പക്ഷെ.. എനിക്ക് സ്വന്തമാവേണ്ട നിങ്ങൾ…എനിക്ക് ഇങ്ങനെ നീറി നീറി നിങ്ങളേ ഓർക്കണം.. സ്വന്തമാവില്ലയെന്ന്കാ.ലം വിധിയെഴുതുന്ന നിമിഷം…

ഹൃദയതാളംനിനക്കായ്‌

Story written by Unni K Parthan

“നിന്നേ എനിക്ക് ഇഷ്ടാണ്.. പക്ഷെ ചേർത്ത് പിടിക്കാൻ കഴിയാതെ പോകുന്നു..

വേണ്ട…ഉള്ളിൽ ഉള്ളത് അങ്ങനെ അവിടെ കിടന്നു നീറട്ടെ..”

ഉണ്ണിയുടെ വാക്കുകൾക്ക് മൗനം കൊണ്ട് മറുപടി നൽകി…നേർത്ത പുഞ്ചിരിയോടെ അനു മെല്ലേ തിരിഞ്ഞു നിന്നു..

“ഉണ്ണിയേട്ടാ..”.കുറച്ചു നേരം ഉണ്ണിയുടെ കണ്ണുകളിലേക്ക് നോക്കി അനു മെല്ലേ വിളിച്ചു..

“മ്മ്…”

“ഇടയ്ക്കൊക്കെ ഓർമ്മകൾ മറവികൾക്ക് വഴി മാറണം.. ഇല്ലേ…ചിലപ്പോൾ ഭ്രാന്ത് പിടിച്ചു പോകും ജീവിതം..”

അനു ഉണ്ണിയേ നോക്കി പറഞ്ഞു….

“ആരുടെ ഓർമ്മകൾ….”.ഉണ്ണിയുടെ ശബ്ദം ഇടറിയിരുന്നു..

“ആരുടെയായാലും…അതാണ് നല്ലത്..”

“മ്മ്..”

“ഉണ്ണിയേട്ടാ…”

“മ്മ്..”

“എനിക്ക് ഇഷ്ടാണ് നിങ്ങളേ.. ഭ്രാന്ത് പോലേ ഇഷ്ടാണ്..

പക്ഷെ.. എനിക്ക് സ്വന്തമാവേണ്ട നിങ്ങൾ…എനിക്ക് ഇങ്ങനെ നീറി നീറി നിങ്ങളേ ഓർക്കണം.. സ്വന്തമാവില്ലയെന്ന്കാ.ലം വിധിയെഴുതുന്ന നിമിഷം…ഞാൻ നിങ്ങൾക്ക് അന്യയാകും.. ജീവിതം കൊണ്ട്… കൊതിപ്പിച്ചു കൂടെ കൂടിയ നിമിഷങ്ങൾ മതി മനുഷ്യാ ഇനി അങ്ങോട്ട് ജീവിക്കാൻ..

പ്രണയം…അത് ഭ്രാന്തമാണ്..

സ്വന്തമാകാതെ.. നീറ്റലായി.. നെഞ്ചിൽ നെരിപ്പോട് തീർക്കുന്ന…പ്രണയമാണ് എനിക്ക് നിങ്ങളോടെന്നു പറയാൻ എനിക്കിന്ന് കഴിയുന്നു മനുഷ്യാ.. ഇഷ്ടങ്ങളുടെ ചങ്ങലകളുടെ ബന്ധനം എന്നേ മത്തു പിടിപ്പിക്കുന്നു ദുഷ്ടാ… നിങ്ങൾ ഇതൊന്നും അറിയുന്നത് പോലുമില്ലലോ ന്റെ മനുഷ്യാ..” പാറി വന്ന മുടിയിഴ മെല്ലേ മാടിയൊതുക്കി അനു ഉണ്ണിയേ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു…

“എന്നേ ഒന്ന് കെട്ടിപ്പിടിക്കോ നീ..” ഉണ്ണിയുടെ മറുപടി അനുവിനെ ഒന്ന് ഉലച്ചു..

“പിന്നെ വിടില്ല ഞാൻ…ഒരാൾക്കും വിട്ടു കൊടുക്കില്ല നിന്നേ…വേണോ അങ്ങനെ..”

മൗനം.. അതങ്ങനെ വാചാലമാവുകയാണ്.. നിമിഷങ്ങൾ..

ഹാ.. ന്തൊരു ഫീൽ ആണ് ഈ നിമിഷങ്ങൾ.. അറിയുകയായിരുന്നു ഇരുവരും…മൗനങ്ങൾ മനസ് തുറന്നു സംസാരിക്കുന്നു.. കണ്ണുകളിൽ പിടച്ചിൽ…നെഞ്ചിൽ കനമുള്ള വിങ്ങൽ.. തൊണ്ടയിൽ ശ്വാസം തടഞ്ഞു നിൽക്കുന്നു..

ഇതാണോ പ്രണയം….ഈ നിമിഷമാണോ പ്രണയം…ഇത്രയും സുന്ദരമാണോ പ്രണയം. ഇരുവരും മൗനം കൊണ്ട് കഥ പറയുന്ന നിമിഷം.. അനുഭവിച്ചറിയാൻ എന്താ ഒരു ഫീൽ..

“എന്നേ കെട്ടിപിടിക്കണം…ശ്വാസം മുട്ടിച്ചു ഉ മ്മ വെയ്ക്കണം..” ഇത്തവണ മറുപടി അനുവിന്റെയായിരുന്നു..

“പ്രണയിക്കട്ടെ ഞാൻ നിന്നേ…” രണ്ടു പേരും ഒരേ സ്വരത്തിൽ ഒരേ നിമിഷം ചോദിച്ചു..

“മുന്നിലേക്ക് നോക്കുമ്പോൾ..” അനുവിന്റെ ശബ്ദം ഇടറി..

“നമുക്കായി ഒന്ന് ജീവിച്ചു നോക്കാം.. ആർക്കെങ്കിലും ബാധ്യതയാവുന്നു എന്ന് തോന്നിയാൽ.. അവരേ നോക്കി ഒന്ന് കണ്ണിറുക്കി പുഞ്ചിരിച്ചു.. നമുക്ക് മുന്നോട്ട് പോകാം..

ഭ്രാന്ത്‌ പോലേ. നിഴല് പോലേ… അങ്ങനെ മ്മക്ക് മുന്നോട്ട് പോവാ..”.ഉണ്ണിയുടെ ശബ്ദം അനുവിനെ ഒന്ന് ഉലച്ചു..

ശുഭം ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *