പിന്നെ ആ സ്വപ്നത്തെ ഞാൻ ഭയന്നു തുടങ്ങി.. എനിക്ക് വേണ്ടപ്പെട്ടവരും ഇഷ്ടപ്പെട്ടവരും ഒക്കെ സ്വപ്നത്തിൽ വന്നാൽ അവരും മരിച്ചുപോകില്ലെ എന്നൊരു ഉത്ഭയമുണ്ടായി…….

മരണത്തിന്റെ ദൂതൻ..

എഴുത്ത്:- ഞാൻ അനുശ്രീ

കാടു മൂടി കിടക്കുന്ന പഴയൊരു തറവാട് വീട്. അതിന്റെ ചുമരുകളിലും വാതിലുകളിലും ഒക്കെ കൂർത്ത നഖങ്ങൾ കൊണ്ട് മാന്തിയ പാടുകൾ ഉണ്ട്.. അതിനകത്തെ ഇരുട്ടുള്ള മുറിയിൽ ഞാൻ ആരെയോ തേടിക്കൊണ്ടിരിക്കുന്നു, പെട്ടെന്ന് ഇരുട്ടിൻറെ മറവിൽ നിന്നും ഈ രൂപം എനിക്കു മുന്നിലേക്ക് ചാടി വീണു. ചിറകുകൾ ഇളക്കി അതിന്റെ കൊക്കുകൾ തുറന്ന് ശക്തിയായി ശ്വാസം ഉള്ളോട്ടു വലിച്ചു, അതോടെ കഴുത്തിന്റെ വശങ്ങൾ വീർത്ത് ഒരുതരം ഭയപ്പെടുത്തുന്ന ശബ്ദം ഉണ്ടായിത്തുടങ്ങി.. പേടിച്ചുപോയ ഞാൻ നിലവിളിച്ചു കരഞ്ഞു.. അന്ന് രക്ഷപ്പെടുത്താൻ വന്നത് എൻറെ കസിനായ ഉണ്ണി ആയിരുന്നു.. നിലവിളിച്ച് സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്ന എന്നെ അമ്മ സമാധാനിപ്പിച്ചു കിടത്തി..

പക്ഷേ കാലത്ത് ഭയപ്പെടുത്തുന്ന വാർത്ത ഞാൻ അറിഞ്ഞു.. ഞാൻ ഉണ്ണി എന്നു വിളിക്കുന്ന കസിനായ സൂരജ് ബൈക്ക് ആക്സിഡന്റിൽ മരിച്ചു ..

പിന്നെയും ആ സ്വപ്നം ഞാൻ ആവർത്തിച്ചു കണ്ടു.. എൻറെ കൂടെ തൊട്ടടുത്തിരിക്കുന്ന സഹപാഠിയുടെ അച്ഛനാണ് ആതവണ സ്വപ്നത്തിൽ എന്നെ രക്ഷിക്കാൻ വന്നത്..

രണ്ടുദിവസത്തോളം കൂട്ടുകാരി ക്ലാസ്സിൽ വന്നില്ല.. പിന്നെ ഞാൻ അറിഞ്ഞു അവളുടെ അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചു എന്ന്..

പിന്നെ ആ സ്വപ്നത്തെ ഞാൻ ഭയന്നു തുടങ്ങി.. എനിക്ക് വേണ്ടപ്പെട്ടവരും ഇഷ്ടപ്പെട്ടവരും ഒക്കെ സ്വപ്നത്തിൽ വന്നാൽ അവരും മരിച്ചുപോകില്ലെ എന്നൊരു ഉത്ഭയമുണ്ടായി.. അങ്ങനെ ക്രമേണ ഉറക്കമില്ലാതായി.. മൂന്നുനാലു ദിവസം കഴിഞ്ഞപ്പോൾ അതെൻറെ മനസ്സിൻറെ താളത്തെ ബാധിച്ചു തുടങ്ങി.. പിന്നെ ഇരുട്ടിനെ ഭയന്ന് തുടങ്ങി.. ആ രൂപത്തെ ഞാൻ നേരിൽ കാണാൻ തുടങ്ങി.. വീടിൻറെ ഇരുട്ടു മൂടി കിടക്കുന്ന ഓരോ മുക്കിലും മൂലയിലും അത് ഒളിച്ചിരിക്കുന്നത് ഞാൻ കണ്ടു തുടങ്ങി..

അങ്ങനെ ഒരു വർഷത്തോളം ചികിത്സ നടത്തി.. ഞാൻ അതിൽ നിന്ന് മെല്ലെ മെല്ലെ റിക്കവർ ആയി കൊണ്ടിരുന്നു.. ഈ കാര്യങ്ങളൊക്കെ കാലക്രമേണ മറന്നു തുടങ്ങി.. വിവാഹം കഴിഞ്ഞ് കുഞ്ഞായി..

എന്നാൽ കഴിഞ്ഞ ആഴ്ച വീണ്ടും ഇതിനെ ഞാൻ സ്വപ്നം കണ്ടു. എൻറെ പതിനഞ്ചാം വയസ്സിൽ ഞാൻ എങ്ങനെയാണ് അതിനെ കണ്ടത് അതേ രൂപത്തിൽ അതേ സാഹചര്യത്തിൽ.. പക്ഷേ ആരും എന്നെ രക്ഷിക്കാൻ വന്നില്ല.. നിലവിളിച്ച് ഞെട്ടി ഉണർത്തപ്പോൾ.. കെട്ടിയോനും കുട്ടിയും പേടിച്ചുപോയി എന്നല്ലാതെ വേറൊന്നും ഉണ്ടായില്ല..

ഈ രൂപം മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു.. അങ്ങനെയാണ് ആർട്ടിസ്റ്റ് പ്രശാന്തിനെ കോൺടാക്ട് ചെയ്യുന്നത്.. (ആളെ ഫേസ്ബുക്കിൽ മെൻഷൻ ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.. അയാൾക്ക് അയാളുടെതായ് തിരക്കുണ്ട്) പാവം എനിക്ക് വേണ്ട് ഒരാഴ്ചയായി കമ്പ്യൂട്ടർ ഗ്രാഫിക്സും Ai ഗ്രാഫിക്സും ഉപയോഗിച്ച് ഞാൻ ഉദ്ദേശിക്കുന്ന അതേ രൂപത്തിൽ ഇതിനെ ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കാൻ തുടങ്ങിയിട്ട്.. എനിക്കാണെങ്കിൽ അതിൻറെ പെർഫെക്റ്റ് രൂപം കിട്ടണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നൂറുകണക്കിന് ചിത്രം ക്രിയേറ്റ് ചെയ്തു. ( ചുമ്മാതല്ല കാശു കൊടുത്തിട്ടുണ്ട്) അങ്ങനെ ഇന്നലെയാണ് അതിൻറെ ഏകദേശം രൂപ സാദൃശ്യമുള്ള ചിത്രം എനിക്ക് ലഭിക്കുന്നത്..

ഏകദേശം ഇതുപോലെ തന്നെയാണ് ആ രൂപം. പക്ഷേ ഇതിനെ ഇരുട്ടിലാണ് കാണുക. കണ്ണുകൾ ഇതിനേക്കാളും തീവ്രമാണ്. അത് ശബ്ദം ഉണ്ടാക്കുന്ന സമയത്ത് ശരീരത്തിലെ ചൂളികൾ ഉയർന്നു പൊങ്ങും.. എനിക്കറിയില്ല എന്തുകൊണ്ട് ഞാൻ ഒരേ സ്വപ്നം ആവർത്തിച്ചു കാണുന്നു എന്ന്.. അതുപോലെ ഈ രൂപം എന്തുകൊണ്ട് കാണുന്നു എന്നും…

ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവം

Related Posts

Leave a Reply

Your email address will not be published. Required fields are marked *