ദക്ഷാവാമി ഭാഗം 56~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാം മറന്നൊന്നുറങ്ങാൻ.. ഇനിയും ഞാൻ എത്ര  നാൾ  കാത്തിരിക്കണം… അറിയില്ല.. അതിനുള്ള  ഉത്തരമെനിക്ക്.. പക്ഷെ ഒന്നറിയാം.. ഒരിക്കലും നിന്നിലേക്ക്  ഒരു മടക്കം എനിക്കുണ്ടാവില്ല….. അത്രമേൽ  നീ… എന്നിൽ നിന്നും അകന്നിരിക്കുന്നു.. ദക്ഷ് ഉറക്കമില്ലാതെ  റൂമിൽ നടക്കുകയാണ്.. അവന്റെ ചിന്തകൾ  നിലക്കാതെ  മുറവിളി  കൂട്ടികൊണ്ടിരുന്നു…

രാവിലേ ദക്ഷ് ഉണർന്നു വരുമ്പോൾ വാമി കിച്ചണിൽ എന്തോ കാര്യമായ  പരിപാടിയിൽ ആണ്…

ഡീ…

അവന്റെ അലർച്ച കേട്ടു അവളുടെ കയ്യിൽ ഇരുന്ന പാത്രം താഴേക്കു വീണു…

ഡീ.. നിന്നോട് ആരാടി പറഞ്ഞെ.. കിച്ചണിൽ കയറാൻ… അത്.. അത്.. ഞാൻ  ദക്ഷേട്ടന്   കോഫി   ഇടാൻ വേണ്ടി..

എനിക്ക്.. കോഫി വേണമെന്ന് ഞാൻ പറഞ്ഞോ.

ഇല്ല…അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു…

വേഗം പോയി റെഡി ആകു…10:35 ആണ് ഫ്ലൈറ്റ്.. വെറുതെ സമയം കളയാനായിട്ട് രാവിലേ എഴുന്നുള്ളിക്കോളും  അതും പറഞ്ഞവൻ കോഫി എടുത്തു വാഷ് ബേയ്സനിലേക്ക് കമഴ്ത്തി..

ഒന്നും മിണ്ടാതെ വാമി.. നിറ കണ്ണുകളോടെ  ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് നടന്നു..

അവൻ വേഗം കിച്ചൻ ക്ലീൻ ചെയ്തു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ റൂമിലേക്ക് കയറി..

ഫ്ലൈറ്റിൽ എവിടേക്ക് പോകുവാണെന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു അവൾക്കു പക്ഷെ.. അവന്റെ ദേഷ്യത്തിൽ ഉള്ള മുഖം കണ്ടപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല..

അവൾ റെഡി ആയി വന്നപ്പോഴേക്കും ദക്ഷും  റെഡി ആയി എത്തി… അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ പറഞ്ഞു… റെഡി ആയെങ്കിൽ  പോകാം.. അവൾ ഒന്നും പറയാതെ തന്റെ സ്ലിംഗ് ബാഗ് എടുത്തു തോളിൽ  ഇട്ടുകൊണ്ട് പുറത്തേക്കിറങ്ങി.. അപ്പോഴേക്കും ദക്ഷ് ഒരു ഷോൾഡർ ബാഗുമായി  പുറത്തേക്കിറങ്ങി ഡോർ അടച്ചു.. അവൻ അവളെ നോക്കാതെ  മുന്നോട്ടു നടന്നു.. അവൾ ഒന്നും മിണ്ടാതെ അവനെ അനുഗമിച്ചു..

താഴെ  അവനെ കാത്തു അജോ നില്കുന്നുണ്ടായിരുന്നു.. വാമിയെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു… അവളും പാടുപെട്ടു പുഞ്ചിരി വരുത്താൻ ശ്രെമിച്ചു…കാറിന്റെ കീ  അവന്റെ കയ്യിലേക്ക് കൊടുത്തിട്ട് ദക്ഷ്   ഫ്രണ്ടിൽ കയറി…
അവൾ ബാക്കിലേക്കും കയറി.. വാമിക്ക് വല്ലാതെ  സങ്കടം വരുന്നുണ്ടായിരുന്നു.. മിററോറിൽ കൂടി അജോ അത് കണ്ടു…അവൻ പതിയെ ദക്ഷിനെ നോക്കി…
ടാ… നേരെ നോക്കി ഡ്രൈവ് ചെയ്യടാ  പു ല്ലേ..ദക്ഷ് ദേഷ്യപ്പെട്ടു…

ഹോ.. ഇവൻ കലിപ്പിൽ ആണല്ലോ?

സൊ മിണ്ടാതെ ഇരിക്കുന്നതാണ്.. തന്റെ ആരോഗ്യത്തിന് നല്ലത്.. അവൻ പിന്നെ ഒന്നും മിണ്ടാനോ നോക്കാനോ നിൽക്കാതെ  ഡ്രൈവ് ചെയ്തു… എയർപോർട്ടിൽ അവരെ കൊണ്ടു ചെന്നാക്കിയിട്ട് അവൻ ദക്ഷിനോട് ചോദിച്ചു… ഇനി എന്ന് മടങ്ങി വരും..

ഉടനെ വരും…സ്ഥിര താമസത്തിനു പോകുവല്ല

ഓ… പിന്നെ ഒന്നും മിണ്ടാൻ അജോ നിന്നില്ല.. കാരണം  ദക്ഷ്  കലിപ്പിൽ ആണ്..

ഫ്ലൈറ്റിൽ കയറിയപ്പോഴാണ് വാമി അറിഞ്ഞത് നാട്ടിലേക്ക് പോവാണെന്നു…
എന്തിനാ ഇപ്പോൾ ഇത്രയും ധൃതി  പിടിച്ചു നാട്ടിലേക്ക് പോകുന്നത്… അവളുടെ മനസ്സിൽ പല  സംശയങ്ങളും മിന്നി മാഞ്ഞു കൊണ്ടിരുന്നു…

ഇനി ഒരുപക്ഷെ എന്നെ കൊണ്ടാക്കാൻ പോവണോ? എന്തുകൊണ്ടോ ഹൃദയം വല്ലാതെ പിടഞ്ഞു… അവനോട് എന്തെകിലും ചോദിക്കണമെന്നുണ്ടെകിലും  ഭയത്താൽ അവൾക്കത്തിനു കഴിഞ്ഞില്ല… തൊട്ടപ്പുറത്തെ   സീറ്റിൽ ഇരുന്ന പെൺകുട്ടി ദക്ഷിനോട് ചോദിച്ചു…

സർ… സാറിന്റെ വൈഫ്‌ ആണോ ഇത്… അവൻ പതിയെ വാമിയെ നോക്കി.. അവളുടെ ഹൃദയം അവൻ പറയുന്നത് കേൾക്കാൻ വെമ്പൽ കൊണ്ടു..

ഹേയ്.. അല്ല… അവൻ ഉടനെ പറഞ്ഞു.. വാമി.. ഞെട്ടി അവനെ നോക്കി…

അവനിൽ യാതൊരു  ഭാവ  മാറ്റവും ഇല്ല.. അവൻ ആ പെണ്ണിനോട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു..അവളും അവനോട് എന്തൊക്കെയോ പറഞ്ഞു കൊഞ്ചി സംസാരിക്കുന്നുണ്ട്… വാമിക്ക് അതിലൊന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല.. അവളുടെ ചിന്തയിൽ മുഴുവൻ  ദക്ഷിന്റെ മറുപടി ആയിരുന്നു.. വാമിക്ക് ശരിക്കും സങ്കടം വന്നു.. എന്നോട് ഇപ്പോഴും പിണക്കത്തിൽ ആണല്ലേ… ഒന്നും ക്ഷേമിച്ചിട്ടില്ല  ദക്ഷേട്ടൻ.. അതിന്നും ഞങ്ങൾക്കിടയിൽ അങ്ങനെ തന്നെ നിലനിൽക്കുന്നു..

അതല്ലേ  ഞാൻ.. ഞാൻ.. ദക്ഷേട്ടന്റെ   വൈഫ്‌ അല്ല എന്നു പറഞ്ഞത്..
അവൾ ഓരോന്നു ചിന്തിച്ചു പുറത്തേക്ക് നോക്കി ഇരുന്നു.

തെളിഞ്ഞ  മാനത്തു  മഴവില്ല് വിരിഞ്ഞിരിക്കുന്നു… കാണാൻ കൊതിച്ച  മഴവില്ല് തെളിഞ്ഞു വന്നപ്പോഴേക്കും കണ്ണുനീരിനാൽ  കാഴ്ചമങ്ങി തുടങ്ങിയിരിക്കുന്നു…അവളുടെ കണ്ണിൽ നിന്നും കണ്ണുനീർതുള്ളികൾ  അടർന്നു വീണു…തേങ്ങലുകൾ ഉള്ളിൽ തടഞ്ഞു നിർത്തികൊണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു… കിടന്നു…

കുറെ നേരത്തിനു ശേഷം അവൻ വാമിയെ നോക്കിയത്… അവൾ ഉറങ്ങിയിട്ടുണ്ടായിരുന്നു… അവൻ പിന്നെ  അവളെ നോക്കാതെ ദീർഘ നിശ്വാസത്തോടെ   ചാരിയിരുന്നു… ഫ്ലൈറ്റിൽ നിന്നുള്ള ഇൻഫർമേഷൻ കേട്ടാണ് അവൻ ഉണർന്നത്… അല്പസമയം കൂടി കഴിഞ്ഞാൽ   തങ്ങൾക്കു ഇറങ്ങാൻ കഴിയും… അവൻ അവളെ നോക്കി.. അവൾ ഇപ്പോഴും  അതെ മയക്കത്തിലാണ്.. ഇവൾക്കെങ്ങനെ ഇങ്ങനെ ഉറങ്ങാൻ കഴിയുന്നു… താൻ ഇതുപോലെ ഒന്ന് ഉറങ്ങിയിട്ട് നാൾ എത്രയായി…

കുറച്ചു കഴിഞ്ഞതും   അവൻ അവളെ വിളിച്ചു… അവൾ പിടഞ്ഞു കൊണ്ട് എണീറ്റു.. അവളുടെ നീലകണ്ണുകൾ   വല്ലാതെ ചുവന്നിരിക്കുന്നു.. എയർ പോർട്ടിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ നേരത്തെ കണ്ട പെൺകുട്ടി അവനടുത്തേക്ക് ഓടി വന്നു… ഹേയ്…. ദക്ഷിത്…

If you don’t mind.. can you give me your number?

   Oh!  Of course dear

Thank you dear…

Please note my name…

I  still    remember your name ” Devanshi “

ok.. dear… don’t forget me..

  I’ll call you later

Ok….

അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് വാമിയെ നോക്കി… അവൾക്കു ശരിക്കും സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു… അവൾ അവനെ നോക്കാതെ തന്റെ ഫോൺ എടുത്തു  ആരെയോ വിളിച്ചു കൊണ്ട്  നിന്നു…

ദക്ഷ്   അതു മൈൻഡ് ചെയ്തതേയില്ല… അതു കണ്ടതും വാമി ദേഷ്യത്തിൽ ഫോൺ വെച്ചു?അവന്റെ മനസ്സിൽ അപ്പോഴത്തെ ചിന്ത  മുഴുവൻ    അവളുടെ അമ്മയുടെ കാര്യം ആയിരുന്നു…

അവൻ നേരെ അവളുമായി ഹോസ്പിറ്റലിലേക്ക് ആണ് പോയത്..

കെ.എം ഹോസ്പിറ്റൽ വടക്കംചിറ… ബോർഡ്‌ വായിച്ചു കൊണ്ട് അവൾ അവനെ നോക്കി…

ന… നമ്മൾ… എന്താ ഇവിടെ?

അവൻ ഒന്നും പറയാതെ മുന്നോട്ടു നടന്നിട്ട് icu എവിടെ ആണെന്ന് തിരക്കി..
വാമി എന്താണ് നടക്കുന്നതെന്നു അറിയാതെ… അവന്റെ പിന്നാലെ ഓടി  ചെന്നു…

പ്ലീസ്… ദക്ഷേട്ടാ… നമ്മൾ എന്താ.. ഇവിടെ… എനിക്ക് വല്ലാതെ പേടി വരുന്നു…

അപ്പോഴേക്കും അവർ icu നു ഫ്രണ്ടിൽ എത്തി…?അവിടെ കസേരയിൽ ഇരിക്കുന്നവരെ കണ്ടു വാമി ഞെട്ടി.. ഒരു നിമിഷം കൊണ്ട് അവളിൽ പല  ഭാവങ്ങളും  മിന്നി മാഞ്ഞു…?അച്ഛാ…. ഒരു തേങ്ങാലോടെ അവൾ അവർക്കടുത്തേക്ക് ഓടി ചെന്നു… അവളെ കണ്ട ഞെട്ടലിൽ ആയിരുന്നു എല്ലാവരും.. ആരും ഒരിക്കലും അവളെ അവിടെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു…

അച്ഛാ…. എന്താ… ഇവിടെ…. അമ്മ… എന്തെ… അവളുടെ കണ്ണുകൾ ചുറ്റും തിരഞ്ഞു…

അയാൾ ഒന്നും പറയാനാകാതെ  വിങ്ങി പൊട്ടികൊണ്ട് icu ലേക്ക് നോക്കി..

അച്ഛാ..അച്ഛമ്മ… അച്ഛമ്മ… എവിടെ… അപ്പോഴേക്കും  മാമൻ വന്നവളെ  ചേർത്ത് പിടിച്ചു…

മാമ… എന്റെ അമ്മ…. അമ്മയ്ക്ക് ഒന്നും ഇല്ല മോളെ… പേടിക്കണ്ട…

അച്ഛമ്മ….

അച്ഛമ്മ…. അച്ഛമ്മ… വീട്ടിൽ ഉണ്ട്… മോളു വാ.. ഇവിടെ വന്നിരിക്കു…

എനിക്ക്.. അമ്മയെ ഒന്നു കാണണം മാമ… ഒരു വെട്ടം ഒന്ന് കണ്ടാൽ മതി… ഞാൻ.. ദൂരെ നിന്നു കണ്ടോളാം…

അതിനെന്താ… മോളെ… മോൾക്ക്‌ കാണാമല്ലോ?

കുറച്ചു കഴിയട്ടെ…

ദക്ഷ് കുറച്ചു മാറി  അവിടെ നിൽക്കുന്നത് കണ്ടതും   ജിതേന്ദ്രൻ അവന്റെ അടുത്തേക്ക് പതിയെ നടന്നു ചെന്നു.. കണ്ണുകൾ കുഴിഞ്ഞു… വിറക്കുന്ന കൈകളോടെ അയാൾ അവന്റെ ചുമലിൽ കൈ വെച്ചു…

അവൻ തിരിഞ്ഞു അയാളെ ഒന്ന് നോക്കി… ക്ഷീണം നല്ലതുപോലെ  അയാളുടെ മുഖത്ത് കാണാം…

മോനെ.. ബുദ്ധിമുട്ടിച്ചു അല്ലെ… അയാൾ ദയനീയതയോടെ പറഞ്ഞു..

ഇല്ല… അങ്ങനെ ഒന്നും ഇല്ല. ഞാൻ അല്ലെ എല്ലാവരെയും വേദനിപ്പിച്ചത്..

മോൻ ഞങ്ങളെ വേദനിപ്പിച്ചെങ്കിലും  ഞങ്ങൾക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തില്ലേ…

അത്  ഞങ്ങൾ അറിയാൻ വൈകി  പോയി…

അത്.. ഞാൻ… സത്യങ്ങൾ  അറിഞ്ഞപ്പോൾ  ഞാൻ ചെയ്തത് തെറ്റായിന്നു തോന്നി..

മ്മ്… സാരമില്ല.. ഇതൊക്കെ വിധിച്ചതാകും…

അല്ല… അച്ഛാ… അമ്മ എന്തിനാ…. ഇങ്ങനെ ചെയ്തത്…

അത്….അവൾ… എല്ലാം അറിഞ്ഞു…

പിന്നെ പിടിച്ചു നിൽക്കാൻ ആയില്ല… അവളും അമ്മയല്ലേ… ഈ കാണുന്ന വാശി ഒക്കെ ഉള്ളു അവലൊരു പാവമാണ്.. അതുകൊണ്ട് ആണ് വാമിയെ ഒരുപാട് സ്ട്രിക്ട് ആയി വളർത്തിയത്..

അവർ സംസാരിച്ചു നിന്നപ്പോഴാണ് സരിത  അങ്ങോട്ട്‌ വന്നത്  വാമിയെ കണ്ടതും  അവരൊന്നു ഞെട്ടി..

ആഹാ.. നീ എപ്പോൾ വന്നു.. നിനക്ക് സുഖം അല്ലിയോടി…

അമ്മ ചത്തൊന്നറിയാൻ വന്നതാണോ?

ആ പാവത്തിനെ  ഇവിടെ വരെ എത്തിച്ചില്ലേ… നീയൊക്കെ എന്ത് ജന്മം ആണെടി …

നീ… കാരണം  ജാനകി അമ്മ നെഞ്ച് പൊട്ടി മരിച്ചു… എപ്പോൾ  നീന്റെ അമ്മ നാണക്കേട് സഹിക്കാനാവാതെ  വിഷം കഴിച്ചു..

ഈ പാപം എല്ലാം നീ എവിടെ കൊണ്ടുപോയി തീർക്കും.. അശ്രീകരം   പിടിച്ചവൾ…

അവരത് പറഞ്ഞു തീർന്നതും  സുജിത്തിന്റെ കൈ അവരുടെ കവിളിൽ പതിഞ്ഞു…

കുറെ കാലമായി ഞാൻ ഇത് ഓങ്ങുവാ… പണ്ട് മുതലേ  .. നീ ഇവളെ ഓരോന്നും പറഞ്ഞും വേദനിപ്പിക്കുന്നു..

ഞാൻ  സത്യം അല്ലെ പറഞ്ഞെ…

സരിതെ.. നിർത്തുന്നുണ്ടോ നീ…അതോ ഇനിയും വേണോ നിനക്ക് എന്റെ കൈയിൽ നിന്നും സുജിത്തിന്റെ ശബ്ദം ഉയർന്നു.. ഇത് വീടല്ല ഒരു ഹോസ്പിറ്റൽ ആണെന്ന് ഞാൻ നോക്കില്ല… നീ ശെരിക്ക് എന്റെ കയ്യുടെ ചൂട് അറിയും.. അത് വേണ്ടകിൽ വാ അടച്ചു മിണ്ടാതെ ഇരുന്നോണം. സരിത കവിളും തപ്പി പിടിച്ചു കണ്ണും നിറച്ചു അവിടെ ഇരുന്നു…

വാമി  ഞെട്ടി എണീറ്റു  നടന്നു…കേട്ടതോന്നും അവൾക്കു വിശ്വസിക്കാൻ ആയില്ല..

അച്ഛമ്മ… മരിച്ചോ? അമ്മ… അമ്മ എന്തിനാ വി ഷം കഴിച്ചത്… ഞാൻ വിളിച്ചപ്പോഴെല്ലാം  പറഞ്ഞത്  അച്ഛമ്മ .. കിടക്കുവാണെന്നല്ലേ…

എന്നോട് കഴിഞ്ഞ ആഴ്ച സംസാരിച്ചപ്പോഴും   അമ്മ  ഒന്നും പറഞ്ഞില്ലല്ലോ… സന്തോഷത്തോടെ അല്ലെ സംസാരിച്ചിട്ട് വെച്ചത്..

ഞാൻ.. ഞാൻ.. എന്തേലും തെറ്റായി പറഞ്ഞോ? ഇല്ലല്ലോ… അതോ ഇനി ദക്ഷേട്ടൻ എന്നോടുള്ള ദേഷ്യത്തിൽ എന്തെകിലും  പറഞ്ഞു കാണുമോ?

വാമിക്ക്  തലകറങ്ങുന്നത്  പോലെ തോന്നി… അവൾ ഒരാശ്രയത്തിനായി   ചുമരിൽ  പിടിച്ചതും   അവൾ  പതിയെ ഊർന്നു താഴേക്കു വീഴാൻ പോയതും  ദക്ഷ്  വന്നവളെ  താങ്ങി എടുത്തു..അവന്റെ കണ്ണുകളിൽ പരിഭ്രമം നിറഞ്ഞു..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *