ദ്വിതാരകം~ഭാഗം31~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൃദുലയെ ഹരിയുടെ അടുത്തേയ്ക്ക് മനസ്സില്ലാ മനസ്സോടെ ആണ് മൃദുലയുടെ അമ്മ കൊണ്ടുവന്ന് വിട്ടത്.എന്റെ കൊച്ചിന്റെ അവസ്ഥ അറിയാമല്ലോ…. ഇവിടെ ഇട്ട് പണിയിപ്പിച്ച് കഷ്ടപ്പെടുത്തരുത്.

അയ്യോ മോളേ ഞാൻ അടുക്കളയിലേയ്ക്ക് വിളിക്കാറില്ലല്ലോ… പിന്നെന്താ മൃദുലയുടെ അമ്മ അങ്ങനെ പറഞ്ഞത്?സുഭദ്രാമ്മ തന്റെ ഇഷ്ടക്കേട് അറിയിച്ചു.
നിങ്ങളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്ക് അറിയില്ലല്ലോ.

നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം എന്റെ മകന്റെ കുഞ്ഞാണ് നിങ്ങളുടെ മകളുടെ വയറ്റിൽ വളരുന്നത്. ആ കുഞ്ഞിന് ദോഷം വരുന്നത് ഒന്നും ഞാൻ ചെയ്യില്ല.സുഭദ്രാമ്മയുടെ ശബ്ദം നേർത്തുപോയിരുന്നു.

നിങ്ങളുടെ മകന്റെ കുഞ്ഞെന്നല്ല പറയേണ്ടത് കുഞ്ഞുങ്ങൾ എന്നാ… രണ്ട് കുഞ്ഞുങ്ങളെയാ എന്റെ മോൾ ചുമക്കേണ്ടത്. ചെക്കപ്പിന് പോകേണ്ട സമയത്ത് ഞാൻ വന്നോളാം. ആരും അതിനായിട്ട് ബുദ്ധിമുട്ടണമെന്നില്ല…… മനസ്സിലായല്ലോ
മോളേ അമ്മ ഇറങ്ങുവാട്ടോ…. നിനക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അപ്പോൾ തന്നെ അമ്മയെ വിളിക്കണം കേട്ടോ.

വിളിച്ചോളാം അമ്മേ. അമ്മ പെട്ടെന്ന് പൊയ്ക്കോ. എനിക്ക് ഒന്ന് കിടക്കണം.
ശരി മോളേ….. അമ്മ ഇറങ്ങുവാ… സുഭദ്രാമ്മയോട് ഒന്നും മിണ്ടാതെ അവർ തിരിച്ചുപോയി.

ദൈവമേ ഞാൻ എടുത്ത തീരുമാനം തെറ്റാണെന്നു തെളിയിക്കുക ആണല്ലോ….. എന്തൊരു പെരുമാറ്റമാ ഇവരുടേത്? ഹരി എങ്ങനെ ഈ ജീവിതം മുന്നോട്ട് കൊണ്ടുപോകും?

ദൈവമേ അവന് നല്ലത് വരണമെന്നാണ് ആഗ്രഹിച്ചത്. പക്ഷെ എന്റെ ഒരൊറ്റ പിടിവാശിയിൽ നഷ്ടപ്പെട്ടത് എന്റെ മോന്റെ ജീവിതമാണല്ലോ……ഒന്നുമറിയാത്ത എന്റെ കുഞ്ഞിനെ പടുകുഴിയിലേക്ക് ആണല്ലോ ഞാൻ വിട്ടത്.ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ…. എല്ലാം കയ്യിൽ നിന്ന് പോയി.എന്റെ അത്യർത്തിയാണ് എല്ലാത്തിനും കാരണം

അനന്തു…… അമ്മയെ കൊണ്ടുവരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ…..ഞാൻ പോയി അമ്മയെ കൊണ്ടുവരാം. അനന്തുവിന് അമ്മയെ ജീവനാണെന്ന് എനിക്കറിയാം. ആരെന്തു പറയുന്നു എന്ന് നമ്മൾ നോക്കേണ്ട കാര്യമൊന്നുമില്ല. നമുക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ നല്ല വൃത്തിയായി നമ്മൾ ചെയ്യണം.അനന്തു ഇനി നമ്മൾ ഒന്നും വച്ചു താമസിപ്പിക്കില്ല. അനന്തുവിന്റെ കൂട്ടുകാരനെ നമുക്ക് ഫോണിൽ വിളിച്ച് കാര്യങ്ങൾ പറയാം. ഏറ്റവും അടുത്ത ദിവസം തന്നെ അനന്തുവിന് സ്വന്തമായി അമ്മയെ കിട്ടും. എന്താ സന്തോഷമായോ?

അമ്മയെ എല്ലാവരും അംഗീകരിക്കുമോ? അതാ എന്റെ പേടി…. അനന്തുവിന്റെ ടെൻഷൻ ഗംഗയ്ക്കു മനസ്സിലായി.

ഒരു ടെൻഷനും വേണ്ട അനന്തു. ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കി ക്കോളാം. ഗംഗയുടെ ആത്മവിശ്വാസം നിറഞ്ഞ സംസാരം ഒരു പരിധിവരെ അനന്തുവിന്റെ ആശങ്കയ്ക്ക് വിരാമമിട്ടു.

മോളേ ഗംഗേ…… അമ്മയ്ക്ക് മോളോട് ഒരു കാര്യം ചോദിക്കാനുണ്ട്. നമ്മുടെ അമ്പലത്തിൽ ഉത്സവമല്ലേ. ഒരു ദിവസമെങ്കിലും അമ്മയ്ക്ക് ഒന്ന് പോകണം എന്നുണ്ട്. ഇവിടെ നിന്ന് പോകുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? അമ്മേ ആവശ്യമില്ലാതെ ഒന്നിനെയും പേടിക്കണ്ട. അമ്പലത്തിൽ പോകുന്നതിന് ഇവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ല. ഞാനും വരാം അമ്മയ്‌ക്കൊപ്പം. അല്ലെങ്കിൽ ഒരു പണിയും ഇല്ലാത്തവരുണ്ടല്ലോ അവർക്ക് നല്ല മറുപടി കൊടുക്കണം എങ്കിൽ ഞാൻ തന്നെ കൂടെവേണം.

രാവിലെ തന്നെ പോയിട്ടുവരാം. അമ്മ പോയി റെഡി ആയിക്കോ. ഞാൻ സിസ്റ്ററമ്മയോട് കാര്യങ്ങൾ പറഞ്ഞിട്ട് വരാം.

ഗംഗയും ശാരദാമ്മയും അമ്പലത്തിലെത്തി. ഗംഗയുടെ ഊഹം തെറ്റിയില്ല. സംശയങ്ങളുമായി ഒരുപാട് ആളുകൾ അവരുടെ അടുത്ത് വന്നു. എല്ലാവർക്കും ഒരുപോലെ മറുപടി കൊടുത്തത് ഗംഗയാണ്. ഗംഗയും ശാരദാമ്മയും തൊഴുതു ഇറങ്ങുമ്പോൾ ആണ് സുഭദ്രാമ്മ അവിടെ വന്നത്. ഗംഗയെ കണ്ടതും എന്തു ചെയ്യണം എന്നറിയാതെ അവർ ഒരു നിമിഷം നിന്നു. ഗംഗ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിന്നു. സുഭദ്രാമ്മേ… എന്തുണ്ട് വിശേഷം? സുഖമല്ലേ?
സുഭദ്രാമ്മയുടെ കണ്ണുകൾ നിറഞ്ഞു. സുഖമാണ്. നിങ്ങൾ ഇപ്പോൾ വന്നതേ ഉള്ളോ? ഞങ്ങൾ വന്നിട്ട് കുറച്ചു നേരമായി. തൊഴുതു കഴിഞ്ഞു.

എങ്കിൽ ശരി ഞാൻ പോയി തൊഴുതിട്ട് വരാം. നിങ്ങൾ വീട്ടിലേയ്ക്ക് വരുന്നുണ്ടോ? അയ്യോ ഇല്ല… ഞങ്ങൾ വരുന്നില്ല. മൃദുല സുഖമായി ഇരിക്കുന്നല്ലോ അല്ലേ? ഗംഗ ചോദിച്ചു. ഉം…. സുഖമായിരിക്കുന്നു. അവൾക്ക് വിശഷമുണ്ട്. ഗംഗ ഒന്നും അറിയാത്തതുപോലെ നിന്നു.നന്നായി ഇനി ഇപ്പോൾ സുഭദ്രാമ്മയ്ക്ക് പെട്ടെന്ന് സമയം പൊയ്ക്കോളും.

മോളേ ഗംഗേ…. നിനക്ക് എന്നോട് ദേഷ്യം ആണെന്ന് എനിക്കറിയാം. ഒരു നിമിഷത്തെ എന്റെ ചിന്ത തല തിരിഞ്ഞതായിപ്പോയി. ഹരി ഒരുപാട് തവണ എന്നോട് ഓരോ കാര്യങ്ങളും പറഞ്ഞു തന്നതാ. അന്ന് അതൊന്നും എന്റെ തലയിൽ കയറിയില്ല. ഒരു വീട് പോലെ കഴിഞ്ഞ നമ്മൾ ഇപ്പോൾ ശത്രുക്കളെ പ്പോലെയായി. എല്ലാം എന്റെ തെറ്റാ. പക്ഷെ ഇപ്പോൾ ആ തെറ്റാണ് ശരി. കാരണം ഇനി ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല….. എന്റെ ഹരിയുടെ ജീവിതം ഞാനായിട്ട് തകർത്തു കളഞ്ഞു.

മോളേ ഗംഗേ….. നിന്റെ ജീവിതവും ഞാനാ നശിപ്പിച്ചത്. ശാരദയുടെ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്ക് ഇപ്പോൾ ഇല്ല.അതാ ഞാൻ ഒന്നും മിണ്ടാത്തത്. മോളേ….. എന്നെ നീ ശപിക്കല്ലേ….. പറഞ്ഞതും സുഭദ്രാമ്മ ഗംഗയുടെ കാലിലേയ്ക്ക് ഊർന്ന് വീണു…..

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *