നിങ്ങളിപ്പോ രാത്രിയും ഇവിടെ തന്നെയായോ തള്ളേ പൊറുതി.നിങ്ങടെ വീട് ഒരെണ്ണം അപ്പുറത്തില്ലേ.? അവിടെ വല്ല പാമ്പും പട്ടിയും കയറികിടന്നോട്ടെ എന്നാണോ……..

മഴവില്ലഴകുള്ളൊരു കിനാവ്.

എഴുത്ത്:- സിന്ധു അപ്പുകുട്ടൻ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“നിങ്ങളിപ്പോ രാത്രിയും ഇവിടെ തന്നെയായോ തള്ളേ പൊറുതി.നിങ്ങടെ വീട് ഒരെണ്ണം അപ്പുറത്തില്ലേ.? അവിടെ വല്ല പാമ്പും പട്ടിയും കയറികിടന്നോട്ടെ എന്നാണോ.

രാജേഷ് അപ്പച്ചിയോട് കുഴഞ്ഞ നാവോടെ ഒച്ചയുയർത്തുന്നത് കീർത്തന വാതിലിനപ്പുറം നിന്ന് കാതോർത്തു. സുധി കാൾ കട്ട്‌ ചെയ്തിരുന്നില്ല. അവനും അവ്യക്തമായി അത് കേൾക്കുന്നുണ്ടായിരുന്നു.

“കീർത്തനമോള് സുഖമില്ലാതിരിക്കുവല്ലേ. രാത്രി എന്തെങ്കിലും അത്യാവശ്യം വന്നാലോ. ലക്ഷ്മിയെക്കൊണ്ടാവോ വല്ലതിനും.

ഓ.. അത് ശരി അപ്പൊ നിങ്ങള് ഇവിടെ ഇവരുടെ വേലക്കാരിയായി നിൽക്കാൻ തന്നെ തീരുമാനിച്ചു ല്ലേ.

വയ്യാതെ കിടക്കുന്നവർക്ക്‌ ആവുന്ന സഹായം ചെയ്തു കൊടുക്കുന്നു അത്രേയുള്ളൂ. നിനക്കിപ്പോ എന്താ വേണ്ടേ.

“എനിക്ക് വിശക്കുന്നു. കുറച്ചു ചോറ് വേണം. എനിക്ക് വല്ലതും വെച്ചുണ്ടാക്കി തരാൻ പറ്റില്ലെങ്കിൽ നിങ്ങളിനി ആ വീട്ടിൽ കാല്കുത്തിപ്പോകരുത്. കൊ ല്ലും ഞാൻ തള്ളേ.

നിനക്കുള്ളത് അവിടെ കൊണ്ട് വെച്ചിട്ടുണ്ട്. അത് കഴിച്ചിട്ട് പോയികിടന്നുറങ്ങാൻ നോക്ക്. എന്റെ വീട്ടിൽ കയറി വരാൻ എനിക്ക് നിന്റെ അനുവാദമൊന്നും വേണ്ട. എന്റെ കെട്ട്യോൻ എനിക്ക് വേണ്ടി അധ്വാനിച്ചു ഉണ്ടാക്കിയിട്ട വീടാ അത്.നീ അവിടെ കയറി പോകരുത് എന്ന് പറയാൻ എനിക്കാ അധികാരം.

അപ്പച്ചിയുടെ ശബ്ദം ഉയർന്നു തുടങ്ങിയപ്പോൾ കീർത്തനയുടെ ഉടൽ ഭയം കൊണ്ട് വിറച്ചു തുടങ്ങി.

സുധിയേട്ടാ.. അയാൾ രാവിലത്തെ ദേഷ്യം ഉള്ളിൽ വെച്ച് മനപ്പൂർവം വഴക്കിനു വന്നതാന്ന് തോന്നുന്നു. എന്താ ചെയ്യുക.

കീർത്തന ഫോണിലേക്ക് ചുണ്ടുകൾ ചേർത്ത് പതിഞ്ഞ ശബ്ദത്തിൽ അവനോട് ചോദിച്ചു.

എന്ത് വന്നാലും നീ വാതിൽ തുറക്കണ്ട. ഇനിയെങ്ങാനും ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചാൽ പോലീസിനെ വിളിച്ചോ. എന്നിട്ട് ഉറക്കെ അലറി കരഞ്ഞോ. അയൽക്കാർ എല്ലാം ഇറങ്ങി വരട്ടെ.

“ഉം.. അവൾ വിറയലോടെ മൂളി.

നിങ്ങളും എന്റെ നേരെ നിന്ന് സംസാരിക്കാൻ തുടങ്ങിയോ.. രാവിലെ ഒരുത്തൻ ഇവിടെ വന്ന് ഷോ കാണിച്ചിട്ട് പോയതിന്റെ ഹുങ്കായിരിക്കുമല്ലേ. എവിടെ അവള്. നിങ്ങളുടെ പുന്നാര മരുമോള്.ആശൂത്രീ വാർഡിൽ നിന്ന് കിട്ടിയ നാ യിന്റെ മോന്റെ കൂടെ പോയോ. അതോ ഇവിടെ വിളിച്ചു കയറ്റിയിട്ടുണ്ടോ രാത്രി കൂട്ടിന്.

രാജേഷ് കീർത്തനയുടെ മുറിക്ക് മുന്നിൽ വന്നു നിന്ന് വാതിലിൽ മുഷ്ടിചുരുട്ടി ഇടിച്ചു.

വാതിൽ തുറക്കെടി പ ട്ടിടെ മോളെ. നിന്നെയൊന്നു കാണട്ടെ ഞാൻ. ഏതോ ഒരുത്തൻ വന്നു എന്നെയങ്ങു ഞൊട്ടിയെച്ചും പോയതിന്റെ അഹങ്കാരം ഇന്ന് തന്നെ തീർത്തു തരാടി ഞാൻ.

“എന്റെ ദൈവമേ ഇവന് കതകു തുറന്നു കൊടുത്ത എന്നെ വേണം ത ല്ലാൻ. നീയൊന്ന് ഇറങ്ങി പോ രാജു. കീർത്തി മോള് ഉറങ്ങിക്കാണും.

അപ്പച്ചി അയാളെ വാതിലിനരികിൽ നിന്നും പിടിച്ചു വലിച്ചു മാറ്റാൻ ശ്രമിക്കുന്നതും എന്തൊക്കയോ തട്ടിമറിഞ്ഞു വീഴുന്നതും കേട്ട് കീർത്തന ശ്വാസമടക്കി നിന്നു.

പിന്നെ കുറെ സമയത്തേക്ക് ശബ്ദങ്ങളൊന്നും കേൾക്കാതെ വന്നപ്പോൾ അവൾ പതിയെ വാതിൽ തുറന്ന് ഹാളിലേക്കിറങ്ങി.

അപ്പച്ചി മുൻവശത്തെ വാതിലടച്ചു കുറ്റിയിടുകയായിരുന്നു.

“ഏട്ടൻ പോയോ അപ്പച്ചി.

“ആ പോയി മോളെ. എനിക്ക് ഇവനെക്കൊണ്ട് സമാധാനം വിധിച്ചിട്ടില്ല. അതാ അവനിങ്ങനെയായിപ്പോയെ. നിന്റെ മാമൻ എന്തുനല്ലമനുഷ്യനായിരുന്നു ന്നോ. എന്നിട്ടും ഇങ്ങനെയൊരുത്തൻ എങ്ങനെയെന്റെ വയറ്റിൽ കുരുത്തുന്നാ.

രണ്ടു ദിവസം കഴിഞ്ഞു അപ്പച്ചി തൊഴിലുറപ്പിനു പോകും. പകലാണേലും മോള് നല്ലോണം ശ്രദ്ധിച്ചു നിന്നോളു. എനിക്കിപ്പോ വല്ലാത്ത പേടിയാ. ആ കുരുത്തം കെട്ടവൻ എന്തെങ്കിലുമൊക്കെ കാട്ടികൂട്ടുമെന്നോർത്തു.

ഒക്കെ എന്റെ തലവിധി. വയസ്സ്കാലത്ത് ഇങ്ങനെ നീറി നീറി തീരാനാ ദൈവം പറഞ്ഞ് വെച്ചേക്കുന്നേ.

അപ്പച്ചി പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

കീർത്തന വാതിലടച്ചു വീണ്ടും ബെഡിൽ വന്നു കിടന്നു. ഫോണിന്റെ അങ്ങേ തലക്കൽ സുധി അപ്പോഴും അവളുടെ ശബ്ദം കാതോർത്തി രിക്കുകയായിരുന്നു..

“സാരമില്ല. നീ പേടിക്കേണ്ട. നമുക്ക് ശരിയാക്കാം എല്ലാം. ഇപ്പോ ഉറങ്ങിക്കോ. നാളെ കാണാം.”

സുധിയുടെ സാന്ത്വനം ഏറ്റുവാങ്ങി അവൾ മെല്ലെ മിഴികൾ പൂട്ടി.

രണ്ടു ദിവസങ്ങൾക്ക്ശേഷമൊരു പകൽ.

അപ്പച്ചി തൊഴിലുറപ്പിന് പോയത് കൊണ്ട്, നേരത്തെ കുളിയും ആഹാരവും കഴിച്ച് ഫോണിൽ നോക്കി ബെഡിൽ കിടക്കുകയായിരുന്നു കീർത്തന.

സുധിയുടെ കാൾ വരുന്നത് കണ്ട് ഉത്സാഹത്തോടെ അവൾ ഫോൺ ചെവിയിൽ ചേർത്തു.

“പണിക്കു പോയില്ലേ ഇന്ന്.

പോയല്ലോ.. ഇന്ന് പുതിയ സ്ഥലത്താ.ഒരു വീടിന്റെ പെയിന്റിംഗ് വർക്ക്‌ മൊത്തം ഇങ്ങു മേടിച്ചു. ഒന്നോ രണ്ടോ മാസം ഇവിടെ തന്നെ ജോലി ഉണ്ടാകും.

അവിടുത്തെ ജോലി തീർന്നിട്ട് ഒരു ദിവസം ഇങ്ങോട്ട് ഇറങ്ങണേ.

എന്തിനാ.?

ചുമ്മാ ഒന്ന് കാണാൻ.

അങ്ങനിപ്പോ കാണണ്ട. എന്റെ കല്യാണത്തിന് ക്ഷണിക്കാൻ വരാം ഉടനെ.

ഓ.. എന്നാ അങ്ങനെയാകട്ടെ.

ഹഹഹ…

അവളുടെ പരിഭവം നിറഞ്ഞ മുഖം മനസ്സിലോർത്ത് അവൻ ഉറക്കെ ചിരിച്ചു.

എന്താ ഇത്ര ചിരിക്കാൻ.

ഒന്നുമില്ലേ..നീയാ ജനലൊന്ന് തുറന്നെ “

“ഏത് ജനൽ?

നിനക്കിപ്പോ തുറക്കാൻ പറ്റിയ ജനൽ എവിടെയാ ഉള്ളേ.

എന്റെ റൂമിൽ

എന്നാ അതങ്ങോട്ട് തുറക്ക്

എന്തിനായെന്ന ചോദ്യം നാവിൻ തുമ്പിലെത്തിയെങ്കിലും അവളത് അടക്കി മതിലിനോട് ചേർന്നുള്ള ജനൽ വലിച്ചു തുറന്നു.

അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. തൊട്ടടുത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുറ്റത്ത്‌ ഫോണും ചെവിയിൽ പിടിച്ച് സുധി നിൽപ്പുണ്ടായിരുന്നു.

“യ്യോ… ഇതെങ്ങനെ?

അവൾ സന്തോഷവും അമ്പരപ്പൂമെല്ലാം നിറഞ്ഞ ഭാവത്തിൽ അവനെ നോക്കി.

ഹഹഹ… ഇന്ന് ഇവിടെയാടി പണി.എന്റെ കൂട്ടുകാരനാ ഇതിന്റ കോൺട്രാക്ട്. അവനെ സോപ്പിട്ട് ഇവിടെ തന്നെ കുറച്ചു ദിവസത്തെ പണി ഒപ്പിച്ചു.

ഇവിടെയാകുമ്പോ എനിക്ക് ഇടയ്ക്കിടെ കണ്ടോണ്ടിരിക്കാം. പിന്നെ നിന്റെ മുറച്ചെറുക്കൻ വന്നു നിന്നോട് സ്റ്റണ്ട് കൂടുന്നത് ലൈവ് ആയിട്ട് കാണാം.. ആഹാ.. എങ്ങനെയുണ്ട് എന്റെ ഐഡിയ.

“പോടാ പ ട്ടി.. തെ ണ്ടി… നിന്നെ കൊ ല്ലും ഞാൻ. ദുഷ്ടാ.

കീർത്തന ആഹ്ലാദം സമ്മാനിച്ച കപട ദേഷ്യവും സങ്കടവും കൊണ്ട് ജനലരികിൽ നിന്നും പുറം തിരിഞ്ഞു നിന്നു.

ഹഹഹ…

ദേഷ്യത്തിൽ ഫോൺ കട്ട്‌ ചെയ്തിട്ടും അവന്റെ ചിരിയലകൾകുറെ നേരത്തോളം മതിലിനപ്പൂറത്തു നിന്നും കേട്ടുകൊണ്ടിരുന്നു.

ഉച്ചക്ക് വീട്ടിൽനിന്നും കൊണ്ടുവന്ന പൊതിച്ചോറുമായി അവൻ കയറിവന്നപ്പോൾ കീർത്തന വല്ലാതെ കുഴങ്ങിപ്പോയി. അപ്പച്ചി രാവിലെ ഉണ്ടാക്കിവെച്ച ഒരു തോരൻ മാത്രമായിരുന്നു അവളുടെ ഊണ് മേശയിൽ.

സുധി പൊതിച്ചോറ് അവൾക്കരികിലേക്ക് നീക്കി വെച്ചു.

“കഴിക്ക്. എന്റെ പാചകം എങ്ങനെയുണ്ടെന്ന് പറ.

കീർത്തന ഇലയുടെ സൈഡിലിരുന്ന കറിയും, ചമ്മന്തിയുമെല്ലാം തൊട്ട് നാവിൽ വെച്ചു.

“ഹായ്.. സൂപ്പർ ടേസ്റ്റ്. എന്തായാലും ഭാര്യയാകാൻ പോകുന്ന പെണ്ണ് ഭാഗ്യവതിയാ. പട്ടിണി കിടക്കേണ്ടി വരില്ല.

അവൻ മധുരമാർന്നൊരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു. പിന്നെയാ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

“എന്താ ഇങ്ങനെ നോക്കുന്നെ.

അവന്റെ നോട്ടത്തിലെ ആർദ്രത അവളിൽ ഒരു ലജ്ജയുണർത്തി.

“ഒന്നുമില്ല… വെറുതെ…

അവൻ ഒരു ഉരുളയുരുട്ടി അവൾക്ക് നേരെ നീട്ടി. അവൾ നിറഞ്ഞ കണ്ണുകളോടെ വാ തുറന്നു.

അപ്പോഴാണ് ലക്ഷ്മി അങ്ങോട്ട് കടന്നു വന്നത്.

അവർ സുധിക്കരുകിൽ ചേർന്ന് നിന്ന് അവന്റെ മുടിയിലൂടെ വിരലോടിച്ചു.

“അമ്മേ.. ഇതാരാന്ന് മനസ്സിലായോ. അമ്മക്ക്.

അവരുടെ ഭാവം കണ്ട് ആശ്ചര്യത്തോടെ കീർത്തന ചോദിച്ചു.

ഉവ്വ്… സുധിയല്ലേ.

അവൾക്കതു കേട്ട് കരച്ചിൽ വന്നു.ചില നേരങ്ങളിൽ ഓർമ്മകൾ നിശ്ചലമായിപ്പോകുന്ന മനസ്സിന്റെ ദൈന്യതയോർത്ത്.

ലക്ഷ്മി അടുക്കളയിൽ പോയി ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് അവന്റെയരികിൽ കൊണ്ടു വെച്ചു. പിന്നെ ഒരല്പം തോരൻ അവന്റെ ചൊറിലേക്ക് വിളമ്പി.

മോന്റെ വീട്ടിൽ ആരൊക്കെയുണ്ട്.

എനിക്ക് അമ്മയും അമ്മക്ക് ഞാനും മാത്രം.

ഇവിടെയും ഇത് തന്നെ അവസ്ഥ.ഞാനില്ലാതായാൽ ഈ കുട്ടി എന്തു ചെയ്യും എന്നോർത്താ എന്റെ സങ്കടം.

അമ്മ വിഷമിക്കണ്ട. എല്ലാം ശരിയാകുമെന്നേ.

ഉം… അവർ ഒന്ന് മൂളി. പിന്നെ അകത്തേക്ക് കയറിപ്പോയി. കീർത്തനയുടെ മിഴികൾ അപ്പോഴും അനുസരണയില്ലാതെ ചോർന്നൊലിച്ചു കൊണ്ടിരുന്നു. അവളെ നോക്കിയിരിക്കുമ്പോ അവന് വല്ലാത്ത വേദന തോന്നി

ദിവസങ്ങൾക്ക് ശേഷം വീണ്ടുമൊരു ഉച്ചനേരം.

ഇന്നും കൂടി കഴിഞ്ഞാ ഉരുളയുരുട്ടി തീറ്റുന്ന ബുദ്ധിമുട്ട് കഴിഞ്ഞു സുധിയേട്ടന്. ഞാൻ നാളെ മുതൽ കടയിൽ പോകുവാ.

അവൾ തെല്ലൊരു നിരാശയോടെ അവനെ നോക്കി.

നിന്റെ മുതലാളിയോട് ആ ഷോപ്പ് ഒന്ന് പെയിന്റ് ചെയ്യാൻ പറ. പണിക്ക് എന്നെ വിളിക്കാനും.

എന്തു പറഞ്ഞാലും തമാശയാ.എനിക്ക് രാത്രി ഉറക്കം പോലുമില്ല വെറുതെ ടെൻഷനടിച്ച്.

ങേ… ടെൻഷനോ.. അതെന്തിന്

ഒന്നുമില്ലേ

ഹാ പറയെടി. ഞാനും അറിയട്ടെ.

ഒക്കെ അറിയാം. എന്നിട്ടും അറിയാത്തതായി ഭാവിക്കുന്നതല്ലേ സുധിയേട്ടൻ.

ഹഹഹ.. പിന്നെ എനിക്ക് നിന്റെ മനസ്സറിയാൻ ഞാൻ ജ്യോതിഷമൊന്നും പഠിച്ചിട്ടില്ല.

ഓ.. അങ്ങനെ ആയിക്കോട്ടെ. അവൾ വേഗം എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു.

ഹഹഹ…. ആ പോക്ക് കണ്ട് സുധി പിന്നെയും ചിരിച്ചു.

എന്താടാ പ ന്ന കbഴുവേറി മോനെ ഇത്ര ചിരിക്കാൻ. അതും ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകൊച്ചു മാത്രമുള്ള വീട്ടിൽ കയറിയിരുന്നിട്ട്

രാജേഷിന്റെ ചോദ്യവും ഓടിപ്പാഞ്ഞുള്ള വരവും അവൻ കഴിച്ചുകൊണ്ടിരുന്ന പൊതിച്ചോറ് തട്ടിത്തെറുപ്പിക്കലും എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.

ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം സുധി ചാടിയെഴുന്നേറ്റ് അവനെ ക്രൂ ദ്ധമായൊന്നു നോക്കി.

താനെന്തൊരു ചെ റ്റയാടോ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം തട്ടിയെറിഞ്ഞാണോ ഷോ കാണിക്കുന്നേ.

പണിക്ക് വന്നവർ അവിടെയിരുന്നു കഴിച്ചോണം. അല്ലാതെ കണ്ടവന്റെ വീട്ടിൽ കയറിവന്നാൽ ചോദിക്കാനും പറയാനുമൊക്കെ അധികാരമുള്ളവർ കയറി വന്നെന്നിരിക്കും. ഇറങ്ങിപ്പോടാ ഇവിടുന്ന്.

ഞാൻ വിളിച്ചിട്ടാ സുധിയേട്ടൻ ഇവിടെ വരുന്നത്. ഇതെന്റെ വീടാ.ഇവിടെ കയറി വരുന്നവരെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആരാ അധികാരം തന്നെ.

കീർത്തന രാജേഷിനും സുധിക്കും ഇടയിൽ കയറി നിന്നു.

ഞാൻ കല്യാണം കഴിക്കാനിരിക്കുന്ന പെണ്ണാ നീ. ഇവിടെ കയറിയിറങ്ങി നടക്കാൻ ഒരുത്തനേം ഞാൻ സമ്മതിക്കില്ല.

ഞാൻ ആരുടെ കൂടെ ജീവിക്കണം എന്നത് എന്റെ മാത്രം തീരുമാനമാ. കല്യാണം എന്നത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ?

പിന്നെ ആരാടി തീരുമാനിക്കേണ്ടത്. ച ത്തുപോയ നിന്റെ ത ന്തയോ അതോ ഭ്രാന്ത്‌ പിടിച്ചു നടക്കുന്ന നിന്റെ ത ള്ളയോ.

“സൂക്ഷിച്ചു സംസാരിക്കണം.. ആവശ്യമില്ലാതെ എന്റെ അച്ഛനേം അമ്മയേം പറഞ്ഞാലുണ്ടല്ലോ.

പറഞ്ഞാൽ നീ എന്തു ചെയ്യുമെടി

പല്ലുകൾ കടിച്ചു പൊട്ടിച്ചു കൊണ്ട് രാജേഷ് അവളെ ക ടന്നു പിടിച്ചു.

ഒരു നിമിഷം

സുധിയുടെ എച്ചിൽ പുരണ്ട കൈകൾ അവന്റെ മുഖത്തു ആഞ്ഞു പതിച്ചു.

എടാ… നീ കുറച്ചു ദിവസം മുൻപ് എന്റെ ദേഹത്ത് കൈ വെച്ചു. അന്ന് ഞാൻ തോറ്റു പിന്മാറി എന്നോർത്ത് ഇനിയും ആളാവുന്നോടാ പ ന്ന നാ യിന്റെ മോനെ.

പറഞ്ഞു തീർന്നതും അവൻ കീർത്തനയെ വിട്ട് സുധിയുടെ ദേഹത്തേക്ക് ചാടി വീണു.

താഴെ വീണുരുളുന്ന അവരെ കണ്ട് കീർത്തന എന്ത്ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

ഒടുവിൽ സുധിയുടെ കാൽകൊണ്ടുള്ള പ്രഹരമേറ്റ് രാജേഷ് പുഴുവിനെപ്പോലെ ചുരുണ്ടു കൂടി.

സുധി വീണ്ടും അവനെ ചവിട്ടാനാഞ്ഞതും കീർത്തന അവനെ വിലക്കി.

വേണ്ട സുധിയേട്ടാ. ഈ പ ട്ടിയെ കൊ ന്നിട്ട് വെറുതെ ജയിലിൽ കയറണോ.

ഇനിയെങ്ങാനും നീയിവളുടെ ദേഹത്ത് തൊട്ടുപോയാൽ ആ കൈ ഞാൻ വെ ട്ടി എ റിയും. എന്റെ പെണ്ണാ ഇവൾ. എന്റെ മാത്രം.

സുധി അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

അല്പനേരം കൂടി ആ കിടപ്പ് കിടന്നിട്ട് രാജേഷ് മെല്ലെ എണീറ്റ് പുറത്തേക്ക് നടന്നു.

നീ ചെവിയിൽ നുള്ളിക്കൊടി. പാമ്പിനെയാ നോവിച്ചു വിട്ടേക്കുന്നെ. ഇവന്റെ കൂടെ അധികകാലം സുഖിച്ചു ജീവിക്കാമെന്നു കരുതണ്ട. അവൻ കീർത്തനയെ നോക്കി പല്ലിറുമ്മി.

നീയും കാത്തിരുന്നോ നിനക്കുള്ള പണി പിറകെ വരുന്നുണ്ട്. അവൻ സുധിയുടെ നേർക്ക് വിരൽ ചൂണ്ടി.

ഓ… വരുന്ന പണി ഞാനിങ്ങു മേടിച്ചോളാം. സാറ് പോയാട്ടെ.

സുധി അവനെ നോക്കി ചുണ്ടു കോട്ടി ചിരിച്ചു.

കുറച്ചു കഴിഞ്ഞു മുറ്റത്ത്‌ ഓട്ടോ സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടു

കീർത്തനഅപ്പോഴും സുധിയുടെ കൈകൾക്കുള്ളിൽ അവന്റെ നെഞ്ചിൽ ചേർന്നു നിൽക്കുകയായിരുന്നു.

അവൾ തലയുയർത്തി സുധിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

“എന്താടി നോക്കി പേടിപ്പിക്കുന്നെ?

“നേരത്തെ പറഞ്ഞത് സത്യമാണോ”

എന്ത് ?

“ഞാൻ സുധിയേട്ടന്റെ പെണ്ണാണെന്ന്.

അതിന് മറുപടി പറയാൻ തുടങ്ങിയതും എന്തോ ശബ്ദവും ലക്ഷ്മിയുടെ ദീനമായൊരു കരച്ചിലും കേട്ട് അവൻ പുറത്തേക്കൊടി.

ഗേറ്റിനരികിൽ വീണു കിടക്കുന്ന ലക്ഷ്മിയും അവരുടെ കാvലുകൾക്ക് മുകളിൽക്കൂടി കയറിയിറങ്ങുന്ന ഓട്ടോയും കണ്ട് അവൻ മുറ്റത്തേക്ക് ചാടിയിറങ്ങി.

അവന് പിന്നിൽ ഓടിയെത്തിയ കീർത്തന അവരെ ഒന്നേ നോക്കിയുള്ളു. അമ്മേയെന്ന വിളിയോടെ ബോധമറ്റ് നിലംപതിച്ചു

കണ്ണുകൾ തുറന്ന് പതറിപ്പതറി ചുറ്റിലും നോക്കുമ്പോൾ അവളറിഞ്ഞു താനേതോ ഹോസ്പിറ്റൽ ബെഡിലാണെന്ന്.

സുധി ബെഡിലേക്ക് തല ചായ്ച്ചു വെച്ച് ഒരു സ്റ്റൂളിൽ ഇരിപ്പുണ്ടായിരുന്നു.

അവൾ മെല്ലെ കൈകളുയർത്തി അവന്റെ മുടിയിഴകളിൽ തൊട്ടു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന സുധി അവളെ നോക്കി ചിരിച്ചു.

ആഹാ.. ഉണർന്നോ. ഞാനിവിടിരുന്നു ഉറങ്ങിപ്പോയി

അമ്മ

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

അമ്മക്ക് ഒന്നുമില്ല. കാലിൽ ചെറിയൊരു സർജറി വേണ്ടി വന്നു. ഇപ്പോ എല്ലാം ഓക്കേ ആയി. ഐ സി യു വിലാ. രണ്ടു ദിവസം കഴിഞ്ഞു വാർഡിലേക്ക് മാറ്റും.

പിന്നെ നിന്റെ ഭാവിവരൻ ചമഞ്ഞു നടന്നവനെ പോലീസ് കൊണ്ടു പോയിട്ടുണ്ട്. ഉടനെയൊന്നും പുറത്തിറങ്ങാത്ത വിധം നമുക്കവനെ പൂട്ടാം. നീയിവിടുന്നൊന്ന് എണീറ്റാൽ നേരെ സ്റ്റേഷനിൽ ചെന്ന് നിന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്നൊരു പരാതി കൂടി കൊടുത്താൽ മതി.

ഉം..

അവൾ അവനെ നോക്കി എന്തോ ചോദിക്കാനാഞ്ഞതും അവന്റെ ഫോൺ ബെല്ലടിച്ചു.

അമ്മയാ. നിന്റെ വിശേഷമറിയാൻ വിളിക്കുന്നതാകും. നീ തന്നെ സംസാരിച്ചോ.

അവൻ ഫോൺ അവൾക്ക് നേരെ നീട്ടി.

ഹലോ അമ്മേ..

ആ . മോളെ. എങ്ങനെയുണ്ടിപ്പോ.

നല്ല സുഖം തോന്നുന്നുണ്ടമ്മേ.

സുധിയെവിടെ.

ഏട്ടൻ ഇവിടിരിപ്പുണ്ടമ്മേ. ഞാൻ കൊടുക്കാം.

വേണ്ട മോളെ. എനിക്ക് പറയാനുള്ളത് നിന്നോടാ. . ചോദിക്കാനും പറയാനും ഒരാളുണ്ടാവുമ്പോ ആരും മെക്കിട്ട് കേറാൻ വരില്ല.മോൾടെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനമെടുത്തെ പറ്റൂ.സുധിയെ മോൾക്ക് ഇഷ്ടാണോന്ന് അമ്മക്കറില്ല. എന്റെ മോനൊരു പാവമാ. നിന്നെയവന് ജീവനാ. അത്രേ എനിക്കറിയൂ. ബാക്കിയൊക്കെ മോൾടെ ഇഷ്ടം.

സംസാരത്തിനിടയിൽ കീർത്തന നിറഞ്ഞു തൂവുന്ന മിഴികളോടെ അവനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.

“എന്താടി ഉണ്ടക്കണ്ണീ നോക്കി പേടിപ്പിക്കുന്നെ ?

അമ്മ കാൾ കട്ട്‌ ചെയ്തു എന്നറിഞ്ഞതും അവൻ അവളുടെ കയ്യിൽ നുള്ളി.

സത്യായിട്ടും എന്നെ ഒരുപാട് ഇഷ്ടാണോ.

അവൾ വിതുമ്പിക്കൊണ്ട് അവന്റെ കൈകളിൽ അമർത്തി പിടിച്ചു.

ആണെടി പെണ്ണെ.. നീയെന്റെ ജീവനാ. ഒരുപക്ഷേ അതിനും അപ്പുറമൊരു സ്നേഹം.. ഇഷ്ടം.നിന്നെ ഞാൻ ആർക്കും കൊടുക്കില്ല. നീ എന്റെ മാത്രമാ.അമ്മ ഇവിടന്നിറങ്ങിയാൽ നിന്നെയും അമ്മയെയും ഞാൻ എന്റെ വീട്ടിലേക്കാ കൊണ്ട് പോകുന്നെ. എതിരൊന്നും പറയരുത്. പേടിയാഇനിയും നിന്നെ തനിച്ചാക്കാൻ.

അവൻ അവളുടെ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി നെഞ്ചോട് ചേർത്ത് പിടിച്ചു. പിന്നെ ചുണ്ടുകളിലേക്കും

കീർത്തന ഒരു സ്വപ്‌നത്തിലെന്നവണ്ണം അവനെത്തന്നെ നോക്കി പിന്നെയും പിന്നെയും കരഞ്ഞു കൊണ്ടിരുന്നു. എന്തിനെന്നറിയാതെ…

അവസാനിച്ചു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *