ഡോക്ടർ ആഗ്നസിന് മുന്നിൽ ഇരിക്കുന്ന നിഖിത എന്ന പെൺകുട്ടിക്ക് തന്നോട് എന്തൊക്കെയോ സ്വകാര്യമായി പറയാൻ ഉണ്ടെന്നു ഡോക്ടർക്ക് തോന്നി……

അവളും അസ്വസ്ഥതകളും..

എഴുത്ത് :- ജോളി ഷാജി

ഡോക്ടർ ആഗ്നസിന് മുന്നിൽ ഇരിക്കുന്ന നിഖിത എന്ന പെൺകുട്ടിക്ക് തന്നോട് എന്തൊക്കെയോ സ്വകാര്യമായി പറയാൻ ഉണ്ടെന്നു ഡോക്ടർക്ക് തോന്നി… ഡോക്ടർ അടുത്തുനിൽക്കുന്ന നേഴ്സിന്റെ നേരെ നോക്കി… ആ നോട്ടം തിരിച്ചറിഞ്ഞ അവർ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി…

“നിഖിത… കഴിഞ്ഞപ്രാവശ്യം എന്നെക്കാണാൻ വന്നപ്പോൾ തന്ന മെഡിസിൻസ് ഒന്നും താൻ യൂസ് ചെയ്തില്ലേ…”

എന്തോ ആലോചനയിൽ എന്നപോലെ മൗനം പൂണ്ടിരുന്ന നിഖിത ഡോക്ടറുടെ ചോദ്യം കേട്ട് ഞെട്ടിയതായി തോന്നി..

“എടോ താൻ എന്താണ് ചിന്തിക്കുന്നത്… എന്റെ ചോദ്യത്തിന് മറുപടി തരൂ…”

“ഞാൻ മെഡിസിൻ ഒന്നും ഉപയോഗിച്ചില്ല ഡോക്ടർ….”

ഡോക്ടർ അതിശയത്തോടെ അവളെ നോക്കി…

“നിഖിത താൻ വിവാഹപ്രയം എത്തിയ ഒരു പെൺകുട്ടി ആണ്… തന്നെ ബാധിച്ചിരിക്കുന്ന ഫംഗസ് ബാധ പൂർണ്ണമായും മാറ്റി എടുക്കേണ്ട ഒന്നാണ്… ഞാൻ അന്നേ പറഞ്ഞതല്ലേ രാത്രിയിൽ ചൂടുവെള്ളത്തിൽ വാഷ് ചെയ്ത് ഓയിന്റ്മെന്റ് പുരട്ടി കൊടുക്കണമെന്ന്… എന്നിട്ട് താൻ എന്തുകൊണ്ട് ചെയ്തില്ല.. തനിക്കെന്താ പ്രശ്നം… ഉറക്കം ഇല്ലേ കുട്ടി നിനക്ക്… കുറെ പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുന്ന ഒരാളായിട്ടാണ് നിന്നെ എനിക്ക് കാണാൻ പറ്റുന്നത് ഇപ്പോൾ…”

ഡോക്ടർ പറയുന്നതൊക്കെ നിശബ്‍ദമായി കേട്ടിരിക്കുന്ന അവളുടെ കണ്ണുകളിൽ അശാന്തിയുടെ ഒരു തിരയിളക്കം ഡോക്ടർ തിരിച്ചറിയു ന്നുണ്ടായിരുന്നു…. വലിയ പ്രക്ഷോഭത്തിന് അടിമപ്പെട്ടിരിക്കുകയാണ് അവളുടെ മനസ്സെന്ന് ഡോക്ടർക്ക് തോന്നി…

“ആരാണ് തന്റെ കൂടേ വന്നിരിക്കുന്നത്…. അമ്മയാണോ…”

“അമ്മയുണ്ട് പക്ഷേ അമ്മ ഏതോ റിലേറ്റീവ് അഡ്മിറ്റ്‌ ഉണ്ട്‌ അവരെ കാണാൻ പോയി…”

“അമ്മ എന്താ തനിക്കൊപ്പം വരാത്തത്..”

“അമ്മക്ക് ഭയമാണ് ഡോക്ടർ…”

പെട്ടന്നുള്ള അവളുടെ മറുപടി ഡോക്ടർ പ്രതീക്ഷിച്ചതേ ആയിരുന്നില്ല…

“ഭയമോ എന്തിനു… മകളെയും കൊണ്ട് ഒരു ഡോക്ടറേ കാണാൻ എന്തിനു ഭയക്കുന്നു…”

“വിവാഹപ്രയമെത്തിയ മകളെ ഒരു ഗൈനക് ഡോക്ടറുടെ മുറിയുടെ പരിസരത്ത് വെച്ചു നാട്ടുകാരോ ബന്ധുക്കളോ കണ്ടാൽ അവരുടെ നോട്ടവും ചോദ്യവും ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്…”

അവളുടെ ആ മറുപടി ഡോക്ടർ ആഗ്നസ്സ് ഒരിക്കലും പ്രതീക്ഷിച്ചതേ ആയിരുന്നില്ല…

“തന്റെ അമ്മ ഏതു യുഗത്തിൽ ആണെടോ ജീവിക്കുന്നത്… ഗൈനക് ഡോക്ടർ എന്നാൽ പ്രസവം എടുക്കുന്ന ആൾ എന്ന് മാത്രമാണോ ഇപ്പോളും ഇവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്… കഷ്ടം..”

ഡോക്ടർ പതുക്കെ എഴുന്നേറ്റ് അവൾക്ക് അടുത്തെത്തി…

“നിഖിത തന്റെ സ്വകാര്യ ഭാഗത്തും മാ റിടങ്ങളിലും കൈ ക ക്ഷത്തിലുമൊക്ക കാണുന്ന ഫംഗസ് ബാധ മാറണമെങ്കിൽ ചൂടുവെള്ളത്തിൽ കഴുകി മരുന്ന് പുരട്ടി അടിവ സ്ത്രങ്ങൾ ധരിക്കാതെ അല്പം കാറ്റു കയറാൻ അനുവദിക്കണം എന്ന് ഞാൻ പറഞ്ഞ് വിട്ടതല്ലേ..”

“അതേ ഡോക്ടർ… പക്ഷേ എനിക്ക് അതിന് പറ്റിയ സാഹചര്യം ഇല്ല…’

“നീ പകൽ അല്ലെ ക്ലാസ്സിൽ പോകുന്നുള്ളൂ.. രാത്രിയിൽ കിടക്കാൻ നേരം ചെയ്തുകൂടെ ഇത്..”

“രാത്രിയാണ് ഡോക്ടർ എനിക്ക് ഒട്ടും ഫ്രീഡം ഇല്ലാത്തത്…”

അവളുടെ നിർവികാരമായ സംസാരം ഡോക്ടർ ശ്രദ്ധിച്ചു…

“നിഖിത… ഞാൻ ഒരു ഡോക്ടർ ആയിട്ടല്ല ഇനി തന്നോട് സംസാരിക്കാൻ പോകുന്നത്… തന്റെ അമ്മയുടെ സ്ഥാനത്തു നിന്നാണ്…”

നിഖിത ഡോക്ടർക്കു നേരെ തുറിച്ചു നോക്കി..

“കുട്ടി വിചാരിക്കും പോലെ ഈ ഫംഗസ് ബാധ അത്ര നല്ലതല്ല… ഈ അവസ്ഥ തുടർന്നാൽ ബാക്റ്റീരിയ ഇൻഫെക്ഷൻ കൂടി ഉണ്ടാവും… അതുകൊണ്ട് തീർച്ചയായും ഈ ഫംഗസ് ബാധ പെട്ടന്ന് തുടച്ചു മറ്റേണ്ടിയിരിക്കുന്നു…”

“രാവിലെ കോളേജിൽ പോകുന്ന ഞാൻ വരുമ്പോൾ സന്ധ്യ ആകും മാം… അപ്പോളേക്കും വിയർപ്പിൽ മുങ്ങി തുടയുരഞ്ഞു പൊട്ടി വല്ലാത്ത അവസ്ഥ ആകും… പാ ന്റീസും ബ്രാ യുമൊക്കെ ഊരിയെറിഞ്ഞു അല്പനേരമെങ്കിലും ഫ്രീ ആകാൻ ഞാൻ ശ്രമിക്കാറുണ്ട് പക്ഷേ വീട്ടിൽ അച്ഛനും രണ്ട് ഏട്ടന്മാരും ഉണ്ട്‌… അവർക്കു മുന്നിൽ എനിക്ക് ഒന്നിനും സാധിക്കുന്നില്ല മാഡം..”

“കുട്ടി അല്പം നേരത്തെ കുളിച്ചിട്ടു മുറിയിൽ കയറി അടിവ സ്ത്രങ്ങൾ ലൂസ് ആക്കി ഇട്ടു ഫ്രീ ആയി കിടന്നുറങ്ങിയ മതി… രാവിലെ ആകുമ്പോളേക്കും ആശ്വാസം കിട്ടും…”

“അതിന് ഞാൻ ഒറ്റക്കല്ല ഡോക്ടർ കിടക്കുന്നതു….”

“അമ്മയും കൂടെയാണോ കിടക്കുന്നത്…”

അവൾ നിഷേധഭാവത്തിൽ തലയാട്ടി…

“പിന്നെ…”

“ഒരു കൊച്ചു വീടാണ് ഡോക്ടർ എന്റേത്.. അച്ഛനും അമ്മയും രണ്ട് ഏട്ടന്മാരും മൂത്ത ഏട്ടന്റെ ഭാര്യയും ഉള്ള വീട്… രണ്ടുമുറിയും ചെറിയ ഹാളും ഉള്ള വീട്ടിൽ ഏട്ടന്റെ കല്യാണത്തിന് ശേഷം ഒന്നിൽ അവരും ഒന്നിൽ അച്ഛനും അമ്മയും കിടക്കും… പിന്നെയുള്ള ഹാളിൽ രണ്ടു കൊച്ചു കട്ടിൽ ഇട്ട് ഒന്നിൽ ചെറിയ ഏട്ടനും ഒന്നിൽ ഞാനും കിടക്കും…”

ഡോക്ടർക്കു അവളുടെ അവസ്ഥ ഏറെക്കുറെ ബോധ്യമായി…

“കുട്ടി അമ്മയെ വിളിക്കു… എനിക്ക് അവരോടാണ് സംസാരിക്കേണ്ടത്…”

നിഖിത പുറത്തിറങ്ങി ഫോണിൽ കൂടി അമ്മയെ വിളിച്ച്… അവർ മടിയോടെയാണ് ഡോക്ടരുടെ മുറിയിലേക്ക് കയറിയത്… അത്യാവശ്യം തടിച്ച പൊക്കം കുറഞ്ഞൊരു മധ്യവയസ്ക…

. “നിഖിതയുടെ അമ്മയാണല്ലേ…”

“അതെ ഡോക്ടർ… എന്താ ഡോക്ടർ മോൾക്ക് കുഴപ്പം വല്ലതും…”

ഡോക്ടർ അവരുടെ ചോദ്യം കേട്ടതായി ഭാവിച്ചില്ല…

“നിഖിതയുടെ അമ്മയാണല്ലേ…”

“അതെ ഡോക്ടർ..”

“നിങ്ങൾ ജോലിക്ക് പോകുന്നുണ്ടോ…”

“ഉണ്ട്‌ ഡോക്ടറെ… ടൗണിൽ ഒരു ബാങ്കിൽ ക്‌ളീനിംഗ് ആണ് ജോലി…”

“ഈ കുട്ടി അവളുടെ അസുഖം നിങ്ങളോട് പറഞ്ഞിട്ടുണ്ടോ…”

“തൊടയിൽ ഒക്കെ ചൊറിച്ചിൽ ആണെന്ന് പറഞ്ഞു… അതിലപ്പുറം എന്തേലും കുഴപ്പം ഉണ്ടോ ഡോക്ടർ..”

“ഉണ്ടല്ലോ…. എന്തുകൊണ്ട് നിങ്ങൾ ഈ കുട്ടി മെഡിസിൻ ഉപയോഗിക്കുന്നുണ്ടോ എന്നൊന്നും ശ്രദ്ധിക്കുന്നില്ല..”

“എന്റെ സാറേ സത്യം പറയാല്ലോ എനിക്ക്‌ ജോലി കഴിഞ്ഞു വന്ന് എവിടേലും കിടന്നാൽ മതിയെന്ന് ഓർത്ത വീട്ടിൽ വരിക… എന്തേലുമൊക്കെ വെച്ചുകാലമാക്കി ഞാൻ പോയി കിടക്കും… ഷുഗർ ഉണ്ട്‌ എനിക്കെ… അതിന്റെ ഷീണം…”

“ആഹാ ഷുഗർ പേഷ്യന്റ് ആണ് നിങ്ങൾ അല്ലെ…”

“അതെ സാറേ… ഇവൾക്ക് ഉണ്ടോ ഈ പ്രശ്നം… ഈ പാരമ്പര്യം എന്നൊക്ക കേട്ടിട്ടുണ്ട്….”

അവരുടെ നിർത്താതെയുള്ള സംസാരം ഡോക്ടർ നോക്കി ഇരുന്നു…

“ഇതുവരെ ഈ കുട്ടിക്ക് ഷുഗർ ഇല്ല… പക്ഷേ ഈ ചൊറിച്ചിൽ മാറാൻ നന്നായി ശ്രദ്ധിക്കണം…”

“ഞാൻ എന്താ ഡോക്ടർ ചെയ്യേണ്ടത്..”

“ഇവൾക്ക് കുറച്ചു പ്രൈവസി ആവശ്യമാണ്…. രാവിലെ മുതൽ ഇറുകിയ വസ്ത്രം ധരിച്ചു വിയർത്തു നിന്നിട്ടാണ് ഈ ചൊറിച്ചിൽ വിട്ടു മാറാത്തത്…”

“ആ ചൊറിച്ചിൽ എനിക്കും ഉണ്ടെന്റെ സാറേ… ആരോടേലും പറയാൻ പറ്റുമോ… രാവിലെ മുതൽ ഈ സാരിയൊക്ക മുറുക്കി ഉടുത്തു വിയർത്തു നിന്നു ജോലി അല്ലെ… കൂടാതെ ഈ തടിച്ച ദേഹവും… എന്റെ സാറെ വീട്ടിൽ വന്ന് ജോലിയൊക്കെ കഴിഞ്ഞു ചൂടുവെള്ളത്തിൽ ഒന്നു കുളിച്ചു കുറച്ചു വെളിച്ചെണ്ണയും തേച്ച് അടിയിലുള്ള മുറുകിയ സാധനങ്ങൾ എല്ലാം ഊരി കളഞ്ഞു ഒറ്റ കിടപ്പാണ് ഫാനും ഇട്ട്… ഹോ രാവിലെ ആകുമ്പോളേക്കും അല്പം ആശ്വാസം ആകും…”

നിഷ്കളങ്കമായ അവരുടെ സംസാരം കേട്ട ഡോക്ടർക്ക് അവരുടെ അവസ്ഥ മനസ്സിലായി…

“ഇതേ അവസ്ഥ ആണ് നിഖിതക്കും വേണ്ടത്… പക്ഷേ അവൾക്ക് അതിന് പറ്റുന്നില്ല…”

അതെന്റെ ഡോക്ടറെ രണ്ടു മുറിയെ ആകെ ഉള്ളു… ഒന്നില് മൂത്തമോനും കെട്ട്യോളും കിടക്കും… ഒന്നില് ഞാനും കെട്ട്യോനും… പിന്നെ ഉള്ളത് ഹാൾ ആണ് അവിടെ ഇവളും ഇവടെ മൂത്തവനും കിടക്കും… എങ്ങാനും ഇവളെ മുറിയിൽ കിടത്താന്ന് വെച്ചാൽ ഹാളിൽ ആ ചെക്കൻ കിടക്കുന്നിടത്തു ഇവടെ അപ്പനേം കൊണ്ട് കിടക്കാൻ പറ്റില്ല സാറേ… ആള് ഇത്തിരി കഴിക്കുന്ന ആളാണ് പ്രായം ഒന്നും പ്രശ്നം അല്ല… “

അവർ ശബ്ദം താഴ്ത്തി ഡോക്ടറോട് പറഞ്ഞു… ഡോക്ടർ ആഗ്നനസിന് കാര്യങ്ങൾ എല്ലാം മനസ്സിലായി…എങ്കിലും അവർ അബാരോടതി പറഞ്ഞു…

“ഈ ഒരവസ്ഥ ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്നതാണ്… രാവിലെ മുതൽ ഇറുകിയ വസ്ത്രം ധരിച്ചു നടക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് എനിക്കും അറിയാം… ഞാൻ പോലും വീട്ടിൽ എത്തിയാൽ എന്റെ വസ്ത്രങ്ങൾ എല്ലാം ലൂസ് ആക്കി ഇടാൻ ശ്രമിക്കും…. പ്രത്യേകിച്ച് തടി കൂടിയ സ്ത്രീകൾ… അതുപോലെ ഷുഗർ, യൂറിൻ ഇൻഫെക്ഷൻ പോലുള്ള അസുഖങ്ങൾ അലട്ടുന്ന സ്ത്രീകൾക്ക് രാത്രിയിൽ എങ്കിലും കുറച്ചു ഫ്രീ ആയി കിടക്കാൻ ആഗ്രഹം ഉണ്ടാവും… കുറച്ചു വിസ്തരിച്ചു കിടക്കാൻ ആയിരിക്കും അവർ ആഗ്രഹിക്കുന്നത്…”

ഡോക്ടർ പറയുന്നത് മുഴുവൻ നിഖിതയും അമ്മയും കേട്ടിരുന്നു…

“സാറേ സാറ് പറഞ്ഞതാണ് സത്യം… കിടന്നു കഴിഞ്ഞാൽ അദ്ദേഹം എന്റെ ദേഹത്ത് തട്ടുമ്പോൾ പോലും എനിക്ക് അസ്വസ്ഥത ആണ്… പിന്നെ കുറെ നേരം സഹിച്ചു കിടക്കും… അങ്ങേര് ഉറങ്ങിയാൽ പിന്നെ കട്ടിലിന്റെ അരികത്തേക്ക് നീങ്ങി കിടന്നോളും…”

“ഡോക്ടർ അമ്മയുടെ അവസ്ഥ കേട്ടപ്പോൾ എനിക്ക് വിഷമം തോന്നുന്നു… ഇനി ഞാൻ മാക്സിമം മെഡിസിൻ യൂസ് ചെയ്യാൻ ശ്രമിക്കാം…”

“നിഖിതക്ക് വിവരവും വിദ്യാഭ്യാസവും ഉള്ള കുട്ടി അല്ലെ നോക്കിയും കണ്ടും ഇതൊക്ക ഹാൻഡിൽ ചെയ്യണം…”

ഡോക്ടറോട് യാത്ര പറഞ്ഞ് അവർ പോയപ്പോൾ നേഴ്‌സ് അകത്തേക്ക് വന്നു…

“എന്താ ഡോക്ടർ അവരുടെ പ്രശ്നം…”

“അത് അവരുടെ മാത്രം പ്രശ്നം അല്ല ഇന്ദു… ഒരു വിഭാഗം സ്ത്രീകൾക്ക് മുഴുവനും ഉള്ള പ്രശ്നം ആണ് അവരുടെയും… രാത്രിയിൽ എങ്കിലും സ്വന്തം ശരീരത്തെ സ്വതന്ത്ര്യമാക്കി ഇട്ട് ശല്യങ്ങൾ ഒന്നുമില്ലാതെ ഉറങ്ങാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാകുമോ….”

“സത്യമാണ് ഡോക്ടർ.. എന്റെ മക്കളു രണ്ടും കൂടി അപ്പുറേ നിന്നും ഇപ്പുറെ നിന്നും ദേഹത്തേക്ക് കെട്ടിപ്പിടിച്ചുറങ്ങാൻ വരുമ്പോൾ ചില ദിവസങ്ങൾ എനിക്കും ശ്വാസം മുട്ടൽ ഉണ്ടാവാറുണ്ട്…”

“ഏതാ ഇന്ദു ആ ദിവസങ്ങൾ…”

“മാ സമുറ ദിവസങ്ങൾ പിന്നെ കൂടുതൽ എവിടേലും നടന്നു പോയിട്ടൊക്കെ വരുമ്പോൾ തുട ഉരഞ്ഞു പൊട്ടുമ്പോളൊക്കെ… ഹോ അന്നൊരു ഈർച്ച പോലെ തോന്നും…”

“ഇതാണ് ആ അമ്മയുടെയും മോളുടെയും പ്രശ്നം… കുറേ സ്ത്രീകളുടെയും..”

ഇതൊരു സ്ത്രീ പക്ഷ എഴുത്തല്ല… പുരുഷൻമാരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട സ്ത്രീയുടെ കുറച്ച് അവസ്ഥകൾ ആണ്.. 🙏

Related Posts

Leave a Reply

Your email address will not be published. Required fields are marked *