നിനക്കായ് ~ ഭാഗം 08, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഇല്ലമ്മേ…. ഞാൻ പിന്നേയും പിന്നെയും തോറ്റു പോകുക ആണ്…. എന്റെ അമ്മ എന്നെ ഒന്ന് മനസിലാക്കൂ… ഞാൻ അനുഭവിച്ച വേദന….. അപമാനം… എന്റെ ദേവിക…. എന്നെ വിട്ടു പോയത്….. “

അമ്മയെ കെട്ടിപിടിച്ചു കരയുക ആണ് മാധവ്…

എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുക ആണ് ഗൗരി…..

ഇനി തന്റെ വീട്ടിലേക്ക് തിരിച്ചു പോയാലോ…. അവൾ ചിന്തിച്ചു.

തന്റെ അച്ഛൻ നാണംകെടട്ടെ.. ഒരിക്കൽ എങ്കിലും തന്റെ മാധവ് ഒന്ന് ജയിക്കട്ടെ.

തിരികെ റൂമിൽ പോയി അവൾ കുറെ ആലോചിച്ചു.

അന്ന് രാത്രിയിൽ ഉറങ്ങാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ്.

എന്തെങ്കിലും ചെയ്തേ തീരു.

അടുത്ത ദിവസം രാവിലെ അവൾ എഴുനേറ്റു.

എന്തായാലും വീട്ടിലേക്ക് മടങ്ങാം എന്ന തീരുമാനത്തിൽ ആണ്.

അച്ഛനോട് രണ്ട് വാക്ക് എങ്കിലും സംസാരിക്കണം.. എങ്കിലേ തനിക്കു ഒരു സമാധാനം കൈ വരത്തൊള്ളൂ.

അവൾ തന്റെ ഹാൻഡ്ബാഗ് എടുത്തു.

അതു മാത്രം ആയിട്ട് ആണ് അവൾ ഈ വീട്ടിലേക്ക് വന്നത്.

ഇട്ടിരുന്ന ഡ്രസ്സ്‌ മാറി… പകരം താൻ ഇട്ടുകൊണ്ട് വന്ന ഡ്രസ്സ്‌ ധരിച്ചു..

മാധവ് റൂമിലേക്ക് വന്നപ്പോൾ എവിടെയോ പോകാൻ തയ്യാറായി നിൽക്കുന്ന ഗൗരിയെ ആണ് അവൻ കണ്ടത്.

അവൻ ലാപ് ടോപ് എടുത്തു എന്തൊക്കെയോ ചെയുക ആണ്..

അവൾ അവന്റെ മുൻപിൽ വന്നു നിന്ന്.

“മാധവ് എന്നോട് ദേഷ്യം ഉണ്ട് എന്ന് എനിക്ക് അറിയാം.. മാപ്പ് പറയുവാൻ ഉള്ള അർഹത പോലും എനിക്ക് ഇല്ല.. പക്ഷെ…. “

“ഇറങ്ങിപോടി…. അവളുടെ ഒരു കുമ്പസാരം…. “

അവൻ പുലമ്പി.

ഇനി ഒന്നും അവനോട് സംസാരിച്ചിട്ട് കാര്യം ഇല്ല എന്ന് അവൾക്ക് തോന്നി.

അവൾ ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് പോയി.

എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ട്.

“എങ്ങോട്ടാ ഗൗരി…. “അംബികാമ്മ എഴുന്നേറ്റു.

“അമ്മേ… ഞാൻ… ഞാൻ എന്റെ വീട്ടിലേക്ക് പോകുക ആണ് അമ്മേ…. “

“ങേ… എന്താണ് മോളെ നിയ് ഈ പറയുന്നത്….. പോകയോ…. വേണ്ട.. വേണ്ട… “

അവർ കൈ എടുത്തു വിലക്കി.

“ഇല്ലമ്മേ… ഞാൻ ഇറങ്ങുവാ…. അമ്മ എന്നോട് ഒന്നും മറുത്തു പറയരുത്…. “

“ദേ…മോളെ…. നീ എന്തൊക്ക പറഞ്ഞാലും ഞാൻ സമ്മതിക്കില്ല… നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കൂടി അയാൾ നശിപ്പിക്കും…. “

“ഇല്ലമ്മേ… അങ്ങനെ ഒന്നും സംഭവിക്കില്ല..എനിക്ക് പോണം… പോയെ തീരു…. “

ദൃഢമായ വാക്കുകൾ ആയിരുന്നു അവളുടേത്‌.

“ശരി.. ശരി എങ്കിൽ ഞാൻ ഇപ്പോൾ വരാം “എന്ന് പറഞ്ഞു കൊണ്ട് അമ്മ മാധവിന്റെ റൂമിലേക്ക് പോയി.

“മോനെ…. “

“എന്തമ്മേ… “

“മോനെ, ഗൗരി തിരിച്ചു പോകുക ആണ് എന്ന്….. അവളുടെ അച്ഛന്റെ അടുത്തേക്…അയാൾ ആ കുട്ടിയെ എന്ത് ചെയ്യും എന്ന് പോലും അറിയില്ല…. “

“പോകട്ടെ അമ്മേ, അവൾ അവളുടെ സ്വന്തം വീട്ടിലേക്ക് അല്ലെ പോകുന്നത്
…അവള് പോകട്ടെ.. അമ്മ തടയേണ്ട…. “

“മോനെ….. നീ പറയുന്നത് പോലെ അല്ല കാര്യങ്ങൾ… “

എന്ന് പറയുകയും അവൻ പെട്ടന്ന് കൈ എടുത്തു അമ്മയെ വിലക്കി.

“അമ്മേ…. പ്ലീസ്… അവൾ അവൾക്കിഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ….. “

അവന്റെ അലസഭാവം അവരെ കൂടുതൽ വേദനിപ്പിച്ചു.

മാധവിനോട്‌ പോലും ഒരു വാക്ക് പറയാതെ ആണ് ഗൗരി തന്റെ വീട്ടിലേക്ക് പുറപ്പെട്ടത്.

എന്തും നേരിടാനുള്ള മനസ് അവൾക്ക് ഉണ്ടായിരുന്നു.

തന്റെ വീട്ടിൽ എത്തിയപ്പോൾ അകലെ നിന്ന് അവൾ കണ്ടു താടിയ്ക്ക് കൈ ഊന്നി ഇരിയ്ക്കുന്ന മുത്തശ്ശിയെ..

“മുത്തശ്ശി…… “അവൾ ആർദ്രമായി വിളിച്ചു.

അവർ എഴുനേറ്റ്…. കണ്ടഭാവം പോലും ഇല്ലാതെ അകത്തേക്ക് പോയി.

ഗൗരി ആണെങ്കിൽ വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.

“അമ്മേ…… “അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ബഹളം കേൾക്കാം.

“അമ്മേ…. “..

അവൾ വീണ്ടും വിളിച്ചു..

പെട്ടെന്ന് അവർ തിരിഞ്ഞു നോക്കി.

“എടി….. “ഓടി വന്നവർ അവളുടെ ഇരു ചുമലിലും പിടിച്ചു ബലമായി കുലുക്കി.

“എന്താടി നീ തിരിച്ചു പോന്നത്, നിനക്ക് മതിയായോ അവിടുത്തെ സുഖവാസം…… സ്വന്തം അച്ഛനെയും അമ്മയെയും എല്ലാം നാണംകെടുത്തിയിട്ട് വന്നേക്കുന്നു അവൾ….. ഇറങ്ങേടി വെളിയിൽ…. “

അമ്മ അലറുക ആണ്…

പെട്ടന്നവൾ ഞെട്ടി ഉണർന്നു.

നോക്കിയപ്പോൾ മാധവ് കട്ടിലിൽ കിടന്നു സുഖം ആയി ഉറങ്ങുക ആണ്.

ഈശ്വരാ,,, സ്വപ്നം ആയിരുന്നോ..

കാലത്തെ ഇഡലിയും സാമ്പാറും കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.

ആകെ ഒരു മനംപുരട്ടൽ പോലെ.

അവൾ വേഗം വാഷ് ബേസിന്റെ അരികിലേക്ക് ഓടി..

“എന്തായാലും നമ്മൾക്ക് ഇന്ന് തന്നെ ഹോസ്പിറ്റലിൽ പോകാം.. മോള് വേഗം റെഡി ആകു.. “

അംബികാമ്മ പറഞ്ഞു.

അടുത്ത ദിവസം പോകാം എന്ന് ഗൗരി പറഞ്ഞു എങ്കിലും പക്ഷെ അംബികാമ്മ അത് ചെവി കൊണ്ടില്ല.

അവർ ഡ്രസ്സ്‌ മറുവാനായി തന്റെ റൂമിലേക്ക് പോയി.

“അമ്മേ……. ഓടി വരൂ….ഗൗരി… എഴുനേൽക്കു കുട്ടി “രേണുകയുടെ ശബ്ദം കേട്ടതും മാധവ് ആണ് ആദ്യം പുറത്തേക്ക് പാഞ്ഞത്

ഓടി വന്ന അവർ കണ്ടത് തറയിൽ വീണു കിടക്കുന്ന ഗൗരിയെ.

രേണു അവളുടെ തല എടുത്തു മടിയിൽ വെച്ചിട്ടുണ്ട്..

അബോധാവസ്ഥയിൽ ആണ് ഗൗരി.

“ഗൗരി….. കണ്ണ് തുറക്ക്… എന്ത് പറ്റി ഗൗരി… ഗൗരി… “മാധവ് അവളെ പിടിച്ചു കുലുക്കി.

ഒന്ന് ഞരങ്ങുക മാത്രം ആണ് അവൾ ചെയ്തത്.

അവൻ അവളെ കോരി എടുത്തു കൊണ്ട് വേഗം മുറ്റത്തേക്ക് പാഞ്ഞു.

ഗൗരി……. മോളെ….

അവന്റെ ഇടനെഞ്ചിൽ കിടക്കുമ്പോളും അവൾ കേട്ടു, തന്റെ പ്രിയതമന്റെ വിളിയൊച്ച.

ഗൗരി…….

അവൻ അലറി വിളിച്ചു.

സിദ്ധു ആണ് വണ്ടി ഇറക്കിയത്.

ഹോസ്പിറ്റലിലേക്ക് കാർ പാഞ്ഞു.

ഒരു കൊച്ചുകുഞ്ഞിനെ പോലെ അവൻ ഗൗരിയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

ഗൗരി.. നിനക്ക് എന്ത് പറ്റി..

അവൻ അവളുടെ മൂർദ്ധാവിൽ നുകർന്നു..

വേഗം തന്നെ ഡോക്ടർ രേവതി മേനോനും ഡോക്ടർ ടോം ദേവസ്സിയും മാധവിന്റെ അരികിലേക്ക് വന്നു.

അവൻ വിളിച്ചു അറിയിച്ചിരുന്നു അവരോട്.

ഗൌരി ആകെ ക്ഷീണിത ആയിരുന്നു.

“ഡോക്ടർ രേവതി…. എന്തെങ്കിലും പ്രോബ്ലം…. “

“Wait മാധവ്.. ഞാൻ ഒന്ന് നോക്കട്ടെ… കൂൾ ഡൌൺ മാൻ “

അവർ ഗൗരിയെ പരിശോധിച്ച്.

മെല്ലെ ഗൗരിക്ക് ബോധം വന്നു..

തന്റെ കണ്ണുകൾ വലിച്ചു തുറന്നപ്പോൾ അവൾ കണ്ടു, തന്നെ മാത്രം ഉറ്റു നോക്കി തന്റെ ചാരെ നിൽക്കുന്ന മാധവിനെ..

അവളുടെ മിഴികൾ തുറന്നതും അവൻ കണ്ടു തന്നെ പ്രയാസപ്പെട്ട് നോക്കുന്ന ഗൗരിയെ..

“ഗൗരി……. “

“മ്മ്…. “

“ഇപ്പോൾ എങ്ങനെ ഉണ്ട് മോളെ…. “

വളരെ ശാന്തമായി അവൻ ചോദിച്ചു.

“തലവേദന ഉണ്ട്…… വേറെ കുഴപ്പമില്ല… “

“നല്ല വേദന ഉണ്ടോ….. “

“മ്മ്…. സഹിയ്ക്കാൻ പറ്റുന്നില്ല… “

“സാരമില്ല.. നമ്മൾക്കു ഒരു സി റ്റി സ്കാൻ ചെയ്തു നോക്കാം കെട്ടോ… നിനക്ക് വേറെ കുഴപ്പം ഒന്നും ഇല്ല… ഞാൻ ഇല്ലേ കൂടെ… “…

ഞാൻ ഇല്ലേ കൂടെ..

അവന്റെ ആ ഒരു വാചകം മാത്രം മതി ആയിരുന്നു അവൾക്ക് ഒരു ആയിരം ആശ്വാസം ആകുവാൻ…

നിറമിഴികളോടെ അവൾ തന്റെ മാധവിനെ നോക്കി.

പെട്ടന്ന് തലയ്ക്കകത്ത് സൂചിയ്ക്ക് കുത്തുന്നത് പോലെ ഒരു വേദന വന്നു….

ഗൗരിയുട മുഖം വേദന കൊണ്ട് പുളഞ്ഞു..

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *