ദ്വിതാരകം~ഭാഗം27~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹലോ…… ഹരി….. ഞാൻ മൃദുലയുടെ അമ്മയാ….. പറഞ്ഞോ അമ്മേ എനിക്ക് മനസ്സിലായി.

ഹരി അവളുടെ വയറ്റിൽ ഉള്ളത് ഇരട്ടകുട്ടികളാ…..

എന്താ….. എന്താ പറഞ്ഞത്? ഇരട്ട കുഞ്ഞുങ്ങളോ…. എന്നിട്ട് ആകുഞ്ഞുങ്ങളെ നിങ്ങൾ ക ളഞ്ഞോ…… എങ്ങനെ തോന്നുന്നു നിങ്ങൾക്ക് ഇങ്ങനെ ഒരു മഹാപാപത്തിന് കൂട്ട് നിൽക്കാൻ…. നിങ്ങളും ഒരമ്മയല്ലേ?

അതേ ഹരി കൂടുതൽ കാടുകയറേണ്ട. ഞാനിപ്പോൾ വിളിച്ചത് നിന്റെ കുറ്റപ്പെടുത്തൽ കേൾക്കാനോ…. ഉപദേശം സ്വീകരിക്കാനോ അല്ല.

അ ബോർഷൻ നടക്കില്ല. നിനക്ക് സന്തോഷമായല്ലോ… എന്റെ മോളല്ലേ ഇനി അനുഭവിക്കേണ്ടത്.

ആഹാ കൊള്ളാല്ലോ….. കല്യാണം കഴിഞ്ഞ് ഗർഭിണിയാകുന്ന ആദ്യത്തെ സ്ത്രീ ഒന്നുമല്ലല്ലോ നിങ്ങളുടെ മോള്….

ഇവൾക്കെന്താ കൊമ്പുണ്ടോ? ഇനി അഥവാ കൊമ്പുണ്ടെങ്കിൽ ഈ കല്യാണം നടക്കരുതേ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷെ നിങ്ങൾ സമ്മതിച്ചോ? നിങ്ങളുടെ മകളുടെ ആഗ്രഹത്തിന് അനുസരിച്ച് ചലിക്കുന്ന പാവകളല്ലേ നിങ്ങൾ. അതുപോലെ നിങ്ങളുടെ മകൾ പറയുന്നത് അനുസരിക്കുന്ന ഒരു ഭർത്താവും നിങ്ങൾക്കാവശ്യം ആയിരുന്നു.

അല്ല നിങ്ങൾ പറഞ്ഞല്ലോ അi ബോർഷൻ ചെയ്യാൻ പറ്റില്ലെന്ന്…. അതിന് തക്കതായ കാരണം ഇല്ലാതെ നിങ്ങൾ രണ്ട് പേരും അത് അംഗീകരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.

അതേടാ ദൈവം ഞങ്ങളെ ചതിക്കുവായിരുന്നു…..ഇപ്പോൾ അബോർഷന് ശ്രമിച്ചാൽ എന്റെ മോളുടെ ജീവന് അത് ആപത്താണ്. അതുകൊണ്ട് തന്നെയാ ഞാൻ പിന്മാറിയത്. ഇത്ര ചെറു പ്രായത്തിലെ കുഞ്ഞുങ്ങളെയും ചുമന്നുകൊണ്ട്ന ടക്കാനല്ല അവളെ ഞങ്ങൾ പഠിപ്പിച്ചത്…..

അതുശരി അങ്ങനെ ആണെങ്കിൽ ഇത്ര ചെറു പ്രായത്തിൽ ഉള്ള മോളേ വീട്ടിൽ നിർത്തിയാൽ പോരായിരുന്നോ? എന്തിനാ ആ സാധനത്തിനെ എന്റെ തലയിൽ കെട്ടി വച്ചത്?

ഹരി നിന്റെ സംസാരം അതിര്കടക്കുന്നുണ്ട്. ഇത് ഹോസ്പിറ്റൽ ആയി പോയി. ഇല്ലെങ്കിൽ ഞാൻ കാണിക്കാമായിരുന്നു.

അതേ കാണിക്കുന്നതൊക്കെ അവിടെ അങ്ങ് നിങ്ങളുടെ വീട്ടിൽ. അവിടെ കാണിക്കുന്ന അഭ്യാസവും എടുത്ത് എന്റെ അടുത്ത് എങ്ങാനും വന്നാൽ….. ഹരിയുടെ മറ്റൊരു മുഖം അമ്മയും മകളും കാണും….. അത് ഓർമ്മയിൽ വച്ചാൽ നല്ലത്.പിന്നെ അവളെ ഇപ്പോൾ ഇവിടെ എത്തിക്കണം. അല്ലാതെ ഇനി അവിടെ നിർത്തണ്ട.

അത് ഹരി മാത്രം തീരുമാനിച്ചാൽ മതിയോ? അവളുടെ പ്രസവം കഴിഞ്ഞേ ഇനി ആ വീട്ടിലേയ്ക്ക് വിടുന്നുള്ളൂ…..അതിന് നീ വെറുതെ കിടന്നു ബഹളം വച്ചിട്ട് ഒരു കാര്യവുമില്ല.

നിനക്ക് അവളെ കാണാതെ ഇരിക്കാൻ വയ്യെങ്കിൽ നീ ഇങ്ങോട്ട് പോരെ.

അതേ നിങ്ങൾ കിട്ടുന്ന താളത്തിന് തുള്ളുന്ന പാവ അല്ല ഞാൻ. മൃദുലയെ ഞാൻ ആണ് താലി കെട്ടിയതെങ്കിൽ അവൾ ഇന്ന് തന്നെ ഇവിടെ എത്തും. മറിച്ച് നിങ്ങളുടെ വീട്ടിൽ നിർത്താനാണ് ഭാവമെങ്കിൽ….. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. പ്രസവം കഴിഞ്ഞും അവിടെ നിർത്തിക്കോണം…. ഇങ്ങോട്ട് ഒരുത്തരും വന്നേക്കരുത്……

എന്നാൽ അതൊന്നു കാണണമല്ലോ..

അവളെ അങ്ങോട്ട് വിടാൻ ഞങ്ങൾക്ക് സൗകര്യമില്ല. നീ എന്താന്ന് വച്ചാൽ അങ്ങ് ചെയ്യ്. ഞാനൊന്നു നോക്കട്ടെ …… സുഭദ്രാമ്മ മോനേ ആണായിട്ട് തന്നെ ആണോ വളർത്തിയതെന്ന്? അതറിയാനൊന്നുമില്ല…….. മോള് വീട്ടിൽ നിൽക്കുമ്പോൾ മനസ്സിലായിക്കോളും…….. ഞാൻ എന്റെ അമ്മയോട് ഒരു കാര്യം പറഞ്ഞിരുന്നു. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന്. ഇപ്പോൾ എന്റെ അമ്മയ്ക്ക് അത് മനസ്സിലായി. അടുത്തത് നിങ്ങൾക്ക് മനസ്സിലാകും.മനസ്സിലായി കഴിയുമ്പോൾ കാലിൽ വീഴാൻ വന്നേക്കരുത്.. പറഞ്ഞു തീർന്നതും ഹരി ഫോൺ കട്ട്‌ ചെയ്തു.

അമ്മേ…. ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു. ഇരട്ടകുട്ടികളാണെന്ന്…. പക്ഷെ ആ കുഞ്ഞുങ്ങളെ നമുക്ക് കിട്ടും അമ്മേ….. ദൈവം നമ്മുടെ കൂടെയുണ്ട്. കുഞ്ഞുങ്ങളെ കളഞ്ഞാൽ അവളുടെ ജീവന് ആപത്താണ് എന്നാ പറഞ്ഞത്.

അവളെ ഇങ്ങോട്ട് വിടണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇങ്ങോട്ട്വിടത്തി ല്ലെന്നാ അവളുടെ അമ്മ പറഞ്ഞത്. വീട്ടില്ലെങ്കിൽ ഞാൻ പോയി അവളെ ഇവിടെ കൊണ്ടുവരും.

മോനേ അവരൊക്കെ വല്ല്യ ആളുകളാ…. നീ സൂക്ഷിക്കണം.. അമ്മയ്ക്ക് വേറെ ആരും ഇല്ല അത് എന്റെ മോൻ ഓർത്തോണം.

ആ ഓർമ്മ ഉള്ളതുകൊണ്ടാ അമ്മേ അമ്മയോട് ഞൻ ഈ കല്ല്യാണം എനിക്ക് വേണ്ടാന്ന് പറഞ്ഞത്. പക്ഷെ അമ്മയ്ക്ക് വലുത് അവളുടെ പൈസ ആയിരുന്നു. തിരുത്താൻകഴിയാത്ത തെറ്റാ അമ്മേ അമ്മ ഗംഗയോട് ചെയ്തത്.

പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അനുഭവിക്കുക തന്നെ….. പണ്ട് എത്ര സമാധാനത്തിലാ നമ്മൾ കഴിഞ്ഞിരുന്നത്… ഇപ്പോൾ സമാധാനം എന്തെന്നുപോലും അറിയാത്ത അവസ്ഥ ആയി. കാള പെറ്റെന്ന് കേട്ടപ്പോഴേ അമ്മ കയറെടുത്തു. അതാ നമുക്ക് പറ്റിയ അബദ്ധം. ഏതു തീരുമാനം എടുക്കുമ്പോഴും രണ്ട് വട്ടം ആലോചിക്കണം. ഇല്ലെങ്കിൽ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ ആകും. ഒരാൾക്ക് ഒരുതവണയേ അബദ്ധം പറ്റൂ……. പക്ഷെ നമുക്ക് പറ്റിയ അബദ്ധം തിരുത്താൻ പറ്റില്ല.

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *