ദക്ഷാവാമി ഭാഗം 55~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എടി അത് ജസ്റ്റ്‌ ചെറിയ ഒരു കള്ളം അല്ലെ… അങ്ങേരു നിന്നെ നിരന്തരം  ശല്യപെടുത്തി കൊണ്ടിരുന്നപ്പോൾ.. രക്ഷപെടനായി പറഞ്ഞ  ചെറിയ ഒരു കള്ളം..

നമുക്ക് അല്ലെ അറിയൂ ലിയ  അതു കള്ളമാണെന്ന്.. ദക്ഷേട്ടന് അറിയില്ലല്ലോ…

ഹേയ്.. വാമിക…. തന്നെ കാണാൻ താഴെ   ഒരാള് വന്നിട്ടുണ്ട്…

എന്നെയോ..

അതും  ഈ സമയത്ത്…

അതെനിക്ക് അറിയില്ല…. എന്തോ എമർജൻസി ആണെന്നാ പറഞ്ഞത്..

എന്താടി കാര്യം.. ആരാടി.. വന്നത്… അതും ഇത്രയും ലേറ്റ്   ടൈമിൽ ..

ആരാന്നറിയില്ല..  ലിയ… ഡയാന  ഇപ്പോൾ വന്നു പറഞ്ഞിട്ട് പോയതേ ഉള്ളു .

നീയും കൂടി വാ.. നമുക്ക് ആരാണെന്ന് അറിയാം..

അവർ ചെല്ലുമ്പോൾ വിസിറ്റിംഗ് റൂമിൽ  മഹി  വാർഡ്നോട് എന്തൊക്കെയോ ധൃതിയിൽ പറയുന്നുണ്ട്…

അവരും അതിനൊക്കെ തലയാട്ടുന്നുമുണ്ട്..

എടി…. നിന്റെ മഹിയേട്ടൻ ആണെടി  വന്നേക്കുന്നത്..

മ്മ്…. ഞാനും കണ്ടെടി പോത്തേ…

ഹാ.. വാമിക വന്നല്ലോ..

വേഗം പോയി തന്റെ ബാഗ് എടുത്തിട്ട് വാ…

അവൾ മഹിയെ നോക്കി..

അവൻ നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ചു..

ലിയ.. വാമിയെ നോക്കി.. ഡീ… മരപ്പ ,ട്ടി….

നിന്റെ രക്ഷസരാവണന്റെ  മനസ്സ് മാറിന്നാ തോന്നുന്നേ.. അങ്ങേര് പറഞ്ഞു വിട്ടതാകും നിന്റെ മഹിയേട്ടനെ…

മ്മ്… ആണെന്ന് തോന്നുന്നെടി…. എന്നാലും എന്റെ കണ്ണാ. നീ എന്റെ പ്രാർത്ഥന കേട്ടല്ലോ…

അവൾ സന്തോഷത്തോടെ റൂമിലേക്ക് ഓടി… പുറകെ ലിയയും…

അപ്പോൾ വനവാസം കഴിഞ്ഞു സീത  തിരികെ  രാവണന്റെ  കോട്ടയിലേക്ക് മടങ്ങുകയാണ്  അല്ലെ..

അപ്പോൾ ഇനിമുതൽ  ഈ  തോഴി  ഇവിടെ ഈ ഏകാന്തതയിൽ തനിച്ചാണല്ലേ..

നീ എന്നെ  തനിച്ചാക്കി വിടപറയുകയാണോ   കുമാരി..

മതിയെടി…. നിന്നും ചളി   അടിക്കാതെ.. നിനക്കിതു  സ്യുട്ട് ആകുന്നില്ല..
  മരയോന്തേ….

ഹോ.. വന്നപ്പോൾ എന്തൊക്കെ ആയിരുന്നു.. എന്നെ.. തനിച്ചാക്കി പോകില്ല.. എന്നൊക്കെ പറഞ്ഞിട്ട്.. ഇപ്പോൾ കണ്ടോ അവടെ ആ കലിപ്പൻ  കണവൻ വിളിച്ചപ്പോഴേക്കും അനുസരണയുള്ള നായകുട്ടിയെ പോലെ പോകുന്ന കണ്ടില്ലേ..

ഇത്രയൊക്കെ ഉള്ളു ഫ്രണ്ട്ഷിപ്.. ലിയ  കള്ളക്കണ്ണീര് വരുത്തികൊണ്ട് പറഞ്ഞു..
പെട്ടന്ന് വാമി.. വല്ലാതെ ആയി..

ഡീ.. ഞാൻ.. നിന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകുവല്ല… ദക്ഷേട്ടൻ വിളിച്ചിട്ട് ഞാൻ  പോയില്ലെങ്കിൽ പിന്നീട് ഒരുപക്ഷെ  എനിക്ക് തിരിച്ചു ദക്ഷേട്ടന്റെ ജീവിതത്തിലേക്ക് പോകാൻ കഴിഞ്ഞെന്നു വരില്ല..

അയ്യോ… എന്റെ  വാമിക്കുട്ടി.. ഞാൻ വെറുതെ പറഞ്ഞതാ.. നി കരയാതെ…… നീ സന്തോഷമായിട്ട്   പോയിട്ട് വാ… എന്നിട്ട് അടിച്ചു പൊളിച്ചു നിന്റെ ദക്ഷേട്ടന്റെ കൂടെ ജീവിക്കണം… എനിക്ക് അതാണ് സന്തോഷം.. അതും പറഞ്ഞു ലിയ അവളെ കെട്ടിപിടിച്ചു..

മഹിയോടൊപ്പം കാറിലേക്ക് കയറുമ്പോൾ വാമി വലിയ സന്തോഷത്തിൽ ആയിരുന്നു.. അവൾ  നിറ പുഞ്ചിരിയോടെ ലിയയെ നോക്കി.. അവൾ all the best ന്നു പറഞ്ഞു..

മഹിയേട്ടാ… യേട്ടൻ എന്താ ഒന്നും മിണ്ടാതെ..

ഞാൻ എങ്ങനെ പറയും ഇവളോട് കാര്യങ്ങൾ.

ഒന്നും ഇല്ല മോളെ… ദക്ഷേട്ടന്  എന്നോടുള്ള  ദേഷ്യം ഒക്കെ മാറിയോ?

ഞാൻ എന്താ പറയുക ഇപ്പോൾ

ആ…..മാറിക്കാണും….

ആ അത് ശരിയാ.. അല്ലെങ്കിൽ എന്നെ തിരിച്ചു വിളിക്കില്ലല്ലോ..

ഇവളോട് എങ്ങനെയാ പറയുക.. അവൻ തിരിച്ചു വിളിച്ചതല്ലെന്നു…

ഞാൻ ഇനി ഒരിക്കലും ദക്ഷേട്ടനെ  വിഷമിപ്പിക്കില്ല  മഹിയേട്ടാ…

മ്മ്.. വാ… ഇറങ്ങു…ഫ്ലാറ്റ് എത്തി… നിന്നെ വിട്ടിട്ടു വേണം  എനിക്ക്  വീട്ടിൽ എത്താൻ.. നിത്യ കുറെ നേരമായി വിളിക്കുന്നു..

ദക്ഷ് …  കിച്ചണിൽ നിന്നു  എന്തോ കാര്യമായ  പാചകത്തിൽ ആയിരുന്നു..

അപ്പോഴാണ് കാളിങ്  ബെൽ കേട്ടത്..

അവൻ അടുത്തിരുന്നു തുണിയിൽ കൈ തുടച്ചു കൊണ്ട് ഹാളിലേക്ക് വന്നു..

ഈ സമയത്ത്  ആര് വരാനാണ്…

അതും പറഞ്ഞു വാതിൽ തുറന്നതും മുന്നിൽ മഹി നിൽക്കുന്നു..

എടാ.. നിയോ.. നീ വീട്ടിൽ പോയില്ലേ..

അപ്പോഴാണ് അവന്റെ പിന്നിൽ പരുങ്ങി നിൽക്കുന്ന വാമിയെ കണ്ടത്… പെട്ടന്നവൻ   മഹിയെ  പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി കൊണ്ട്  പതിയെ ചോദിച്ചു .

എടാ.. ഇവളെ   എന്തിനാടാ ഇങ്ങോട്ട് കൊണ്ടുവന്നത്പി ന്നെ.. ഞാൻ എങ്ങോട്ട് കൊണ്ടു പോകാനാ.. നാളെ എനിക്ക് എയർപോർട്ടിൽ വരാൻ  പറ്റില്ല… അതാ.. ഞാൻ  ഇന്ന് കൂട്ടികൊണ്ട് വന്നത്..

നിനക്ക് നിന്റെ വീട്ടിൽ നിർത്തിയാൽ പോരെ… അവൾ ടാക്സി വിളിച്ചു എയർപോർട്ടിലേക്ക് വരില്ലേ…

അതിന്റെ ആവിശ്യം ഇല്ലല്ലോ… നീയും അങ്ങോട്ട്‌ തന്നെ അല്ലെ പോകുന്നത്.. നിങ്ങൾ ഒരുമിച്ചു പോയാൽ ആകാശം ഇടിഞ്ഞു വീഴില്ല..

നിന്നെ.. ഞാൻ… ദക്ഷ് കയ്യും ചുരുട്ടി പിടിച്ചു വന്നതും മഹി പറഞ്ഞു

നീ  ഇതുകൂടി  കേട്ടിട്ട് ദേഷ്യപ്പെട്ടോ… അതാകുമ്പോൾ എനിക്ക്  കുറച്ചു  സമാധാനം കിട്ടും..

എന്താടാ  .. അടുത്ത.. കോനീഷ്ട്….

അവളോട് ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.. നീ വേണം അതെല്ലാം പറയാൻ.. വാമിയെ നോക്കി കൊണ്ട് മഹി പതിയെ പറഞ്ഞു…

പിന്നെ നീ എന്ത് പറഞ്ഞാ  അവളെ  ഇങ്ങോട്ട് കെട്ടിയെടുപ്പിച്ചേ…

അതൊന്നും എനിക്ക് ഓർമയില്ല..

ഇപ്പോൾ നീ  കുറച്ചു അഡ്ജസ്റ്റ് ചെയ്യുക…ഞാൻ എന്ത് പറഞ്ഞാലും നിന്റെ മണ്ട മാത്രം ഒന്ന് അനക്കുക..

ഞാൻ എന്താടാ… വല്ല ബൊമ്മയും ആണോ…

എനിക്ക് ദേഷ്യം വരുന്നുണ്ട് രണ്ടിനെയും ഞാൻ ഇറക്കി വിടും പറഞ്ഞില്ലെന്നു വേണ്ട…

ആ.. നീ ഇറക്കി വിടാടാ. ഞാൻ അങ്കിളിനെ വിളിച്ചോളാം…

എന്താ.. ഞാൻ വിളിക്കട്ടെ..

തെണ്ടി… നീ വീണ്ടും എന്നെ  ബ്ലാക്‌മെയ്ൽ ചെയ്യുകയാണല്ലേ…

തത്കാലം  അവളെ  നാട്ടിൽ കൊണ്ടുപോകാൻ ഇതേയുള്ളു ഒരു വഴി..അല്ലാതെ ഡയറക്റ്റ് പറഞ്ഞു.. കൊണ്ടുപോകാൻ പറ്റുമോ?

കോ പ്പ്…

നീ.. എന്തേലും ഒണ്ടാക്ക്… ഇടി വെട്ടേറ്റവന്റെ  തലയിൽ  പാമ്പ് കടി  ഏറ്റന്നു പറയുന്നപോലെയാ  എന്റെ കാര്യം…

വാമി.. മോൾ എന്താ അവിടെ നിൽക്കുന്നത്.. അകത്തേക്ക് വാ… നാളെ  രാവിലെ പോകേണ്ടതല്ലേ… എവിടെ….

അതൊക്കെ സർപ്രൈസ് ആണ്…

അവൾ  പതിയെ അകത്തേക്ക് കയറി… എന്റെ കണ്ണാ… ഇതുവരെ… ഉണ്ടായിരുന്ന സകല  ധൈര്യവും ചോർന്നു പോകുക  ആണല്ലോ….ഞാൻ എങ്ങനെ  ദക്ഷേട്ടനെ  ഫേസ് ചെയ്യും…

അപ്പോഴാണ് കിച്ചണിൽ നിന്നും എന്തോ കരിഞ്ഞ മണം വന്നത്ദ ക്ഷ്  മഹിയെ നോക്കികൊണ്ട്   കിച്ചണിലേക്ക് പോയി.. ഇവൾ വന്നു കാലെടുത്തു വെച്ചപ്പോഴേ എന്താ.. ഐശ്വര്യം… ഞാൻ ഇന്ന് പട്ടിണി ആയി…

അവൻ പിറു പൊറുത്തു കൊണ്ട്  കരിഞ്ഞ   ബ്രെഡ്  പുറത്തേക്ക് എടുത്തു…

മോളെ നിന്നെ ഫേസ് ചെയ്യാൻ അവനു കുറച്ചു മടിയൊക്കെ ഉണ്ട്..  കുറച്ചു സമയം എടുക്കും വീണ്ടും പഴയപോലെ ആകാൻ.. മോൾ  കാത്തിരിക്കണം…അവൻ എന്തെകിലും പറഞ്ഞാൽ മോൾ അത് കാര്യം ആക്കണ്ട…

എനിക്ക് അതിൽ പരാതി ഒന്നും ഇല്ല.. മഹിയേട്ടാ… എനിക്ക് അറിയാം. എല്ലാം… എന്റെ തെറ്റല്ലേ…ഞാൻ എത്ര  കാലം വേണമെകിലും കാത്തിരുന്നോളാം…

മ്മ്.. മോൾ നല്ല കുട്ടിയാ…മോൾക്ക്‌ നല്ലാതെ വരൂ… എന്നാൽ ഞാൻ ഇറങ്ങുവാ…ഞാൻ പറഞ്ഞതൊക്കെ  ഓർമ ഉണ്ടല്ലോ..

മ്മ്… ടാ… ദക്ഷേ  ഞാൻ ഇറങ്ങുവാ…

നിനക്ക് ഇറങ്ങി പൊയ്ക്കൂടേ…. ദക്ഷ് കലിപ്പിൽ പറഞ്ഞു കൊണ്ട്  അവനെ നോക്കി..

ഹ്മ്മ്….  നാളെ അങ്ങ് ചെന്നിട്ട്  വിളിക്കണേ…
ഓഹ്ഹ് …

അവന്റെ നോട്ടം കണ്ടതും മഹി.. ജീവനും കൊണ്ടു വലിഞ്ഞു..

ഈശ്വരാ….. ഒരു വിധത്തിൽ അവരെ ഒന്നിച്ചാക്കി… ഇനി ബാക്കി എല്ലാം നിന്റെ കയ്യിൽ ആണ്…

തിരിച്ചു വരുമ്പോൾ അറിയാം.. എന്തെല്ലാം പുകിൽ ഉണ്ടാക്കിയിട്ടാണ് വരുന്നതെന്ന്..

മഹി പോയി കഴിഞ്ഞു വാമി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു…

ദക്ഷ് ആണെങ്കിൽമഹി പോയപ്പോൾ റൂമിൽ കയറി വാതിൽ അടച്ചാതാണ്  ഇതുവരെ പുറത്തേക് വന്നിട്ടില്ല.

ഇങ്ങേരു എന്താ.. അവിടെ അട  ഇരിക്കുവാണോ… എന്തെകിലും എന്നോട് ഒന്ന് മിണ്ടാമല്ലോ… ഇതിപ്പോ ഞാൻ …. അപ്പോഴാണ് അവളുടെ  ഫോൺ റിങ് ചെയ്തത്.. ലിയ ആയിരുന്നു..

എന്തായി മോളെ  വാമി.. എല്ലാം സെറ്റ് ആയോ.. കള്ളചിരിയോടെ അവൾ ചോദിച്ചു….

ഓ  ഇല്ലെടി… ഒന്നും ആയില്ല.. നീ.. ഒന്നും പറഞ്ഞില്ലേ…. പറയാൻ ഒരു അവസരം കിട്ടണ്ടേ…

അവസരം കിട്ടട്ടെ അപ്പോൾ ഞാൻ എല്ലാം പറഞ്ഞു അവസാനിപ്പിക്കും… എനിക്ക് ഇനിയും വയ്യ   ഇങ്ങനെ മനസ്സിൽ കൊണ്ടു നടക്കാൻ…. എല്ലാം പറഞ്ഞു അവസാനിപ്പിച്ചു എനിക്ക് ഒന്ന് ഫ്രീ ആവണം…എന്നിട്ട് വേണം   പുതിയ ജീവിതം തുടങ്ങാൻ…

റൂമിൽ ഇരുന്നു ദക്ഷ് ഇതു കേട്ടു…

ഓ.. അപ്പോൾ നീ എല്ലാം പ്ലാൻ ചെയ്തു വന്നതാണല്ലേ… ഞാനും ആയുള്ള ബന്ധം അവസാനിപ്പിച്ചിട്ട് വേണം നിനക്ക് ഫ്രീ ആവാൻ..അവന്റെ കൂടെ  പുതിയ  ജീവിതം  തുടങ്ങാനും…

എന്തായാലും ഞാൻ അതിനു എതിര് നിൽക്കുന്നില്ല.. നിന്നെ നിന്റെ വീട്ടിൽ  കൊണ്ടാക്കി ഞാൻ മടങ്ങും… പിന്നെ നിനക്ക് ഇഷ്ടമുള്ളതുപോലെ  ആരുടെ കൂടെ വേണമെകിലും ജീവിക്കാം.. ഈ ദക്ഷിത്   അതിനൊരു തടസ്സമാകില്ല…

വാമി ഫോൺ കട്ട്‌ ചെയ്തിട്ട് കുറെ നേരം   അവന്റെ വാതിലിലേക്ക് നോക്കി ഇരുന്നു.. അവൻ വാതിൽ തുറന്നതേയില്ല.. അവൾക്കു വിഷമം തോന്നി.. ഇങ്ങനെ  പിണങ്ങാനായിട്ട് ആണെങ്കിൽ പിന്നെ എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത് എന്തിനാ..  തൊട്ടടുത്തു ഉണ്ടായിട്ടും ഒരു വാക്ക് മിണ്ടുകയോ…. ഒന്ന് നോക്കുകയോ ചെയ്യാതെ   ഇങ്ങനെ വാതിൽ അടച്ചു ഇരിക്കാനോ ?

അവൾ പതിയെ എഴുനേറ്റ് അവന്റെ വാതിലിനടുത്തേക്ക് നടന്നു..തട്ടി വിളിക്കാൻ കൈ  കൊണ്ടുവന്നെങ്കിലും. വല്ലാത്ത ഒരു ഭയം  അവൾ വീണ്ടും കൈ  പിൻ വലിച്ചു കൊണ്ട്  സോഫയിൽ വന്നിരുന്നു…. എന്റെ കണ്ണാ… എനിക്ക്  ഒരു ധൈര്യവും കിട്ടുന്നില്ലല്ലോ…

ദക്ഷേട്ടനെ  കാണുമ്പോൾ തന്നെ ഭയം കൊണ്ടു മുട്ട് വിറക്കുന്നു…  ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ?

ഈ ഞാൻ ആണ് കുറച്ചു മുൻപ്  അവളോട് എന്തൊക്കെയോ പറഞ്ഞത്…പറയാൻ എളുപ്പമാണ്. പക്ഷെ പ്രവർത്തിക്കാനാണ് പ്രയാസം..

പ്രണയം വല്ലാത്തൊരു ല ഹരിയാണ്.. ആ ല ഹരി നമ്മെ പലപ്പോഴും   വല്ലാതെ നോവിക്കും…പക്ഷെ ആ നോവിലും  വല്ലാത്ത  ഒരു സുഖമുണ്ട്… ആ സുഖം അനുഭവിച്ചാലേ  മനസ്സിലാകു.. ഒരിക്കലും പറഞ്ഞറിയിക്കാൻ  കഴിയില്ല…ഒരിക്കലും നിന്നെ മറക്കാനോ വെറുക്കനോ ആകാത്ത  നിഗൂഢമായ എന്തോ ഒന്ന്  അതിൽ ഉണ്ട്…ആ ലഹരിയുടെ മയക്കത്തിൽ ആണ് ഞാൻ ഇപ്പോൾ…ആ മയക്കം എന്നെ വല്ലാതെ തളർത്തുന്നു…

അവൾ ചിന്തകളോടെ സോഫയിലേക്ക് ചുരുണ്ടു കൂടി…

എല്ലാം മറന്നൊന്നുറങ്ങാൻ.. ഇനിയും ഞാൻ എത്ര  നാൾ  കാത്തിരിക്കണം… അറിയില്ല.. അതിനുള്ള  ഉത്തരമെനിക്ക്.. പക്ഷെ ഒന്നറിയാം.. ഒരിക്കലും നിന്നിലേക്ക്  ഒരു മടക്കം എനിക്കുണ്ടാവില്ല….. അത്രമേൽ  നീ… എന്നിൽ നിന്നും അകന്നിരിക്കുന്നു.. ദക്ഷ് ഉറക്കമില്ലാതെ  റൂമിൽ നടക്കുകയാണ്.. അവന്റെ ചിന്തകൾ  നിലക്കാതെ  മുറവിളി  കൂട്ടികൊണ്ടിരുന്നു…

    തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *