തിരിച്ചറിവ്
എഴുത്ത്:-അമര്‍ജിത്ത് രാധാകൃഷ്ണന്‍.
ഗൈനക്കോളജിസ്റ്റിനെ കണ്ടതിന് ശേഷം വീട്ടിലേക്കുള്ള മടക്ക യാത്രയില്‍ നന്ദയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുക യായിരുന്നു. തന്റെ കുഞ്ഞ് നാല് മാസം വളര്‍ച്ചയിലേക്കെ ത്തിയിരിക്കുന്നു. എങ്ങനെയെങ്കിലും പെട്ടെന്ന് ആറ് മാസം കൂടി കടന്ന് പോയാല്‍ മതിയെന്നായിരുന്നു നന്ദയുടെ പ്രാര്‍ത്ഥന.
എന്നാല്‍ അനന്തന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. നന്ദയും അനന്തനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അനന്തന്റെ പരിചയക്കാരിയായ ഗൈനക്കോളജിസ്റ്റ് നിയമവിരുദ്ധമായി കുഞ്ഞിന്റെ ലിം,ഗ നിര്‍ണ്ണയം നടത്തിയതായിരുന്നു അനന്തന്റെ അസ്വസ്ഥതക്ക് കാരണം. കാരണം കുഞ്ഞ് പെണ്ണായിരുന്നു.
ആണ്‍കുഞ്ഞിനെ വേണമെന്നതും, അവനെ ലാളിച്ച് വഷളാക്കണ മെന്നതുമൊക്കെ അനന്തന്റെ സ്വപ്നമായിരുന്നു. എന്നാല്‍ നന്ദയുടെ സ്വപ്നം നേരെ തിരിച്ചായിരുന്നു. പെണ്‍കുഞ്ഞിന് കണ്‍മഷിയെഴുതി കൊടുക്കുന്നത് മുതല്‍ കുപ്പിവള കിലുക്കത്തിലൂടെ അവളുടെ ഓരോ ജീവിത കാലഘട്ടങ്ങളും ആസ്വദിച്ചു കണ്ട് അവളെ മാ,റോട് ചേര്‍ത്ത് നിറുത്തുന്ന അവളുടെ ആത്മാര്‍ത്ഥ സുഹൃത്തായ അമ്മയാകണം താനെന്ന തായിരുന്നു നന്ദയുടെ ആഗ്രഹം .
” അനന്തേട്ടനെന്താ മിണ്ടാതിരിക്കുന്നത് “
കാറിലെ മടക്കയാത്രയില്‍ മൗനം പാലിച്ചിരുന്ന അനന്തന്റെ കൈയ്യില്‍ തൊട്ടുകൊണ്ട് നന്ദ ചോദിച്ചു.
” ഏയ് ഒന്നുമില്ല നന്ദേ, ഡ്രൈവിംഗിനിടയില്‍ ശല്യം ചെയ്യരുത് “
അനന്തനവളുടെ കൈ തട്ടിമാറ്റി.
അനന്തന്റെ പരിഭവത്തിന്റെ കാരണമറിയുന്നതിനാല്‍ നന്ദയും മൗനം പാലിച്ചു.
വീട്ടിലെത്തിയപ്പോഴും അനന്തന്റെ മുഖം വീര്‍ത്ത് തന്നെയിരുന്നു.
ഗൈനക്കോളജിസ്റ്റിനെ കണ്ട് മടങ്ങിയെത്തിയ മകന്റെയും മരുമകളുടെയും മുഖത്തെ ഗൗരവം കണ്ട്അനന്തന്റെ അമ്മ ദേവകിയുടെ നെറ്റി ചുളിഞ്ഞു.
” മോളെ ഇങ്ങ് വന്നേ “
ദേവകി നന്ദയുടെ കൈയ്യും പിടിച്ച് അടുക്കള ഭാഗത്തേക്ക് നടന്നു.
അനന്തന്‍ അരിശത്തോടെ മുകളിലെ മുറിയിലേക്ക് സ്റ്റെപ്പ് കയറി തുടങ്ങി .
” എന്താ മോളെ പ്രശ്നം , അവന്റെ മുഖമെന്താ കടന്നല്‍ കുത്തിയത് പോലെയിരിക്കുന്നത് “
ദേവകി നന്ദയോട് തിരക്കി .
” അമ്മേ ആണ്‍കുഞ്ഞ് വേണമെന്നായിരുന്നല്ലോ അനന്തേട്ടന്റെ ആഗ്രഹം , കുഞ്ഞ് പെണ്ണാണ് . ആവുന്നത്ര ഞാന്‍ പറഞ്ഞതാണ് കുഞ്ഞിന്റെ ലിം,ഗ നിര്‍ണ്ണയം നടത്തരുതെന്ന് , പക്ഷേ അനന്തേട്ടന്‍ കേട്ടില്ല “
നന്ദയുടെ ശബ്ദമിടറി.
” മോള്‍ വിഷമിക്കണ്ട, ഞാനവനോട് സംസാരിക്കാം. യാത്ര കഴിഞ്ഞെത്തിയതല്ലേ മോള്‍ വിശ്രമിക്ക് “
ദേവകി മരുമകളെ സമാധാനിപ്പിച്ചിട്ട് അനന്തന്റെ അരികിലേക്ക് ചെന്നു.
വായനാ മുറിയില്‍ സി,ഗരറ്റും പുകച്ച് അസ്വസ്ഥമായ മനസ്സോടെ മേശയില്‍ കാലും കയറ്റി വെച്ച് ചാരുകസേരയില്‍ ആലോചനയോടെ ഇരിക്കുകയായിരുന്നു അനന്തന്‍.
പിന്നില്‍ അമ്മയുടെ മുരടനക്കം കേട്ട അനന്തന്‍ സി,ഗരറ്റിനെ ആഷ് ട്രേയിലേക്ക് കു,ത്തിക്കെടുത്തിയിട്ട് എഴുന്നേറ്റു .
” നീ ഈ ശീലം നിറുത്തില്ല അല്ലേടാ, ഇരുന്നോ ഇരുന്നോ . ആട്ടെ എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത് “
ദേവകി മകനോട് തിരക്കി .
” ഒന്നുമില്ലമ്മേ, മനസ്സിനൊരു സുഖമില്ല “
അനന്തന്‍ കസേരയിലേക്കിരുന്നു .
” ആ സൂക്കേടിന്റെ കാര്യം ഞാനറിഞ്ഞു. മോനെ നീ ചെയ്തത് തെറ്റാണ്, കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് തിരക്കരുതായിരുന്നു, ആണായാലും പെണ്ണായാലും ദൈവം തരുന്നതല്ലേടാ “
ദേവകി സൗമ്യമായി അനന്തനോട് സംസാരിക്കാന്‍ തുടങ്ങി .
” ഓ വന്ന് കയറിയതും അവള്‍ അമ്മയോട് കുറ്റം പറയാന്‍ തുടങ്ങിയോ, അമ്മ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യണം “
” അവള്‍ കുറ്റമൊന്നും പറഞ്ഞില്ല , കാര്യം മാത്രമേ പറഞ്ഞുള്ളൂ. എന്റെ എന്ത് സഹായമാ നിനക്ക് വേണ്ടത് “
ദേവകി മകനോട് തിരക്കി .
” അമ്മേ ആ കുഞ്ഞിനെ നമുക്ക് വേണ്ട, അമ്മ വേണം അവളെ സംസാരിച്ച് മനസ്സിലാക്കേണ്ടത്. ഇപ്പോഴാണേല്‍ അ,ബോര്‍ഷന്‍ എളുപ്പമാണ്. ഇനി വൈകിയാല്‍ ബുദ്ധിമുട്ടാകും “
അനന്തന്‍ പറഞ്ഞു.
” ഠേ “
ഒരു അ,ടിയുടെ ഒച്ച മുറിയില്‍ മുഴങ്ങി.
” എന്താടാ അ,സുരവിത്തേ നീ പറഞ്ഞത് , നീ എന്റെ വയറ്റില്‍ ജനിച്ച് പോയല്ലോടാ മഹാപാപീ “
അനന്തന്‍ കവിളില്‍ കൈവെച്ചു. ദേവകി കൈ കുടഞ്ഞുകൊണ്ട് എരിയുന്ന കണ്ണുകളോടെ അവനെ നോക്കി .
” അമ്മയെന്നെ ത,ല്ലിയാലും ശരി വി,ഷം തന്ന് കൊ,ന്നാലും ശരി എന്റെ നിലപാട് മാറില്ല. നിങ്ങള്‍ സമ്മതിച്ചില്ലേല്‍ ഞാന്‍ മറ്റു വഴികള്‍ തേടേണ്ടി വരും “
അനന്തന്റെ ശബ്ദം കനത്തു.
” ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കണമെന്നായിരുന്നെടാ എന്റെ ആഗ്രഹം , പക്ഷേ കിട്ടിയത് നിന്നെയായിരുന്നു. കൊ,ന്ന് കളഞ്ഞില്ല നിന്നെ ഞാന്‍, അങ്ങേയറ്റം സ്നേഹിച്ചും ലാളിച്ചും തന്നെയാണ് നിന്നെ ഞാന്‍ വളര്‍ത്തിയത്. ജീവിതത്തില്‍ ആദ്യമായാ അമ്മക്ക് നിന്നെ ത,ല്ലേണ്ടി വന്നതും. അച്ഛന്‍ പോയതിന് ശേഷം നിനക്ക് വേണ്ടി മാത്രമായിരുന്നു ഞാന്‍ ജീവിച്ചത് . എന്റെ മോനെ അമ്മ ത,ല്ലി.. ക്ഷമിക്ക് മോനെ “
ദേവകിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .മകന്റെ തലയില്‍ തലോടിയിട്ട് അവര്‍ പുറത്തേക്ക് നടന്നു.
അനന്തന്‍ നന്ദയുടെ അടുത്തേക്ക് ചെന്നു.
കട്ടിലില്‍ കിടന്ന് മയങ്ങുകയായിരുന്നു നന്ദ. അനന്തന്‍ അവള്‍ക്കരികിലിരുന്നു.
അവനവളുടെ കൈയ്യില്‍ തൊട്ടു.
നന്ദ ഉണര്‍ന്നു.
” എന്താ നന്ദേട്ടാ “
അവള്‍ എഴുന്നേറ്റിരുന്നു.
” ഏയ് ഒന്നുമില്ല നന്ദേ “
പറഞ്ഞുകൊണ്ട് അവന്‍ കട്ടിലിലേക്ക് കിടന്നു.
” അനന്തേട്ടന് നമ്മുടെ മോളെ ഇഷ്ടമല്ലല്ലേ ” വിഷമത്തോടെ ചോദിച്ചുകൊണ്ട് അവള്‍ അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു.
” ഏയ് അങ്ങനല്ല നന്ദേ, എന്തോ ഞാനാഗ്രഹിച്ചത് നടന്നില്ല. അതിന്റെ ചെറിയൊരു വിഷമം “
” ഏട്ടന് ചെറിയ വിഷമമല്ലെന്ന് എനിക്കറിയാം “
അവള്‍ അവന്റെ മാറ,ത്ത് നിന്നും തലമാറ്റി അവനരികിലേക്ക് കിടന്നുകൊണ്ട് അവന്റെ കൈയ്യെടുത്ത് തന്റെ വയറിലേക്ക് വെച്ചു.
” ഇവളെ വേണ്ടെന്ന് അനന്തേട്ടന് തോന്നുന്നുണ്ടോ പറയ്. എങ്കില്‍ കൊ,ന്നേക്കാം “
അവളുടെ കണ്ണുകള്‍ നിറഞ്ഞ് വന്നു.
” നന്ദേ, പ്ലീസ് “
അനന്തന് വല്ലായ്മ തോന്നി.
” അനന്തേട്ടനെന്റെ വയറിലൊന്ന് തലവെച്ചേ “
നന്ദ പറഞ്ഞു.
അവളെ വിഷമിപ്പിക്കാണ്ടെന്ന് കരുതി അനന്തന്‍ അവളുടെ വയറിലേക്ക് തലവെച്ച് ചെവി കൂര്‍പ്പിച്ചു.
അവള്‍ അവന്റെ ശിരസ്സില്‍ തലോടി .
” അച്ഛനെന്നെ കൊ,ല്ലണോ “
നന്ദയുടെ വയറില്‍ നിന്നും ഒരു പെണ്‍കുഞ്ഞിന്റെ ശബ്ദം കേട്ടത് പോലെ അനന്തന് തോന്നി. അവന്‍ വീണ്ടും ചെവികൂര്‍പ്പിച്ചു.
” പറയച്ഛാ അച്ഛനെന്നെ കൊ,ല്ലണോ , അച്ഛാ ഒരു പെണ്‍കുഞ്ഞാണ് മകളും കാമുകിയും ഭാര്യയും സഹോദരിയും അമ്മയും ആകുന്നത്. അച്ഛന്‍ പോലും ഒരു പെണ്ണിന്റെ വയറ്റില്‍ നിന്നാണ് ജന്മം കൊണ്ടത്.. പറയച്ഛാ അച്ഛനെന്നെ കൊ,ല്ലണോ “
വീണ്ടും അശരീരി പോലെയുള്ള ചോദ്യം അനന്തന്റെ ചെവിയില്‍ മുഴങ്ങി.
അനന്തന്‍ ഞെട്ടലോടെ തലമാറ്റി.
അവന്‍ ആലോചനയോടെ തലയിണയിലേക്ക് തല ചായ്ച്ചു. നന്ദ അവനെ ആലിംഗനം ചെയ്തുകൊണ്ട് മയക്കത്തിലേക്ക് വഴുതി വീണു.
☆☆☆☆☆☆☆☆☆☆☆☆
ലേബര്‍ മുറിയുടെ മുന്നില്‍ അസ്വസ്ഥനായി നഖവും കടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്നു അനന്തന്‍ . ദേവകിയും അസ്വസ്ഥത യോടെ കസേരയില്‍ ഇരിപ്പുണ്ട്.
” ആരാ അനന്തന്‍ “
ലേബര്‍ മുറിയുടെ മുന്നില്‍ ഒരു നഴ്സെത്തി.
” ഞാനാണ് “
അന്തന്‍ നഴ്സിന്റെ മുന്നിലെത്തി.
” സുഖ പ്രസവമായിരുന്നു. അകത്തേക്ക് വരൂ “
നഴ്സ് അനന്തനെ അകത്തേക്ക് വിളിച്ചു. ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും കുറച്ച് മാറിയുള്ള ഒരു മുറിയില്‍ നന്ദയും കുഞ്ഞും കിടപ്പുണ്ടായിരുന്നു.
നഴ്സ് കുഞ്ഞിനെയെടുത്ത് അനന്തന് നീട്ടി. ആ കുരുന്നിന്റെ വിരല്‍ അനന്തന് നേരെ നീണ്ടു.
നിറഞ്ഞൊഴുകിയ കണ്ണുകളോടെ അനന്തന്‍ കുഞ്ഞിനെ വാങ്ങി കുഞ്ഞിന്റെ മുഖത്തേക്ക് തുരുതുരെ ഉമ്മ വെച്ചു.
കുഞ്ഞിന്റെ സുന്ദരമായ മുഖത്തേക്ക് നോക്കി കൊണ്ട് അവളെ ഇ,ല്ലാതാക്കാന്‍ തോന്നിയ നിമിഷത്തെയോര്‍ത്ത് സ്വയം ശപിക്കുക യായിരുന്നു അനന്തന്‍.
കുഞ്ഞിനെ മാ,റോട് ചേര്‍ത്ത് നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിന്ന അനന്തനെ നോക്കി സന്തോഷ കണ്ണുനീരോടെ നന്ദ അവള്‍ക്കരി കിലേക്ക് വരാനായി നന്ദനോട് ആംഗ്യം കാണിച്ചു.
കുഞ്ഞിനെ അവള്‍ക്കരികില്‍ കിടത്തി കൊണ്ട് നന്ദനവളുടെ നെറ്റില്‍ ചും,ബിച്ചു. അവന്റെ കണ്ണുനീര്‍ അവളുടെ മുഖത്ത് വീണു.
” നന്ദേ മാപ്പ് “
അവനവളോട് പറഞ്ഞു.
മറുപടിയൊന്നും പറയാതെ നന്ദ അവന്റെ കൈ മുറുകെ പിടിച്ചു..
കുഞ്ഞിന്റെ കരച്ചില്‍ ആ മുറിയില്‍ മുഴങ്ങി .
അനന്തനും നന്ദയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു…..!

