കാലം തെറ്റി പെയ്യുന്ന മഴയെ സ്വികരിക്കാനുള്ള. ഒരു അവസ്ഥയിൽ ആയിരുന്നില്ല അവിടെയുള്ളവർ……

അവള് എന്ന മഴ

Story written by Noor Nas

മഴയയെ പ്രണയിച്ചന്റെ മരണത്തിന് മഴയ്ക്ക് വരാതിരിക്കാൻ പറ്റുമോ എന്ന വരികൾ എവിടേയോ വായിച്ചത് ആയി ഞാൻ ഓർക്കുന്നു…

ആ ഓർമ്മകൾ ആണ് എന്റെ മനസിൽ ഈ വരികൾക്ക് വിത്തുകൾ പാകിയത്..

തകർത്തു പെയ്യുന്ന മഴയെ തടഞ്ഞു നിർത്താൻ പാഴ് ശ്രമം നടത്തുന്ന

നില പ്ലാസ്റ്റിക്ക് പന്തലിനു കിഴേ കിടത്തിയ നിശ്ചലമായ. അയാളുടെ ശരീരം.

അതിന് ചുറ്റും ഇരുന്നു കരയുന്ന ബന്ധുക്കൾ…

മുറ്റത്തു ഇട്ട കസേരയിൽ കുടകൾ പിടിച്ച് ഇരിക്കുന്ന ചില പ്രായമായവർ.

അവർ മഴയെ പഴിച്ചു കൊണ്ടേ ഇരുന്നു..

എന്തൊരു നാശം പിടിച്ച മഴ…

കാലം തെറ്റി പെയ്യുന്ന മഴയെ സ്വികരിക്കാനുള്ള. ഒരു അവസ്ഥയിൽ ആയിരുന്നില്ല അവിടെയുള്ളവർ..

ഇന്നി ഇപ്പോ ശവ പറമ്പ് വരെ പോകേണ്ടേ.

മഴയുടെ ശക്തി കുറഞ്ഞു വരുന്നുണ്ട് എന്ന് ചിലർ.. സ്വയം ആശ്വാസം
കണ്ടെത്തുബോൾ

ആദി പിടിച്ച ചിലരുടെ വാക്കുകൾക്ക്

ഇടയിൽ അവൾ എന്ന മഴ. ആടി തിമിർത്ത് പെയ്യുകയാണ്..

മുറ്റത്തു കിടത്തിയ നിശ്ചൽമായ

അയാളുടെ കവിളിൽ വീണ മഴ തുള്ളി..അത് അടർന്നു വീണു അയാളുടെ ചുണ്ടിൽ ചെന്ന് തങ്ങി നിന്നു.

അതിന് ഒരു അന്ത്യ ചുംബനത്തിന്റെ കണ്ണീരിൽ പൊതിഞ്ഞ ചൂട്‌ ഉണ്ടായിരുന്നു.

അവളോട്‌ മാത്രമായി അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു..

ഇന്നി നീ പൊക്കോളു..

നീ എന്നും വരണം ശവ പറമ്പിലെ എന്നെ അടക്കിയ മണ്ണിനെ നന്നയ്ക്കാൻ…

അയാൾ എഴുതിയ വരികളിൽ എന്നും അവൾ എന്ന മഴ നിറഞ്ഞു നിന്നിരുന്നു..

അതുകൊണ്ടാവണം അയാളെ അവൾ പ്രണയിച്ചതും…

നിങ്ങളെ ഞാൻ എന്നും ഓർക്കും നിങ്ങൾക്കായി..

നിങ്ങളെ അടക്കിയ മണ്ണിൽ ഞാൻ നേർത്ത ഒരു തുള്ളിയായി എന്നും നിങ്ങളെ പുൽകി കിടക്കും…

പിന്നെ അവൾ അയാളെ കെട്ടി പിടിച്ച് കിടന്നു കൊണ്ട് പൊട്ടിക്കരഞ്ഞു.

ഹേ മനുഷ്യ എന്നിക്ക് നിങ്ങളെ അത്രയ്ക്കും ഇഷ്ട്ടമായിരുന്നു…

അത് കൊണ്ടാണ് ഇവിടെയുളവരുടെ പഴികൾ കേട്ടിട്ടും

നിങ്ങൾക്കായി മാത്രം ഞാൻ പെയ്യ്തു തീർത്തത് . അതിൽ

നിറയെ എന്റെ കണ്ണീർ തുള്ളികൾ ആയിരുന്നു…

കൂടുതൽ ഒന്നും പറയാതെ കണ്ണുകൾ തുടച്ചു ഒപ്പിയത് പോലെ.

അവൾ എന്ന മഴ അയാളെ പോലെ തന്നേ നിഴ്ചലമായി..

ഇപ്പൊ അവിടെയിരിക്കുന്നവരുടെ മുഖത്ത്സ ന്തോഷം മാത്രം..

മഴ തോർന്നു കേട്ടോ ഇന്നി നമ്മുക്ക് അടുത്ത കാര്യങ്ങളിലേക്ക് കടക്കാ എന്ന്
പറഞ്ഞു അവിടെയുള്ളവർ. ഒത്തു കുടിയപ്പോൾ..

വീടിന്റെ കുറച്ച് ദുരെയുള്ള പാളത്തിലൂടെ പായുന്ന ഏതോ ഒരു ട്രെയിൻ

അത് ആ വിട് കടന്നു പോകുബോൾ കാണാം

അതിന്റെ ജനൽ കമ്പികളിൽ പറ്റി പിടിച്ച് കിടക്കുന്ന അവൾ എന്ന മഴ…

അത് ട്രെയിന്റെ താളത്തിന്

അനുസരിച്ചു അനുസരിച്ചു ചലിച്ചു കൊണ്ടേ ഇരുന്നു. ഒടുവിൽ എപ്പോളോ

അതിനെ കാറ്റ് എടുത്തു എങ്ങോട്ടോ കൊണ്ട് പോയപ്പോൾ…

അയാളുടെ ശരീരം നാലാളുടെ കൈകളിൽ കിടന്നു

ശവ പറമ്പിലേക്ക് പോകുകയായിരുന്നു…..

അയാളെ അടക്കിയ മണ്ണിലേക്ക് തിരിച്ചു വരാനായി അവൾ എന്ന മഴയും.ഒരു കാത്തിരിപ്പിൽ ആയിരുന്നു… ♥

Related Posts

Leave a Reply

Your email address will not be published. Required fields are marked *