ദ്വിതാരകം~ഭാഗം26~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൃദുലാ……. നമുക്ക് നാളെ തന്നെ ഹോസ്പിറ്റലിൽ പോകണം. അതും നമ്മുടെ ഇവിടുത്തെ ഏറ്റവും നല്ല ഹോസ്പിറ്റലിൽ തന്നെ നമുക്ക് പോകാം. ഡോക്ടർ ധനേഷിനെ മൃദുലയ്ക്കറിയില്ലേ? അദ്ദേഹത്തിന്റെ വൈഫ്‌ ഡോക്ടർ അരുന്ധതി ധനേഷ് അറിയപ്പെടുന്ന ഗൈനക്കോളജിസ്റ് ആണ്. രണ്ടു പേരും വർക്ക് ചെയ്യുന്നത് മേരി ക്വീൻ ഹോസ്പിറ്റലിലാ…. മൾട്ടി സ്പെഷ്യാൽറ്റി ഹോസ്പിറ്റലാ.

മൃദുലാ നീ എന്താ ഒന്നും മിണ്ടാത്തെ? ഏറ്റവും കൂടുതൽ സന്തോഷിക്കണ്ട സമയമല്ലേ ഇത്. നിനക്ക് അമ്മയെയും അച്ഛനെയും കാണണമെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നമുക്കവിടെ വരെ പോകാം. നിനക്ക് സന്തോഷം കിട്ടുന്നതെന്തും ഞാൻ ചെയ്യും. എന്തെങ്കിലും ഒന്ന് പറയ് മൃദുലാ…….

ഞാൻ എന്താ പറയേണ്ടത്??ഇപ്പോൾ ഒരു കുഞ്ഞ് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല.എന്റെ മനസ്സ് അതിന് പാകപ്പെട്ടിട്ടില്ല. അതുകൊണ്ടാ ഞാൻ ആരോടും ഈ കാര്യം പറയാതിരുന്നത്.

മൃദുല എന്താ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.

ഇതിൽ പ്രത്യേകിച്ച് ഒന്നും മനസ്സിലാക്കാനില്ല… ഈ കുഞ്ഞ് ജiനിക്കില്ല… ജiനിക്കാൻ പാടില്ല….. എന്താ നിങ്ങൾക്ക് മനസ്സിലായില്ലേ?

ഒരു നിമിഷം ഹരിയ്ക്ക് ഭൂമി കറങ്ങുന്നത് പോലെ തോന്നി.

മൃദുലാ നീ എന്ത് മഹാപാപമാ ഈ പറയുന്നത്?

ഒരു മഹാപാപവുമല്ല…… എനിക്കിപ്പോൾ അമ്മ ആകാൻ പറ്റില്ല.

ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞോളാം. എന്റെ അമ്മ വരും ഞങ്ങൾ ഒരു ഡോക്ടറെ പോയി കണ്ടോളാം…..

ഏത് ഡോക്ടറെയാ കാണുന്നത്?അതെങ്കിലും ഞാൻ അറിയണ്ടേ?

തല്ക്കാലം അറിയണമെന്നില്ല. ക ളയാനല്ലേ… അല്ലാതെ വളർത്തനല്ലല്ലോ.

ഹരിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. ദൈവമേ ഇവൾ ഇത്രയ്ക്ക് ദുഷ്ടത മനസ്സിൽ സൂക്ഷിക്കുന്നവൾ ആണോ? ഞാനെന്തു ചെയ്യും? ആരോട് പറയും എന്റെ സങ്കടം?

ഹരി സുഭദ്രാമ്മയുടെ അടുത്ത് ചെന്നു. അമ്മേ… അവൾക്ക് ആ കുഞ്ഞ് വേ ണ്ടെന്ന്. അവൾ ആ കുഞ്ഞിനെ ക ളയാൻ ഹോസ്പിറ്റലിൽ പോകുവാന്ന്….. ഞാൻ…. ഞാനെന്താ അമ്മേ ചെയ്യേണ്ടത്? ഹരിയുടെ സ്വരം ഇടറി.

അതേ എന്റമ്മയ്ക്ക് ഹരിസാറിനോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്…..

ഹരി ഒന്നും മിണ്ടാത്തെ മൃദുലയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങിച്ചു.

ഹലോ അമ്മേ പറഞ്ഞോ…. ഹരി…..അവൾ എന്നെ വിളിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു. എനിക്കറിയാവുന്ന ഡോക്ടർ ഇവിടെ ഉണ്ട്. ഞാനൊന്ന് ആവളെയും കൂട്ടി ഡോക്ടറെ കണ്ടിട്ട് വരാം. ഹരി ഇപ്പോൾ തന്നെ അവളെയുംകൂട്ടി ഇങ്ങോട്ട് വരണം. ഞാൻ റെഡിയായി ഇരിക്കാം. കല്ല്യാണം കഴിഞ്ഞ് ആറ് മാസമല്ലേ ആയുള്ളു…. ഇപ്പോഴേ അവൾക്ക് കുഞ്ഞുങ്ങളെ വേണ്ട. അതിനുള്ള സമയം ആയിട്ടുമില്ല. ഹരി ഒരക്ഷരം പോലും പറയാതെ ഫോൺ മൃദുലയുടെ കയ്യിലേക്ക് കൊടുത്തു.

ആരോടും മിണ്ടാത്തെ ഹരി പെട്ടെന്ന് തന്നെ ഡ്രസ്സ്‌ മാറി. മൃദുലയെയും കൊണ്ട് അവൻ അവളുടെ വീട്ടിലേക്ക് ചെന്നു.

ആ ഹരി ഇരിയ്ക്ക്.. ഒരു കാര്യം ചെയ്യ് ഹരി… ഹരി വീട്ടിലേയ്ക്ക് പൊയ്ക്കോ. അവൾ കുറച്ചു ദിവസം ഞങ്ങളുടെ കൂടെ നിൽക്കട്ടെ…,.

എന്തുചെയ്യണം എന്നറിയാതെ ഹരി ഒരു നിമിഷം നിന്നു. ആരോടും ഒന്നും പറയാതെ ഹരി തിരിച്ചു വീട്ടിലേയ്ക്ക് പോയി.

അമ്മേ.. അമ്മേ..

എനിക്ക് ഇത്തിരി വെള്ളം തരാമോ? മോനേ… ഹരി…. എന്താടാ… എന്തുപറ്റി? അവൾ എന്തിയെ,? എനിക്കറിയില്ല…. അവളെവിടാന്ന്അവളുടെ അമ്മ ഏതോ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. അവളെ കുറച്ചു ദിവസം കഴിഞ്ഞേ ഇങ്ങോട്ട് വിടാത്തൊള്ളൂ എന്നാ പറഞ്ഞേ…. അമ്മയോട് അന്ന് ഞാൻ പറഞ്ഞതാ പൈസയുടെ മേൻമകണ്ട് പോയി ചാടരുത് എന്ന്….. അപ്പോൾ ഗംഗ ആയിരുന്നു അമ്മയുടെ പ്രശ്നം.

ഇപ്പോൾ എങ്ങനെ ഉണ്ട്? അമ്മ പറയുന്ന ഏതെങ്കിലും ഒരു വാക്കിന് അവൾ വില കല്പിച്ചോ…..

എന്റെ ജീവിതം ഏതായാലും പോയി. അമ്മ നോക്കിയിരുന്നോ അമ്മയ്ക്കിട്ടുള്ള പണി ഉടനെ തന്നെ കിട്ടും.

നീ എന്തൊക്കെയാ ഈ പറയുന്നത്,? നീ വിഷമിക്കാതെ ജീവിക്കണം അതേ ഞാൻ കരുതിയിട്ടുള്ളൂ… അതിനാണോ നീ എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ?

കുറ്റപ്പെടുത്തൽ ഒന്നും ആയിട്ടില്ല. തുടങ്ങിയിട്ടേ ഉളളൂ… അമ്മയോട് അന്ന് ഞാൻ കെഞ്ചി പറഞ്ഞതല്ലേ? കേട്ടോ…. ഇല്ലല്ലോ… കെട്ടി ഇല്ലെങ്കിൽ കെട്ടി ഇല്ലല്ലോ എന്നാ വിഷമമേ വരൂ. ഇത് അങ്ങനെ ആണോ?

ഹരി നീ നിർത്ത്….. ഞാൻ വേണമെങ്കിൽ നിന്നോട് ക്ഷമ ചോദിക്കാം . അമ്മക്ക് ക്ഷമ ചോദിക്കുമ്പോൾ കാര്യം കഴിയും.. ഞാനോ ഞാനെന്താ ചെയ്യേണ്ടത്?ആരോടാ എന്റെ സങ്കടം പറയേണ്ടത്? ഇതൊക്കെ മുന്നിൽ കണ്ടിട്ടാ അമ്മയോട് ഞാൻ ഓരോ കാര്യങ്ങൾ പറഞ്ഞുതന്നത്. എന്നിട്ട് അമ്മ എന്തെങ്കിലും കേട്ടോ…..

അമ്മേ ജീവിതത്തിൽ പൈസ അല്ല വലുത്. അതിലും വലുത് ബന്ധങ്ങളാ…. നല്ല ബന്ധങ്ങൾ…. അങ്ങനെ ആയിരുന്നെങ്കിൽ പൈസയ്ക്ക് കുറവുണ്ടായാലും മനസമാധാനം കിട്ടിയേനെ…..

അമ്മയ്ക്ക് കൊച്ചു മക്കളേ കളിപ്പിക്കാനുള്ള യോഗമില്ല…. അത്രേ ഉളളൂ…. അവൾക്ക് ബന്ധങ്ങളോട് എന്ത് വിലയാ ഉള്ളത്?

എല്ലാം ഓരോ വശത്തു നിന്ന് തകർത്തെറിയുവല്ലേ……

ഇതിന്റെ ഒക്കെ അവസാനം എന്താകുമെന്ന്ആ ർക്കറിയാം…..

എന്തായാലും നാട്ടുകാർക്ക് ചിരിക്കാനുള്ളത്ഓ രോദിവസവും ഇവിടെയുണ്ട്.. ഞാനൊന്നു കിടക്കാൻ പോകുവാ….. ഭയങ്കര ക്ഷീണം…..

ഹരി കിടന്നതേ ഉറങ്ങിപ്പോയി…. ഫോണിന്റെ ബെല്ലടി ശബ്ദം കേട്ടാണ് ഹരി ഉണർന്നത്……..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *