എഴുത്ത്:-നവാസ് അമണ്ടൂർ
ബസിൽ അവളുടെ മാ♡റിന്റെ ഇടകളിലേക്ക് അയാൾ ഒളിഞ്ഞു നോക്കി. വെളുത്തു തുടുത്ത മാ☆റിടത്തിന്റെ ഇടയിലൂടെ കണ്ണുകൾ ആഴങ്ങളിലേക്ക് ഊളയിട്ടു. അയാൾ ഇടക്കിടെ ഒളിഞ്ഞു നോക്കുന്നത് അവൾ കണ്ടിട്ടും അയാളുടെ നോട്ടത്തെ തടയാൻ അവൾ ശ്രമിച്ചില്ല.
നിറയെ യാത്രക്കാരുമായി പോകുന്ന ബസ്. വൈകുന്നേരം ആയത് കൊണ്ടാണ് ഇത്രയും തിരക്ക്. ജോലി കഴിഞ്ഞു പോകുന്നവരാണ് അതികവും. വിയർപ്പിന്റെ മണം നിറഞ്ഞിട്ടും പരസ്പരം ഒട്ടി നിൽക്കുന്നാവാരായിരുന്നു അവർ. ആ തിരിക്കിന്റെ ഇടയിലൂടെ ടിക്കറ്റ് വാങ്ങാൻ നുഴഞ്ഞു നീങ്ങുന്ന കണ്ടക്ടർ പലരോടും പരിചയഭാവം ഒരു പുഞ്ചിരിയിലൂടെ പുതുക്കി.
അസ്തമയ സൂര്യന്റെ ചുവപ്പ് രശ്മികൾ ബസിലേക്ക് കയറി. അവൻ നോക്കുമ്പോൾ അവളുടെ മാiറിടത്തിൽ അസ്തമയ സൂര്യകിരണങ്ങൾ കൊണ്ട് തിളങ്ങി.മറ്റു എവിടെയൊ നോക്കുന്നപോലെ പിന്നെയും പിന്നെയും അയാൾ അവളിൽ തന്നെ നോട്ടം ഉറപ്പിച്ചു.
“തെക്കേക്കര, തെക്കേക്കര ഇറങ്ങാനുള്ളവർ ചെല്ല് “
കണ്ടക്ടർ പരുക്കൻ ശബ്ദത്തോടെ വിളിച്ചു പറഞ്ഞപ്പോഴേക്കും സ്റ്റോപ്പ് എത്തി.ഒരു കുലക്കുത്തോടെ ബസ് നിർത്തി. ആരൊക്കെയൊ ഇറങ്ങി പോയി. വഴിയിൽ ബസിൽ കയറാൻ ആളില്ലായിരുന്നു.
ബസ് മുന്നോട്ട് എടുത്തു. അയാൾ മിഴികൾ അവളിലേക്ക് തിരിച്ചു. ഈ തവണ നോട്ടം അവളുടെ കണ്ണുകളിൽ ആയിപോയി.കണ്ണുകൾ പരസ്പരം ഉടക്കിയ നിമിഷത്തിൽ രണ്ടാളും മുഖം വെട്ടിച്ചു.പുറത്ത് നിന്ന് വന്ന ഒരു കാറ്റിൽ പാറി പറന്ന അവളുടെ മുടി അവൾ പതുക്കെ മാiടി വെച്ച്. പലയിടത്തും ആളുകൾ ഇറങ്ങിപ്പോയി. ഒന്നോ രണ്ടോ പേര് ഉള്ളു സീറ്റ് കിട്ടാതെ നിൽക്കുന്നവർ.
അയാൾക്ക് അവളുടെ പിന്നിലെ സീറ്റിൽ സ്ഥലം കിട്ടി.അവൾ ഇരിക്കുന്ന സീറ്റിന്റെ പിന്നിലേക്ക് പോക്കി വെച്ച അവളുടെ വെളുത്ത കാലിൽ അവൻ അറിയാത്ത പോലെ തൊട്ടിട്ടും അവൾ കാൽ വലിച്ചില്ല. കാലിലെ ചെരിപ്പ് മാറ്റി അയാളുടെ കാലുകൾ കൊണ്ട് അവളുടെ കാലുകളെ തഴുകി.
ഇരുട്ടായി തുടങ്ങി. ബസിൽ ലൈറ്റ് തെളിഞ്ഞു. വിരലിൽ എണ്ണാവുന്നവരെ ബസിൽ ബാക്കിയുള്ളൂ. ബസ് രാവിലെ മുതൽ ഓടുന്നതിന്റെ കിതപ്പിൽ എന്നപോലെ പതിയെയാണ് പോകുന്നത്. ബസ് ഒരു പാലത്തിൽ കയറിയപ്പോൾ അറിയാത്തത് പോലെ അയാൾ അവളുടെ ഷോൾഡറിൽ കൈ വെച്ചു. അവളുടെ ശiരീരത്തിന്റെ ചൂടറിഞ്ഞ വിരലുകൾ.
പാലം കയറി ഇറങ്ങിയപ്പോൾ അവൾ സീറ്റിൽ നിന്ന് എണീറ്റ്. കമ്പിയിൽ പിടിച്ചു. മുന്നോട്ട് നടന്നു. അയാൾ അവളെ തന്നെ നോക്കിയാണ് ഇരിക്കുന്നത്. കണ്ടകർ ബെൽ അടിച്ചു. ബസ് നിർത്തി. അവൾ ബസിൽ നിന്നും ഇറങ്ങി.ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ബസ് സ്റ്റോപ്പിന്റെ അരികിലുള്ള വഴിയിലേക്ക് നടന്നു.ബസ് പിന്നെയും മുന്നോട്ട് പോയി.
ഓടി തളർന്ന ബസ് അവസാന സ്റ്റോപ്പിലെത്തി.ഒരോ പകലും എത്രയൊ യാത്രക്കാർ കയറിയിറങ്ങുന്ന ബസാണ്. മധുരമേറും നിമിഷങ്ങളോട് നന്ദി പറഞ്ഞു അവസാന സ്റ്റോപ്പിൽ ആയാളും ഇറങ്ങി.
ഇനി നാളെ പുതിയ യാത്രക്കാരും കാഴ്ചകളുമായി യാത്ര പോകാനുള്ള ബസ് രാവിലെ വരെ വിശ്രമത്തിലാണ്.
“ചേട്ടാ തെക്കേക്കരയിലേക്ക് ഇനി ബസ് ഉണ്ടോ…?”
“ഇയാൾ ഈ ബസിൽ അത് വഴിയല്ലെ വന്നത്… പിന്നെ എന്താ ഇറങ്ങാതിരുന്നത്.”
“സ്ഥലമെത്തിയത് അറിഞ്ഞില്ല… ഉറങ്ങിപ്പോയി.”
“ദോ.. ആ റോഡിന്റെ അരികിൽ നിന്നോ… ചിലപ്പോൾ ഏതെങ്കിലും വണ്ടി വരും..”
നേരം ഇരുട്ടായി. ചീവിടുന്റെ ശബ്ദം. മങ്ങിയ വെളിച്ചം പോലെ പോസ്റ്റിൽ കiത്തി നിക്കുന്ന ബുൾബുകൾ. ആ വെളിച്ചത്തിനും പറന്നു രസിക്കുന്ന കുറേ പ്രാണികൾ.ഇടക്ക് എപ്പോഴോ വരുന്ന വണ്ടിക്ക് നേരെ അയാൾ കൈ വീശി.. നിർത്താതെ പോയ വണ്ടിക്കാരെ തെiറി വിളിച്ചു. മഴ ചാറി തുടങ്ങി. എവിടെ നിന്നോ മിന്നേറിന്റെ വെളിച്ചവും മുഴക്കവും ഇടക്കിടെ കാണുന്നുണ്ട്.
ഏറെ നേരത്തിന് ശേഷം ചാറ്റൽ മഴ പെരുമഴ ആയപ്പോൾ മഴ നനഞ്ഞു അകലെ നിന്ന് വരുന്ന വണ്ടിയുടെ ഹെഡ് ലൈറ്റ് കണ്ട അയാൾ റോഡിന്റെ നടുക്ക് നിന്ന് കൈ വീശിയപ്പോൾ മുറിച്ച മരങ്ങൾ അടക്കി വെച്ച് കയറ്റി പോകുന്ന ലോറി അവന്റെ മുൻപിൽ നിർത്തി. അപ്പോഴേക്കും മഴയിൽ അയാൾ നനഞ്ഞിരുന്നു.