നിനക്കായ് ~ ഭാഗം 10, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

നിന്റെ അച്ഛനോട് ഉള്ള പ്രതികാരം എന്റെ മനസ്സിൽ ആളി കത്തുക ആയിരുന്നു… എങ്ങനെ എങ്കിലും അയാളെ നാറ്റിക്കണം എന്നായിരുന്നു ചിന്ത..ഒടുവിൽ നിന്നെ വെച്ച് കളിയ്ക്കാൻ തീരുമാനിച്ചത്… പക്ഷെ.. പക്ഷെ.. നിന്റെ സ്നേഹം എന്നെ തോൽപ്പിച്ചു കളഞ്ഞു….ഇനി.. ഇനി.. നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല ഗൌരി.. അത്രയ്ക്ക് എന്റെ നെഞ്ചു നിറയെ നീ ആണ്.. നീ മാത്രം.. എന്റെ ശ്വാസം പോലും നിനക്കായി മാത്രം ഉള്ളതാണ്… നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ നിമിഷം നിലയ്ക്കും ഈ ശ്വാസവും…. നിനക്ക് എന്നെ വിശ്വാസം ഇല്ലേ ഗൗരി… “ആ കണ്ണുകളിലേക്ക് അവൻ നോക്കി.

“ഉവ്വ്…….. എന്റെ മാധവിനെ എനിക്ക് വിശ്വാസം ആണ്…. എന്നും.. എന്നെന്നും.. “

അവളുടെ മിഴികൾ തിളങ്ങി..

“Madhav…ഇവിടെ ഒരാൾ ഉണ്ട് കെട്ടോ…. “അവൾ ചിരിച്ചു കൊണ്ട് തന്റെ വയറിലേക്ക് വിരൽ ചൂണ്ടി..

എങ്ങനെ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും എന്നോർത്ത് അവന്റെ ഉള്ളം നീറി..

“മാധവ്….. “

“മ്മ്… “

“എന്താണ് ഒന്നും പറയാത്തത്… നമ്മുടെ കുഞ്ഞിനെ ഇഷ്ട്ടം അല്ലെ മാധവിന്.. “

“നീ എന്താണ് മോളെ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്.. “

“അല്ല.. മാധവിന് എന്തോ ഒരു സന്തോഷം ഇല്ലാത്തത് പോലെ.. “

ഹേയ്.. ഒക്കെ നിന്റെ തോന്നൽ ആണ്… “

“അല്ല… എന്തോ ഉണ്ട്… മാധവിന്റ മുഖം കാണുമ്പോൾ എനിക്ക് അറിയാം… “

“നീ ഒരുപാട് സംസാരിക്കേണ്ട മോളെ… ഡോക്ടർ പറഞ്ഞത് വളരെ ശ്രെദ്ധിക്കുക എന്നാണ് “

“മ്മ്… “അവൾ മൂളി..

അവൻ ഡോർ തുറന്നു വെളിയിൽ ഇറങ്ങി..

ഈശ്വരാ.. ഇത് എന്തൊരു പരീക്ഷണം ആണ്… ഞാൻ അവളോട് എങ്ങനെ ഇത് പറയും.. ഓരോ നിമിഷവും തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുക ആണ് അവൾ….

എന്ത് ചെയണം എന്നറിയാതെ അവൻ കുഴഞ്ഞു.

*******************

തെക്കേലെ രാഘവന്റെ മകൾ മിത്ര ജോലി ചെയുന്ന ഹോസ്പിറ്റലിൽ ആണ് ഗൗരി സർജറി കഴിഞ്ഞു കിടക്കുന്നത്..

അവർ പറഞ്ഞാണ് വേലക്കാരി രാജമ്മ അറിഞ്ഞത് ഗൗരിക്ക് എന്തോ വലിയ അസുഖം ആണ് എന്ന്..

അപ്പോൾ മുതൽ അലമുറ ഇട്ടു കരയുക ആണ് വിമല..

വേഗം തന്നെ ഫോൺ വിളിച്ചു അവർ ഭർത്താവിനെ വരുത്തി.

“എന്റെ കുഞ്ഞിന് എന്ത് പറ്റി… ഈശ്വരാ ഒരു ആപത്തും വരുത്തരുതേ അവൾക്… അറിവില്ലാത്ത പ്രായത്തിൽ അവൾ ഒരു ചെക്കന്റെ ഒപ്പം ഇറങ്ങി പോയി.. എന്റെ കുഞ്ഞിന് ഇനി എന്തൊക്ക ആണോ സംഭവിക്കുന്നത്… പാവം എന്റെ കുട്ടി… ഒരുപാട് വേദന എടുത്തോ എന്റെ പരദൈവങ്ങളെ.. “

വിമല ചങ്ക് പൊട്ടി കരഞ്ഞു..

മുത്തശ്ശനും മുത്തശ്ശിയും ഒക്കെ വിതുമ്പുക ആണ്..

അപ്പോൾ ആണ് സോമശേഖരൻ അവിടേക്ക് വന്നത്.

“നമ്മൾക്ക് ഉടനെ പോകാം.. എനിക്ക് എന്റെ കുട്ടിയെ കാണണം….അവൾക്ക് എന്തോ ആപത്തു പറ്റി “ഭർത്താവിന്റെ ഇരു ചുമലിലും പിടിച്ചു അവർ ഉലച്ചു.

“മ്മ്.. ഞാൻ അവിടെ ഉള്ള ഒരു ഡോക്ടർ ആയിട്ട് ബന്ധപെട്ടു… അവൾക്ക് കുഴപ്പം ഒന്നും ഇല്ല.. “

“ആരു പറഞ്ഞു… എനിക്ക് അതു ഒന്നും അറിയണ്ട “

“നീ മിണ്ടാതിരിക്കൂ… അവൾക്ക് കുഴപ്പം ഒന്നും ഇല്ല… “

“നിങ്ങൾ കുറെ നേരം ആയല്ലോ പറയാൻ തുടങ്ങിയിട്ട് കുഴപ്പം ഇല്ല ഇല്ല എന്ന്…. എനിക്ക് എന്റെ കുഞ്ഞിനെ കണ്ടേ തീരു… അച്ഛൻ ചെയ്ത തെറ്റുകളുടെ എല്ലാം ശിക്ഷ അനുഭവിക്കുന്നത് എന്റെ മോൾ ആണ്… നിങ്ങൾ ഒരുത്തൻ കാരണം ആണ് എന്റെ കുട്ടി “

“എടി…. “അയാളുടെ കൈ അവരുടെ കരണത്തു ആഞ്ഞു പതിഞ്ഞു.

“എന്ത് പറഞെടി…. “

“അറിയണോ… അറിയണോ നിങ്ങൾക്ക്.. ഇത്രയും നാൾ ഒരക്ഷരം ഞാൻ മിണ്ടിയിട്ടില്ല.. എല്ലാ സഹിച്ചും ക്ഷമിച്ചും ഞൻ നിന്ന്.. ഇനി അതു ഉണ്ടാവില്ല….. എന്റെ കുഞ്ഞിന്റെ അടുത്തേക്ക് എന്നെ കൊണ്ട് പൊയ്ക്കോ.. അവിടെ എന്നെ ഉപേക്ഷിച്ചാലും വേണ്ടില്ല…. എനിക്ക് പരാതി ഒന്നും ഇല്ല.. എനിക്ക് അവളെ കണ്ടേ തീരു.. “

അവർ ഒരു ഭ്രാന്തിയെ പോലെ ആയി മാറി..

“നമ്മൾക്ക് പോകാം… നീ ഒന്ന് അടങ്ങു…. “

ഒടുവിൽ അയാൾ അവരുടെ നിർബന്ധത്തിന് വഴങ്ങി.

മുത്തശ്ശനും മുത്തശ്ശിയും കൂടി അവർക്ക് ഒപ്പം പോകാൻ ഇറങ്ങിയത് ആണ്.. പക്ഷെ സോമശേഖരൻ അവരെ വിലക്കി.

അങ്ങനെ ആണ് ഹോസ്പിറ്റലിൽ എത്തിയത്..

ആദ്യം അവർ പോയത് ഡോക്ടർ രാം ദേവിന്റെ അടുത്തേക്ക് ആണ്… സോമശേഖരനും അയാളും ക്ലാസ്സ്‌ മേറ്റ്സ് ആയിരുന്നു.

“രാം… എന്റെ ഗൗരി . എന്റെ മോൾക്ക് എന്താണ് പറ്റിയത്…. “സോമശേഖരന്റെ ശബ്ദം ഇടറി.

“What… ഗൗരി.. നിന്റെ മകൾ ആണോ…. ഓഹ് ഗോഡ്.. ഞാൻ അറിഞ്ഞില്ല കെട്ടോ….. നീ ഇരിക്ക്… “രാം ദേവ് അയാളെ പിടിച്ചു ഇരുത്തി.

“നിനക്ക് വെള്ളം വേണോ….. വൈഫ്‌ ആകെ ഡെസ്പ് ആയല്ലോ “

“വേണ്ട രാം… എന്റെ കുട്ടിയ്ക്ക് എന്താണ് പറ്റിയത്.. അത് ഒന്ന് പറയുമോ.. പ്ലീസ്…. “

“സീ…. ആ കുട്ടിയുടെ തലയിൽ ഒരു ചെറിയ മുഴ ഉണ്ടായിരുന്നു..തലവേദന ആയിട്ട് ആണ് അവർ ഇവിടെ അഡ്മിറ്റ്‌ ആയത്… ഞാൻ സി റ്റി സ്കാൻ ചെയ്തപ്പോൾ ആണ് മുഴ കണ്ടുപിടിച്ചത്… അപ്പോൾ തന്നെ ഞങ്ങൾ എമർജൻസി ഓപ്പറേഷൻ ചെയ്ത്… “

ഡോക്ടർ രാം ദേവ് റൂമിൽ കൂടി നടന്നു.

“ഓപ്പറേഷൻ ഒക്കെ വിജയകരമായി കഴിഞ്ഞു.. ബട്ട്‌ പ്രശ്നം അത് അല്ല… .ആ കുട്ടി പ്രെഗ്നന്റ് ആണല്ലോ… but ഇപ്പോൾ ആ കുട്ടിയ്ക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഉള്ള ശേഷി ഒന്നും ഇല്ല…. so കുറച്ച് നാൾ കൂടി ട്രീറ്റ്മെന്റ് വേണം.. അതുകൊണ്ട് കുഞ്ഞിനെ കളഞ്ഞിട്ട് വേണം ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്യാൻ…. “

“എന്റെ മോളെ ഞങ്ങൾക്ക് വേണം ഡോക്ടർ… ആ കുഞ്ഞിനെ ക ളഞ്ഞിട്ട് ആണെങ്കിൽ പോലും അവളുടെ ട്രീറ്റ്മെന്റ് എത്രയും പെട്ടന്ന് സ്റ്റാർട്ട്‌ ചെയണം….. അവൾ എവിടെയാ കിടക്കുന്നത്.. ഞങ്ങൾക്ക് അവളെ കണ്ടേ തീരു… “വിമല എഴുനേറ്റു.

“Ok ok… നിങ്ങൾ പോയി മകളെ കണ്ടിട്ട് വരൂ… എന്നിട്ട് ആവാം ബാക്കി… “

പെട്ടെന്ന് ആണ് അവൻ കണ്ടത്..

ഡോക്ടർ രാം ദേവിന്റെ ഒപ്പം നടന്നു വരുന്ന സോമശേഖരനെ… ഒപ്പം വിമലയും..

രണ്ടാളും കരയുക ആണ് എന്ന് അവനു തോന്നി..

“ആഹ് മാധവ്… ഞാൻ ഇപ്പോൾ ആണ് അറിയുന്നത് തന്റെ ഫാദർ ഇൻ ലോ മിസ്റ്റർ സോമശേഖരൻ ആണ് എന്ന്.. ഞങ്ങൾ പണ്ട് മുതലേ പരിചയക്കാർ ആണ് കെട്ടോ… “

ഡോക്ടർ രാം എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു..

“സാർ.. ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് മാധവ് അവിടെ നിന്ന് നടന്നു പോയി..

അവർ ഗൗരിയെ ചെന്നു കാണട്ടെ എന്ന് അവൻ ഓർത്തു..

അവളുടെ അച്ഛനും അമ്മയും alle.. ആ ബന്ധം മുറിയ്ക്കാൻ പറ്റില്ലാലോ… പക്ഷെ.. പക്ഷെ.. താൻ ഒരിക്കലും….. ഒരിക്കലും.. തന്റെ മരണം വരെ ആ കുടുംബവുമായി ഒരു ബന്ധം കൂട്ടി ഉറപ്പിയ്ക്കാൻ പോകില്ല….. ഉറപ്പ്.. അവൻ തന്റെ അച്ഛന്റ്റെ മുഖം മനസ്സിൽ ഓർത്തു…

റൂമിൽ എത്തിയ വിമല മകളെ കണ്ടു പൊട്ടിക്കരഞ്ഞു..

“ഗൗരി… എന്താണ് എന്റെ കുട്ടിയ്ക്ക് പറ്റിയത്….. ഈശ്വരാ…. എന്റെ കുഞ്ഞ് “

“അമ്മേ… നിക്ക് ഒന്നും ഇല്ല….. അമ്മ കരയാതെ… “

“വിമലേ… മോളെ ഒരുപാട് സംസാരിപ്പിക്കരുത്.. ഡോക്ടർ പ്രത്യേക പറഞ്ഞിട്ടുണ്ട്… “

ഭർത്താവ് ശാസനയോടെ വിമലയെ നോക്കി….

“മ്മ്… ശരി ആണ് .ഞാൻ അതു മറന്നു…. “അവർ മകളുടെ കയ്യിൽ പിടിച്ചു.

“മോളെ….. “

അച്ഛൻ വിളിച്ചപ്പോൾ അവളുടെ കണ്ണുകൾ കുറ്റബോധത്താൽ നിറഞ്ഞു…

“എന്റെ കുട്ടി വിഷമിക്കരുത് .നിന്റെ കണ്ണ് നിറയുന്നത് എനിക്ക് സഹിയ്ക്കാൻ പറ്റില്ല…… എല്ലാം നല്ലതിന് എന്ന് വിചാരിച്ചാൽ മാത്രം മതി.. “

“അച്ഛൻ എന്നോട്….. “

“വേണ്ട.. എന്റെ കുട്ടി ഇനി ഒന്നും പറയണ്ട….മാധവ് നല്ല പയ്യൻ ആണ്.. ഡോക്ടർ രാം എന്നോട് എല്ലാം പറഞ്ഞു… അയാൾ പറഞ്ഞത് എന്റെ മോൾക് കിട്ടാവുന്നതിലും വെച്ച് എറ്റവും നല്ല പയ്യൻ ആണ് എന്ന് ആണ്….”

മെഡിസിൻ മേടിച്ചു കൊണ്ട് വന്ന അംബികയും കണ്ടു സോമശേഖരനെയും വിമലയെയും… അവർ കേട്ട് അവരുടെ വാക്കുകൾ..

അവർ മനഃപൂർവം അവിടേക്ക് കയറി ഇല്ല…

സിസ്റ്റർ ടെ കയ്യിൽ മരുന്നു കൊടുത്തിട്ട് അവരും വേഗം അവിടെ നിന്ന് മാറി..

കുറച്ചു സമയം അവർ മകളോട് സംസാരിച്ചു..

അടുത്ത ദിവസം വരുമ്പോൾ കുഞ്ഞിനെ കുറിച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പറയാം എന്ന് ആണ് അവർ മുൻകൂട്ടി തീരുമാനിച്ചത്.

“മോൾ ഇവിടെ തനിച്ചു ആണോ കിടക്കുന്നത്.. കൂടെ ആരാണ് ഉള്ളത്… “

“മാധവും അമ്മയും ഉണ്ട് അമ്മേ…. “

“അവർ രണ്ടാളും പുറത്തു ഉണ്ട്..ഇനി അധികം സംസാരിക്കേണ്ട.. ഗൗരി റസ്റ്റ്‌ എടുത്തോളൂ..കുറച്ച് സമയം ആയില്ലേ… “റൂമിലേക്ക് കയറി വന്ന നേഴ്സ് പറഞ്ഞപ്പോൾ രണ്ടാളും എഴുനേറ്റു..

“ഞങ്ങൾ പോയിട്ട് നാളെ വരാം… മോൾ സമാധാനത്തോടെ കിടക്കു കെട്ടോ… “

വിമല ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“ശരി അമ്മേ…. “

അച്ഛനും അമ്മയും അവളോട് യാത്ര പറഞ്ഞു ഇറങ്ങി..

അവർ പോയി കഴിഞ്ഞു ആണ് മാധവ് റൂമിലേക്ക് വന്നത്..

അംബികാമ്മ അവൾക്ക് ചായ എടുത്തു കൊടുക്കുക ആണ്.

“മാധവ്…. അച്ഛനും അമ്മയും വന്നിരുന്നു… “

ആ കണ്ണുകൾ പതിവില്ലാത്ത വിധം തിളങ്ങിയത് അവൻ ശ്രെദ്ധിച്ചു..

“മ്മ്…. ഞാൻ കണ്ടിരുന്നു.. “

“ഉവ്വോ…… “

“മ്മ്… നീ അധികം സംസാരിക്കേണ്ട… റസ്റ്റ്‌ എടുക്ക്”

പിന്നീട് അവൾ അതിനെ കുറിച്ച് ഒന്നും പറഞ്ഞുമില്ല..

ഇടയ്ക്ക് ഡോക്ടർ രാംദേവ് അവനെ അയാളുടെ അടുത്തേക്ക് വിളിപ്പിച്ചു..

“ഞാൻ ഗൗരിയുടെ അച്ഛനോടും അമ്മയോടും അ ബോർഷൻ നടത്തുന്ന കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്…. അവർ ആ കുട്ടിയെ പറഞ്ഞു മനസിലാക്കികൊള്ളും.. അതുകഴിഞ്ഞു മാധവ് സംസാരിച്ചാൽ മതി…. “

സത്യത്തിൽ അയാളുടെ വാചകം അവനു വലിയൊരു ആശ്വാസം ആയിരുന്നു.. കാരണം അവൻ അത്രമേൽ വിഷമത്തിൽ ആയിരുന്നു.. എങ്ങനെ താനീ കാര്യങ്ങൾ അവളെ പറഞ്ഞു ഉൾക്കൊള്ളിക്കും എന്ന്..

ഡോക്ടറോട് നന്ദി പറഞ്ഞിട്ട് അവൻ അവിടെ നിന്ന് ഇറങ്ങി.

രാത്രിയിൽ പൊടിയരി കഞ്ഞിയും ചമ്മന്തിയും നെല്ലിയ്ക്ക അച്ചാറും പപ്പടവും ഒക്കെ കൂട്ടി ഗൗരിയ്ക്ക് അംബികാമ്മ അവൾക്ക് ഭക്ഷണം കൊടുത്തത്.

കുറച്ച് കഴിച്ചതെ ഒള്ളു…

അപ്പോളേക്കും അവൾക്ക് ഓക്കാനം വന്നു..

ശര്ധിക്കുമ്പോൾ തല ഇളകും എന്ന് പേടിച്ചു അവൾ പിന്നീട് കഴിച്ചില്ല.

അടുത്ത ദിവസം ഉച്ചയോടെ വിമലയും സോമശേഖരനും എത്തി.

അവർ വരുന്നതിനു മുൻപ് ആയി അംബിക തന്റെ വീട്ടിലേക്ക് പോയിരുന്നു.

മാധവും അവിടെ നിന്ന് മാറിയിരിക്കുന്നു…

കാരണം അവനു അറിയാം ഡോക്ടർ രാം അവർ വന്നതിന് ശേഷം എല്ലാ കാര്യങ്ങളും അവളോട് തുറന്ന് പറയും എന്ന്… അതുകൊണ്ട് ആണ് അവനും മാറിയത്.

കുറേ ഏറെ ഫ്രൂട്ട്സ് ഒക്കെ മേടിച്ചു കൊണ്ട് ആണ് ഗൗരിയുടെ മാതാപിതാക്കൾ വന്നത്..

ഇന്നലത്തേതിലും മകൾ സുഖം പ്രാപിച്ചു എന്ന് അവർ പറഞ്ഞു.

മകളോട് ഓരോരോ വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഡോക്ടർ രാം കൂടി അവിടേക്ക് ആഗതനായി.

“കുട്ടി….. സുഖം ആയോ… “

“യെസ് ഡോക്ടർ….. “

“മ്മ്… മിടുക്കി ആയിട്ട് പെട്ടന്ന് സുഖം പ്രാപിച്ചിട്ട് നമ്മൾക്ക് ഡിസ്ചാർജ് ആയി പോകാം കെട്ടോ. “….

“ഓക്കേ ഡോക്ടർ “

“കുറച്ചു നാൾ കൂടി മോൾക്ക് ട്രീറ്റ്മെന്റ് വേണം കെട്ടോ… കുറച്ചു മെഡിസിൻസ് ഒക്കെ എടുക്കണം, “

“ശരി ഡോക്ടർ… “

“വേദന കുറവ് ഉണ്ടോ… “

“ഉവ്വ്… “

“പ്രെഗ്നന്റ് ആണ് അല്ലെ… “

“അതേ… “

“എത്ര month… “

“One month കഴിഞ്ഞതേ ഒള്ളു “

“അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്, മോളെ……. “

ഡോക്ടറുടെ മുഖത്തേക്ക് അവൾ കണ്ണ് നട്ടു…

“മോളുടെ ആഗ്രഹം മോളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ഏറ്റവും ആരോഗ്യ ത്തോടെ ആവണം എന്ന് അല്ലെ… “

“യെസ് ഡോക്ടർ… “

“ഈ സർജറി കഴിഞ്ഞു, ഇത്രയും ടാബ്ലറ്റ് ഒക്കെ കഴിച്ചു, ഇൻജെക്ഷൻ ആണെങ്കിൽ പല തരത്തിൽ ഉള്ളത്…. അങ്ങനെ ഒക്കെ വെച്ച് നോക്കുമ്പോൾ നമ്മുട ഗൈനോകോളജിസ്റ്റ് ആയ ഡോക്ടർ രേവതി മേനോൻ പറയുന്നത് ഈ കുഞ്ഞ് 100പെർസെന്റ് പെർഫെക്ട് ആവില്ല എന്നാണ്…. “

ഗൗരിയുടെ നെറ്റി ചുളിഞ്ഞു..

അവൾക്ക് മനസ്സിൽ എന്തൊക്കെയോ പെരുമ്പറ മുഴങ്ങി..

“ഡോക്ടർ.. എന്താണ് ഉദ്ദേശിച്ചത്… “

“അത് മോളെ…മോളുടെ ഈ ട്രീറ്റ്മെന്റ് continue ചെയ്യണ്ട സാഹചര്യത്തിൽ ഈ കുട്ടിയെ നമ്മൾക്ക് വേ ണ്ടെന്ന് വെയ്ക്കാം….മോളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ഭാവിയ്ക്കും അതാണ് ഞാൻ പറഞ്ഞു വരുന്നത്… അതുകൊണ്ട് ഈ ബേബിയെ നമ്മൾക്ക് അ ബോർഷൻ ചെയ്തിട്ട് എത്രയും പെട്ടന്ന് ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയാം “

“നോ…… നോ ഡോക്ടർ….മാധവ് എവിടെ.. മാധവിനെ ഇങ്ങോട്ട് ഒന്ന് വിളിയ്ക്കൂ “

അത്രയും പറഞ്ഞിട്ട് അവൾ കണ്ണുകൾ ഇറുക്കെ അടച്ചു…

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *