രചന:-മനു തൃശ്ശൂർ
അയലത്തെ ചേച്ചി പുഴയിൽ കുളിക്കാൻ പോയപ്പോൾ ഒ,ളിഞ്ഞു നോക്കിയത് പുള്ളിക്കാരി കണ്ട് വീട്ടിൽ വന്നു അമ്മയോട് പറഞ്ഞു …
അന്നാകെ നാണെക്കേടായി വീട്ടിൽ കയറാതെ എവിടെയൊക്കെയോ ചുറ്റി തിരിഞ്ഞു പാതിരാക്ക് വീട്ടിൽ വന്നത്..
ശബ്ദം ഉണ്ടാക്കാതെ വാതിൽ മെല്ലെ തുറന്നു അകത്തേക്ക് കയറിയപ്പോഴെ അകത്തെ വെളിച്ചം തെളിഞ്ഞു ..
” എവിടെ ആയിരുന്നെട ഇത്രെയും നേരം
അമ്മയായുടെ ചോദ്യം വന്നു..
” കൂട്ടുകാരുമൊത്ത് ഞാനൊരു സിനിമ കാണാൻ പോയി ..
“ആ നീ കുറെ കാണുന്നുണ്ടെന്ന് ഇന്നെനിക്കു മനസ്സിലായി..സത്യം പറയടെ നീ എവിടെ പോയി.
ശോ എന്തൊരു കഷ്ടമാണ് നാണക്കേട് കൊണ്ടാണ് പറയാൻ പറ്റില്ലല്ലോ.. പിന്നെ അമ്മേടെ മുഖത്ത് നോക്കി കള്ളം പറയാൻ പറ്റില്ല അതോർത്ത് ഞാൻ പറഞ്ഞു ..
സത്യമായിട്ടും സിനിമയ്ക്ക് പോയതാണ്… അല്ലാ ഇന്നെന്താ നിങ്ങൾക്ക് ഉറക്കില്ലെ നേരം ഇത്രയും ആയിട്ടും…
നീയെന്നെ ഉറക്കേണ്ട ഞാൻ ഇന്ന് ചിലത് ഒക്കെ അറിഞ്ഞു ..നിന്നെ നോക്കി ഇരിക്കായിരുന്നു വല്ലതും വിളമ്പി തെരേണ്ടെ എൻറെ പുന്നാര മോൻ പണിയെടുത്ത് വരുവല്ലെ. അതാ..
എനിക്ക് വിശപ്പില്ല ഞാൻ കഴിച്ചു.. ഇങ്ങള് പോയി കിടന്നോ എനിക്ക് നല്ല ഷീണം ഉണ്ട്..അത്രയും പറഞ്ഞു ഞാൻ രക്ഷപ്പെടാൻ നോക്കി അകത്തേക്ക് പോകാൻ ഒരുങ്ങിയ എന്നെ തോളിൽ ബലമായ് പിടിച്ചു നിർത്തി..
നീ ഇന്ന് രമണിയെ പുഴയിൽ വച്ചു ഒ,ളിഞ്ഞു നോക്കിയോട… പറയട നോക്കിയോ… നാ,ണം കെട്ടവനെ..
ഛെ വൃ,ത്തിക്കേട് പറയല്ലെ അമ്മെ …… അമ്മയോട് ആരാ പറഞ്ഞു ഇങ്ങനെ ഒക്കെ….ഛെ
ആ രമണി ഇന്ന് ഇവിടെ വന്നിരുന്നു… ..നാ,ണമില്ലെട പോത്തെ നിനക്ക് ..നീയെന്ന് മുതലാട ഇതൊക്കെ തുടങ്ങി..
അത് അമ്മ ഞാൻ.. ചേച്ചി എങ്ങാനം ഒഴികിപ്പോയാൽ രക്ഷിച്ചു, രാഷ്രപതിയുടെ കയ്യിൽ നിന്നും മെഡൽ മേടിക്കാൻ നോക്കിയതാണ്..
അത് പറഞ്ഞു തീരും മുന്നെ ഫാ ഒരു അലർച്ച ആയിരുന്നു
പിന്നെ അമ്മേടെ കയ്യിൽ നിന്നും നല്ല മട,ലിനു കിട്ടി…
അന്ന് രാത്രി ഉറങ്ങാൻ കിടന്നാപ്പോൾ ഉറക്കം വരണില്ല മനസ്സിൽ മുഴുവൻ നാണക്കേട് നിറഞ്ഞു സമാധാനം പോയി ..എന്നാലും ഞാൻ ഒന്നും കണ്ടില്ലല്ലോ പിന്നെ എന്തിനാണ് ആ പെണ്ണൊരുത്തി വീട്ടിൽ വന്നു പറഞ്ഞത്.. വല്ലതും കണ്ടെങ്കിൽ പോട്ടെ വെക്ക ഇതുപ്പോൾ ഒരു ലാഭവും ഇല്ലാതെ ..
തിരിഞ്ഞും മറഞ്ഞും കിടന്ന് നടുവുളുക്കിയാപ്പോൾ നേരെ കിടന്നു അപ്പോൾ ഒരു ചിന്ത നാട് വിട്ടലോ ഈ രാത്രി തന്നെ അപ്പോൾ ആദ്യം മനസ്സിൽ വന്നത് ബോംബെ അധോലോകമാണ് അവിടെ പോയി ഗു,ണ്ടയായ് വിലസാം…
അപ്പോൾ പുറത്ത് കാറ്റടിച്ചിട്ടാവണം വഴക്കൂട്ടം ഒന്നു ഉലഞ്ഞു.. തനിച്ച് കിടക്കണ് കൊണ്ട് ആകെ പേടി തോന്നി കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ബോംബെ അ,ധോലോക തലവനായ് അന്ന് രാത്രി ഒരു തിരക്കഥ തെയ്യാറാക്കായിരുന്നു… അപ്പോൾ വീണ്ടും വഴയില അനക്കം ഞാൻ പേടിച്ച് പുതപ്പിനു ഉള്ളിൽ കയറി ചുരുണ്ട് കിടന്നു..
പിറ്റേന്ന് ഞാൻ പുറത്തു ഇറങ്ങാതെ ഒളിവിൽ കഴിഞ്ഞു നേരത്തിന് അമ്മ ചോറും കറിയും വിളമ്പി തന്നിട്ട് പോകുമ്പോൾ അമ്മയോട് പറഞ്ഞിരുന്നു ആരേങ്കിലും തിരക്കി വന്നാൽ ഇവിടെ ഇല്ലെന്ന് പറയണം..
അന്ന് തന്നെ ആ ചങ്ക് തെ,ണ്ടി വീട്ടിൽ വന്നു എൻറെ പുതിയ ഷൂസ് എടുത്തോണ്ട് പോയി നാ,ശം ഞാനവനെ അന്ന് വിളിക്കാത്ത തെ രിയില്ല..
അന്ന് രാത്രിയാകും വരെ മുറിയിൽ തന്നെ ഇരുന്നു വെളിയിരിക്കാൻ പോയതുപ്പോലും രാത്രിക്കാണ് അവിടെ ഇരിക്കുമ്പോൾ ഞാൻ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചിരുന്നു അല്ലെങ്കിലും ക,ക്കൂസിൽ ഇരിക്കുമ്പോ ഴാണല്ലോ നല്ല ചിന്തകളും നല്ല നീക്കവും മനസ്സിൽ വരു..
അങ്ങനെ അന്ന് ആ നട്ടപാതിരാത്രിയിൽ ഞാൻ വീടു വിട്ടിറങ്ങി ലക്ഷ്യം ബോംബെ അ,ധോലോകമാണ് ഇനിപ്പോൾ അവിടെ അല്ലെങ്കിൽ ഏതെങ്കിലും അന്ധൻമാരുടെ ലോകത്ത് എത്തിയാലും മതി..
കട്ടക്ക് കട്ടക്ക് ഇരുട്ട് പോരത്തത്തിന് എല്ല് ഇരുമ്പാക്കുന്ന തണുപ്പ് ഒന്നിന് പോകാൻ പോലും വയ്യ അമ്മാതിരി പേടി കയറി കിടപ്പാണ് ഉള്ളിൽ
പോകുന്ന വഴിക്ക് ഒരു ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുണ്ട് ഇടിഞ്ഞു പൊളിഞ്ഞത് അണെങ്കിലും ചിലയിടത്ത് മറവും മേൽക്കുരയും ഒക്കെയുണ്ട് അതൊരു ചെറിയ അധോലോകമാണ് …
അന്ന് പേടി കാരണം നെഞ്ചിൽ ഇ,ടിവെ,ട്ട് ആയിരുന്നു അതിനിടയിൽ കൂടെ പേടിയും കടിച്ചു തൂങ്ങീയപ്പോൾ കോട്ട പിടിക്കാൻ തീരുമാനിച്ചു അപ്പോഴേക്കും എന്നിലെ ബോം,ബെ അധോലോകത്തിൻെറ തീരി അണഞ്ഞിരുന്നു….
കോട്ടയുടെ പകുതി പൊളിഞ്ഞ മതില് ചാടിയതും ഒരു കല്ല് ഇളകി പൊന്തക്കാട്ടിലേക്ക് വീണു വീണതും ഒരു കടുകുമണി വെത്യാസത്തിൽ അങ്ങോട്ടോ ഇങ്ങോട്ടൊ നീങ്ങിയിരുന്നേൽ ഞാനും എൻറെ തടിയും തവിടു പൊടി.അപ്പോഴാണ് ആരുടെയോ അലർച്ച കോട്ടക്ക് ഉള്ളിൽ നിന്നും കേട്ടത് എന്തൊക്കെ വാരി കൂട്ടി ഓടിയത് പോലെ. കൂടെ ആരുടെയൊ പതിഞ്ഞ സ്വരം
” രവിയേട്ട എന്നെയും രക്ഷിക്കു ഇട്ടേച്ച് ഓടല്ലെ..എൻറെ പാവട കാണാൻ ഇല്ല .
ഞാനാകെ പേടി കൊളുത്തി നിക്കുവാണ് പതിയെ ശബ്ദം അകന്ന് പോയി ഞാൻ മറയിലേക്ക് കയറി കയറിയതും അവിടെ ആകെ നല്ല മണം ആ മണം എനിക്ക് നല്ല പരിചയം ഉള്ളത് പോലെ എത്രെ ആലോചിച്ചിട്ടും മനസ്സിനു പിടിതെരാതെ ആ മണം അങ്ങനെ പരന്നു ഒഴുകി പുഴക്കരയിലേക്ക് പോകുവാണ്…അപ്പോൾ എനിക്ക് മനസ്സിലായി
ഇത് രമണി ചേച്ചി തേക്കുന്ന സോപ്പിന്റെ മണമാണല്ലോ ഇതെങ്ങനെ ഇവിടെ വന്നു പിന്നെ ഓർത്താപ്പോൾ ആ എന്തേലും ആവട്ടെ.. കരുതി അന്ന് അവിടെ കിടന്നുറങ്ങി രാവിലെ വീട്ടിലേക്ക് പോയി ബാഗ് ഞാൻ കോട്ടയിൽ ഒളിപ്പിച്ചാണ് പോയത് രാവിലെ മുറ്റമടിക്കാൻ എണിച്ച അമ്മ എന്നെ കണ്ടു സംശയത്തോടെ നോക്കി ഒരു ചോദ്യം
ഇയ്യെവെടാന്നാട വരുന്നത്.
ഞാൻ ഒന്ന് ഓടാൻ പോയതാണ്
അപ്പോഴ അന്ന് രാത്രി കവലയിലെ തയ്യൽക്കാരൻ രവിയെ നാട്ടുകാർ പൊക്കിയെന്ന് ഞാൻ കരുതി നീയായിരിക്കും എന്ന്…
ഞാൻ ചങ്കിനെ വിളിച്ചു കാര്യം തിരക്കി രാത്രിലെ പോക്കു വരവാണ് സംഭവം അയാളെ പിടിച്ച് കെട്ടിയിട്ട് ചോദ്യവും കണ്ണിൽ പൊന്നീച്ച പറക്കുന്ന പൊ,രിഞ്ഞ അ,ടിയും അയാൾ കിടന്ന് മോങ്ങി കൊണ്ട് പറയണ് ഉണ്ട് എന്തോ കണ്ടു പേടിച്ച് ഓടി കയറിയതാണ് എന്ന്..
പ്രശ്നം അതെല്ലട ചങ്ക് വീണ്ടും പറഞ്ഞു ….
ഓടികയറിയതാണ് പ്രശ്നം പുള്ളിക്കാരൻ നൈസായി ചെന്നു കയറിയത് നാട്ടിലെ പീ’സായ ശാന്തെടെ വീട്ടിൽ ആയിരുന്നു അന്ന് രാത്രി തന്നെ നാട്ടുകാർ വരവ് പിടിക്കാൻ പോയപ്പോൾ കൈയ്യോടെ പൊക്കി യതാണ്..
അപ്പോൾ എനിക്ക് കാര്യം പിടിക്കിട്ടി .ഇന്നെലെ രാത്രി വാരി കൂട്ടി ഓടിയ ഒരാൾ രവീയേട്ടൻ ആണ് അപ്പോൾ മറ്റേത് രമണിയായിരിക്കണം
അമ്പടി രമണി…
ഞാൻ മനസ്സിൽ പറഞ്ഞു നേരെ പുഴകലയിലേക്ക് വീട്ടു രമണി കുളിക്കാൻ പോകുന്ന സമയം എനിക്ക് അറിയാമായിരുന്നു..
സോറി അറിയില്ലായിരുന്നു ഞാൻ വെറുതെ പോയി പുഴകരയിൽ കാറ്റുകൊണ്ട് ഇരിക്കവച്ചു. അപ്പോൾ രമണി ആ സോപ്പ് തേക്കുവാണ് ആഹാ നല്ല മണം ഞാൻ ആ മണം പിടിച്ചു അവരുടെ അടുത്ത് പോയി പറഞ്ഞു..
ഇന്നലെ രവിയേട്ടനും ആയി എന്തായിരുന്നു കോട്ടയിൽ ഇങ്ങനെ ഒക്കെ ആണേൽ ആ കോട്ടയങ്ങ് പൊളിഞ്ഞു പോകില്ലെ.. ചേച്ചി
അവർ നാണത്തോടെ എന്നെ നോക്കി ഒന്നു പോട ക,ള്ളാന്ന് പറഞ്ഞു കൈയ്യിൽ പതപ്പിച്ച സോപ്പും പത എൻറെ കവിളിൽ തേച്ച് ആകെ ഷോക്കായ് നിൽക്കുമ്പോൾ അമ്മ തു,ണിയലക്കാൻ വരുന്നുണ്ടിയിരുന്നു…
എന്താട ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്ന എന്നുള്ള രമണിയുടെ ചോദ്യത്തിന് മറുപടി എന്നോണം ഞാൻ പറഞ്ഞു
“പുഴയാണ് എൻ്റെ അമ്മ..
പിന്നെ ഒന്നും നോക്കീല മുള്ളംക്കൊല്ലി വേലായുധനെ പോലെ ഒരെടുത്തു ചാട്ടം ആയിരുന്നു ◼️
ശുഭം…

