കലിയടങ്ങാതെ അനുപ്രിയ തലയും താഴ്ത്തി ഇരിക്കുന്ന വരുണിന്റെ അരികിലേക്ക് നടക്കാൻ തൂടങ്ങുമ്പൊഴാണ്…….

ഏട്ടത്തി പൊളിയാണ്

Story written by Smitha Reghunath

വരുൺ ഈ അവസാന സമയത്ത് നീയീങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്… നിന്നോട് പലതവണ ഞാൻ പറഞ്ഞതല്ലേ നമുക്ക് ഏതെങ്കിലും നല്ലൊരു കുക്കിനെ നേരെത്തെ പോയി കണ്ട് കാര്യം പറഞ്ഞ് റെഡിയാക്കണമെന്ന് …

അന്നേരം നിന്റെ കുറെ അലവലാതി ഫ്രണ്ട്സ് എല്ലാം ശരിയാക്കി തരുമെന്ന്. എന്നിട്ട് ഇപ്പം എന്തായി” .സ്വതവേ ദേഷ്യക്കാരിയും, തന്നിഷ്ടക്കാരിയും മായ ഭാര്യ’ ” ഇന്ന് ഇത്രയും കിടന്ന് തുള്ളിയിട്ടും ദേഷ്യക്കാരനായ ഭർത്താവ് വരുൺ അണ്ണാക്കിൽ പിരിവെട്ടിയത് പോലെ മിണ്ടാതെ ഒരു മൂലയ്ക്ക് ഒതുങ്ങി കുടിയിരുന്നു ..

എന്തെങ്കിലും രക്ഷപ്പെടാൻ പറയാൻ വാ… തുറന്നാൽ ചിലപ്പൊൾ അവൾ കൊടുങ്ങല്ലൂല്ലൂരെ ഭരണി പാട്ട്‌ ഒറ്റ ശ്വാസത്തിൽ പാടിയാലെന്നൊരു പേടി..ല്ലങ്കിൽ തടി കേടായാലോ…പോരാത്തതിന് അവള് നിൽക്കൂന്നതിന് അടുത്ത് എന്നെ എടുത്തെറിയും ചേച്ചി എന്ന് പറഞ്ഞ് തീർന്ന് ക്യൂട്ടികൂറ പൗഡർ ഇതെല്ലാം കണ്ട് ചിരി അമർത്തി ഇരിപ്പുണ്ട് …

ചെകുത്താനും കടലിനും നടക്കു അകപ്പെട്ട അവസ്ഥയിൽ വരൂൺ

കലിയടങ്ങാതെ അനുപ്രിയ തലയും താഴ്ത്തി ഇരിക്കുന്ന വരുണിന്റെ അരികിലേക്ക് നടക്കാൻ തൂടങ്ങുമ്പൊഴാണ് ‘ ”

പുറത്ത് നിന്ന് അനൂ…. അനു എന്ന് ഉള്ള വിളി കേട്ടത്….

ശബ്ദം കേട്ടപ്പെഴെ വരുണിന് മനസ്സിലായ് വിളിക്കുന്നത് അമലയേട്ടത്തിയാണന്ന് ..

വരുൺ അനുവിനെ ഒന്ന് നോക്കിയിട്ട് പോയി കതകിന്റെ കുറ്റിയെടുത്ത് തുറന്നു നോക്കുമ്പൊൾ .തറ തുടയ്ക്കാനുള്ള ലോഷന് അടങ്ങിയ ബക്കറ്റ്, തുടയ്ക്കാനുള്ള മോപ്പുമായ് ഏട്ടത്തി അമല,,, എന്റെ ഏട്ടൻ അരുണിന്റെ ഭാര്യ ‘ …

വഴി അടഞ്ഞ് നിൽക്കാതെ ഒന്ന് മാറും വരുൺ: ഞാൻ തറ തുടയ്ക്കാൻ വന്നതാണ് :മുഖത്തെ സ്ഥായിയായ പുഞ്ചിരിയോടെ ഏട്ടത്തി പറഞ്ഞതും ഞാൻ ഒരു വശത്തേക്ക് മാറി നിന്നൂ ….

ഏട്ടത്തി അകത്തേക്ക് കയറിയതും ..ഇതെന്താ… അനുകുട്ടിയുടെ മുഖം വല്ലാതെ എന്താ.. അനു” ”

ഏട്ടത്തി ചോദിച്ചതും അവൾ അത്ര രസമില്ലാതെ…

ഏയ് ഒന്നുമില്ല ഏട്ടത്തി:,, അവൾ പറഞ്ഞത് കേട്ടിട്ടും

അവൾക്കരികിലേക്ക് ചെന്നു കൊണ്ട് ഏട്ടത്തി അവളുടെ തോളിലേക്ക് കയ്യ് വെച്ച് കൊണ്ട് എന്താ മോളെ… ഞാൻ പുറത്തൂന്ന് കേട്ടല്ലോ ചെറിയൊര് ഒച്ചപ്പാട് എന്താ.. പറ്റിയത്… രണ്ടാളൂ വഴക്കൂണ്ടാക്കിയൊ ഒളികണ്ണ് കൊണ്ട് എന്നെ നോക്കി ഏട്ടത്തി ചോദിച്ചതും” ”

ഞാൻ നിഷ്കൂ ചമഞ്ഞ് നിന്ന് ” ”

എന്താണങ്കിലും പറ അനൂ

അനു എന്നെ ഒന്ന് നോക്കിയിട്ട് ഏട്ടത്തിക്ക് നേരെ തിരിഞ്ഞൂ…

ഏട്ടത്തി എന്റെ ചെറിയമ്മയും ,ചെറിയച്ഛനും അമേരിക്കയിൽ നിന്ന് മറ്റന്നാൾ ഇവിടെയെത്തും …

ഞങ്ങളുടെ വിവാഹത്തിനും അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലല്ലോ … അതു കൊണ്ട് അവർ നാട്ടിലേക്ക് വരുമ്പൊൾ ആദ്യം ഇങ്ങോട്ടാണ് വരുന്നത് …

ദോ .. ആയിരിക്കുന്ന കുരങ്ങനൊട് ഞാൻ കഴിഞ്ഞയാഴ്ചയെ പറഞ്ഞതാണ് നല്ലൊരു കുക്കിനെ നമുക്ക് ഒരു ദിവസത്തേക്ക് റെന്റിന് എടുക്കാമെന്ന് ”’ ഈ കഴുത അവന്റെ കുട്ടുകാരോട് പറഞ്ഞിട്ടുണ്ടന്നു,, ഏതോ പേരുകേട്ട നളൻ വരുമെന്ന് പറഞ്ഞൂ – …

ഇപ്പൊൾ ഈ അവസാന നിമിഷം ഈ മരപ്പോത്ത് കാല് വാരി….

എനിക്ക് വന്ന് വീഴുന്ന ഓരോ ഓമന പേരിലും പുളകം കൊണ്ട് ധൃതപുളക ഗാത്രനായ് ഞാൻ ഭിത്തിയും ചാരി നിന്നും….

ആഹാ ഇത്രയെ ഉള്ളോ കാര്യം ഇത് എനിക്ക് വിട്ടേര് ഞാൻ ഹാന്റിൽ ചെയ്തോളാം…

ദേ ഏട്ടത്തി ഇവിടെ ഇത്തിരി ചോറും കൂട്ടാനും വെയ്ക്കൂന്നത് പോലെ നിസാരമല്ല…

ഗർവ്വോടെ അനു തുടർന്നൂ… വെറും ചമ്മന്തിയും, പുളിശ്ശേരിയും, തോരനും മെഴുക്ക് പുരട്ടിയും ഉണ്ടാക്കിയാൽ പോരാ…

നല്ല ഒന്നാന്തരം സ്റ്റാൻഡേർഡ് ഫുഡ് വിളമ്പണം’ അവർക്ക് …അവരൊക്കെ ഈ ഓണക്കേറാ മൂലയിലെ ചവറ് തിന്നൂന്നവര് അല്ല. അതാണ് ഫൈവ് സ്റ്റാർ ഹോട്ടലിലെ കുക്കിനെ തന്നെ വേണമെന്ന് ഞാൻ നിർബന്ധം പിടിക്കുന്നത് ….

എല്ലാം കേട്ട് നിന്ന് ഏട്ടത്തി ഒരു ചെറ്ചിരിയോടെ അനു നിന്റെ ചെറിയമ്മയും, ചെറിയച്ഛനും വരുമ്പൊൾ നമ്മൾ നമ്മുടെ കയ്യാൽ സ്നേഹത്തോടെ ഉണ്ടാക്കി കൊടുക്കുന്ന ആഹാരത്തിന്റെ അത്രയും രുചി വരുമോ കൂലി കൊടുത്ത് ഏർപ്പാടാക്കുന്ന കുക്ക് ഉണ്ടാക്കുന്ന ഭക്ഷണം…

മോളെ നമ്മൾ നമ്മുടെ കയ്യാൽ ഉണ്ടാക്കി അത് സ്നേഹത്തോടെ അവർക്ക് വിളമ്പുമ്പൊൾ അവരുടെ വയറൂ നിറയും നമ്മുടെ മനസ്സുനിറയും…

അതു കൊണ്ട് ആഹാരത്തിന്റെ കാര്യം ഓർത്ത് നിങ്ങള് ബേജാറകണ്ട,,,, എല്ലാം എനിക്ക് വീട്ടേര് ഞാനെറ്റൂ…

ഏട്ടത്തി ….അനു വിളിച്ച് കൊണ്ട് എഴുന്നേറ്റൂ… ഞാനും കുടാം ഏട്ടത്തി ::,,, ചക്കരയും അടയും ഒട്ടുന്നത് പോലെ ഏട്ടത്തിയും ഭാര്യയും ഒന്നു ചേർന്നതും… സമാധനത്തോടെ പതിയെ ഞാനും ചെന്നും” ”

അതേ … ഞാനും കൂടാമെ വല്ല തേങ്ങ ചിരകുകയൊ, വിറക് കീറുകയൊ …

ഞാൻ പറഞ്ഞതും രണ്ടാളും എന്നെ നോക്കി ചിരി അമർത്തി …

അങ്ങനെ വിരുന്ന്കാർ എത്തേണ്ട ദിവസമെത്തി :..രാവിലെ ഏഴ് മണിയോടെ ഉറക്കച്ചടവോടെ അടുക്കളയിലേക്ക് ചെന്ന് അനൂ. അകത്തെ കാഴ്ച കണ്ട് അന്ധാളിച്ച് നിന്നൂ ….

ഏട്ടത്തി ::,, !! അന്തരീക്ഷത്തിൽ നിറയുന്ന വെളിച്ചെണ്ണയുടെയും, കടുക് പൊട്ടിച്ചതിന്റെയും ,മസാലയുടെയും എല്ലാം കൊതിയൂറുന്ന മണം.”

വാഴക്കൂമ്പ് തോരന്റെ തേങ്ങയുടെ കൂടെ മഞ്ഞപ്പൊടി കൂടി എടുക്കൂമ്പൊഴാണ് അമല പിന്നിൽ നിന്നുള്ള വിളി കേട്ടത്…

ആഹാ.. അനു വന്നോ …

അകത്തേക്ക് വന്ന് കൊണ്ട് അനു ചോദിച്ചു,, ഏട്ടത്തി നേരത്തെ എഴുന്നേറ്റോ…?.. ഉം.. നാല് മണിക്ക്

നോക്കിയെ എല്ലാം …

അടുക്കളയിലെ മേശയിൽ അടച്ച് വെച്ചിരിക്കുന്ന ഓരോ പാത്രത്തിന്റെയും മൂടി തുറന്ന് നോക്കി… അനു അത്ഭുതപ്പെട്ടും ..

എന്നെ കൂടെ വിളിക്കരുതായിരുന്നോ ഏട്ടത്തി ….

എന്തിനാ മോളെ…ഇത്രയും ഉണ്ടാക്കാനോ…

എന്നാലും എന്തൂ മാത്രം കറികളാണ്… ഇത് …

അമല ചിരിച്ചൂ ”…

അടുപ്പിൽ നിന്ന് ഇറക്കി വെച്ച ഉരുളിയിലെ അടപ്രഥമിനിലേക്ക് നെയ്യിൽ മൂപ്പിച്ച കശുവണ്ടി പരിപ്പും, ഉണക്കമുന്തിരിയും ഇട്ടു കൊണ്ട്…. അമല അനുവിനെ നോക്കി,, അനു ആ സേമീയ പായസത്തിന്റെ മുടികൂടി തുറന്നേ അതിലേക്കുടെയുള്ളതാണ് …

കാച്ചിയ പപ്പടത്തിൽ നിന്ന് ഒന്നെടുത്ത് നുള്ളി പൊട്ടിച്ച് തിന്ന് കൊണ്ട് നിന്ന അനു വേഗം സേമിയ പായസത്തിന്റെ മൂടി തുറന്ന് കൊടുത്ത് ”’

ചെറിയമ്മയും ചെറിയച്ഛനും എത്തി യതും സ്നേഹോഷ്മള സ്വീകരണമാണ് ആ കുടുംബം ഒരുക്കിയത്…

ഊണ് മുറിയിലെത്തി തുശനിലയിട്ട് സദ്യവട്ടത്തിന്റെ ചിട്ടയ്ക്ക് അനുസരിച്ച് അമല ഓരോന്നായ് വിളമ്പി. കൂടെ അനുവും വരുണും അവളെ സഹായിച്ചും……

ഇലയിലേക്ക് നോക്കിയതും അവരുടെ കണ്ണുകൾ വിടർന്നും …. ഓരോന്ന് രുചിച്ച് നോക്കി കേങ്കെമം എന്ന് അവർ പറയുമ്പൊൾ അമല പറഞ്ഞത് പോലെ അനുവിന്റെ മനസ്സും നിറഞ്ഞും…..

ഒപ്പം സ്ഥായിയായ പുഞ്ചിരിയോടെ നിൽക്കുന്ന ഏട്ടത്തിയെ ചേർത്ത് പിടിച്ച് അഭിമാനത്തോടെ പറഞ്ഞു ഇതെല്ലാം തയ്യറാക്കിയത് എന്റെ ഏട്ടത്തിയാണന്ന്…..

എന്റെ ഏട്ടത്തി പൊളിയാണ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *