ഇടയ്ക്കിടെ ഉള്ള ഫോണിൽ കുത്തിക്കളി കണ്ടപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്താണെന്ന് ചോദിക്കുമ്പോഴൊക്കെ ഒന്നുമില്ല ചേച്ചി….

അനിയത്തി…

Story written by Rejitha Sree

ഇടയ്ക്കിടെ ഉള്ള ഫോണിൽ കുത്തിക്കളി കണ്ടപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്താണെന്ന് ചോദിക്കുമ്പോഴൊക്കെ ഒന്നുമില്ല ചേച്ചി msg വരുന്നതാ ന്ന് പറഞ്ഞു മാറ്റിവയ്ക്കും.. കാണാൻ നല്ല സുന്ദരിക്കുട്ടി ആയത് കൊണ്ട് അവൾക്ക് ഞാൻ എന്റെ അനിയനെ തന്നെയങ്ങു ആലോചിച്ചു. അവളെ മൊത്തത്തിൽ എന്റെ അടുത്ത തന്നെ കിട്ടുമല്ലോന്ന് ഞാൻ അങ്ങു കൊതിച്ചു. അങ്ങനെയാണ് ഞാൻ അവളുടെ ദിവ്യ പ്രണയത്തെ കുറിച്ചറിഞ്ഞത്.

ആദ്യം കേട്ടപ്പോൾ ഇതൊക്കെ എന്ത് എന്നുകരുതി ഞാൻ ചിരിച്ചു തള്ളിയെങ്കിലും പിന്നീട് ആണ് അവൾ ഇത്തിരി സീരിയസ് ആണെന്ന് മനസിലായത്.

അങ്ങനെ പിന്നെ കിട്ടിയ ഒഴിവു സമയത്തെല്ലാം എന്റെ മനസിലെ സി ഐ ഡി അവളുടെ മനസ്സിൽ കയറി ചോദ്യം ചെയ്യാൻ തുടെങ്ങി. നായകൻ ഒരു പട്ടാളക്കാരൻ ആണ്. ബാക്കി പിറകെ പറയാം..

ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ കൂട്ടത്തിൽ കിട്ടിയതാണ്. ഇവൾക്ക് പൊതുവെ ബുദ്ധി അല്പം കുറവാണു കേട്ടോ…. പരിചയപ്പെട്ടു…നമ്പർ ഒക്കെ വാങ്ങി.പിന്നെ പിന്നെ ചാറ്റ് ആയി..വിളി ആയി ..

ഏതൊരു കാമുകനും ആദ്യം പ്രയോഗിക്കുന്ന ആയുധം നഷ്ടപ്രണയം.. അതിൽ അവനെ തേച്ചിട്ട് പോയ കാമുകിയോട് ഫോണിൽ കോൺഫറൻസ് കോളിൽ സംസാരിച്ചും കൂടി കഴിഞ്ഞപ്പോഴേ എന്റെ അനിയത്തികൊച്ചു പകച്ചുപോയി.

ഇങ്ങനെ ഒരുത്തിയെ പോലെ ആകില്ല ഞാൻ. ഞാൻ പ്രേമിച്ചാൽ അവന്റെ കൂടെ തന്നെ ജീവിക്കും അവൾ കട്ടായം ചെയ്തു…

പതിയെ പതിയെ ഒഴിവു സമയങ്ങളിൽ അവളുടെ മനസിലേയ്ക്ക് അവൻ ഏണിവെച്ചു കേറാൻ തുടെങ്ങി..വീട്ടിലെ അമ്മയുടെയും അച്ഛന്റെയും ഒരിക്കലും തീരാത്ത പ്രശ്നങ്ങൾക്കിടയിൽ അങ്ങനെയെങ്കിലും സമാധാനം കിട്ടുമല്ലൊന്നും സ്നേഹമാണ് അവൻ കൊടുക്കുന്നതെന്ന് അവളുടെ മനസ് കരുതി. കൊച്ചിനെ കുറ്റം പറയാൻ പറ്റില്ല. “സാഹചര്യം.!

കുറ്റം പറയാനില്ലാത്ത അത്യാവശ്യം നല്ല ചുറ്റുപാടും തറവാട്ടുമഹിമയും ഉള്ള ഒറ്റ പുത്രിയുമായ മകൾക്ക് ഇതൊന്നും പേരിനുപോലും അവകാശപ്പെടാനില്ലാത്ത സംസാരത്തിൽ മാന്യത പോലും തൊട്ടുതീണ്ടാത്ത ആ പട്ടാളക്കാരനിലേയ്ക്ക് തന്റെ മകളെ കൊടുക്കാൻ നല്ല എതിർപ്പായിരുന്നു അച്ഛനും അമ്മയ്ക്കും.

എന്നിട്ടും അവളുടെ നിർബന്ധം.. എന്തുചെയ്യാനാ.. ഒറ്റമകൾ കണ്ണുതോരാതെ ആഹാരം കഴിക്കാതെ കട്ടിലിൽ തന്നെ കിടപ്പായപ്പോൾ ഗതികെട്ട് അതുവരെ പ്രാർത്ഥിച്ച ദൈവങ്ങളോട് ന്നാലും ഇത് എനിക്കിട്ടു വേണ്ടായിരുന്നു തമ്പുരാനെന്നും പറഞ്ഞത് നെഞ്ചുപൊട്ടി അങ്ങു സമ്മതിച്ചു.

അങ്ങനെ അടുത്ത വരവിനു വീട്ടിൽ വന്നു തന്നെ കെട്ടികൊണ്ടുപോകുമെന്നു ചേട്ടൻ കൊടുത്ത വാക്ക് സ്വപ്നം കണ്ട് അവളും…

ചേട്ടന്റെ അമ്മ എന്റെ അമ്മ.. ! ചേട്ടന്റെ അച്ഛൻ എന്റെ അച്ഛൻ.. ! ചേട്ടന്റെ കുഞ്ഞനിയൻഎന്റെ പൊന്നു മോൻ.. അവളുടെ അമ്മ ഇടയ്ക്ക് കിളിപോയപോലെ ഇതെല്ലാം നോക്കി നില്കും..

കാര്യങ്ങൾ കൂടുതൽ അടുത്തപ്പോൾ പെണ്ണ് സീരിയസ് ആണെന്ന് മനസിലായപ്പോഴേയ്കും പാവം പട്ടാളക്കാരൻ അടവ് മാറ്റി ചവിട്ടാൻ തുടങ്ങി. തൊടുന്നതിനും പിടിക്കുന്നതിനും വഴക്ക്. പറ്റിയ ആയുധമായി സംശയവും അസ ഭ്യവും മാറി മാറി പ്രയോഗിച്ചു.. പാവം അവൾ കരുതി കല്യാണം കഴിയുമ്പോൾ ചേട്ടനെ ഞാൻ നന്നാക്കി എടുക്കും.. അവൾക്കുള്ള വോയിസ്‌ മെസ്സേജ് എല്ലാം ചീ ത്തവിളിയാൽ അവൻ മനോഹരമാക്കി…

ദിവസങ്ങൾ തീപിടിച്ചപോലെ കടന്നുപോയി.

“ഇവനെ നീ ഉപേക്ഷിച്ചില്ലെങ്കിൽ ഞാൻ ആത്മഹ ത്യ ചെയ്യും”! അമ്മയുടെ മരണമൊഴി കേട്ടപ്പോൾ മോൾക്ക്‌ ഒന്നേ പറയാനുള്ളയിരിന്നു അമ്മയ്ക്ക് എന്റെ കല്യാണം കാണാൻ പറ്റാതെ വരും അത്രേയുള്ളൂ.” സ്വന്തം അമ്മയുടെ ആത്മഹ ത്യാ ഭീഷണി കൂടിയായപ്പോൾ എന്തിനും ഏതിനും ചേട്ടന്റെ അമ്മയെ മതി.
രാവിലത്തെ ഗുഡ് മോർണിംഗ് മുതൽ കഥപറഞ്ഞുറക്കുന്നതുംവരെ ചേട്ടന്റെ അമ്മയായി…

ഒരു ദിവസം രാവിലെ മുതൽ മുടിഞ്ഞ വഴക്ക്. ചേട്ടൻ പതിവിലും ദേഷ്യത്തിലാണ്… “എന്താ എന്റെ മാത്രം മെസ്സേജ് നോക്കിയാൽ മറുപടി വൈകിട്ട് വരുന്നത് എന്നൊന്നു അവൾ ചോദിച്ചുപോയി .., ” എപ്പോഴും നിന്നെ പൊന്നെ തേനേന്ന് വിളിക്കുന്ന പൈങ്കിളി കാമുകനല്ലാ ഞാൻ.. “ഒരു പട്ടാളക്കാരനാണ്. ഉത്തരവാദിത്തമുണ്ട്.” സമയമുള്ളപ്പോൾ എപ്പോഴെങ്കിലും പറ്റിയാൽ വിളിക്കാം. ഇത് കേട്ട അവളിലെ ദേശസ്നേഹമെണീറ്റുനിന്നു”ജയ് ഭാരത് മാതാ “വിളിച്ചു..!

സമയമില്ലാത്ത ചേട്ടൻ എപ്പോഴും ഓൺലൈനും കട്ട കാൾ വെയ്റ്റിംങ്ങും. പിന്നെ അവൾ സ്വയം തിരുത്തി “ചേട്ടന്റെ സമയമില്ലാഴികയും തന്റെ സമയക്കൂടുതലുമാണ് പ്രശ്നങ്ങൾക്ക് കാരണം.. “!.

***************

പ്രാണപ്രിയന്റെ നിർബന്ധം കാരണം ഫേസ്ബുക് പേജ് ഉപേക്ഷിച്ച തനിക്ക്കൂ ട്ടുകാരിയുടെ വക ഒരു ഫേസ്ബുക് സ്ക്രീൻ ഷോർട്ട്. “അതാ തന്റെ ചേട്ടൻ വരണമാല്യം ചാർത്തിനിൽകുന്നു, കൂടെ ഒരു പെണ്ണും.! കണ്ണുകൾ ഒന്നുകൂടി തിരുമ്മി നോക്കി!” ഭാഗ്യം ഞാനല്ല. സ്വപ്നവുമല്ല.”തള്ളി വന്ന കണ്ണ് പിടിച്ചുകുത്തി തിരിച്ചു വച്ച് ഒന്നുകൂടി നോക്കി.. !

മുഖപുസ്തകത്തിലെ വാക്കുകളിലെ മൂടൽ ഓരോന്നായി തെളിഞ്ഞു തുടങ്ങി. ഒരു മകന്റെ അച്ഛന് പുതിയ ഒരു മകളെ കൂടി കിട്ടിയിരിക്കുന്നു.. പാതിരാത്രിയിൽ വാതിലിൽ വന്നു മുട്ടിയ മകളോട് ബാത്രൂം കാണിച്ചുകൊടുത്തിട്ട് കുളിച്ചു ഫ്രഷ് ആയി സമാധാനമായി കിടന്നുറങ്ങാൻ പറഞ്ഞു ധീരനായ അച്ഛൻ.. രാവിലെ മകളെ കൂട്ടി അമ്പലത്തിൽ പോയി മകനുമൊത്തു വിവാഹം നടത്തിച്ചു മുഖപുസ്തകത്തിൽ പോസ്റ്റ്‌ ചെയ്ത ആദർശ ധീരനായ അച്ഛൻ ആഹാ.. .. അച്ഛന്റെ പോസ്റ്റ്‌ കിടുക്കി..

ഈ അച്ഛനോടല്ലേ എന്റെ അച്ഛനോട് എല്ലാം പറഞ്ഞു ഉറപ്പിക്കാനായി ഞാൻ വീട്ടിലുള്ളവർ അറിയാതെ ക്ലാസ്സ്‌ കൊടുത്ത് നിർത്തിയിരുന്നത്.. “ഈശ്വരാ.., ഇത്ര വലിയ ദുരന്തമായിരുന്നോ ഇത്. !

തന്റെ ചേട്ടന്റെ സ്വന്തം ഭാര്യയെ കണ്ട അവൾ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്നു.. !അവളെ സ്നേഹിച്ചപോലെ അവൻ മറ്റൊരു പെണ്ണിനേയും കൂടി സ്നേഹിച്ചിരുന്നു…അടുത്ത വരവിൽ അവൻ വിളിച്ചിറക്കി കൊണ്ട് വന്നത് അവളെയാണ്… കാര്യങ്ങളെല്ലാം മനസിലായപ്പോൾ സ്വന്തം അമ്മയെ ഓർത്തുപോയി.. ‘ന്തായാലും അമ്മയെ ഒന്ന് കാണിച്ചേക്കാം.’.

അവളുടെ ഫോണിലെ നവദമ്പതികളുടെ ഫോട്ടോ കണ്ടപ്പോൾ തുടങ്ങിയ അമ്മയുടെ ചിരി രാത്രിയിൽ കിടന്നുറങ്ങുമ്പോഴും സൈക്കോ ബാധിച്ചപോലത്തെ പോലെ തുടർന്നുകൊണ്ടേയിരുന്നു.. എന്തായാലും അമ്പലം വാസിയായ അമ്മയുടെ പ്രാർത്ഥനയാണോ അതോ കട്ട കമ്മ്യൂണിസ്റ്കാരന്റെ ആദർശമാണോ.., രണ്ടായാലും ദൈവമുണ്ടെന്ന് ഞാനും അറിഞ്ഞു…

സംഭവിച്ച കഥയുടെ വളരെ ചുരുങ്ങിയ ആവിഷ്കാരം കഥയെഴുത്തിൽ അത്ര കഴിവില്ലായ്മകൊണ്ട് കുറഞ്ഞുപോയതാണ്..ക്ഷമിക്കുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *