും അറിയിക്കേണ്ട ന്ന് കരുതി…ചുമ്മാ നിങ്ങളേ കൂടി എന്തിനാ വിഷമിപ്പിക്കുന്നത് എന്ന് കരുതി…ഇപ്പൊ ഒരു വർഷം ആവുന്നു…

വേണേൽ എനിക്ക് ഈ കാര്യം പറഞ്ഞു കീർത്തി മോളുടെ വിവാഹം വേഗം നടത്താം.. പക്ഷെ.. അത് തെറ്റാണ് എന്ന് തോന്നി.. എന്റെ ഭാര്യയുടെ ജീവിതം പോലേ ആവരുത് എന്റെ മോളുടെ..

ഇവൾ പഠിച്ചു നല്ലൊരു ജോലിയൊക്കെ സമ്പാദിച്ചു ഇവൾക്ക് താല്പര്യമുണ്ടേൽ വിവാഹം കഴിക്കട്ടെ.. ഇവൾക്ക് വേണ്ടേൽ വേണ്ടാ..”

ഗോപി പറയുന്നത് കേട്ട് എല്ലാർക്കും അത്ഭുതമായി..

“നിങ്ങളോടും കൂടിയാ പറയുന്നേ..” ചെറിയമ്മമാരുടെ മോള് വിനയയേയും ഗിരിയേട്ടനേയും നോക്കി അച്ഛൻ പറഞ്ഞു..

“സ്വന്തമായി ജോലി കിട്ടിട്ട് മതി വിവാഹം ന്ന് തുറന്നു പറയണം..” വിനയയെ നോക്കി ഗോപി പറഞ്ഞു..

“പിന്നേ…. ഗിരിയേ നിന്നോട് ഒരു കാര്യം..” ഗിരിയേട്ടനെ നോക്കി അച്ഛൻ..

“ഇരുപത്തിയാറു വയസായി നിനക്ക്.. ഇത്തവണ കണ്ടപ്പോൾ നിന്റെ അമ്മ പറഞ്ഞു നിന്റെ വിവാഹം നോക്കുന്നുവെന്ന്…വീട്ടിൽ ആരുമില്ലന്ന്…അമ്മക്ക് വയ്യാണ്ടായിന്ന്.. എനിക്ക് അത് കേട്ടപ്പോൾ ചിരി വന്നു..

നീ കല്യാണം കഴിക്കുന്നത് നിന്റെ കാര്യം നോക്കാൻ ആണ്…നിന്റെ അമ്മയുടെ കാര്യം നോക്കാൻ അച്ഛൻ ഉണ്ട്…അതല്ല വീട്ടിൽ ഒരു ജോലിക്കാരിയെ ആണ് ആവശ്യമെങ്കിൽ നിനക്ക് ജോലി കിട്ടുമ്പോ ഒരു സെർവ്ന്റിനെ വെച്ച് കൊടുത്താൽ മതി…അതിന് വേണ്ടി ഒരു വിവാഹം കഴിക്കാൻ നിൽക്കേണ്ട.. നിന്റെ ലൈഫ് സെറ്റിൽഡ് ആയി എന്ന് നിനക്ക് തോന്നുമ്പോൾ..നിനക്ക് വേണെമെന്ന് തോന്നിയാൽ മാത്രം മതി വിവാഹം…അല്ലാതെ വീട്ടുകാരുടെ നിർബന്ധം കൊണ്ട് വിവാഹം വേണ്ടാ.. നാളേ നിനക്കും…കെട്ടി കേറി വരുന്ന പെണ്ണിനും ഒരു ബാധ്യത ആവരുത് വിവാഹം..

ആണായാലും പെണ്ണായാലും വളർന്നാൽ പിന്നേ അവർ വീട്ടുകാരുടെ വില്പന ച രക്കുകൾ ആണ്.. പെണ്ണിന് എത്ര കൊടുക്കും.. ആണിന് എത്ര കിട്ടും…ആ രീതി ഇല്ലാതാവുന്നത് നിങ്ങളിലേ തലമുറ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തമാവുമ്പോൾ ആണ്..

വീട്ടുകാർ അല്ല… നിങ്ങളുടെ ജീവിതം നിങ്ങളാണ് ജീവിച്ചു തീർക്കേണ്ടത്.. ശരിയായാലും തെറ്റായാലും ചിന്തിക്കാൻ മനസ് പാകമാകുന്ന സമയം മതി തീരുമാനങ്ങൾ..

ഒരുപാട് നേരം വൈകി….നാളേ രാവിലെ നേരത്തെ എണീക്കണം..”.ഗോപി എഴുന്നേറ്റു അകത്തേക്ക് നടന്നു..

പിന്നാലേ വാണി നടന്നു..

“എന്നാലും ഏട്ടാ.. ഞാൻ പോലും അറിഞ്ഞില്ല ലോ ഇങ്ങനെയൊക്കെ നെഞ്ചിൽ കിടന്നു വിങ്ങുന്നുണ്ടായിരുന്നോ.. ഞാൻ പറയാതെ ഇതൊക്കെ.. ” റൂമിലേക്ക് കയറിയതും ഗോപിയുടെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറയുമ്പോൾ വാണിയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.. ഗോപി വാണിയേ ചേർത്ത് പിടിച്ചു.. മൂർദ്ധാവിൽ തന്റെ ചു ണ്ടമർത്തി.. എല്ലാത്തിനും ഉള്ള മറുപടി ഉണ്ടായിരുന്നു ആ നേർത്ത ചും ബനത്തിൽ..

ശുഭം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *