ദക്ഷാവാമി ഭാഗം 61 ~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവൾ ഒന്നും മിണ്ടാതെ തലയും കുനിച്ചു വിറച്ചു വിറച്ചു അവന്റെ പിന്നാലെ നടന്നതും ..ദക്ഷ് അവളെചേർത്ത് പിടിച്ചു  … മുന്നോട്ട് നടന്നു…..

മഴ നനഞ്ഞു രണ്ടു പേർക്കും തണുക്കുന്നുണ്ടായിരുന്നു… നല്ല രീതിയിൽ വീശിയടിക്കുന്ന കാറ്റിൽ തണുപ്പിന്റെ കാടിന്യം കൂടി.. ഒരു വിധത്തിൽ വാമിയെ ചേർത്ത് പിടിച്ചു  അവൻ ഫ്ലാറ്റിൽ എത്തി…. ഡോർ തുറന്നു അകത്തേക്ക് കയറി…

ടി…..പോയി  ഡ്രസ്സ്‌ മാറ് … അവൾ വിറച്ചു വിറച്ചു.. നിൽക്കുന്ന കണ്ടതും അവൻ അവൾക്കടുത്തേക്ക് ചെന്നു..

എന്താടി….

തണുത്തു  വിറങ്ങലിച്ചു കൂട്ടിയിടിക്കുന്ന പല്ലുകൾക്കിടയിലൂടെ  അവൾ പറഞ്ഞു… എന്റെ  ഡ്രസ്സ്‌ ഇവിടെ ഇല്ല ഹോസ്റ്റലിൽ ആണ്.

അവൻ വേഗം   തന്റെ റൂമിലേക്ക് പോയി  ഒരു ഷർട്ടും   പാന്റും എടുത്തു അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു….

ദാ… തല്ക്കാലം ഇതിട്ടോ…….

അവൾ  മടിച്ചു മടിച്ചു വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി.. അപ്പോഴേക്കും ശക്തമായ  ഇടി മുഴങ്ങി… നനഞ്ഞു  നിൽക്കാതെ പോയി ചേഞ്ച്‌ ചെയ്യ്.. പെണ്ണെ….ഞാൻ ഈ തറ  ഒന്ന് തുടച്ചിടട്ടെ.അല്ലെങ്കിൽ നീ….മൂക്കും കു ത്തി വീഴും…

പിന്നെ ഞാൻ തന്നെ നോക്കണ്ടേ നിന്നെ …

അവൾ ഒന്നും മിണ്ടാതെ വിറച്ചു വിറച്ചു ബാത്‌റൂമിലേക്കു കയറി…ഇടക്കിടെ മിന്നുന്ന മിന്നലും  ഇടിയുടെ ശബ്ദവും അവളെ വല്ലാതെ ഭയപ്പെടുത്തി.. കൊണ്ടിരുന്നു…

അവൻ  വേഗം  നനഞ്ഞ ഡ്രസ്സ്‌ മാറ്റി.. ഒരു ഷർട്ടും ത്രീഫോർത്   പാന്റും ഇട്ടുകൊണ്ട് തറ ഉണകാനുള്ള വാക്യും ക്ലീനർ എടുത്തു തറ തുടക്കാൻ തുടങ്ങി..അവൻ തറ തുടച്ചു കഴിഞ്ഞാണ് ഓർത്തത് തലമുടിയിലെ വെള്ളം നല്ലത്  പോലെ തുടച്ചില്ലെന്നു… അവൻ വേഗം ഒരു ടവൽ  എടുത്തു തല തൂവർത്തികൊണ്ട് സോഫയിൽ വന്നിരുന്നു..

പെട്ടന്ന് കറന്റ്‌ പോയി….എന്തോ വീഴുന്ന  പോലെ ഒരു ഒച്ചയും കേട്ടു…അവൻ വേഗംബാത്‌റൂമിന്റെ ഡോറിൽ തട്ടി… വാമി.. വാമി..

Vami.are.you okay…..

Are you scared,

Don’t worry.. I’m here…

തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല.. വെള്ളം വീഴുന്ന ശബ്ദം മാത്രം കേൾക്കാം.. അവൻ കുറച്ചു നേരം കൂടി ബാത്‌റൂമിനു ഫ്രണ്ടിൽ  നടന്നു.. കുറച്ചു കഴിഞ്ഞതും  കാലിനടിയിൽ  വെള്ളനനവുപോലെ  തോന്നിയിട്ടവൻ താഴേക്കു നോക്കി.. ബാത്‌റൂമിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു.. ..

അവൻ വേഗം ബാത്‌റൂമിൽ തട്ടിവിളിച്ചു.. അനക്കം ഇല്ലാഞ്ഞിട്ടു അവൻ  ഡോർ ചവിട്ടി തുറന്നു .. ടാപ് അടച്ചു കൊണ്ട് വാമിയെ നോക്കി.. പെട്ടന്ന്ആ കാശം പൊട്ടുമാറുച്ചതിൽ ഒരു വെള്ളിടി വെട്ടി… കൂടെ  ഒരു  മിന്നൽ പിണർ കടന്നു വന്നു… അതിന്റെ പ്രകാശത്തിൽ ബാത്ത് ടാബ്ബിൽ കിടക്കുന്ന അവളെ അവനൊന്നു നോക്കി…

അവളുടെ കുഞ്ഞു ശരീരം   തണുപ്പ് സഹിക്കാനാവാതെ   വിറക്കുന്നത്  കണ്ടതും   അവൻ    അവൾക്കടുത്തേക്ക് ചെന്നു.. അവളുടെ   വിറയലിനനു സരിച്ചു ബാത്ത്  ടാബ്ബിലെ വെള്ളത്തിൽ  ഓളങ്ങൾ  സൃഷ്ടിക്കപ്പെട്ടു കൊണ്ടിരുന്നു…

പെട്ടന്നവൻ  അവളെ  കോരി എടുത്തു …. ശരീരത്തിന്റെ തണുപ്പും  വിറയലും .. അവന്റെ കൈകളിൽ അറിയുന്നുണ്ടായിരുന്നു… നേരിയ  ശ്വാസം മാത്രമേ അവൾക്കുള്ളു… അതിൽ  നിന്നറിയാം ജീവന്റെ  ചെറിയ കണിക  ഇപ്പോഴും അവളിൽ അവശേഷിക്കുന്നുണ്ടെന്ന്…

അവളെ ബെഡിലേക്കു കിടത്തി കൊണ്ട് അവൻ തട്ടി വിളിച്ചു.. പതിയെ  ചിമ്മിക്കൊണ്ട് ആ നീല കാന്താകണ്ണുകൾ ഒന്ന് തുറന്നു… വീണ്ടും പതിയെ അതടഞ്ഞു..അവളെ നന്നായി കിടുങ്ങുന്നുണ്ടായിരുന്നു…. എന്ത് ചെയ്യണമെന്നറിയാതെ  അവൻ   ബ്ലാങ്കെറ്റ് എടുത്തു അവളെ പുതപ്പിച്ചു..

എന്നിട്ടും അവളിലെ വിറയൽ കുറഞ്ഞില്ല.. അത് കൂടി കൂടി വരുന്നതുപോലെ  അവനു തോന്നി…

പെട്ടന്ന് അവൻ ഫോൺ  എടുത്തു അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിളിച്ചു.. അറിയാവുന്ന എമർജൻസി നമ്പറിൽ എല്ലാം മാറി മാറി വിളിച്ചെങ്കിലും ലൈൻ പോകുന്നുണ്ടായിരുന്നില്ല.. കിട്ടിയതിൽ പലതും ഇടയ്ക്ക് വെച്ചു ഡിസ്‌ക്കണക്ട് ആയി.. ഒരു നിവർത്തിയുമില്ലാതെ അവൻ മഹിയെ   വിളിച്ചു..

അവന്റെ മുഖത്ത് ടെൻഷനും  ദേഷ്യവും  മിന്നി മറഞ്ഞു കൊണ്ടിരുന്നു.. കുറെ തവണയായുള്ള  വിളിയിൽ മഹി കാൾ എടുത്തു..

ഒരു വിധത്തിൽ അവൻ പറഞ്ഞു..

She is shivering and  short breething.. What  can I do?

What are you saying, what happend…

അതൊക്കെ പിന്നെ പറയാം…ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടത്…

നീ അല്ലെ അവളെ ഇവിടെ നിന്നും ബലമായികൂട്ടി കൊണ്ടുപോയത്..

നീ അവളെ കൊ ല്ലാനാണോടാ കാ ലാ കൊണ്ടുപോയെ..നീ എന്താ ചെയ്തേ അവളെ….

മഹിയുടെ ദേഷ്യത്തിൽ ഉള്ള ശബ്ദം കേട്ടതും … ദക്ഷിന്റെ സ്വരം നേർത്തു… ടാ… ഞാൻ ഒന്നും ചെയ്തില്ലെടാ…. നീ എന്നെ ഒന്ന് വിശ്വസിക്കേടാ മഹി…

അവളെ ഹോസ്പിറ്റലിൽ എത്തിക്കാൻ എന്താടാ ഞാൻ ചെയ്യേണ്ടേ…

ഇവിടെ  ഹെവി  റയിനും cyclone   കാരണം    റോടിൽ എല്ലാം മരങ്ങൾ വീണു കിടക്കുകയാണ്… നീ നിൽക്കുന്നിടം വരെ വരുന്നത്  വളരെ പാടാണ്..അതിന്റെ കൂടെ മണ്ണിടിച്ചിലും  മൗണ്ടൻ  വാലി റോഡ് എല്ലാം  ബ്ലോക്ക് ചെയ്തേക്കു ആണ്…. സുരക്ഷിതമായി   സ്റ്റേ ചെയ്യുന്നിടത് സ്റ്റേ ചെയ്യാൻ…പുറത്തേക്ക് ഇറങ്ങരു തെന്നാണ്  ഇവിടുന്നുള്ള   ഓർഡർ..

ഇപ്പോൾ പരസ്പരം അർഗ്യു ചെയ്യാൻ ടൈം ഇല്ല…ടാ അവന്റെ സ്വരം നേർത്തു..

ഞാൻ എന്താ ചെയ്യേണ്ടത്  അതുടി നീ ഒന്ന് പറഞ്ഞു താ….വിറച്ചു വിറച്ചു ശ്വാസത്തിനായി പിടയുന്ന അവളെ നോക്കി കൊണ്ട് അവൻ ചോദിച്ചു…

അവൾക്ക് തീരെ വയ്യട… എനിക്ക് പേടി ആവുന്നെടാ…

ഞാൻ ആലോചിച്ചിട്ട് ഒരു വഴിയേ ഉള്ളു…

ഞാൻ  ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.. ഞാൻ ഡോക്ടറോട് ഒന്ന് ചോദിക്കാം…

ടാ.. വേഗം വേണം.. എനിക്ക് അവളുടെ കണ്ടിഷൻ കണ്ട് വല്ലാതെ പേടിവരുന്നു..
മഹി കാൾ ഹോൾഡ് ചെയ്തു കൊണ്ട് ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു…

എന്താണ് ഉണ്ടായത്.. എന്നറിഞ്ഞാലേ  എനിക്ക് എന്തേലും പറയാൻ പറ്റു..
ഞാൻ.. ഞാൻ അവന്റെ കൈയിൽ കൊടുക്കാം..

ടാ.. ഡോക്ടർക്കു നിന്നോട് സംസാരിക്കണമെന്ന്.. മ്മ്…. ദക്ഷ് ഡോക്ടറോട് സംസാരിച്ചു കഴിഞ്ഞു.. വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..

മഹിക്കും  എന്താ ചെയ്യേണ്ടതെന്നു ഒരു ഊഹവും ഇല്ലായിരുന്നു..

ദക്ഷ് ഫോൺ  ചെവിയോട് ചേർത്ത് പിടിച്ചു  വാമിയെ മറ്റൊരു ബ്ലാങ്കെറ്റ് കൊണ്ട് പുതപ്പിച്ചു.. അവൾക്ക് വിറയൽ കൂടിയത് പോലെ അവനു തോന്നി..

ടാ.. മഹി…. ഞാൻ.. ഞാൻ.. എങ്ങനെയാട….

അതിപ്പോൾ നിനക്ക് മാത്രമേ  ചെയ്യാൻ കഴിയു….

അല്ലാതെ ഞാൻ എന്ത് പറയാനാ… എല്ലാം നീയല്ലേ ഉണ്ടാക്കിയത്.. അവളുടെ ഈ അവസ്ഥയ്ക്കും നീ അല്ലെ കാരണം…

ടാ.. ഞാൻ….

നീ അത് ചെയ്യുമോ എന്നൊന്നും എനിക്കു അറിയില്ല…പക്ഷെ   ഡോക്ടർ പറഞ്ഞ 
ആ ഒരു വഴിയേ ഇപ്പോൾ നമ്മുടെ മുന്നിൽ ഉള്ളു…

ഡോക്ടർ പറഞ്ഞത് ദക്ഷ് ഓർത്തു..

Give your heat on  her

Dr… What did you say

Say  again ones more….

Give your body heat on her

Are you mad….!

Iam not mad…man…

Its time only possible way.

i suggest you.

She will recover.

But.. Doctor  I can’t do it…

What’s the problem with you doing that?

Is she your wife or not?

She is my wife.

Then what is the problem man ?  And what’s wrong with you?

You can do it..man…

I’m sure…She is perfectly recover…

എടാ,.. ഞാൻ…

എനിക്ക് ഒന്നും അറിയില്ല.. എനിക്ക് അങ്ങോട്ട് വരാൻ പറ്റുമായിരുന്നെകിൽ ഞാൻ വന്നു അവളെ ഹോസ്പിറ്റലിൽ ആക്കിയേനെ . ഇവിടുന്നു വണ്ടി ഒന്നും അങ്ങോട്ട്‌ വരില്ല.. റോഡ് ഫുൾ ബ്ലോക്ക്‌ ആയിരിക്കും.. ഞാൻ വന്നാലും അങ്ങ് എത്താൻ മണിക്കൂറുകൾ എടുക്കും..അതിന്റെ കൂടെ കാറ്റിൽ പലയിടത്തും മരങ്ങൾ വീണു വഴി എല്ലാം ബ്ലോക്ക്‌ ആയി കിടക്കുവാ…

നിന്റെ കയ്യിൽ ആണ് അവളുടെ ജീ വൻ…നിനക്കെ അവളെ രക്ഷിക്കാൻ പറ്റു…

ഒന്നും അല്ലെങ്കിലും നീ അവളെ ഒരിക്കൽ സ്നേഹിച്ചതല്ലെടാ…

പെട്ടന്ന് കാൾ കട്ടായി… അവൻ ഹലോ പറഞ്ഞുകൊണ്ട് ഫോണിലേക്കു നോക്കി അവസാനത്തെ കുറ്റി റേഞ്ചും കട്ട്‌ ആയിരിക്കുന്നു..

മഹി  അവനെ വിളിച്ചു നോക്കി.. കണക്ട് ആവുന്നില്ല തന്റെ ഫോണിൽ റേഞ്ച് ഇല്ല…

ദൈവമേ.. ഇവൻ.. അവളെ രക്ഷിക്കുമോ? അതോ ഇനി ഉപേക്ഷിക്കുമോ?

മറ്റു ആരെങ്കിലും  ആണെങ്കിൽ രക്ഷിക്കും.. പക്ഷെ.. ഇവനെ എനിക്ക് തീരെ വിശ്വാസം ഇല്ല…

കാരണം..അവനു അവൻ പറയുന്നതാണ് ശരി…അവന്റെ വാശി.. അവന്റെ ന്യായങ്ങൾ.. അതുകൊണ്ട് അല്ലെ  അവളെ അവൻ ഉപേക്ഷിച്ചത്… അങ്കിളിനോട് എങ്ങനെ പറയും അവർ പിരിയാൻ പോകുകയാണെന്നു.. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അങ്കിൾ നാട്ടിൽ നിന്നും മടങ്ങി വരും..

ഓരോന്ന് ആലോചിച്ചു മനുഷ്യന് ഭ്രാന്ത്‌ പിടിക്കുന്നു… എങ്ങനെ എങ്കിലും ഈ രാത്രി ഒന്ന് കടന്നു പോയാൽ മതി ആയിരുന്നു.. അവൾക്ക് ഒരു ആപത്തും പറ്റല്ലേ ഭഗവാനെ…അവളെ അവന്റെ കൂടെ പറഞ്ഞു വിടേണ്ടി ഇരുന്നില്ല.. എല്ലാം എന്റെ തെറ്റാണു.. ഞാൻ അവളെ ഹോസ്റ്റലിൽ ആക്കിയാൽ മതി ആയിരുന്നു…ഒന്നും വേണ്ടിയിരുന്നില്ല….

ഇടക്കവൻ നിത്യേ നോക്കി അവളും കുഞ്ഞും നല്ല മയക്കത്തിൽ ആണ്…

ഇതേ സമയം  ദക്ഷ്   വല്ലാത്ത ഒരു മാനസിക സംഘർഷത്തിലൂടെ  കടന്നു പോയ്കൊണ്ടിരിക്കുക ആയിരുന്നു…

അവൻ  ബെഡിൽ കിടന്നു വിറയ്ക്കുന്ന അവളെ നോക്കി..

അവളുടെ കുഞ്ഞു ശരീരം  …. ശ്വാസം എടുക്കുന്ന ശബ്ദം പോലും  നേർത്തു നേർത്തു വന്നുകൊണ്ടിരുന്നു..

…മറ്റൊരു മാർഗവും  ഇല്ലാത്തത് കൊണ്ട്   തന്റെ ഷർട്ട്‌ അഴിച്ചു അവൾക്കടുത്തേക്ക് വരുമ്പോൾ… അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നതും കണ്ണിൽ നിന്നും കണ്ണുനീർ അടർന്നു വീഴുന്നതും  അവൻ കണ്ടു..

സോറി.. വാമി.. എനിക്ക് ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല നിന്നെ രക്ഷിക്കാൻ  അതും പറഞ്ഞവൻ  അവളുടെ   ഷർട്ടിന്റെ  ബട്ടൺ അഴിച്ചു മാറ്റിയപ്പോഴാണ്  അവന്റെ കൈയിൽ കിടന്ന  രുദ്രാക്ഷത്തിൽ അവളുടെ കഴുത്തിൽ കിടന്ന ചെയിനിൽ കുരുങ്ങിയത്… അവൻ കൈ  ഉയർത്തിയതും ചെയിനും മുകളിലേക്കു ഉയർന്നു  വന്നു…അപ്പോഴുണ്ടായ  ഒരു ഇടി മിന്നലിൽ  അവന്റെ കയ്യിൽ കുടുങ്ങി കിടക്കുന്ന   താലി   കണ്ടവൻ  ഞെട്ടി..

താൻ.. അണിയിച്ച താലി.. അത്  അവളുടെ കഴുത്തിൽ ഉണ്ടായിരുന്നോ…?

അവൾ എന്നോട് പറഞ്ഞത്  ഊരി വെച്ചേക്കുവാനാണെന്നല്ലേ…

താനും കരുതിയത്… അവൾ പണ്ടത്തെ പോലെ ഊരി വെച്ചു കാണുമെന്നാണ്…
അവന്റെ ഓർമ്മകൾ അവനെ വല്ലാതെ കുത്തി നോവിക്കുന്നത് പോലെ അവനു തോന്നി..

പാറുവിന്റെ വീട്ടിൽ വെച്ചവളെ  കണ്ടപ്പോൾ അവളുടെ കുസൃതി നിറഞ്ഞ നോട്ടവും ചിരിയുമാണ്  അവന്റെ മനസ്സിൽ ആദ്യം ഓടി എത്തിയത്..ശരിക്കും ഒരു തൊട്ടാവാടി പെണ്ണ്…

പിന്നെ നടന്ന ഓരോ സംഭവങ്ങളും   ഒരു കണ്ണാടിയിൽ തെളിയുന്ന പോലെ അവന്റെ മുന്നിൽ നിരന്നു..

  ഒരു നിമിഷം അവളെ  താലി ചാർത്തിയത്    അവൻ ഓർത്തുപോയി…

ഓർമ്മകൾക്ക്  ഒരിക്കലും മരണം ഇല്ല…നിന്നെ മറന്നാൽ പിന്നെ ഞാനും ഇല്ല….

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *