അതുവരെയും മകനെ മനോരോഗ ആശുപത്രിയിൽ കൊണ്ടുപോകാൻ.. അവർക്കു മടിയായിരുന്നു.ഏകദേശം രണ്ട് മൂന്ന് കൗൺസിലിംഗിന് ശേഷം..

വാസന്തി ചേച്ചി

Story written by Fackrudheen

മൂന്നാമനായി ജനിച്ച അവൻറെ ജാതകം എഴുതിയ സമയത്ത്..
പറഞ്ഞിട്ടുണ്ടായിരുന്നു.

. മുച്ചൂടും ന,ശിപ്പിക്കും എന്ന്…

നന്ദുവേട്ടൻ ഈ വിവരം മാളവിക യോട് പോലും പറഞ്ഞിട്ടില്ല..

എന്നിരുന്നാലും പറഞ്ഞതുപോലെ തന്നെ സംഭവിച്ചു..

അത്യാവശ്യം കൃഷിയും ഭൂമിയും.. സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നത് വിറ്റു തുലച്ചു..

പക്ഷേ അതൊന്നും അവൻറെ ജാതകദോഷം ആണെന്ന്
വിശ്വസിച്ചിട്ടില്ല

അതിൻറെ പേരിൽ മനപ്രയാസം ഉണ്ടായിട്ടുമില്ല .

പക്ഷേ ഇപ്പോഴത്തെ അവ ന്റെ യീ പ്രകൃതം വല്ലാത്തൊരു നീറ്റൽ ആണ്..

ചേട്ടന്മാരുടെ കല്യാണത്തിനും..

മറ്റും ഒരു പേരിന് ആളായിട്ട് വന്നുനിന്നു.എന്നല്ലാതെ.. സജീവമായിട്ട് അവൻ പങ്കെടുത്തില്ല..

അവരും.. ഇവൻറെ ഈ പ്രകൃതം ഒന്ന് മാറ്റിയെടുക്കാൻ.. ആ വതും ശ്രമിച്ചിട്ടുണ്ട്

പക്ഷേ നിരാശയായിരുന്നു ഫലം..

ഈയടുത്ത കാലത്തായി ഒരുതരം സാഡിസ്റ്റ് മനോഭാവവും കടന്നുകൂടിയിട്ടുണ്ട്..

ഒരു ദിവസം അയൺ ചെയ്യുന്ന സമയത്ത്..

അനുജൻ റെ കയ്യിൽ തേ,പ്പുപെട്ടി വെച്ച്പൊള്ളിച്ചു..

വഴക്ക് പറഞ്ഞാൽ വല്ലാത്ത ഒരു തുറിച്ചുനോട്ടം ആണ്..

കണ്ടാൽ പേടിയാകും..

അങ്ങനെ ഇരിക്കെ ആണ്, ഒരു ദിവസം..

ഉച്ച കഴിഞ്ഞപ്പോൾ അവൻറെ മൂത്ത ചേട്ടനും ചേട്ടത്തിയമ്മ യും കിടന്നുറങ്ങുന്ന സമയത്ത്

അവരുടെ.. മുറിയുടെ ജനാലയിലൂടെ.. പടക്കം ഇട്ടു പൊട്ടിച്ചത്..

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു അവർ നിലവിളിച്ചു..

ആ സംഭവത്തോട് കൂടി സംഗതി ഗൗരവത്തിൽ എടുത്തു..

അതുവരെയും മകനെ മനോരോഗ ആശുപത്രിയിൽ കൊണ്ടുപോകാൻ..
അവർക്കു മടിയായിരുന്നു..

ഏകദേശം രണ്ട് മൂന്ന് കൗൺസിലിംഗിന് ശേഷം..

ഡോക്ടർ നന്ദു എട്ടയെയും ചേട്ടനെയും അമ്മയെയും..

അകത്തേക്ക് വിളിപ്പിച്ചു..

ഇത് തുടങ്ങിയിട്ട് എത്രയായി..?

ഇത് ആദ്യത്തെ സംഭവമാണ്ചേ ട്ടൻ പറഞ്ഞു..

അതല്ല അന്തർമുഖനായി നടക്കാൻ തുടങ്ങിയിട്ട്എ ത്രയായി എന്നാണ് ചോദിച്ചത്?

പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം.. അച്ഛൻ മറുപടി പറഞ്ഞു..

കുഴപ്പമൊന്നുമില്ല. മാറ്റിയെടുക്കാവുന്ന തേയുള്ളൂ

പക്ഷേ നിങ്ങൾ കുറച്ചു കൂടെ നേരത്തെ.. ശ്രദ്ധിച്ചിരുന്നെങ്കിൽ..

അവൻറെ ഭാവി.. ഇങ്ങനെ മുരടിച്ചു.. പോകില്ലായിരുന്നു..

ആരാ വാസന്തി ?

അവർ മുഖത്തോടുമുഖം നോക്കി..

അത് തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ്..

മരണപ്പെ ട്ടൂ.. അല്ലേ..??

അതെ കുളത്തിൽ വെച്ച് മുങ്ങി.. മരിക്കുകയായിരുന്നു..!!

മാളവിക ചേച്ചിയാണ് മറുപടി പറഞ്ഞത്

ഉണ്ണികൃഷ്ണൻ.. അവരുമായിട്ട് എങ്ങനെ..?

കൊച്ചു നാൾ മുതലുള്ള കൂട്ടാണ്.. അവൾക്ക് ഇവനെ വലിയ കാര്യമാണ്..

ഉണ്ണികൃഷ്ണന് ഓർമവെച്ച നാൾ മുതൽ.. വാസന്തി ചേച്ചി.. യെ.. വലിയ ഇഷ്ടമായിരുന്നു..

ഒരു പെങ്ങൾ ഇല്ലാത്ത തിൻറെ കുറവ് അവൻ അറിഞ്ഞിട്ടില്ല..

ഏതുനേരവും അവരുടെ വീട്ടിൽ ആയിരിക്കും..

അവനെക്കാൾ അഞ്ചു വയസ്സ് കൂടുതലാണ് വാസന്തിയ്ക്ക്..

ഉണ്ണികൃഷ്ണനെ വിളിച്ചിരുത്തി ഹോംവർക്ക് ചെയ്യിക്കാനും

ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും

വസ്ത്രങ്ങൾ കഴുകി കൊടുക്കാനും.. അവർക്ക് വലിയ.. ഇഷ്ടമായിരുന്നു..

വാസന്തി ക്ക് ഒരു ചേട്ടൻ ആണ് ഉള്ളത്

അവളെക്കാൾ 10 വയസ്സ് കൂടുതലാണ്….

അയാൾ മുംബൈയിൽ എവിടെ യൊ.. ജോലിയാണ്..

വാസന്തി അച്ഛനുമമ്മയും ഒരുമിച്ച് സിനിമയ്ക്ക് പോവുകയാണെങ്കി ലും..

വിരുന്നുകാരുടെ വീടുകളിൽ പോവുകയാണെങ്കി ലും.. ശരി..

ഉണ്ണികൃഷ്ണനെയും.. കൂടെ കൂട്ടും..

എന്നാൽ തുടക്കത്തിൽ അങ്ങനെയൊന്നുമായിരുന്നില്ല

സ്കൂളിൽ പഠിക്കുന്ന നേരം തുണയ്ക്ക് വരുന്ന അയൽപക്കത്തെ പയ്യൻ

അത്രയുമെഉണ്ടായിരുന്നുള്ളൂ

പക്ഷേ വാസന്തിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു.

ഇടയ്ക്കൊക്കെ അവൾ കൂട്ടുകാരിയുടെ വീട്ടിൽ ചെല്ലുമായിരുന്നു

അന്നും ഉണ്ണി കൂടെ കാണുമായിരുന്നു

അവളുടെ കൂട്ടുകാരി ഉണ്ണിയുടെ ബന്ധുവായിരുന്നു.

അയൽപക്കക്കാരായ ഉണ്ണിയുടെ കുടുംബത്തെക്കുറിച്ച് കൂട്ടുകാരിയുടെ വീട്ടിൽ ഒരു ചർച്ചയുണ്ടായി

അത് മറ്റൊന്നുമല്ല ഉണ്ണിയുടെ അച്ഛൻ നാട്ടുകാരോട് മുഴുവൻ കടം മേടിക്കുന്ന ഒരാളായിരുന്നു

അങ്ങനെ ഒരിക്കൽ വാസന്തിയുടെ കൂട്ടുകാരിയുടെ വീട്ടിലും അയാൾ കടം മേടിക്കാൻ ചെന്നു

കൊടുത്തില്ലെന്നു മാത്രമല്ല അപമാനിച്ചാണ് വിട്ടത്

അതിനെക്കുറിച്ച് അവിടെ ഒരു ചർച്ച നടക്കുകയായിരുന്നു.

സ്വന്തം അച്ഛനെക്കുറിച്ചാണ് അവർ കളിയാക്കി സംസാരിക്കുന്ന തെങ്കിലും അന്നേരം അവൻ ഒന്നും മിണ്ടിയില്ല

പക്ഷേ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ

ഈ വിഷയം എങ്ങനെയോ ഉണ്ണിയുടെ വീട്ടുകാർ അറിഞ്ഞു

അവർ വാസന്തിയോട് ചോദിക്കുകയും.വാസന്തിയെ ചീ,ത്ത പറയുകയും ചെയ്തു

അവൾക്ക് വല്ലാത്ത വിഷമം തോന്നി അവർ പറഞ്ഞത് കേട്ടു എന്നല്ലാതെ ഒരു അഭിപ്രായവും അവൾ പറഞ്ഞിട്ടില്ല

കൂടെയുണ്ടായിരുന്ന ത് ഉണ്ണി യാണ്അ വൻ പെരുപ്പിച്ച് പറഞ്ഞു കാണണം

അതാവാം അവർക്ക്എ ന്നോട് ഇത്ര ദേഷ്യം തോന്നാൻ കാരണം എന്ന വാസന്തി മനസ്സിൽ ഉറച്ചു വിശ്വസിച്ചു

അങ്ങനെ ഉണ്ണിയോട് ആദ്യം നീരസവും പിന്നീട് വെറുപ്പും തോന്നി

പിന്നീട് ഒരിക്കലും അവൾ അവനെ കൂടെ കൂട്ടിയില്ല.

പക്ഷേ അവൻ, ചേച്ചി എന്ന് വിളിച്ച് പലവട്ടം പിന്നാലെ കൂടിയിട്ടും
അവൾ അവനെ ആട്ടിപ്പായിക്കുകയായിരുന്നു

കുറച്ചുകാലം കഴിഞ്ഞപ്പോൾ എല്ലാം എല്ലാവരും മറന്നു

അപ്പോഴാണ് അവൾക്ക് സത്യാവസ്ഥ മനസ്സിലായത്

അന്നേരം തങ്ങൾക്കൊപ്പം ബന്ധുവായ മറ്റൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു

അവളാണ് ഈ വിഷയങ്ങളെല്ലാം ഉണ്ണിയുടെ വീട്ടുകാരുടെ ചെവിയിലേക്ക് എത്തിച്ചത്

ഉണ്ണി നിരപരാധിയാണ്

അത് അറിഞ്ഞതോടെ കൂടെ വാസന്തിക്ക് വല്ലാത്ത കുറ്റബോധവും എത്ര അവഗണിച്ചിട്ടും ഇപ്പോഴും ചേച്ചി എന്നും പറഞ്ഞ് പിറകെ വരുന്ന
അവനോട് വല്ലാത്ത സഹതാപവും തോന്നി അത് പിന്നെ ഒരു സഹോദര സ്നേഹമായി മാറി.

അതിനുശേഷം ഉണ്ണിയില്ലാതെ അവൾ ഒരിടത്തേക്കും പോയിട്ടില്ല

അവർ തമ്മിൽ വല്ലാത്തൊരു സൗഹൃദ വും മു,റിച്ചുമാറ്റാൻ കഴിയാത്ത വിധത്തിൽ.സഹോദര സ്നേഹവും ഉടലെടുത്തു

അങ്ങനെയിരിക്കെ. ഒരു ദിവസം ഒരു ഉച്ച നേരത്ത്തൊ.ട്ടടുത്തുള്ള.. അമ്പലക്കുളത്തിൽ രണ്ടുപേരും കൂടെ കുളിക്കാൻ പോയതായിരുന്നു..

അ വൾ അങ്ങനെ വസ്ത്രം കഴുകി കൊണ്ടിരിക്കുന്ന നേര ത്ത്‌..

ഉണ്ണി. കുളത്തിൽ.. നീന്തി കളിക്കുകയായിരുന്നു..

ദൂരേക്ക് പോകേണ്ടെന്ന്..

വാസന്തി എപ്പോഴും അവനോട് പറയാറുണ്ട്..

അന്ന് അവൻ അത് വകവെക്കാതെ.കുളത്തിന് ഒത്ത നടക്കുള്ള..
ഒരു താമരപ്പൂ ലക്ഷ്യംവെച്ച് നീന്തി..

ഒരു നിലവിളി കേട്ട്.. വാസന്തി തിരിഞ്ഞുനോക്കുമ്പോൾ

മുങ്ങിത്താഴുന്ന ഉണ്ണികൃഷ്ണനെ കണ്ടു അവൾ എടുത്തു ചാടി..

താഴ്ന്ന തുടങ്ങിയ അവൻറെ തലമുടിയിൽ പിടിച്ച്
അവനെ പൊക്കി വിട്ടു

അവൻ അങ്ങനെ ഒരു വിധം നീന്തി കടവിൽ എത്തി..

തിരിഞ്ഞ് നോക്കുമ്പോൾ.ചേച്ചിയെ കാണാനില്ല.

എന്താണ് സംഭവിച്ചതെന്ന് അറിയില്ല.. അവൻ. വാവിട്ട് നിലവിളിച്ചു കരഞ്ഞു..

ഒരിക്കൽ രക്ഷപ്പെട്ടു വന്നതിനാൽ വീണ്ടും എടുത്തു ചാടാനുള്ള ധൈര്യം കാണിച്ചില്ല..

അവൻ ആളുകളെ വിളിച്ചു കൂട്ടാൻ നോക്കി.. ആളുകൾ എത്തുമ്പോഴേക്കും.. വാസന്തി മുങ്ങി പോയിരുന്നു..

നന്നായിട്ട് നീന്തുവാൻ അറിയുന്ന വാസന്തി എന്തു കാരണം കൊണ്ടാണ് എന്ന് അറിഞ്ഞില്ല കാൽ കുഴഞ്ഞു…. ആഴങ്ങളിലേക്ക് മുങ്ങിപ്പോകുകയായിരുന്നു .

ചിലപ്പോൾ അങ്ങനെ സംഭവിക്കാം

അല്ലെങ്കിൽ വല്ല വള്ളിയും കാലിൽ കുടുങ്ങിരിക്കാം

പക്ഷേ നാട്ടുകാർ ആരും ഇതുവരെ അറിഞ്ഞിട്ടില്ല.

ഇവനേ..

രക്ഷിക്കാൻ വേണ്ടിയാണ് അവൾ എടുത്തു ചാടിയതെന്ന്..

പക്ഷേ ഈ സംഭവത്തിനുശേഷം..

അവൻ കാരണമാണ്.. ചേച്ചി മരിച്ചതെന്ന്.. ഉറച്ചു വിശ്വസിക്കുന്നു..

അവരുമായിട്ടുള്ള അവൻറെ ആത്മബന്ധം.. മറ്റാരും ആയിട്ടും അവന്, കിട്ടിയിട്ടുമില്ല..

അതാണ് ഇപ്പോഴത്തെ അവൻറെ ഈ പ്രകൃ തങ്ങൾക്ക് കാരണം..

വിശ്വസിക്കാൻ കഴിയാത്ത പോലെ ആ കുടുംബാംഗങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി..

പക്ഷേ നിങ്ങൾ കുറച്ചു കൂടെ നേരത്തെ കൊണ്ടുവരേണ്ട താ യിരുന്നു…

ഏതായാലും പേടിക്കേണ്ട നമുക്ക് മാറ്റിയെടുക്കാം..

അന്തർമുഖരായി നടക്കുന്ന ഇതുപോലുള്ള കുട്ടികൾക്ക്…ചെറിയ ചെറിയ പ്രശ്നങ്ങളെ ഉണ്ടാവുകയുള്ളൂ.

. പക്ഷേ ശ്രദ്ധിക്കാതിരുന്നാൽ..

അത് അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും..

പ്പോഴെങ്കിലും കൊണ്ടുവന്നത് നന്നായി…ഡോക്ടർ അവരെ സമാധാനിപ്പിച്ചു..

ഇനി വേണ്ടത് നിങ്ങൾ അവനെ അകറ്റി നിർത്തുകയല്ല

അവനെ ചേർത്തുനിർത്തുകയാണ് വേണ്ടത്.

പിന്നെ നിങ്ങൾക്കിടയിലുള്ള കലഹങ്ങൾ ഒരിക്കലും അവൻറെ മുമ്പിൽവെച്ച് ആവരുത്

അവനെ നിങ്ങൾ ഒരിക്കലും അവഗണിക്കരുത്

വാസന്തിയോട് അവനു ഉണ്ടായിരുന്ന അടുപ്പം നിങ്ങൾ ആരോടും തന്നെ അവ ന് തോന്നിയിട്ടില്ല

അതിന് കാരണക്കാർ നിങ്ങൾ തന്നെയല്ലേ

വാസന്തിക്ക് പകരമായി ഒരാൾ അവൻറെ ജീവിതത്തിൽ ഉണ്ടാവണം

അതിന് നിങ്ങളിൽ ആരെങ്കിലും പരിശ്രമിക്കണം

ഒരിക്കലും അകറ്റി നിർത്തരുത്

നിങ്ങൾ അവനെ അകറ്റി നിർത്തിയത് കൊണ്ടാണ് അവൻ അയൽപക്കത്തേക്ക്പോ.യത്.

ഭാഗ്യത്തിന് അതൊരു സൗഹൃദമായി സഹോദരി സഹോദര ബന്ധമായി

അല്ലായിരുന്നുവെങ്കിൽ ഒന്ന് ഓർത്തു നോക്കിയേ

നിങ്ങളുടെ തെറ്റ് തന്നെയാണ്അ.വൻറെ ഈ പെരുമാറ്റ ദോഷങ്ങൾക്കെല്ലാം കാരണം

ചേർത്തുപിടിക്കുക.അകറ്റി നിർത്താതിരിക്കുക

കേവലം ഒരു അന്ധവിശ്വാസത്തിന്റെ പേരിൽ തള്ളി പറയാതിരിക്കുക

അകറ്റിനിർത്താതിരിക്കുക

ഇനി മറ്റെന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും.സ്വന്തം മക്കളാണെന്നുള്ള ബോധത്തിൽ അവരെ ചേർത്തു നിർത്തുക

തെറ്റുകൾ ചെയ്യുന്നുണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കുക നേർവഴിക്ക നയിക്കുക

വളർന്നുവരുന്ന തലമുറയാണ്ഭാ വിയുടെ വാഗ്ദാനങ്ങളാണ്

ഡോക്ടർ.അവരെ പറഞ്ഞു സമാധാനിപ്പിച്ച യാത്രയാക്കി

☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *