പെട്ടിയെല്ലാം പൊളിച്ച് ഓരോരുത്തർക്കും ഓരോന്ന് എടുത്തു കൊടുക്കുന്നതിനിടയിലും ഉമ്മ ഒരു ഓരം പറ്റി ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ തോന്നിയിരുന്നു……..

എഴുത്ത്:-നൗഫു ചാലിയം

“ഇക്ക നാട്ടിൽ വന്ന സന്തോഷം കണ്ടായിരുന്നു അന്ന് വീട്ടിലേക് കയറി ചെന്നത്…”

“പെട്ടിയെല്ലാം പൊളിച്ച് ഓരോരുത്തർക്കും ഓരോന്ന് എടുത്തു കൊടുക്കുന്നതിനിടയിലും ഉമ്മ ഒരു ഓരം പറ്റി ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ തോന്നിയിരുന്നു..

ഇക്കാ എല്ലാവർക്കും ഓരോന്ന് കൊടുത്തു കൊടുത്തു ഉമ്മാക്ക് ഒരു മുസല്ല (നിസ്‌ക്കരിക്കാനുള്ള വിരിപ്പ്) മാത്രമായിരുന്നു കിട്ടിയത്…

ഒരു പക്ഷെ ഉമ്മാക്ക് അത് തന്നെ കിട്ടിയത് ധാരാളമായതു കൊണ്ടായിരിക്കാം അതും നെഞ്ചിലേക് പിടിച്ചു ഉള്ളിലേക്കു വരും നേരം എന്നെ നോക്കി ഒന്ന് ചിരിച്ചു…

നിറമുള്ള ആ പുഞ്ചിരിയിൽ കൊതിച്ചതെന്തോ കിട്ടാത്ത കുട്ടിയെ പോലെ…”

“ഇത്താക്ക് ഒരു മാലയും ഒരു ഫോണും ഉണ്ടായിരിന്നു…

ഇത്താന്റെ ഉമ്മാകും ഉണ്ടായിരുന്നു മൊഞ്ചുള്ള ഒരു സ്‍മാർട് ഫോൺ.. “

“ഞങ്ങൾ മൂന്നു മക്കൾ ആയിരുന്നു ഉമ്മാക്ക്… എന്നെ പ്രസവിച്ചു രണ്ടാമത്തെ മാസം

പടച്ചോനെ കാണാൻ പോയതാണ് ഉപ്പ… ഞാൻ ചോദിക്കുമ്പോയെല്ലാം അതായിരുന്നു ഉമ്മ പറഞ്ഞിരുന്നത്..

ഈ പടച്ചോൻ എവിടെ യാ എന്ന് ചോദിക്കുമ്പോൾ പള്ളിയിൽ ഉണ്ടന്ന് പറയുന്നത് കൊണ്ട് തന്നെ…എന്നും ബാങ്ക് വിളിക്കുമ്പോൾ എല്ലാം പള്ളിയിൽ കയറി എന്റെ ഉപ്പാനെ തിരികെ തരാൻ പടച്ചോനോട് പറയുമായിരുന്നു ഞാൻ കുട്ടിയായിരുന്നപ്പോൾ…

പിന്നെയാ മനസിലായെ..

പടച്ചോൻ കാണാൻ ആഗ്രഹം ഉള്ളവരെ കൂട്ടി കൊണ്ടു പോയാൽ തിരികെ വിടില്ലെന്നു..

മൂപ്പർക് അത്രയും ഇഷ്ട്ടമുള്ളത് കൊണ്ടായിരിക്കുമല്ലോ ചെറു പ്രായത്തിൽ തന്നെ ഉപ്പയെ കൂട്ടി കൊണ്ടു പോയത്…”

“എന്നാലും ഉമ്മാക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ലായിരുന്നു…

അടുത്തുള്ള കയറ് പിരിക്കുന്ന കുഞ്ഞ് ഫാക്ടറിയിൽ രാവന്തിയോളം ചേരിയിൽ തല്ലി മേസീനിൽ ഇട്ട് വരുന്ന നാരുകൾ എടുത്തു കയറു പിരിച്ചു കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഞങ്ങളുടെ വിശപ് അടക്കിയിരുന്നേ…

അത് മതിയായിരുന്നു ഉമ്മാക്ക്…വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്ത ഒരു സാധു സ്ത്രീ…

ഇട്ടിരുന്ന മാക്സി പോലും ഏതു പെരുന്നാളിന് വാങ്ങി കൊടുത്തതാണെന്ന് അറിയാത്ത എന്റെ പൊന്നുമ്മ…”

“ഇക്കാക്ക് വിദേശത്തു പോകാനുള്ള പ്രായം ആയപ്പോൾ കാതിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞു കമ്മൽ വിറ്റായിരുന്നു ടിക്കറ്റിനുള്ള പണം കൊടുത്തത് പോലും…

കമ്മൽ ഊരി വിറ്റു കുറേ കാലം ആ കുഞ്ഞ് തുളയിൽ ഈർക്കിളിയൊ തുളസി ഇലയുടെ കുഞ്ഞ് തണ്ടോ ഇട്ട് ഇട്ട് നടന്നു പഴുക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു ആ തുള അടഞ്ഞു പോയത്…”

“ജോലിക് പോകാനുള്ള പ്രായം ആയപ്പോൾ ദിവസകൂലിക് പോകുന്ന ഞാൻ എന്നോ മനസ്സിൽ കരുതിയ ആഗ്രഹമാണ് ഉമ്മാക്ക് ഒരു കുഞ്ഞ് ജോഡി കമ്മൽ…

അതിനായ് തന്നെ ആയിരുന്നു… കിട്ടുന്ന ദിവസ കൂലിയിൽ നൂറോ അൻപതോ ബാങ്കിൽ നിന്നും വൈകുന്നേരം ദിവസ കുറിക്ക് വരുന്ന രാമേട്ടനെ ഏൽപ്പിച്ചത് തന്നെ..

അത്യാവശ്യം ഞാൻ ആഗ്രഹിച്ച തൂക്കത്തിനുള്ള പൈസ ആയീന്ന് കണ്ടപ്പോൾ ആയിരുന്നു രാമേട്ടനോട് എനിക്ക് ആ പൈസ വേണമെന്ന് പറഞ്ഞതും…

എന്റെ ആഗ്രഹം അറിയുന്ന രാമേട്ടൻ അതെനിക് എടുത്തു തന്നതും..”

അന്ന് വൈകുന്നേരം തന്നെ ഞാൻ ഉമ്മയെയും കൂട്ടി അങ്ങാടിയിലെ സ്വാർണ്ണ കടയിലേക്ക് നടന്നു…

ഇതെന്താ ഇവിടെ എന്നായിരുന്നു ഉമ്മയുടെ മുഖത്തെ ഭാവം…

ഒരു ബോക്സ്‌ കമ്മലിൽ നിന്നും ഉമ്മാക്ക് ഇഷ്ട്ടമുള്ളത് എടുത്തോ എന്ന് ഞാൻ പറഞ്ഞപ്പോൾ അത്ഭുതത്തോടെ എന്നെ നോക്കുകയായിരുന്നു ആ പാവം…

ഹൃദയം നിറഞ്ഞത് കൊണ്ടായിരിക്കാം ആ കണ്ണുകളിൽ ഞാൻ ഒരു തിരയിളക്കം കണ്ടു…

എനിക്കെന്തിനാ ബാവൂ ഇതൊക്കെ…ഉമ്മാന്റെ കാതിലെ ഓട്ട അടഞ്ഞു പോയില്ലേ എന്ന് പറഞ്ഞു എന്റെ കയ്യിൽ പിടിച്ചപ്പോൾ ഞാൻ പറഞ്ഞു..

ഉമ്മാ…ഇവര് വേദന ഇല്ലാതെ കാത് കുത്തും…

എന്നിട്ടും വിശ്വാസം വരാതെ എന്റെ കൈകളിൽ മുറുക്കി പിടിച്ചായിരുന്നു അവർക്ക് മുന്നിൽ ഉമ്മ ഇരുന്നു കൊടുത്തത്..

അയാൾ വലത്തേ കാതിൽ കയ്യിലെ കുഞ്ഞു മേസീൻ കൊണ്ടു അടിച്ചു കഴിഞ്ഞപ്പോൾ വേദന ഇല്ല എന്നറിഞ്ഞപ്പോൾ ഉമ്മ എന്നെ നോക്കി ചിരിച്ചു..

ഞാൻ തന്നെ ഒരു ജോഡി കമ്മൽ സെലക്ട്‌ ചെയ്ത് ഉമ്മാന്റെ ചെവിയിൽ ഇട്ട് അതിന്റെ പിരി തിരിച്ചു മുറുക്കി കൊടുക്കേ തല ചെരിച്ചു ഉമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു…

ഉമ്മയുടെ ചുടു ശ്വാസം എന്റെ കയ്യിൽ തട്ടുന്ന പോലെ…”

“ഉമ്മ കൂടുതൽ മനോഹരിയായത് പോലെ…”

“വീട്ടിൽ വന്നതും ഉമ്മാ എല്ലാവർക്കും കാണിച്ചു കൊടുത്തു ഉമ്മാന്റെ മോൻ വാങ്ങി കൊടുത്ത കമ്മൽ..

ആഹ്ലാദമോ സന്തോഷമോ എന്താണ് ഉമ്മാന്റെ മനസിൽ ഉണ്ടായിരുന്ന വികാരം എനിക്കറിയില്ല…”

“പിറ്റേന്ന് ജോലി കഴിഞ്ഞു വരുമ്പോളായിരുന്നു ഇക്കയും കയറി വന്നത്..

കയ്യിൽ ഒരു കവർ കണ്ടതും ഇത്ത അത് വാങ്ങിക്കാൻ വന്നതും ഇക്ക ഉമ്മയെ വീടിനുള്ളിലേക് നോക്കി വിളിച്ചു..

ഉമ്മ ഇറങ്ങി വന്നതും ഉമ്മയെ അടുത്തേക് ഇരുത്തി ഇക്ക കയ്യിലെ കവർ തുറന്നു അതിൽ നിന്നും ഒരു ജ്വാല്ലറിയുടെ പേരെഴുതിയ പെട്ടി പുറത്തേക്കെടുത്തു…

അതെന്താണെന്ന് അറിയാനുള്ള ആകാംഷയോടെ ഞാൻ അതിലേക് തന്നെ നോക്കി നിൽക്കുമ്പോൾ…

അതിൽ നിന്നും ഒരു വള എടുത്തു ഉമ്മയുടെ വലതു കൈ നെഞ്ചിലേക് എന്ന പോലെ ചേർത്തു വെച്ചു ഇട്ട് കൊടുത്തു..

ആ കൈ പതിയിൽ ഒരുമ്മ കൊടുത്തു കൊണ്ടു പറഞ്ഞു..

ഉമ്മാ എന്നോട് ക്ഷമിക്കണേ …എന്നെ വെറുക്കരുതേ ഉമ്മാ എന്ന്…”

“ഉമ്മ ഒന്നും പറയാതെ ഇക്കയെ മാ റിലേക് ചേർത്തു പിടിച്ചു…

ഉമ്മാന്റെ കണ്ണുകൾ ആ സമയം നിറഞ്ഞു വന്നിരുന്നു..

കുറച്ചു മാറി ഇരിക്കുന്ന എന്നെ അരികിലേക് മാടി വിളിക്കുന്നത് കണ്ടപ്പോ ഞാനും അരികിലേക് ചെന്നു…..

അവരുടെ കൂടേ എന്നെയും ചേർത്തു പിടിച്ചു..

ഞങ്ങൾ രണ്ടാളും ഉമ്മയോട് ചേർന്നു നിൽക്കേ ഇക്ക എന്നോട് സ്വകാര്യം പോലെ പറഞ്ഞു..

താങ്ക്സ്…”

ബൈ

…😘

Related Posts

Leave a Reply

Your email address will not be published. Required fields are marked *