ദക്ഷാവാമി ഭാഗം 57~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാൻ.. ഞാൻ.. എന്തേലും തെറ്റായി പറഞ്ഞോ? ഇല്ലല്ലോ… അതോ ഇനി ദക്ഷേട്ടൻ എന്നോടുള്ള ദേഷ്യത്തിൽ എന്തെകിലും  പറഞ്ഞു കാണുമോ?

വാമിക്ക്  തലകറങ്ങുന്നത്  പോലെ തോന്നി… അവൾ ഒരാശ്രയത്തിനായി   ചുമരിൽ  പിടിച്ചതും   അവൾ  പതിയെ ഊർന്നു താഴേക്കു വീഴാൻ പോയതും  ദക്ഷ്  വന്നവളെ  താങ്ങി എടുത്തു..

അവൻ താങ്ങി എടുക്കുമ്പോൾ അവൾ പതിയെ  അവനെ നോക്കി… ആ നീല കണ്ണുകൾ  പതിയെ അടഞ്ഞു വന്നു…. വീണ്ടും പതിയെ അവ  തുറന്നു…ഒരിക്കൽ കൂടി  അവന്റെ മുഖത്തേക്ക് നോക്കി…. കണ്ണുനീരിനിടയിലൂടെ  അവൾ പതിയെ അവനെ നോക്കി പുഞ്ചിരി തൂകി…അവന്റെ കയ്യിൽ കോർത്ത വിരലുകൾ  തണുത്തു  ഉറഞ്ഞിരിക്കുന്നു… അവൻ അവളുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ തുറന്നു തന്നെ ഇരിക്കുന്നു… പക്ഷെ  കണ്ണുകളിൽ ചലനമില്ല  .. ആ കണ്ണിലെ നീല നിറം പൂർണമായും മങ്ങിയിരിക്കുന്നു… അവ പതിയെ പതിയെ അടഞ്ഞു പോകുന്നു….അവൻ പതിയെ അവളുടെ കവിളിൽ  തട്ടി നോക്കി .. ഐസ് പോലെ തണുത്തു  മരവിച്ചിരിക്കുന്നു..വാമി….അവൻ തട്ടി വിളിച്ചു നോക്കി അനക്കം  ഇല്ല… ആരുടെയൊക്കെയോ നിലവിളി ശബ്ദം.. അവ്യക്തമായി കേൾക്കുന്നുന്നുണ്ട്.. കാതുകൾക്ക്  ഒരു തരം  മരവിപ്പ്. അപ്പോഴേക്കും ആരൊക്കെയോ സ്‌ട്രെക്ചറുമായി വന്നു അവളെ അതിലേക്ക് കിടത്തുമ്പോഴും അവൻ യന്ത്രികമായി  എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു… അവന്റെ കൈയിൽ കോർത്ത   അവളുടെ വിരലുകളാണ് അവനെ സ്വബോധത്തിലേക് കൊണ്ടുവന്നത്..

എന്ത് ചെയ്യണമെന്നറിയാതെ  അവൻ  അവിടെ തന്നെ നിന്നു…. അവളുടെ കയ്യിലെ തണുപ്പ് ഇപ്പോഴും തന്റെ കൈയിൽ ഉള്ളതുപോലെ  അവനു തോന്നി…താൻ കണ്ട സ്വപ്‌നങ്ങൾ യാഥാർഥ്യം ആകുന്നതുപോലെ  അവനു തോന്നി..

കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നു.. എല്ലാവരുടെയും ആശങ്ക നിറഞ്ഞ കണ്ണുകൾ ഡോക്ടറിലേക്ക് നീണ്ടു..

പേടിക്കാൻ ഒന്നും ഇല്ല… പെട്ടന്ന് ഉണ്ടായ ഷോക്കിൽ ആളു panic ആയി പോയി.. ബിപി ലെവൽ താണുപോയി… ഇപ്പോൾ പേടിക്കാൻ ഒന്നും ഇല്ല..

Now she is perfectly alright…

സുചിത്രയെ നാളെ വാർഡിലേക്ക് മാറ്റും പേടിക്കാൻ ഒന്നും ഇല്ല.. ഡോക്ടർ ജിതേന്ദ്രന്റെ വിറക്കുന്ന കൈകളിലേക്കു കൈ  വെച്ചു കൊണ്ട് പറഞ്ഞു… അയാൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു… ദക്ഷ്  അപ്പോഴും നിശ്ചലനായി   ചുമരിൽ ചാരി നിൽക്കുക ആയിരുന്നു…

അച്ഛൻ അവനെ വന്നു തട്ടി വിളിച്ചു… മോൻ വേണമെകിൽ  സുജിത്തിന്റെ കൂടെ വീട്ടിൽ പൊയ്ക്കോ…

വേണ്ട അച്ഛാ.. ഞാൻ ഇവിടെ നിന്നോളാം…

ഒരാഴ്ച കഴിഞ്ഞാണ്  അമ്മ ഡിസ്ചാർജ് ആയത്.. വാമി നിഴൽ പോലെ  അമ്മയോട് ഒപ്പം ഉണ്ടായിരുന്നു.. അവളെ കണ്ടതിന്റെ ആശ്വാസം അവരുടെ മുഖത്ത് ഉണ്ടായിരുന്നു.. ഇടക്ക് ദക്ഷ്  വന്നു കാണും.. അവനെ അവർക്കടു തിരുത്തി ഒരുപാട് നേരം സംസാരിക്കും.. പലപ്പോഴും അവരുടെ കണ്ണ് നിറയും…അവനും അതെ  അവസ്ഥയിൽ ആയിരുന്നു..

വാമി അമ്മയോടൊപ്പം ആയിരുന്നു ഫുൾ ടൈം .. ദക്ഷ് ആണെങ്കിൽ  അച്ഛനോടൊപ്പം  കൃഷിയിടങ്ങളിൽ  മറ്റുമായി ചുറ്റി നടന്നു.. വാമിയുടെ റൂമിൽ ആയിരുന്നു അവൻ കിടന്നത്.. അവൾ  റൂമിലേക്ക് വരുമ്പോൾ അവൻ ഉറക്കം നടിക്കും.. അവർ തമ്മിൽ പരസ്പരം ഒന്നും മിണ്ടാറില്ല…. റൂമിനു വെളിയിൽ അവർ നല്ല കപ്പിൾസ് ആണ്…

ഇടക്കവൾ  അച്ഛമ്മയെ അടക്കം ചെയ്ത   ചെമ്പകത്തിന്റെ ചുവട്ടിലേക്കു പോയി… അവസാനമായി ഒന്ന് കാണാൻ കഴിയാത്തത്തിൽ  അവൾ വല്ലാത്ത   ദുഖിത  ആയിരുന്നു…അവൾ കുറച്ചു നേരം അച്ഛമ്മയും ആയുള്ള നിമിഷങ്ങൾ ഓർത്തു.. കണ്ണിൽ നിന്നും കണ്ണീർക്കണങ്ങൾ അടർന്നു വീണു.. അപ്പോഴേക്കും ചെമ്പക പൂക്കളുടെ സുഗന്ധവുമായി  ഒരു ഇളം കാറ്റ് അവളെ തട്ടി തലോടി കടന്നു പോയി..

വന്നിട്ട്  മൂന്നു ആഴ്ച കഴിഞ്ഞു… വാമി ഇതുവരെ അമ്മയോട് വിഷം കഴിച്ചതിന്റെ കാരണം തിരക്കിയില്ല… പക്ഷെ ചോദിക്കണമെന്നും  കാരണം  അറിയണമെന്നും അവൾക്കു ..തോന്നി… അന്ന് എല്ലാവരും കൂടി ഇരുന്നപ്പോൾ അവൾ അത് ചോദിച്ചു…. അമ്മ.. ഞെട്ടലോടെ അച്ഛയെ നോക്കി… അയാൾ ഒന്നും മിണ്ടാതെ  ഇരുന്നു…. ഞാൻ. ആണോ  അതിനു  കാരണം… അതോ ദക്ഷേട്ടൻ ആണോ?

അല്ല…. അച്ഛയാണ് മറുപടി പറഞ്ഞത്… മോളും അല്ല ദക്ഷ് മോനും അല്ല…

മോൻ ഞങ്ങളെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല… ഞങ്ങളെ സഹായിച്ചിട്ടേ ഉള്ളു….വാമിക്ക് അതൊരു പുതിയ അറിവ് ആയിരുന്നു…

ജിത്തേട്ടൻ പറഞ്ഞത്  ശരിയാണ്..

നിങ്ങളുടെ കല്യാണം  കഴിഞ്ഞു  ഒരു നാലു മാസം കഴിഞ്ഞപ്പോൾ  മോൻ ഞങ്ങളെ വിളിച്ചു… മാപ്പ് പറഞ്ഞു… അവൻ ചെയ്ത തെറ്റ് എത്രത്തോളം  വലുതാണെന്നു  അവനു അന്നറിയില്ലായിരുന്നു.. പക്ഷെ   ഇന്നവൻ അതറിയുന്നുണ്ടെന്നു… ചേട്ടനും അമ്മയും നഷ്ടമായപ്പോൾ പകയായിരുന്നു.. ഒരിക്കലും ചിന്തിച്ചില്ല. മറുവശം… അവർ എങ്ങനെ ജീവിക്കുന്നു എന്നൊന്നും.. ആലോചിച്ചിട്ടില്ല.. തന്റെ മനസ്സിൽ അവർ സന്തോഷത്തോടെ  ജീവിക്കുക യാണെന്ന് ആയിരുന്നു വിചാരം … പക്ഷെ.. അവരാണ് സത്യത്തിൽ  അപമാനത്താൽ ഓരോ ദിവസവും നീറി  നീറി  ജീവിച്ചതെന്നു  അറിയാൻ വൈകി പോയി … അപമാനം അധികം സഹിക്കേണ്ടി വന്നിട്ടില്ല തനിക്ക് കാരണം.. ചേട്ടനും അമ്മയും മരിച്ചു കഴിഞ്ഞു ഉടനെ  സ്റ്റേറ്റിലേക്ക് പോന്നതാണ്.. അതുകൊണ്ട് തന്നെ.. അങ്ങനെ ഒരു വിഷമം തനിക്ക് ഉണ്ടായിട്ടില്ല…അവരെ നഷ്ടപെട്ട ദുഃഖം ആയിരുന്നു തന്നിൽ ഏറെയും..അവൻ പിന്നെയും വേറെ എന്തൊക്കെയോ പറഞ്ഞു ഞങ്ങളെ  സമാധാനിപ്പിച്ചു.. ഒരിക്കലും അവനു ഞങ്ങളോട് ഒരു പകയും ഇല്ലെന്നു പറഞ്ഞു… പിന്നെ മോൾ വിളിക്കുന്നതും അവനറിയാം.. ഞങ്ങൾ മനഃപൂർവം മോളോട് പറയാതെ ഇരുന്നതാണ്…

വാമി ഇടം  കണ്ണിട്ട് അവനെ നോക്കി…ഇത്രയോക്കൊ ചെയ്തിട്ടും എന്തെ എന്നോട് മാത്രം പറഞ്ഞില്ല… അവളുടെ മനസ്സ് വിങ്ങി… അവൻ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുകയാണ്…അവളിലേക്ക് മിഴികൾ പാഞ്ഞെങ്കിലും പെട്ടന്നവൻ നോട്ടം മാറ്റി…

ദക്ഷ് മോൻ പറഞ്ഞിട്ടാണ് ഭൂമിയെ തിരക്കി ഇറങ്ങിയത്… അതിനു  അവനും ഞങ്ങളെ  സഹായിച്ചു…പക്ഷെ അവരെ പറ്റി യാതൊന്നും അറിയാൻ കഴിഞ്ഞില്ല.. അവസാനം  ജിതേട്ടൻ സിറിൽ ന്റെ വീട്ടിൽ പോയി…അവിടെ പോയി വന്നതിനു ശേഷം   പിന്നീട് ഒരിക്കലും ഭൂമിയെ  അനേഷിക്കുന്ന കാര്യം പറഞ്ഞില്ല…

പക്ഷെ.. എന്റെ മനസ്സിൽ അവൾ എന്നും ഉണ്ടായിരുന്നു… എനിക്ക് അവളെ അങ്ങനെ മറക്കാൻ കഴിയുമോ.. എന്നെ ആദ്യമായി അമ്മയെന്നു വിളിച്ചത് അവളല്ലേ.. എല്ലാവരുടെയും മുന്നിൽ വെച്ചു ഞാൻ അവളെ  ശപിക്കുമ്പോഴും  ഒരായിരം തവണ  മനസ്സിൽ  മാപ്പ് ചോദിച്ചിട്ടുണ്ട്.. അങ്ങനെ ഉള്ളപ്പോൾ എനിക്ക് അവളെ മറക്കാൻ കഴിയുമോ?

ഞാൻ… അന്ന ടീച്ചറിനെയും കൂട്ടി ജിതേട്ടൻ  അറിയാതെ സിറിലിന്റെ വീട്ടിൽ പോയി… ആദ്യം  അവിടുത്തെ കാർന്നൊരു  ദേഷ്യപ്പെട്ടു പക്ഷെ  ഞാൻ  അവർ എവിടെ ഉണ്ടെന്നു അറിയാതെ  പോകില്ലെന്ന് വാശിയോടെ പറഞ്ഞപ്പോൾ.. നിവർത്തി കേടു കൊണ്ടാവാം.. അയാൾ എന്നെ  പള്ളിയിലേക്കു കൂട്ടികൊണ്ട് പോയി…

അവിടെ നിന്നും സെമിതേരിയിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾ  ഇടറിപോകുന്നുണ്ടായിരുന്നു.അയാൾ ചൂണ്ടിയാ ഇടത്തേക്ക് ഞാൻ നോക്കി.. ഒരു കല്ലറയിലായി   അന്ത്യ വിശ്രമം കൊള്ളുന്ന  എന്റെ മോളും സിറിലും .. ആ കാഴ്ച എന്നെ തളർത്തി കളഞ്ഞു..   എനിക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.. ഞാൻ  പുറത്തേക്കിറങ്ങുമ്പോൾ അദ്ദേഹവും കൂടെ വന്നു… ഒളിച്ചോടി ഒന്നര  രണ്ടാഴ്ച  കഴിഞ്ഞാണ്  അവരറിഞ്ഞത്    കെട്ടാനിരുന്ന ചെറുക്കനും അവന്റെ അമ്മയും മരിച്ചെന്നു… അത് അറിഞ്ഞപ്പോഴാണ് അവർ ചെയ്ത തെറ്റിന്റെ ആഴം മനസ്സിലായത്.. അവസാനമായി   വല്യപ്പച്ചനെ സിറിൽ വിളിച്ചു പറഞ്ഞത്…വല്യപ്പച്ച…. പോവാ…. ആർക്കും  ഞങ്ങളെ പിരിക്കാൻ കഴിയാത്തിടത്തേക്ക്…ഞങ്ങളെ  ഒരേ പള്ളിയിൽ ഒരേ കല്ലറയിൽ അടക്കണം.. ആരും അറിയരുത് ഞങ്ങൾ മരിച്ചെന്നു..

എല്ലാവരുടെയും കണ്ണിൽ ഞങ്ങൾ എവിടെ  എങ്കിലും ജീവിക്കുന്നു… ഒരിക്കലും ഇങ്ങനെ ഉണ്ടാകുമെന്നു കരുതിയതല്ല.. ഞങ്ങൾ കാരണം  രണ്ടു ജീവൻ ആണ് നഷ്ടമായത്.. ഇനിയും വയ്യ മറ്റുള്ളവരുടെ  പരിഹാസം കേൾക്കാൻ.. അതൊക്കെ സഹിച്ചു ജീവിച്ചാലും മനസാക്ഷിയുടെ മുന്നിൽ ഞങ്ങൾ  വലിയ  കുറ്റം ചെയ്തവരാണ്… ഒരിക്കലും ഭൂമിയുടെ വീട്ടിൽ ഇതാരും  അറിയരുത്… എന്നെങ്കിലും അവരെ കാണാൻ വരുമെന്ന  പ്രതീക്ഷയിൽ അവർ കഴിഞ്ഞോട്ടെ..

വാമി  അത് കേട്ടതും പൊട്ടി കരഞ്ഞു…ഭൂമിയേച്ചി എവിടെ എങ്കിലും ജീവിക്കുന്നുണ്ടാകുമെന്നാണ് കരുതിയത്…പക്ഷെ തന്റെ ചേച്ചി ഇനി ഒരിക്കലും വരില്ലെന്ന് ഓർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു…

വീട്ടിൽ വന്നു കഴിഞ്ഞു… ഞാൻ ആകെ തകർന്നു പോയി.. ജീവിച്ചിരുന്നപ്പോൾ ഞാൻ  അവളുടെ ഇഷ്ടം എന്താണെന്നു ചോദിച്ചു അറിഞ്ഞിരുന്നെങ്കിൽ  ഇതൊന്നും ഉണ്ടാവില്ലായിരുന്നു എന്നൊരു തോന്നൽ.. അതെന്നെ മാനസികമായി വല്ലാതെ തളർത്തി… അപ്പോഴത്തെ മാനസികാവസ്ഥയിൽ ഒന്നും ആലോചിക്കാതെ ഞാൻ  കൃഷിക്കടിക്കാൻ വെച്ചിരുന്ന എന്തോ എടുത്തു കുടിച്ചു…

വാമി വിതുമ്പി കൊണ്ട് അമ്മയെ കെട്ടിപിടിച്ചു.. ദക്ഷ് അപ്പോഴും ഒന്നും മിണ്ടാതെ  അവിടെ തന്നെ കിടന്നു..

അച്ഛമ്മ….?അച്ഛമ്മ… സൈലന്റ് അറ്റാക്ക് വന്നാണ് മരിച്ചത്… മോളോട് പറയാൻ അന്ന് നമ്പർ ഒന്നും ഇല്ലായിരുന്നു…

രണ്ടു മൂന്ന് ദിവസം കൂടി മുന്നോട്ടു പൊയി… നാളെ ദക്ഷ്  തിരിച്ചു പോകാനുള്ള തയാറെടുപ്പിൽ ആണ്..

വാമിയെ കൊണ്ടുപോകുന്നില്ലെന്നു അവൻ പറഞ്ഞതാണ്.. പക്ഷെ അമ്മയ്ക്കും അച്ഛനും നിർബന്ധം..അവർക്കു കുഴപ്പം ഒന്നുമില്ല അവൾ മോന്റെ കൂടെയാണ് കഴിയേണ്ടതാണെന്നു..

പിന്നെ അവൻ എതിര് ഒന്നും പറഞ്ഞില്ല….

എയർപോർട്ടിൽ വെച്ചാണ് വീണ്ടും അന്ന് കണ്ട പെണ്ണിനെ കണ്ടത്.. അവനെ കണ്ടതും അവൾ വന്നു ഹഗ് ചെയ്തു.. വാമിക്ക് വല്ലാത്ത വിഷമം തോന്നി.. അവൾ ഒന്നും മിണ്ടിയില്ല…ഫ്ലൈറ്റിൽ കയറി കഴിഞ്ഞു .. അവർ തമ്മിൽ ഭയങ്കര  സംസാരതിൽ ആയിരുന്നു.. വാമി കൂടെ ഉണ്ടെന്നു പോലും അവൻ ഗൗനിച്ചില്ല…

എന്റെ വീട്ടുകാരോട് സ്നേഹം കാണിച്ചിട്ട് എന്നോട് എന്താ ഇത്ര  അകൽച്ച കാണിക്കുന്നത്.. താൻ കരുതിയത്  പിണക്കം മാറി എന്നാണ്….അവൾക്ക് വല്ലാത്ത സങ്കടം തോന്നി..

ദക്ഷിന്റെ  ഓഫീസിൽ വാക്കൻസി ഉണ്ടോ? എന്താടോ  ദേവാൻഷി.. താൻ എന്റെ കമ്പനിയിൽ ജോയിൻ ചെയ്യുന്നോ?

മ്മ്… ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്… എന്നാൽ തന്റെ ബിയോഡേറ്റ എന്റെ നമ്പറിലേക്ക് send ചെയ്യ്…

Oh.. Really…

Yes..

അതൊക്കെ കേട്ടു വാമി അസ്വസ്ഥത ആയി…

ഫ്ലൈറ്റ് ഇറങ്ങി കഴിഞ്ഞു   അവൾ ദക്ഷിനടുത്തേക്ക് വന്നു ചേർന്നു നിന്നു കൊണ്ട് ചോദിച്ചു … ഞാൻ ചോദിക്കാൻ മറന്നു ഈ കുട്ടി ശരിക്കും ദക്ഷിതിന്റെ ആരാണ്…

എന്റെ കസിന്റെ  സിസ്റ്റർ ആണ്.. വാമി… ഞെട്ടിയെങ്കിലും.. അവളത്  പുറത്തു കാണിച്ചില്ല.

ഞാൻ കരുതി നിങ്ങൾ തമ്മിൽ ഡേറ്റിങ്ങിൽ ആകുമെന്ന്.. But hope  god is great.. അതും പറഞ്ഞവൾ ചിരിച്ചു..

എന്നാൽ എന്റെ ടാക്സി വന്നു ഞാൻ പോട്ടെ..
Ok…

തനിക്കുള്ള മെയിൽ ഞാൻ ഓഫീസിൽ ചെന്നിട്ട് അയക്കാം..

അവൾ പുഞ്ചിരിയോടെ  അവനെ ഒന്ന് കൂടി ഹഗ് കൊണ്ട് കാറിലേക്ക് കയറി..

തിരികെ ഫ്ലാറ്റിൽ എത്തുമ്പോൾ വാമിക്ക് സങ്കടം പിടിച്ചു നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല..

അവൾ വേഗം ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് ഓടി..

ദക്ഷ് റൂമിലേക്കും പോയി..

വാമി കുറെ നേരം ഷവറിന്  ചുവട്ടിൽ നിന്നു കരഞ്ഞു.. സങ്കടം സഹിക്കാൻ ആവാതെ അവൾ വീണ്ടും വീണ്ടും കരഞ്ഞു..

ദക്ഷേട്ടന്റെ മനസ്സിൽ തനിപ്പോൾ ഇല്ല..തന്നെ മറന്നിരിക്കുന്നു..അവിടെ മറ്റൊരാൾ സ്ഥാനം പിടിച്ചിരിക്കുന്നു.. ഇനിയും വേദനിക്കാൻ വയ്യ മഹിയേട്ടനെ കാണണം…എല്ലാം പറയണം.. ഇനിയും എനിക്കിത് താങ്ങാൻ കഴിയില്ല. നെഞ്ച് പൊട്ടി ഞാൻ മരിച്ചു പോകും… എപ്പോഴെങ്കിലും  ദക്ഷേട്ടനോട് പറയാൻ പറയാണം.. ഈ വാമി ഒരുപാട് സ്നേഹിച്ചിരുന്നെന്നു..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *