വിവാഹത്തിന്റെ ആദ്യനാളുകളുടെ മേളനങ്ങൾക്കു ശേഷം ദിനവും വൈകിയെത്തുന്ന ഭർത്താവിന്റെ ഷർട്ടിൽ അലിഞ്ഞ താൻ ചൂടാത്ത പൂവിന്റെ ഗന്ധമോ……

നിശാഗന്ധി

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

ഒരു ദീർഘദൂര യാത്രയുടെ അന്ത്യത്തിൽ, മഹാനഗരത്തിലെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ അയാൾ വന്നിറങ്ങി. പുലർച്ചെ മൂന്നുമണി; പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ കടന്നുവരാൻ, ഇനിയുമുണ്ട് മണിക്കൂറുകൾ.
നേരം വെളുത്തിട്ടേ, നാട്ടിലേക്കുള്ള ഓർഡിനറി ബസ്സുകൾ സർവ്വീസ് ആരംഭിക്കൂ.

വിൻഡോ സീറ്റിലിരുന്നുള്ള സഞ്ചാരത്തിൽ, നീളൻ തലമുടി കയറുപോലെ പരുപരുത്തിരിക്കുന്നു. കൺതടങ്ങൾ വല്ലാതെ വേദനിക്കുന്നു. എത്ര നാടുകളിലെ അഴുക്കും പൊടിയുമായിരിക്കും കൺകോണുകളിൽ കുടിയേറിയത്. പതുക്കേ മുന്നോട്ട് നടന്നു. ഒരുപാട് നേരം ഇരുന്നതിനാലാകാം; കാൽമുട്ടുകൾക്ക് കടുത്ത വേദന അനുഭവപ്പെട്ടു. യൂറിക് ആസിഡ് എന്നത് നിസ്സാരമല്ല, എന്ന് ആരോ മനസ്സിൽ മൊഴിഞ്ഞു.

വലിയ വൈദ്യുതിവിളക്കുകൾ ചൊരിഞ്ഞ പ്രകാശത്തിൽ, പകലിലെന്നപോലെ തോന്നിച്ച ബസ്സ്റ്റാൻഡ്. തെല്ലു നീങ്ങി ഒരു ചെറുവിളക്കുകാലിലെ ബൾബിനെ പൊതിഞ്ഞ ഈയാമ്പാറ്റകൾ. താഴെ ചിതറിക്കൂടിയ ഈയൽച്ചിറകുകളും, ചിറകറ്റ പുഴുക്കളും. സ്റ്റാൻഡിന്റെ കാത്തിരിപ്പുകേന്ദ്രത്തിലെ വിശാലതയിൽ നിരത്തിയിട്ട മരബഞ്ചുകളിൽ ചാരിയിരുന്നുറങ്ങുന്ന യാത്രികർ. ഏതോക്കെയോ ഇടങ്ങളിലേക്ക് യാത്ര പോകാൻ, ഇനിയും വരാത്ത വാഹനത്തിനായ് കാത്തിരുന്നു മയങ്ങിപ്പോയവർ. സുഖനിദ്രയിൽ, തല ചരിച്ചുവച്ച് വായ് പിളർന്നു കിടക്കുന്ന ചിലരേ കണ്ടപ്പോൾ സഹതാപം തോന്നി. മുറുകേ പിടിച്ച ബാഗുകൾ ശ്വാസ താളത്തിനനുസരിച്ച് ഉയർന്നു താണുകൊണ്ടേയിരുന്നു.

ഒരു സിഗരറ്റ് വലിക്കണം എന്ന് തോന്നി. ബസ് സ്റ്റേഷനു സമാന്തരമായി നഗരത്തിലേക്ക് നീണ്ടുപോകുന്ന വഴിയിലൂടെ അയാൾ തെല്ലു ദൂരം സഞ്ചരിച്ചു.തിരക്കൊഴിഞ്ഞ വഴിയോരത്ത് നിരയിട്ട ഓട്ടോകൾ. രാത്രി വണ്ടികൾ. കാൽ പ്പെരുമാറ്റം കേട്ട് ഉണർന്ന ഡ്രൈവർമാരുടെ ഉറക്കച്ചടവ് പൊതിഞ്ഞ നേത്രങ്ങളിൽ വിടരുന്ന പ്രതീക്ഷയുടെ മുകുളങ്ങൾ. ഒരു ദീർഘദൂര ഓട്ടമെന്ന അണയാമോഹത്തിന്റെ ചെറുതിരികൾ ഓരോരുത്തരിലും പ്രകാശിക്കുന്നു.

ഓട്ടോകളുടെ നിരക്കപ്പുറം, തെല്ലിട ഇരുട്ടു കനത്തുകിടക്കുന്നു. ഇരുട്ടിൽ നിന്നും നോക്കിയാൽ, തൊട്ടപ്പുറത്തേ വിജനമായ നിരത്തു കാണാം. വരിയായി നിലകൊള്ളുന്ന കച്ചവടസ്ഥാപനങ്ങൾ. അടച്ചിട്ട ഓരോ ഷട്ടറുകളിലും ചിത്രകാരൻ തീർത്ത പെണ്ണുടലുകൾ കാണാം. ഷട്ടറുകളുടെ മുകളിലായി, വർണ്ണവിളക്കുകളിൽ മിന്നുന്ന ഓരോ സ്ഥാപനത്തിന്റേയും നാമധേയങ്ങൾ.

പോക്കറ്റിൽ നിന്നും സി ഗരറ്റും ലൈറ്ററുമെടുത്തു. പാക്കറ്റില്ലാതെയിട്ടിരുന്ന ഗോൾഡ് ഫ്ലേക്ക് ചുളിഞ്ഞു വളഞ്ഞു പോയിരുന്നു. സി ഗരറ്റ് കത്തിച്ച് ഒരു കവിൾ പുക വിഴുങ്ങി; വളരെ സാവധാനം പുറത്തേക്കൂതി. ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് പുകച്ചുരുളുകൾ യാത്ര ചെയ്തു. പാതിയെരിഞ്ഞു തീർന്ന സി ഗരറ്റ് അയാളുടെ അലസമായിക്കിടന്ന ചിന്തകളേ ഉണർത്തി. നിദ്രയുടെ ആലസ്യമൊഴിഞ്ഞ് അൽപ്പം ഉന്മേഷം കൈവന്ന പോലെ തോന്നിച്ച ധൂമപാനം. തെല്ലു നീങ്ങി നിന്നാലെന്താണ്; ബസ് സ്റ്റേഷനിലെ പോലീസുകാരുടെ അരോചക നോട്ടങ്ങളേയും ഇടപെടലുകളേയും ഒഴിവാക്കാമല്ലോ. നി ക്കോട്ടിൻ കടന്നു ചെന്ന് താൽക്കാലിക പ്രസരിപ്പ് നൽകിയ ചേതനയുമായി വിദൂരതയിലേക്ക് നോക്കി നിൽക്കെയാണ്, കാതിൽ ആ പെൺശബ്ദം വന്നു വീണത്.

“എങ്ങോട്ടാ? റൂമുണ്ടെങ്കിലേ ഞാനുള്ളൂ, ഏതെങ്കിലും ഓട്ടോ പിടിച്ച് പെട്ടെന്ന് വാ”

തെല്ലന്ധാളിച്ച് തിരിഞ്ഞുനോക്കുമ്പോൾ കണ്ടു. ഒരു യുവതി. മുപ്പതുകളിലെത്തി യിട്ടില്ലാത്ത പ്രായം. ജീൻസും ടോപ്പും പൊതിഞ്ഞ ഉടൽ. ച്യൂയിംഗം അപ്പോളും ചവയ്ക്കുന്നുണ്ടായിരുന്നു. മഞ്ഞിനെ പ്രതിരോധിക്കു വാനെന്നവണ്ണം, ഒരു കോട്ടൺ ഷാളിനാൽ തലയിൽ തട്ടം തീർത്തിരിക്കുന്നു. നിരത്തിലൂടെ കടന്നു പോയ ഏതോ വാഹനത്തിന്റെ ഹെഡ് ലൈറ്റിന്റെ പ്രഭയിൽ, അവളുടെ മുഖം തെളിഞ്ഞു. പുതു നിറമുള്ള മുഖം. വിടർന്ന കണ്ണുകൾ, സ്ഥൈര്യം സ്ഫുരിച്ചു നിന്ന വ ദനം. ഏതോ ഓഫീസിലെ ജീവനക്കാരിയേ പോലെ തോന്നിച്ചു.

“ക്ഷമിക്കണം, ഞാനത്തരക്കാരനല്ല” വലിച്ചു തീർന്ന സി ഗരറ്റു കുറ്റി റോഡരുകിലേക്ക് വലിച്ചെറിഞ്ഞു. സ്ഫുലിം ഗങ്ങൾ ചിതറിച്ച് അത് എങ്ങോ തെറിച്ചു നീങ്ങി. പോക്കറ്റിലെ പണവും ഫോണും തൽസ്ഥാനത്ത് തന്നേ ഉണ്ടോയെന്ന് ഒരാവർത്തികൂടി ഉറപ്പു വരുത്തി. തിരിഞ്ഞു നോക്കാതെ നടന്നു. അവൾ ആം ഗലേയത്തിൽ പിറുപിറുത്ത അ ശ്ലീലം, കേട്ടില്ലെന്നു നടിച്ചു.

തിരികേ ബസ് സ്റ്റാൻഡിലേക്കു തന്നേ മടങ്ങി, അയാൾ വിയർക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പു മുറിയിലെ ഒരറ്റത്തെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ സാവധാനം ഇരുന്നു. ചിന്തകളിൽ മുഴുവൻ, ആ പരിഷ്കാരിയായ പെണ്ണായിരുന്നു. അവളുടെ തീഷ്ണമായ മിഴികൾ വിടാതെ പിൻതുടരുന്ന പോലെ തോന്നി.

ആദ്യമായാണ് ഇത്രയടുത്ത് ഒരു ന ഗരവധുവിനേ കാണുന്നത്. മലയാള സിനിമയിലേ പും ശ്ചലീ വേഷങ്ങൾ ഓർമ്മയിൽ വന്നു. തടിച്ച ശരീരവും, മലച്ച ചുണ്ടുകളും, വട്ടം കെട്ടിയ മുടിയും, ഒറ്റക്കളർ സാരിയും മുല്ലപ്പൂവും ബാഗും സംയോജിച്ച രൂപങ്ങൾ. കാലം, എത്ര മാറ്റമാണ് ഇന്നത്തെ കാഴ്ചയ്ക്ക് നൽകിയത്.

അവൾക്ക് മറ്റൊരിടപാടുകാരനേ തീർച്ചയായും ലഭിച്ചിരിക്കാം. ഇരതേടി ഉഴറിയ ഏതോ ഒരുവന്റെ ദാഹങ്ങളിലേക്ക്, അവൾ അ മ്ലമഴയായി പെയ്തിരിക്കാം. അവന്റെ തടിച്ച പഴ്സിലെ കരിനീല നിറമുള്ള ഏതാനും കറൻസികൾക്ക് അവളുടയതാകാം. എന്നിട്ട്, നഗരത്തിന്റെ മാന്യതയുടെ പകൽ നാട്യങ്ങളിൽ ഒരു വേഷം അവൾക്കുമുണ്ടാകാം. അതവൾ ത ന്മയത്വത്തോടെ ആടിത്തീർക്കുക യുമായിരിക്കും.

വേ ശ്യ; പുല്ലിംഗമില്ലാത്ത പദം. അംഗരാജ്യത്തേ ദേവദാസിപ്പുരയിലേ മാലിനിയേയും മകൾ വൈശാലിയേയും ഓർമ്മ വന്നു.

പുരാണം;

കൗശികിയുടെ തീരത്തേ തപസ്വിയായ വിഭാണ്ഡകന്റെ പുത്രൻ ഋഷ്യശൃംഗനെ വ ശീകരിച്ച് നാട്ടിലെത്തിച്ച വൈശാലി. കാ മസൂത്രം ഹൃദ്യസ്ഥമാക്കിയ വൈശാലി. നഗരമധ്യത്തിൽ വച്ച് വൈശാലിയെ മകളെന്ന് അംഗീകരിക്കാമെന്ന വാഗ്ദാനം. ഋഷ്യശൃംഗനുമായുള്ള പരിണയമെന്ന മോഹം. എല്ലാം, ആർത്തലച്ചു പെയ്ത് അംഗരാജ്യത്തെ കുളിരണിയിച്ച മാരിയിൽ മേളിച്ച ജനസഹസ്രങ്ങളുടെ കാലടി കളിൽ അമർന്നു ജീവനറ്റ മാലിനിയുടേയും വൈശാലിയുടേയും ഉടലുകൾ ക്കൊപ്പം മൺമറഞ്ഞു.

വീണ്ടും, ചിന്തകൾ അവളിലേക്ക് തന്നെ ചേക്കേറുന്നു. ആരായിരിക്കും അവൾക്ക് ഈ വേഷം നൽകിയത് ? വിവാഹ വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്ത് എങ്ങോ പോയ്പ്പോയ കാമുകനോ? അതോ ര ക്തബന്ധം മറന്നു ഉടൽ പി ച്ചിച്ചീ ന്തിയ ആ പ്രിയബന്ധുവോ? അതുമല്ലെങ്കിൽ വിവാഹത്തിന്റെ ആദ്യനാളുകളുടെ മേളനങ്ങൾക്കു ശേഷം ദിനവും വൈകിയെത്തുന്ന ഭർത്താവിന്റെ ഷർട്ടിൽ അലിഞ്ഞ താൻ ചൂടാത്ത പൂവിന്റെ ഗന്ധമോ? അയാളുടെ ഉച്ചാസങ്ങളിൽ വിരുന്നുവന്ന വിദേശമദ്യത്തിന്റെ രൂക്ഷതയോ?

ഒരു പക്ഷേ, ഏറ്റവും പ്രിയപ്പെട്ടവന്റെ ജീവിതം നിലനിർത്താനുള്ള മൂല്യമേറിയ ഔഷധങ്ങൾക്കായുള്ള ജീവിതസമരമാകാം. അതുമല്ലെങ്കിൽ, ആർഭാട ജീവിതമെന്ന സ്വപ്നലോകമാകാം. എന്തുമാകാം.

നേരം, നന്നായി പുലർന്നിരിക്കുന്നു. ഗ്രാമത്തിലേക്കുള്ള ആദ്യ ബസിൽ തന്നേ കയറി, ജാലകത്തിലൂടെ മിഴി നട്ടിരുന്നു. മെല്ലെ നീങ്ങുന്ന ബസ്. ഓട്ടോ സ്റ്റാൻഡിനപ്പുറം ഇപ്പോൾ പുലരിവെട്ടം കടന്നെത്തിയിരിക്കുന്നു. നിശ്ബ്ദ മായിരുന്ന വഴിയിലൂടെ ട്രാക്ക് സ്യൂട്ട് അണിഞ്ഞ് വ്യായാമത്തിനായി ഓടുന്ന കൗ മാരക്കാരികൾ. മറ്റു യൗവ്വനയുക്തകൾ. വീട്ടമ്മമാർ. അവരിലൊന്നും ആ പുതുനിറവും, മിഴികളിലെ തീഷ്ണതയും തിരക്കുമുണ്ടായിരുന്നില്ല.

പൊടുന്നനേ, പോക്കറ്റിലേ ഫോൺ ശബ്ദിക്കാൻ തുടങ്ങി. അലാറമാണ്. ഫോൺ കയ്യിലെടുത്ത് അലാം ഓഫ് ചെയ്തു. വലിയ ഫോണിന്റെ ഡിസ്പ്ലേ, തെളിഞ്ഞു ക ത്തി നിൽക്കുന്നു. അതിൽ, തന്റെ ഭാര്യയുടേയും കുഞ്ഞിന്റെയും ചിത്രം..ലാങ്കിലാങ്കിപ്പൂക്കളുടെ സുഗന്ധവും, കലപില സംസാരങ്ങളും, വെള്ളിപ്പാദ സരത്തിന്റെ കിലുക്കവും ഓർമ്മകളിൽ നിറഞ്ഞു. ഒപ്പം, ആ ബേബിക്രീമിന്റെ സുഖവാസനയും, കുഞ്ഞു ചിരിയും കരച്ചിലും.

ഡിസ്പ്ലേ അണഞ്ഞു. അയാൾ ഫോൺ പോക്കറ്റിലേക്കു വച്ചു. ഹൃദയത്തോട് ഒരു കുടന്ന നന്ത്യാർവട്ടപ്പൂക്കൾ ചേർത്തുവച്ച പോലെ തോന്നിച്ചു.

വീണ്ടും, പുലരിയിലെ ഓർമ്മകളിലേക്ക് പിൻതിരിഞ്ഞു. എത്ര ശ്രമിച്ചിട്ടും, രാത്രിയിലെത്തിയ ആ മുഖം ഓർമ്മകളിലേക്കെത്തുന്നില്ല. മനസ്സിന്റെ തിരശീലയിൽ നിന്നും, ആരോ ആ ചിത്രം മായ്ച്ചിരിക്കുന്നു. എന്നെന്നേക്കുമായി.

നാട്ടിടവഴികളിലൂടെ, ആടിയുമുലഞ്ഞും ബസ് നീങ്ങിക്കൊണ്ടിരുന്നു. അയാളുടെ ദേശത്തിലേക്ക്. പ്രിയങ്കരങ്ങളിലേക്ക്; പതിയേ,പതിയേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *