സുന്ദരിയായ അവളെ ക്കണ്ട് അവനിൽ മോഹമുദിച്ചു. അങ്ങനെയാണ് അവൻ……..

ഒരുമുഴം മുമ്പേ…..

Story written by Vijay Lalitwilloli Sathya

“വിചാരിച്ചപോലെയല്ല. ചെറുപ്പക്കാരി ആണെങ്കിലും മഹിമ വെക്കുന്ന ഭക്ഷണത്തിനു ഒരു പ്രത്യേക കൈപ്പുണ്യം ഉണ്ട് അല്ലേ മാലതി.. “

“അതെ അതെ ആ നാണിത്തള്ള ഉണ്ടാക്കിയ രസവും മോരും സാമ്പാറും മീനും പുളിശ്ശേരിയുക്കെ മടുത്തു വശം കെട്ടിയിരിക്കുകയായിരുന്നു.. തള്ള പോയത് നന്നായി..നമ്മുടെ ഭാഗ്യത്തിന് തള്ളയുടെ മകൻ കാശുകാരൻ ആയി വീടൊക്കെ കെട്ടിയപ്പോൾ അവരെ വിളിച്ചു കൊണ്ടു പോയത്..”

“പോയത് ഏതായാലും നന്നായി എന്നത് ശരി തന്നെ.. പക്ഷേ എനിക്കു സംശയം, അവനും അവരെ അവിടെ വേലക്കാരി ആക്കാനാവും കൊണ്ടുപോയത്. അവന്റെ ഭാര്യ ആ പത്രാസുകാരി ഇതുവരെ അവളുടെ വീട്ടിൽ അല്ലായിരുന്നോ.. ഭർത്താവ് ഗൾഫിൽ ആയിരുന്നപ്പോൾ തള്ളയെ ആ കൊച്ചു വീട്ടിൽ തനിച്ചാക്കി പോയതല്ലേ.. അവൾ നല്ലവളാണെങ്കിൽ സ്വന്തം മകൻ അയക്കുന്ന കാശിന് പ്രായമായ അവർക്കും ചോറു കൊടുത്ത് അവിടെ കഴിയേണ്ടതല്ലേ.. ഇങ്ങനെ കണ്ടവരുടെ വീട്ടിൽ എച്ചിൽ പാത്രം കഴുകി പണി എടുക്കാൻ വിടുമോ?”

” അതവരുടെ കാര്യം.. നമുക്ക് ഏതായാലും ഇനി വായിക്ക് രുചിയായി വല്ലതും കഴിക്കാം”

ഇതുവരെ വീട്ടുജോലിക്ക് സഹായിച്ചു കൊണ്ടിരുന്ന നാണിത്തള്ള പോയപ്പോൾ ഇന്നലെയാണ് പുതുതായി ഒരു വേലക്കാരിയെ മാലതിയും വിശ്വനും നിയമിച്ചത്..

ഇരുണ്ട നിറം ആണെങ്കിലും ചെറുപ്പക്കാരിയും സുന്ദരിയുമായ അവളെ കണ്ടപ്പോൾ ഒരു വേലക്കാരിയുടെ ലുക്കില്ലായിരുന്നു. വല്ലാത്തൊരു ആഢ്യത്വം. അതുകൊണ്ട് മാലതിക്ക് ചെറിയ മുഷിച്ചൽ ഉണ്ടായി..

പക്ഷേ ഇന്നത്തെ പ്രാതലിന്റെ ഭക്ഷണ രുചി അറിഞ്ഞപ്പോൾ തന്നെ അവൾ പാചകകലയിൽ കേമി ആണെന്ന് തോന്നി. എന്നാൽ ഉച്ചക്ക് ഊണും കൂടി കഴിച്ചപ്പോൾ അവളുടെ കൈപ്പുണ്യം നന്നായി തിരിച്ചറിഞ്ഞ് പ്രശംസിക്കുകയാണ് തീൻമേശയിൽ ഇരുന്നു ആ ദമ്പതികൾ..
ഭക്ഷണം കഴിച്ച ശേഷം അവർ എഴുന്നേറ്റു.

കൈ കഴുകിയശേഷം മാലതി വേലക്കാരിയോട് പറഞ്ഞു.

“ഫ്ലോർ ഒക്കെ ഒന്നു തുടയ്ക്കണം.. വീട്ടിലെ ജോലി എന്താന്നു വെച്ച ഒക്കെ കണ്ടറിഞ്ഞു ചെയ്യണം എപ്പോഴും ഇങ്ങനെ പറഞ്ഞു തരാൻ പറ്റില്ല”

“ശരി കൊച്ചമ്മ”

മഹിമ വന്ന് പാത്രങ്ങളൊക്കെ എടുത്തുകൊണ്ടുപോയി ബേസില് കഴുകി തുടച്ചു വെച്ചു. ശേഷം തീൻ മേശ ക്ലീൻ ചെയ്തു.

ബക്കറ്റിൽ വെള്ളമെടുത്ത് ഫ്ലോർ ക്ലീനർ ഒഴിച്ച് വീടിന്റെ നിലം തുടക്കാൻ തുടങ്ങി.

ആത്മാർത്ഥമായ മഹിമയുടെ ജോലി കണ്ടു മാലതി ക്കും വിശ്വേട്ടനും അവളെ നന്നായി ഇഷ്ടപ്പെട്ടു.

അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞു സിറ്റൗട്ടിൽ ഇരുന്ന് കണ്ണീർ പൊഴിക്കുന്ന അവളെ മാലതിയും വിശ്വേട്ടനും കണ്ടു.. അവർ സ്നേഹത്തോടെ കാരണം അന്വേഷിച്ചു.

അപ്പോൾ അവൾ തന്നെ അലട്ടുന്ന ഒരു ദുഃഖം അവരോട് പറഞ്ഞു. ചെന്നൈയിൽ എം ബി എ പഠിക്കുന്ന ഈ അവസരത്തിൽ താൻ കൂടെ പഠിക്കുന്ന പയ്യനെ സ്നേഹിച്ചിരുന്നു. പരസ്പരം രണ്ടുപേർക്കും തമ്മിൽ ഇഷ്ടമായിരുന്നെന്നും. വിശ്വാസത്തിന്റെപ്പുറത്ത് എല്ലാം മറന്നു ഒന്നായ തന്നെ അവൻ ഇപ്പോൾ നിറത്തിന്റെ .പേരിൽ അവന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെടില്ല എന്നതുകൊണ്ട് ത്തന്നെ ഒഴിവാക്കി ചുറ്റിക്കറങ്ങുകയാണ് എന്നും കണ്ണീരോടെ അവൾ പറഞ്ഞു.

“ഇത്രയും വലിയ പഠിപ്പ് പഠിച്ചിട്ട് മോളെ എന്തിനാ പിന്നെ ഈ ജോലിക്ക് ഒക്കെ നടക്കുന്നത്..”

“ആകെ മനസ്സു മടുത്തു പോയി.”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ

“കറുപ്പാണെങ്കിലും മോൾ ഭംഗിയുള്ളവൾ അല്ലേ..ദുഷ്ടനാണവൻ അവനെ കയ്യിൽ കിട്ടിയാൽ ഞാൻ രണ്ടു പൊട്ടിച്ചേനെ..”

വിശ്വേട്ടൻ അവനോടുള്ള കലിപ്പോടെ മഹിമയുടെ ദുഃഖം കണ്ടു സമാധാനിപ്പിച്ചു പറഞ്ഞു.

“എന്റെ മകൻ ആയിരുന്നെങ്കിൽ ഞാൻ അവനെ തല്ലി അവളെ അവനെ കൊണ്ട് തന്നെ കെട്ടിച്ചുവിട്ടനെ.. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ അവൻ എങ്ങനെ വേണ്ടെന്നു പറയാൻ കഴിഞ്ഞു.”

ഒരാഴ്ചക്ക് ശേഷം ബാംഗ്ലൂരിൽ പഠിക്കുന്ന അവരുടെ മകൻ അരുൺ എത്തി..

സർവെന്റ് നാണി അമ്മയ്ക്ക് പകരം കിച്ചണിൽ ഒരു പെൺകുട്ടി ജോലി ചെയ്യുന്നത് കണ്ടു കൊണ്ട് അവൻ ചോദിച്ചു

“പുതിയ അപ്പോയിന്മെന്റ്ആണോ?”

“അതെ”

“എന്താ നെയിം?”

“മഹിമ”

“സ്വീറ്റ് നെയിം”

“താങ്ക്സ് “

എന്ന് പറഞ്ഞ് ടേബിളിൽ മുഖംതിരിച്ച് പച്ചക്കറി കട്ട് ചെയ്യുകയായിരുന്നു അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

പെട്ടെന്ന് അവൻ അവളുടെ മുഖം ശ്രദ്ധിച്ചത്..

“ഈശ്വരാ മഹിമ”

അവളെ കണ്ട് അവൻ അറിയാതെ അങ്ങനെ പറഞ്ഞു പോയി.

ബാംഗ്ലൂരിലെ തന്റെ കാമുകി.. കൂടെ പഠിക്കുന്ന കറുത്ത സുന്ദരിയായ അവളെ ക്കണ്ട് അവനിൽ മോഹമുദിച്ചു. അങ്ങനെയാണ് അവൻ അവളോട് പ്രപ്പോസൽ ചെയ്തത്.. അവൾക്കും ഇഷ്ടമായിരുന്നു.. രണ്ടുപേരും നാട്ടിൽ ഒരേ ജില്ലയിൽ.

പരസ്പരം ഹൃദയങ്ങൾ കൈമാറി ഒഴിവ് ദിവസങ്ങളിൽ സന്തോഷകരമായ ബാംഗ്ലൂർ ദിനങ്ങൾ സ്നേഹമസൃണ പ്രേമ മഴയിൽ പൂത്തുലഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ. അവർ ഭാര്യ ഭർത്താക്കന്മാരെ പോലെ ശ രീരം പങ്കുവെച്ചു കൊണ്ട് ത്തന്നെ തങ്ങളുടെ പ്രേമം സാക്ഷാത്കാരം പൂവണിയിച്ചു.

പക്ഷേ അത് യഥാർത്ഥ സ്നേഹം അല്ലെന്നു അവന്റെ കണ്ണുകളിലെ കാ മം ആണെന്നും ഒട്ടും വൈകാതെ അവൾക്കു തോന്നുന്ന പോലെ തന്റെ നിറത്തെക്കുറിച്ചു പറഞ്ഞു വീട്ടിൽ അമ്മയും അച്ഛനും കുടുംബക്കാരും കളിയാക്കി എതിർക്കുമെന്ന് അവൻ പുച്ഛത്തോടെ പറഞ്ഞപ്പോൾ അവൾക്കു തോന്നിപ്പോയി..

തന്റെ വിലപ്പെട്ടതൊക്കെ കവർന്നെടുത്ത ശേഷം അവോയ്ഡ് ചെയ്യാനുള്ള അവന്റെ ശ്രമം അവൾ തിരിച്ചറിഞ്ഞ അവൾക്ക് നിയന്ത്രിക്കാനായില്ല.. ഒരെണ്ണം കവിളത്ത് പൊട്ടിച്ചു.

നാട്ടിലേക്കുള്ള ബസ് കാത്തു നിൽക്കേ കോളേജ് പഠനം കഴിഞ്ഞിട്ടും ചുമ്മാ കൂട്ടുകാരുടെ കൂടെ ബാംഗ്ലൂരിൽ ചുറ്റിക്കറങ്ങുന്ന അവനെ അവൾ ആ നേരത്തു കണ്ടു..

അവന്റെ ബൈക്കിന് മുന്നിൽ ചാടി തടഞ്ഞ് അവൾ പറഞ്ഞു

” നീ എന്നെ കാണാതെ മുങ്ങി നടക്കുകയാണ് അല്ലേ നീ നാട്ടിൽ വാ ഞാൻ കാണിച്ചു തരാം.. കോളേജ് കഴിഞ്ഞല്ലോ ഇവിടെ എത്രനാൾ ചുറ്റിക്കറങ്ങി നടക്കുമെന്ന് കാണാം നിനക്ക്ഉള്ളത് അവിടുന്ന് തരാം.. “

മഹിമയുടെ ബോൾഡായുള്ള വർത്തമാനം കേട്ടപ്പോൾ ബൈക്കിലിരുന്ന അവന്റെ ഗേൾഫ്രണ്ട് ഇറങ്ങിപ്പോയി.. അരുണിനു യഥാർത്ഥത്തിൽ ഒരു ലൗവർ ഉണ്ടെന്ന കാര്യം ബൈക്കിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടികൾ തോന്നി.

ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തുന്ന അരുണിനെ പൂട്ടാനുള്ള അവസരം കാത്തു കഴിയുകയായിരുന്നു മഹിമ.

“എന്താടി ഇവിടെ നീ?”

“ഞാനിവിടെ കഴിയേണ്ട പെണ്ണല്ലേ”

“ഏതു വകയിൽ”

അപ്പോഴേക്കും അരുണിനെ അച്ഛനുമമ്മയും അവിടെയെത്തി..

“അച്ഛാ അമ്മേ .. എന്നെ ചതിച്ച അവൻ ആരാണെന്ന് അറിയണ്ടേ? “

“ആരാണ് മകളെ?”

“ദേ… ഇവനാണ് നിങ്ങളുടെ മകൻ അരുൺ..”

“അവൻ ബാംഗ്ലൂരിൽ അല്ലേ പഠിച്ചത് നീ ചെന്നൈയിൽ ആണെന്നല്ലേ പറഞ്ഞത്”

“ഞാനും ബാംഗ്ലൂരിൽ എംബിഎ ഇവന്റെ കൂടെ തന്നെയാണ് പഠിച്ചത്.. അന്നു ഞാനെന്റെ ദുഃഖം പറയുമ്പോൾ അച്ഛനും അമ്മയ്ക്കും സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് ഞാൻ സ്ഥലംമാറ്റി പറഞ്ഞത്.”

അതുകേട്ട് ആ അമ്മയും അച്ഛനും അമ്പരന്നു..

“പാവം കൊച്ചിനെ സ്നേഹിച്ചു വഞ്ചിക്കുന്നടാ ദുഷ്ടാ.”

അമ്മ അവനുനേരെ കയ്യോങ്ങി..

“വേണ്ട “

അച്ഛൻ പറഞ്ഞു.

“ഏതായാലും ഇവൻ സ്നേഹിച്ചു അനുഭവിച്ചതല്ലേ..ഇവൻ കെട്ടട്ടെ.. അതാണ് അതിന്റെ മര്യാദ..ഇവനെ കൊണ്ട് നമുക്ക് കെട്ടിക്കാം എന്നാലേ ഇവൻ പഠിക്കൂ.. മോനെ ഇങ്ങോട്ട് നോക്കൂ.. ഞങ്ങൾക്കാർക്കും ഇവളുടെ കളറിൽ ഒരു കുറവും കാണാൻ കഴിയുന്നില്ല.. അവളുടെ ഉള്ളു വളരെ വെളുപ്പമാണ് ന്നു അവൾ ഞങ്ങൾക്ക് കാണിച്ചു തന്നു രണ്ടുവർഷം സ്നേഹിച്ച പെണ്ണിനെ വിലപ്പെട്ടതെല്ലാം അപഹരിച്ചു വഞ്ചിക്കാൻ നടക്കുന്ന ഒരു മകന്റെ അച്ഛൻ അമ്മ മാർ എന്ന് പറയാൻ ഞങ്ങൾക്ക് ലജ്ജയുണ്ട്..”

ഒടുവിൽ മഹിമയെ തന്നെ അരുൺ കെട്ടേണ്ടി വന്നു.

അങ്ങനെ മഹിമയും അരുണും തമ്മിലുള്ള വിവാഹം നടന്നു..

മഹിമയുടെ ഭാഗം അരുണിന്റെ അച്ഛനും അമ്മയ്ക്കും മുമ്പിൽ ആദ്യം അവതരിപ്പിക്കാൻ ഒരു അവസരം കിട്ടിയത് ആയിരുന്നു അവളുടെ വിജയത്തിന്റെ രഹസ്യം.

അതിനു വേണ്ടി ആയിരുന്നു അവൾ ആ വീട്ടിൽ വേലക്കാരിയായി വന്നതും …

Related Posts

Leave a Reply

Your email address will not be published. Required fields are marked *