പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി കഴിയുമ്പോൾ ഒരു ചെറുപ്പക്കാരൻ സ്ഥിരമായി ഫ്ളാറ്റിൽ വരികയും ,സുന്ദരിയായ സ്ത്രീ അയാളെ അകത്ത് കയറ്റി കതകടക്കുകയും ചെയ്യുന്നത്……

Story written by Saji Thaiparambu

ഞങ്ങൾ പുതുതായി താമസമാക്കിയ ഫ്ളാറ്റിൻ്റെ തൊട്ട് മുന്നിലുള്ള ഫ്ളാറ്റിൽ സുന്ദരിയായൊരു സത്രീയുണ്ട്

അവരുടെ ഭർത്താവ് ദിവസവും രാവിലെ ഒരു ബാഗും തൂക്കി ജോലിയ്ക്ക് പോകുകയും വൈകിട്ട് തിരിച്ച് വരികയും ചെയ്യുന്നത് ഒരാഴ്ചയായി ഞാൻ കാണുന്നുണ്ട്

പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി കഴിയുമ്പോൾ ഒരു ചെറുപ്പക്കാരൻ സ്ഥിരമായി ഫ്ളാറ്റിൽ വരികയും ,സുന്ദരിയായ സ്ത്രീ അയാളെ അകത്ത് കയറ്റി കതകടക്കുകയും ചെയ്യുന്നത് എന്നെ അമ്പരപ്പിച്ചു

പാവം ഭർത്താവിനെ ആ സ്ത്രീ വഞ്ചിക്കുന്നതോർത്ത് അവരോട് എനിയ്ക്ക് വെറുപ്പ് തോന്നി

എൻ്റെ ഭർത്താവിനോട് ഞാനീ കാര്യം പറഞ്ഞപ്പോൾ അവളുമായി വലിയ അടുപ്പമൊന്നും കാണിക്കേണ്ടന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു

പക്ഷേ ഇന്നവൾ എൻ്റെ ഫ്ളാറ്റിലേയ്ക്ക് വന്നു ,ചോദ്യഭാവത്തിൽ ഞാനവളുടെ മുഖത്ത് നോക്കി

ങ്ഹാ ചേച്ചീ,, ഒരു ഹെൽപ്പ് ചെയ്യുമോ ?ഈ മരുന്നൊന്ന് ഫ്രിഡ്ജിൽ വയ്ക്കുമോ ?അവിടെ കറണ്ട് പോയിട്ട് മൂന്നാല് മണിക്കൂറായി ,വയറിങ്ങിലെ എന്തോ തകരാറാണ് ,ഇലക്ട്രീഷ്യനെ വിളിച്ചപ്പോൾ അയാൾ സ്ഥലത്തില്ല, ഉച്ചകഴിഞ്ഞേ എത്തു, എന്ന് പറഞ്ഞു ,അപ്പോഴേക്കും ഈ മരുന്ന് കേടായി പോകും, കുറച്ച് വില കൂടിയ മരുന്നാണ്, അത് മാത്രവുമല്ല കിട്ടാനും പ്രയാസമാണ്,,

അത്ര വില കൂടിയ മരുന്ന് കഴിക്കുന്നത് ആരായിരിക്കും?അപ്പോൾ എന്തേലും ഗുരുതര അസുഖമുള്ള ആളായിരിക്കുമല്ലോ? ജിജ്ഞാസ മൂത്ത ഞാൻ അവളോട് ചോദിച്ചു

അല്ല, ആരാണ് സുഖമില്ലാത്തത് ?ആള് കൂടെയുണ്ടോ?

എൻ്റെ അമ്മയാണ് ചേച്ചീ ,,,കിടപ്പിലാണ്, ദിവസവും മരുന്ന് ഇൻജക്ട് ചെയ്യുകയും, അമ്മയെ ദേഹം മുഴുവൻ തുടച്ച് വൃത്തിയാക്കി പൗഡർ ഇടുകയുമൊക്കെ വേണം, എനിയ്ക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്തത് കൊണ്ടും, ഇൻജക്ഷൻ എടുക്കാൻ പേടി ആയത് കൊണ്ടും എൻ്റെ ആങ്ങള എല്ലാ ദിവസവും രാവിലെ വന്ന് ഹെൽപ് ചെയ്യും ,,,

അത് കേട്ട് ഞാൻ സ്തബ്ധയായി പോയി ,എനിയ്ക്ക് വല്ലാത്ത പശ്ചാത്താപം തോന്നി

ഞാനവളെ അകത്ത് വിളിച്ചിരുത്തി കുടിയ്ക്കാൻ സോഫ്റ്റ് ഡ്രിങ്ക്സ് കൊടുത്തിട്ട് പരസ്പരം പേര് പറഞ്ഞ് പരിചയപ്പെട്ടു,

ങ്ഹാ നാൻസി,, നാളെ മുതൽ ആങ്ങളയോട് വരേണ്ടെന്ന് പറഞ്ഞേയ്ക്കു
എനിയ്ക്ക് ഇൻജക്ഷൻ എടുക്കാനറിയാം ,അത് പോലെ തന്നെ, എൻ്റെ അമ്മയെ അവസാന കാലത്ത് പരിചരിച്ച് നല്ല ശീലവുമുണ്ട്നിന്നെ, ഇനി മുതൽ ഞാൻ സഹായിച്ചോളാം വെറുതെയെന്തിനാ ആങ്ങളയെ ഇത്ര ദൂരം വരുത്തുന്നത് ?

ഓഹ്,, താങ്ക് യു ചേച്ചി ,,,

അവൾ നന്ദി പറഞ്ഞ് തിരിച്ച് പോയി ,

എൻ്റെ തെറ്റിദ്ധാരണയ്ക്ക് ഞാനങ്ങനെ പ്രായശ്ചിത്തം ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *