അടക്കിപ്പിടിച്ച ശബ്ദങ്ങൾ, കേട്ടിട്ടാണ് ഞാൻ അവിടേക്ക് ചെന്നത്.. നേരിയ വെളിച്ചത്തിൽ ഞാൻ കണ്ടു അവിടുത്തെ മധ്യവയസ്കയായ വേലക്കാരിയുടെ….

Boyfriend and girlfriend silhouettes kissing in dark, affection, love feeling

എഴുത്ത് :- നിമ

വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുമ്പോൾ ഒരുപാട് മോഹങ്ങൾ ഉണ്ടായിരുന്നു മനസ്സിൽ.. എല്ലാം താറുമാറായത് എത്ര പെട്ടെന്നാണ്. ⁸എല്ലാവരും ഭാഗ്യം എന്നുപറഞ്ഞ വിവാഹാലോചനയായിരുന്നു ഇത്!! പലരും എന്നെ അസൂയയോടെ നോക്കുന്നത് കണ്ടപ്പോൾ സ്വയം അഹങ്കരിച്ചിരുന്നു..

എല്ലാം വെറുതെയായിരുന്നു എന്ന് മനസ്സിലായത് ഇവിടെ വന്നു കയറിയപ്പോഴാണ്!!

ഹരി നന്ദൻ എന്നായിരുന്നു അയാളുടെ പേര് ഗവൺമെന്റ് സർവീസ് ആയിരുന്നു അതുകൊണ്ടുതന്നെ വീട്ടുകാർ മറ്റൊന്നും ആലോചിക്കാതെ ഈ കല്യാണത്തിന് സമ്മതം മൂളി പഠിക്കുകയായിരുന്നു ഞാൻ… പിജിക്ക് കല്യാണം കഴിഞ്ഞ് പഠിക്കാമല്ലോ എന്ന തത്വത്തിൽ വിശ്വസിച്ച് കല്യാണത്തിന് കഴുത്ത് നീട്ടി കൊടുത്തു.. എനിക്ക് സമ്മതക്കുറവൊന്നും ഉണ്ടായിരുന്നില്ല ചെക്കൻ കാണാൻ സുന്ദരനായിരുന്നു..

പിന്നെ നല്ല ചുറ്റുപാട് അച്ഛനും അമ്മയും ഒക്കെ നല്ല ആഢ്യത്വമുള്ളവർ… ഇഷ്ടമായില്ല എന്ന് പറയാൻ യാതൊരു കാരണവും ഉണ്ടായിരുന്നില്ല. ഒന്നു മാത്രമേ പറഞ്ഞുള്ളൂ കല്യാണം കഴിഞ്ഞതിനു ശേഷവും പഠിക്കാൻ വിടണം എന്ന് അതിനവർക്ക് പൂർണ്ണ സമ്മതവും ആയിരുന്നു പിന്നെ എതിർക്കേണ്ട ആവശ്യം എനിക്കും ഇല്ലായിരുന്നു..

ചക്കയൊന്നും അല്ലല്ലോ ചൂഴ്ന്നു നോക്കാൻ അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ് ആദ്യരാത്രി തന്നെ എനിക്ക് എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നിയിരുന്നു..

അതുവരെ ചിരിച്ചു കളിച്ചു നിന്ന ആൾക്ക് സ്വന്തം ബെഡ്റൂമിലേക്ക് കയറുമ്പോൾ വല്ലാത്ത ഒരു പരിഭ്രമം എന്നോട് കിടന്നോളാൻ പറഞ്ഞു മുറിയിൽ നിന്ന് പുറത്തേക്ക് പോയി..

ഒരുപാട് മോഹങ്ങളോടെ വലതുകാൽ വച്ച് കയറി വന്ന എനിക്ക് അതൊരു ഷോക്കായിരുന്നു. ആദ്യരാത്രി മുറിയിൽ തനിച്ചു കിടത്തുന്ന ഭർത്താവ്!!

പിന്നെയുള്ള രാത്രികളിലും ഇതുതന്നെ ആവർത്തിച്ചു.. പിന്നെ എന്റെ വീട്ടിലേക്ക് വിരുന്നിനു പോയി അന്ന് രാത്രി ഉറങ്ങാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു!!

ഞാൻ അയാളുടെ പ്രശ്നം എന്താണെന്ന് സാവധാനത്തിൽ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു… മുഖമടച്ച് ഒരു അ,?ടിയായിരുന്നു അന്ന് കിട്ടിയത്..

അതോടെ പിന്നെ ഞാൻ അയാളെ ശ്രദ്ധിക്കുക പോലും ചെയ്യാതെയായി . മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു കളിച്ച് അയാൾ വർത്തമാനം പറയും പക്ഷേ മുറിയിൽ വരുമ്പോൾ എന്നെ തനിച്ചാക്കി അയാൾ ഇറങ്ങിപ്പോകും..

പോകുന്നടത്തോളം ഇങ്ങനെ തന്നെ പോകട്ടെ എന്ന് ഞാനും കരുതി ഒരു ദിവസം രാത്രി ഒരു ഉറക്കം കഴിഞ്ഞ് വെള്ളം ദാഹിക്കുന്നത് പോലെ തോന്നി.. മുറിയിലെ മഗിൽ വെള്ളം ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് താഴേക്ക് ഇറങ്ങി ചെന്നത് അടുക്കള വശത്ത് നിന്ന് എന്തൊക്കെയോ അടക്കിപ്പിടിച്ച ശബ്ദങ്ങൾ, കേട്ടിട്ടാണ് ഞാൻ അവിടേക്ക് ചെന്നത്.. നേരിയ വെളിച്ചത്തിൽ ഞാൻ കണ്ടു അവിടുത്തെ മധ്യവയസ്കയായ വേലക്കാരിയുടെ മുകളിൽ ക ,?ത്തുന്ന കാ,? മത്തോടെ പ്രാ,?പിക്കുന്ന എന്റെ ഭർത്താവിനെ..

ഞാൻ ലൈറ്റ് ഇട്ടു പരിഭ്രമത്തോടെ അവർ രണ്ടുപേരും എന്റെ മുന്നിൽ എണീറ്റ് നിന്ന്നിലത്തു ചിതറി കിടക്കുന്ന വ?,സ്ത്രങ്ങൾ കൊണ്ട് നാ ?,ണം മറച്ചു..

“”” ഇതായിരുന്നോ തന്റെ ഉദ്ദേശ്യം എന്ന് ഞാൻ അയാളോട് അവിടെ വച്ച് ചോദിച്ചു.. അപ്പോഴേക്കും അവിടെയുള്ളവർ എല്ലാം എഴുന്നേറ്റ് വന്നിരുന്നു അവരെല്ലാം അത് കണ്ട് തകർന്നു പോയി..

അതോടെ അയാൾ എന്റേ മുടിക്കു?,ത്തിന് കടന്നുപിടിച്ചു നെറ്റി അവിടെയുള്ള ചുമ,.രിൽ മു.,ട്ടിച്ചു!! അവരെല്ലാം കൂടെ പിടിച്ചു മാറ്റി.. അടുത്ത ദിവസം തന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങി എന്റെ വീട്ടിലേക്ക് പോന്നു അവിടെയുള്ളവരോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു.. പക്ഷേ അപ്പോഴേക്കും അയാളുടെ വീട്ടിൽ നിന്ന് എല്ലാവരും അങ്ങോട്ടേക്ക് എത്തിയിരുന്നു എനിക്ക് ഭ്രാന്താണ് പരസ്പരബന്ധം ഇല്ലാത്തത് ഓരോന്ന് പറയുകയാണ് എന്നെല്ലാം പറഞ്ഞു കൊണ്ട്..

എന്റെ വീട്ടുകാർ ആരു പറയുന്നത് വിശ്വസിക്കണമെന്ന് ധർമ്മ സങ്കടത്തിലായി ഒരു വയസ്സായ വേലക്കാരിയെ പ്രാ,? പിച്ചു തങ്ങളുടെ മരുമകൻ എന്നൊന്നും വിശ്വസിക്കാൻ അവരുടെ സംസ്കാരം അവരെ അനുവദിച്ചില്ല അപ്പോൾ പിന്നെ എന്റെ ഭ്രാന്ത് ആ കാര്യത്തിൽ തീരുമാനമായി..

അതോടെ ഹരി നന്ദൻ നല്ലൊരു മരുമകനായി എന്റെ ഭാര്യയെ എന്റെ കൂടെ പറഞ്ഞു വിടണം അവൾക്ക് അസുഖം ഉണ്ടെങ്കിലും ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്നായി..

അയാളുടെ കൂടെ പറഞ്ഞു വിട്ടിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ല എന്ന് പറഞ്ഞപ്പോൾ പിന്നെ എന്റെ അച്ഛനാണ് പറഞ്ഞത് അവൾ ഇവിടെ നിൽക്കട്ടെ ചികിത്സിച്ച് മാറുമ്പോൾ അങ്ങോട്ട് കൊണ്ടുവന്ന് ആക്കാം എന്ന്… അതോടെ ഹരിനന്ദൻ അവിടെ താമസിച്ചോളാം എന്ന് പറഞ്ഞു..

അയാളിൽനിന്ന് എനിക്കൊരു മോചനം ഇല്ല എന്ന് മനസ്സിലായി.. വല്ലാത്തൊരു സ്വഭാവ വൈകല്യത്തിന് ഉടമയായിരുന്നു അയാൾ തന്നെക്കാൾ ഇരട്ടി പ്രായമുള്ളവരോട് കാ,? മം തോന്നുന്ന ഒരുതരം വൃ?,ത്തികെട്ട അസുഖം.. അവിടെ അയാൾ എന്നേ ഭീഷണി പെടുത്തി… ആരോടും പറയരുത് എന്ന്.. പറഞ്ഞാൽ കൊ?, ന്ന് കളയും എന്ന്…

എല്ലാവരും അയാൾക്ക് സപ്പോർട്ട്….

എന്നെ കൗൺസിലിങ്ങിന് കൊണ്ടുപോയി ഞാൻ ആ ഡോക്ടറോട് എല്ലാം തുറന്നു പറഞ്ഞു കരഞ്ഞു അയാൾക്ക് എന്റെ നിരപരാധിത്വം മനസ്സിലായി മെല്ലെ എന്റെ അച്ഛനെയും അമ്മയെയും വിളിച്ച് അയാൾ സംസാരിച്ചു!!

അതോടെ അവർ അതിനെപ്പറ്റി ഒന്ന് അന്വേഷിച്ചു അവരുടെ വീട്ടിൽ മുമ്പ് നിന്നിരുന്ന പ്രായമായ സ്ത്രീ എന്ത് കാരണം കൊണ്ടാണ് അവിടെ വിട്ടുപോയത് എന്ന് അന്വേഷിച്ചപ്പോൾ ഏകദേശം മനസ്സിലായി എന്റെ ഭർത്താവിന്റെ സ്വഭാവം അതോടെ വീട്ടുകാർ എന്റെ കൂടെ നിൽക്കാം ഈ ബന്ധം വേണ്ട എന്ന് വെക്കാം എന്നെല്ലാം പറഞ്ഞു.. ഞാൻ ഡിവോഴ്സിന് അപ്ലൈ ചെയ്തു കൂടുതൽ നാണം കെടേണ്ട എന്ന് കരുതി അവരും മ്യൂച്ചലായി എന്റെ കൂടെത്തന്നെ അപ്ലൈ ചെയ്തിരുന്നു..

ഒടുവിൽ വിവാഹബന്ധം വേർപ്പെടുത്തിത്തന്നു പക്ഷേ എന്റെ വീട്ടുകാർ എന്നോട് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു എനിക്ക് അതിന് സമ്മതമായിരുന്നില്ല കാരണം ഒരിക്കൽ ഞാൻ എല്ലാ സത്യങ്ങളും അവരോട് തുറന്നു പറഞ്ഞതാണ് എന്നെ വിശ്വസിക്കാൻ എന്റെ സ്വന്തം വീട്ടുകാർ അന്ന് ഉണ്ടായില്ല..

പകരം അവർക്ക് ആ ഭ്രാന്തൻ പറയുന്നതായിരുന്നു വേദവാക്യം അന്ന് എന്റെ മനസ്സ് തകർന്നതാണ് അതുകൊണ്ടുതന്നെ ഇനിയും അങ്ങോട്ടേക്ക് പോകാൻ മനസ്സ് അനുവദിച്ചില്ല..

അയാൾക്ക് എന്നും പറഞ്ഞു തന്ന സ്വർണത്തിൽ കുറച്ചെടുത്ത വിറ്റ് ഹോസ്റ്റലിലെ ഫീസ് അയച്ചു ബാക്കി കൊണ്ട് എന്റെ പഠനം മുന്നോട്ടു കൊണ്ടു പോകാൻ ആണ് എന്റെ തീരുമാനം അത് കഴിഞ്ഞ് ചെറുതാണേൽ പോലും എന്തെങ്കിലും ഒരു ജോലി ഇനി സ്വന്തം കാലിൽ നിൽക്കും ആരുടെയും സഹായമില്ലാതെ.. ഒരു പ്രശ്നം വരുമ്പോൾ പോലും കൂടെ നിൽക്കാത്തവരെ ഇനിയും ജീവിതത്തിൽ ചേർത്ത് പിടിക്കാൻ തോന്നിയില്ല…

എന്നെ വിശ്വാസമില്ലാത്തവരും എന്നെ ചതിച്ചവരും ഇനി എന്റെ ജീവിതത്തിൽ വേണ്ട അതായിരുന്നു എന്റെ തീരുമാനം..

ഞാൻ മതി!!! ഞാൻ മാത്രം

Leave a Reply

Your email address will not be published. Required fields are marked *