Story written by Gayatri Govind
“ആദി നിനക്ക് വേറെ പണിയൊന്നുമില്ലേ നീ തന്നെ നോക്കണോ കിരണിന്റെ അമ്മയെ.. വേറെയും മക്കളും മരുമക്കളും ഉണ്ടല്ലോ അവർക്ക്.. ” ബാഗ്സ് പാക്ക് ചെയ്യുന്ന ആദിയെ നോക്കി കൃഷ്ണ ചോദിച്ചു..
“പോകണം ഡി.. ഞാൻ തന്നെ പോകണം.. ഏട്ടത്തിമാരും, ചേച്ചിയും ആരും നോക്കില്ല എന്നു പറഞ്ഞു കഴിഞ്ഞു… “
“ആഹ് അതു അവരുടെ കയ്യിലിരിപ്പിന്റെയാണ്.. ആയകാലത്ത് എന്തായിരുന്നു.. നിങ്ങൾക്ക് ആർക്കെങ്കിലും മനസമാധാനം തന്നിട്ടുണ്ടോ?? നിന്നോടല്ലായിരുന്നോ ആദി ഏറ്റവും പോര്.. “
“ഹ്മ്മ്.. അതുപിന്നെ അവരുടെ ബാങ്ക് ഉദ്യോഗസ്ഥനായ മോനെ വളച്ചെടുത്ത ഒരു ഗതിയും ഇല്ലാത്തവൾ അല്ലായിരുന്നോ ഞാൻ.. പിന്നെ അവര് എന്നെ സ്നേഹിക്കുമോ ഡി.. “
“ആഹ് അതു തന്നെയാടി ഞാനും പറയുന്നത്.. നിന്നെയും നിന്റെ ജോലിയെയും അടച്ചു ആക്ഷേപിച്ച അവരെ നോക്കാൻ നീ പോകണോ എന്ന്?? അവർക്ക് പുച്ഛമല്ലേ നേഴ്സിനെ..”
“കിരൺ ആവുന്ന പറഞ്ഞതാണ് ഒരു ഹോം നഴ്സിനെ വക്കാമെന്ന്.. ഞാനാണ് സമ്മതിക്കാത്തത്.. “
“എന്തിന്??”
“നിനക്ക് അറിയുമോ വീടിന് അടുത്ത് ജോലിയുണ്ടായിട്ടും ഈ ഹോസ്റ്റലിൽ വന്ന് ജോയിൻ ചെയ്യാൻ കാരണം തന്നെ കിരണിന്റെ അമ്മയാണ്..
എന്നും എന്തെങ്കിലും പറഞ്ഞു വഴക്ക് ഉണ്ടാക്കിയിരുന്ന അവര് ഒരിക്കൽ ഞാൻ പീiരിയഡ്സ് ആയിരുന്ന സമയത്ത് ബെഡിൽ ഇത്തിരി ചോiര ആയി എന്നുപറഞ്ഞു അവിടെ ഇല്ലാത്ത ബഹളം ഉണ്ടാക്കി..
എന്റെ വീട്ടുകാരെ വിളിച്ചു ചീiത്ത പറഞ്ഞു.. എന്റെ അമ്മയുൾപ്പെടെ എന്നെ തെറ്റ് പറഞ്ഞു.. വലിയ പ്രശ്നം ആയപ്പോൾ കിരൺ അന്ന് പറഞ്ഞു ജോലി കളഞ്ഞു അവന്റെയൊപ്പം ചെല്ലാൻ..
പണത്തിന്റെ പേരിൽ അധിക്ഷേപിക്കുന്ന അവരു കാരണം ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന എന്റെ അന്നമായ ജോലി കളയാൻ ഞാൻ റെഡി ആയില്ല..
ഇന്ന് ഈ ലോങ്ങ് ലീവ് എടുത്ത് അവരെ നോക്കാൻ പോകുമ്പോൾ അവരുടെ ചോiര പുരണ്ട തുണികൾ മാറ്റുമ്പോൾ എനിക്ക് കടമ നിറവേറ്റുന്നത് മാത്രമല്ല അത് മറിച്ചു ഒരു മധുര പ്രതികരമാണ് കൃഷ്ണ.. ” ആദി ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി..
♡♡♡♡♡♡♡♡♡♡
അതെ.. യൂട്രസ് ക്യാൻസർ വന്ന അവരുടെ ചോര പുരണ്ട തുണികളും മറ്റും ആദി മാറ്റി ഉടുപ്പിക്കുമ്പോൾ ആ അമ്മയുടെ കണ്ണുകളിൽ കുറ്റബോധവും പശ്ചാതാപവും അലയടിക്കാറുണ്ട്.. ആദി ഒരു അറപ്പും വെറുപ്പും ഇല്ലാതെ തന്റെ ജോലിയിൽ അഭിമാനം കൊണ്ട് എല്ലാം വൃത്തിയായി ചെയ്തു കൊടുക്കുകയും ചെയ്യുന്നു..
അവസാനിച്ചു…