പക്ഷെ എനിക്ക് വേണ്ടി മറ്റൊരു ജീവിതം വേണ്ടെന്ന് വച്ചൊരു മനസാണ്….. ആ ഞാൻ കള്ളം പറയുകയാണെന്ന് അറിഞ്ഞിട്ടും…..

നഷ്ടപെട്ട സ്വപ്നങ്ങൾ

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ

ഡാ കാളി…. എന്റെയൊരു നല്ല ഫോട്ടോ എടുത്തുതാ…… ഈ ഫോണിൽ നല്ല ഫോട്ടോ എടുക്കാൻ പറ്റില്ലെടാ…..

എന്തിനാണാവോ ഇപ്പോൾ ഫോട്ടോ….??

ഞാൻ പുച്ഛഭാവത്തിൽ ചോദിച്ചു….

നീ എനിക്ക് വാങ്ങിതന്നത് ഏറ്റവും വിലകുറഞ്ഞ ഫോണാണെന്ന് എനിക്കറിയാം….. അമ്മമാരല്ലേ… ഇത്രേം പ്രായമുള്ള ആളുകളല്ലേ….

ആരും കേൾക്കാത്ത കമ്പനി പേരുള്ള മൊബൈൽ….. വൻ വിലക്കുറവിൽ…..
അവർക്ക് ഇത് മതി….. പ്രായമായവർക്ക് വാട്സ്ആപ്, ഫേസ് ബുക്ക്‌….. അതിന് മുകളിൽ എന്ത്…… ല്ലെ…??

അമ്മേ…….. അത്………… ഞാൻ……

ഉവ്വാടാ….. മനസിലായി….. നിനക്ക് i phone വാങ്ങണമെന്ന് പറഞ്ഞ് നീ എന്റെയടുക്കൽ വന്നു…. പല ന്യായങ്ങളും പറഞ്ഞു….. I ഫോണിനെകുറിച്ച് എനിക്കൊന്നും അറിയില്ലെങ്കിലും ഞാൻ പൊട്ടിയായിട്ടല്ല… നീ അതിനെ അത്രയും ആഗ്രഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് വേറൊന്നും നോക്കാനില്ല… കാരണം നിന്റെ സന്തോഷമല്ലേ എനിക്ക് വലുത്….

അമ്മയത് പറഞ്ഞപ്പോൾ തല കുനിച്ചു നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ….. കാരണം അമ്മക്കറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞ് ഞാൻ അമ്മയെ കളിപ്പിച്ചിട്ടുണ്ട്……

അമ്മ പഴയ പത്താംക്ലാസ്സാണ്….. പക്ഷെ എനിക്ക് വേണ്ടി മറ്റൊരു ജീവിതം വേണ്ടെന്ന് വച്ചൊരു മനസാണ്….. ആ ഞാൻ കള്ളം പറയുകയാണെന്ന് അറിഞ്ഞിട്ടും എന്റെ ഇഷ്ടങ്ങൾ നടത്തിതരുന്ന അമ്മയാണ് മാസ്….. അമ്മ ഇഷ്ടം….

ന്നാലും എന്തിനാണ് പുതിയ ഫോട്ടോ വേണമെന്ന് പറഞ്ഞത്…..

ഞാൻ ചിന്തിച്ചു…

പെട്ടെന്നാണ് അമ്മ വിളിച്ചത്….

ഡാ… കാളി…. നിനക്കൊരു ഫോട്ടോ എടുത്ത് തരാമോ…..??

വേറൊന്നും ആലോചിച്ചില്ല…. ഞാൻ അമ്മയുടെ ഫോട്ടോ എടുത്തു… ഒരു അൺ എസ്‌പെക്റ്റഡ് സെൽഫി പോലെ തോന്നുന്ന,,, ഞങ്ങൾ പ്ലാൻ ചെയ്തൊരു ഫോട്ടോ….

ഡാ… കാളി… പൊളിച്ചു…. ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല…..

അമ്മയുടെ വാക്കുകൾ എന്നിലെ ഫോട്ടോഗ്രാഫറേ ഉണർത്തി….

കുറെ നേരം കഴിഞ്ഞപ്പോൾ……….

ഡാ…. നീ എടുത്ത ഫോട്ടോ അയക്കാൻ പറ്റുന്നില്ല… ഒന്ന് നോക്കുമോ…..??

എനിക്ക് സമയമില്ല… അത് ഡൌൺലോഡ് ആയിക്കോളും… അമ്മ വെയിറ്റ് ചെയ്യ്…

രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും അമ്മ എന്റെയടുക്കൽ വന്നു…

ഡാ…. മോനെ നീ തിരക്കാണോ….

ഫോണിൽ നോക്കിയിരുന്ന ഞാൻ അമ്മയെ നോക്കി…

തിരക്കാണെങ്കിൽ കുഴപ്പമില്ല…..

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അമ്മയെ കണ്ടപ്പോൾ വല്ലാണ്ട് വിഷമം തോന്നി…

അമ്മേ…. പറയ്… ഞാൻ തിരക്കല്ല…

ഡാ…. ഈ ഫോട്ടോ അയക്കാൻ പറ്റുന്നില്ല… ഒന്ന് നോക്കുമോ….

ഞാനാ ഫോൺ വാങ്ങി കുറെ നോക്കി….. ശരിയാണ്…. എന്റെ വിലകൂടിയ ഫോണിൽ എടുത്ത ഫോട്ടോ ഞാൻ വാങ്ങി കൊടുത്ത അമ്മയുടെ വിലകുറഞ്ഞ ഫോണിൽ അയക്കാൻ പറ്റില്ല…..

ഞാൻ നോക്കിയപ്പോൾ അമ്മയുടെ സ്കൂൾ കാലഘട്ടത്തിലുള്ള സുഹൃത്തുക്കൾ….. ജീവിതം ജീവിക്കുന്നതിന് മുൻപ് അടിമയാക്കപ്പെട്ട ഒരു പെണ്ണ്…. എന്റെ അമ്മ….. ആ ഗ്രൂപ്പിൽക്കൂടെ ആണെകിലും പഴയ സുഹൃത്തുക്കളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം…..

മാതാപിതാക്കൾക്കെന്ത് ഈ കാലഘട്ടത്തിൽ കാര്യം….. New gen എന്നാൽ പ്രായമുള്ളവർക്ക്‌ പറഞ്ഞാൽ മനസിലാകില്ല…..

അമ്മക്ക് ഇപ്പോഴുള്ള സോഷ്യൽ മീഡിയയെ പറ്റി അറിഞ്ഞിട്ട് എന്താണ് കാര്യം….. അമ്മയുടെ കാലഘട്ടമല്ല ഇപ്പോഴുള്ളത്…. ( ഇത് ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞു).

ശരിയാണ്… ഇപ്പോഴുള്ള കാലഘട്ടം എനിക്കറിയില്ല… പക്ഷെ ഞാൻ ജീവിച്ച കാലഘട്ടത്തിൽ പ്രണയമെന്നാൽ ശരിക്കുള്ള പ്രണയമായിരുന്നു….. അന്ന് പ്രണയം നഷ്ടപ്പെട്ടാൽ ആത്മഹ ത്യയായിരുന്നു മുൻപിൽ… പക്ഷെ ഇന്നോ….?

ഓള് പോയാൽ ഓളുടെ കൂട്ടുകാരി….. ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല…. കാരണം സത്യമാണ് അമ്മ പറഞ്ഞത്…

ഞങ്ങളെ പോലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഞങ്ങളുടെ പഴയ സുഹൃത്തുക്കളെ കണ്ടെത്താൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്…..ഫേസ് ബുക്ക്‌ ഇപ്പോൾ ഞങ്ങളെ പോലുള്ള കിളവികൾക്കും കിളവൻമാർക്കും മാത്രം…. എങ്കിലും ഞങ്ങൾ ആസ്വദിക്കുന്നു….. കാരണം ഇപ്പോഴുള്ള ഈ സാഹചര്യങ്ങൾ ഞങ്ങളുടെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ പലരുടെയും ജീവിതം നായ നക്കില്ലായിരുന്നു…..

പോ സ്കോ കേസ് പണ്ട് പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിൽ പലരും രക്ഷപെട്ടേനേം….. സ്വപ്നം കാണും മുൻപ് പലരുടെയും പിടിവാശിക്ക്‌ മുൻപിൽ അടിമയായവരാണ് ഞങ്ങൾ പലരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *