ഇന്ദുകുട്ടിക്ക് എന്നോടു ഇപ്പോഴും ദേഷ്യമുണ്ടോ?ഇന്ദുവിൻ്റെ നിറഞ്ഞ മാiറിനിടയിലേക്ക് മുഖം പൂഴ്ത്തി കിരൺ ചോദിക്കുന്നത് കേട്ടപ്പോൾ അവൾ പതിയെ ഒന്നു വിറച്ചു……

_upscale

ദുർഗ

Story written by Santhosh Appukuttan

“മനസ്സിന് പകരം ശiരീരം ചോദിക്കുന്ന പ്രണയത്തോട് ആദ്യം എനിക്ക് വെറുപ്പായിരുന്നു… പക്ഷെ ഇപ്പോൾ?”

പാതിവഴിയിലെത്തി മുറിഞ്ഞ ചോദ്യത്തോടെ ഇന്ദു, കിരണിൻ്റെ നiഗ്നമായ വിരിമാiറിലേക്കു തലവെച്ചു കിടന്നു.

അവൻ്റെ കൈകൾ പൊടുന്നനെ ഇന്ദുവിൻ്റെ ശiരീരത്തിലൂടെ അരിച്ചു ഇറങ്ങിയപ്പോൾ, അവൾ അവൻ്റെ ശiരീരത്തിലേക്ക് പതിയെ അമർന്നു.

“ഇന്ദുകുട്ടിക്ക് എന്നോടു ഇപ്പോഴും ദേഷ്യമുണ്ടോ?”

ഇന്ദുവിൻ്റെ നിറഞ്ഞ മാiറിനിടയിലേക്ക് മുഖം പൂഴ്ത്തി കിരൺ ചോദിക്കുന്നത് കേട്ടപ്പോൾ അവൾ പതിയെ ഒന്നു വിറച്ചു.

ഇന്ദുവിൽ വികാരത്തിൻ്റെ നേരിയ വിറയൽ അനുഭവപ്പെടുന്നതു പോലെ തോന്നിയപ്പോൾ അവന് ഉത്സാഹം വർദ്ധിച്ചു.

അവളുടെ നനഞ്ഞ മിഴികൾ ആരെയോ തേടിയെന്ന പോലെ ആകാശത്തേക്ക് നീണ്ടു.

ഇരുളടഞ്ഞ കാർമേഘങ്ങൾ, തൻ്റെ ഭാവിയെ കുറിച്ചുള്ള ചിത്രങ്ങൾ പോലെ തോന്നി അവൾക്ക്.

ആകാശത്ത് പാതി മറഞ്ഞൊരു ചന്ദ്രിക, പ്രതീക്ഷയുടെ അവസാനവട്ടമെന്ന പോൽ അവളുടെ മിഴികളിൽ തിളങ്ങി.

ഇടയ്ക്കിടെ വീശിയടിക്കുന്ന തണുത്ത കാറ്റിൽ വിറകൊള്ളുന്ന അവളുടെ ചുiണ്ടുകൾ കിരണിൻ്റെ ചൂടുപിടിച്ച നെറ്റിത്തടത്തിൽ പതിയെ അമർന്നു.

വിജനമായ ആ പാറപ്പുറത്ത് നിന്ന് ഇന്ദു, കുറച്ചു ദൂരെ കാണുന്ന നെൽപ്പാടത്തിനരികെയുള്ള അവളുടെ കൊച്ചു വീട്ടിലേക്ക് ഒരു നിമിഷം തലയുയർത്തി.നോക്കി.

ഇരുട്ടിനെ വകഞ്ഞു മാറ്റാൻ ത്രാണിയില്ലാത്ത ഒരു ബൾബ്, വീടിൻ്റെ പൂമുഖത്ത് നിറം മങ്ങി കത്തുന്നുണ്ട് …

ആ ബൾബിൻ്റെ നേരിയ വെട്ടത്തിൽ, നിഴലായ് കാണുന്നുണ്ട് അവൾ ഓമനിച്ചു വളർത്തിയ ചെടികൾ…

അതിലൊരു ചെടിയിൽ ആദ്യമായി വിരിഞ്ഞ മൊട്ട്, നിറവും, മണവും പരത്തുന്ന പൂവാകും മുൻപെ കാറ്റിൽ കൊഴിഞ്ഞു വീണത് കണ്ട് കുട്ടിക്കാലത്ത് കരഞ്ഞതവൾക്ക് ഓർമ്മ വന്നപ്പോൾ അവളിൽ സങ്കടമുണർന്നു.

ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോൾ, തികട്ടി വന്ന ഒരു കരച്ചിലോടെ ഇന്ദുവിൻ്റെ കൈപ്പത്തി പതിയെ അടിവiയറിലൂടെ ഒന്നു ചലിച്ചു.

പാറപ്പുറത്തിൻ്റെ താഴ്വരയിൽ നിന്ന് അമ്മേ എന്നൊരു വിളി ഉയർന്നതു പോലെ തോന്നിയപ്പോൾ, അവളുടെ ഹൃദയമൊന്നിളകി, മനസ്സ് പൊട്ടിച്ചിതറി, കൺ ഭിത്തികളെ തകർത്തു കൊണ്ട് നീർ പുറത്തേക്ക് കുതിച്ചൊഴുകാൻ തുടങ്ങിയതും, പൊടുന്നന്നെ അവൻ്റെ നെഞ്ചിൽ നിന്നെഴുന്നേറ്റ്, പാറമുനമ്പിലേക്ക് നടന്നു.

പെട്ടെന്ന് കിരണിൻ്റെ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ, നടന്നു തുടങ്ങിയ അവൾ തിരിഞ്ഞു നിന്ന് മiദ്യത്തിൻ്റെ ലiഹരിയിൽ മയങ്ങിക്കിടക്കുന്ന കിരണിനെ നോക്കി….

താൻ അല്ലാത്ത ഏതോ പെൺക്കുട്ടിയുടെ പേര് മiദ്യലiഹരിയിൽ പതിയെ മന്ത്രിക്കുന്നതും കേട്ട്, അവൾ അവനരികിലേക്ക് ചെന്നു.

പലവട്ടം അടിച്ചു നിന്നിട്ടും ഫോൺ എടുക്കുന്നില്ലെന്ന് കണ്ട ഇന്ദു, പതിയെ അവൻ്റെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഡിസ്പ്ലേയിൽ സ്പർശിക്കാൻ പോയതും “അമ്മ കോളിങ്ങ് ” എന്ന് കണ്ടപ്പോൾ, അവൾ വല്ലാത്തൊരു അറപ്പോടെ വിരൽ പിൻവലിച്ചു.

കിരണിൻ്റെ അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞതോടെ അവൾ, മനസ്സിൽ ഉയർന്ന ആ ചിത്രം തട്ടിത്തെറിപ്പിക്കാനെന്നവണ്ണം തല കുടഞ്ഞതും, മിഴികളിൽ ഉരുണ്ട് കൂടി നിന്നിരുന്ന നീർ ചിതറി തെറിച്ചു.

പുരാണങ്ങളിൽ പോലും ഇങ്ങിനെയൊരു ദുഷ്ടയായ സ്ത്രീയെ കണ്ടിട്ടില്ല…..

അവരും ഒരു സ്ത്രീ തന്നെയല്ലേ?

പത്തു മാസം അവരും ഗർഭത്തിൽ പേറിയല്ലേ കിരണിനെ പ്രസവിച്ചതും?

ഉദരത്തിനുളളിൽ പുതുജീവൻ മൊട്ടിട്ടെന്ന് അറിയുമ്പോൾ, ഒരു പെണ്ണിന് ഉണ്ടാകുന്ന സംതൃപ്തിയും,സന്തോഷവും എത്ര വലുതാണെന്ന് അവരും അറിഞ്ഞതല്ലേ?

എന്നിട്ടും എത്ര ലാഘവത്തോടെയാണ് തൻ്റെ ഉദരത്തിലൂറിയ കുഞ്ഞിനെ നiശിപ്പിക്കാൻ ആഹ്വാനം ചെയ്തത്?

കിരണിന് വേണ്ടി തൻ്റെ ജീവൻ പോലും കൊടുക്കാൻ തയ്യാറായിരുന്ന താൻ പ്രാണൻ പോകുന്ന വേദനയോടെ അതിനും സമ്മതിച്ചു…..

എന്നിട്ടും?

ഓർമ്മകൾ കാരമുള്ളിനെ പോലെ മനസ്സിനെ കുiത്തി മുറിവേൽ പ്പിക്കുമ്പോൾ, മൊബൈൽ വീണ്ടും അടിച്ച ശബ്ദം കേട്ട് അവൾ മiദ്യലiഹരിയിലായിരുന്ന കിരണിനെ കുലുക്കി വിളിച്ചു.

“നീ വീണ്ടും അവൾടെ അടുത്തേക്ക് പോയോ?”

ഹലോയെന്ന് കുഴഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞതും, അപ്പുറത്ത് നിന്നെത്തിയ അമർഷം വമിക്കുന്ന ആ ചോദ്യം അവളുടെ കാതിലേക്ക് തീ കാറ്റായി പതിച്ചു.

“നിനക്ക് കിട്ടാൻ പോണത് വലിയൊരു സൗഭാഗ്യമാണെന്ന് മറക്കരുത്… പൊന്നും പണവും തറവാട്ടു മഹിമയുമുള്ള ഒരു പെണ്ണ്… ആ ഭാഗ്യം നീ, ഉടുതുiണിയ്ക്ക് മറുതുiണി ഗതിയില്ലാത്ത, ഒരു പീറ കൃഷിക്കാരൻ്റെ മകൾക്ക് വേണ്ടി തുലച്ചു കളയരുത് .. “

മൊബൈലിലൂടെ ഒഴുകിയെത്തിയ ആ അപമാനത്തിൻ്റെ ശബ്ദം അവളെ വല്ലാതെ പൊള്ളിച്ചു.

“പീറകൃഷിക്കാരൻ”

അവൾ ചുട്ടുപൊള്ളുന്ന മനസ്സോടെ ആ വാക്ക് ഒന്നുകൂടി പതിയെ ആവർത്തിച്ചു.

പാടത്തും, പറമ്പിലും രാപകലില്ലാതെ മഴയത്തും, വെയിലത്തും എല്ല് മുറിയെ പണിയെടുത്ത് കഷ്ടപ്പെട്ടു വളർത്തിയ മകൾ, ആ പാവം അച്ഛന് അവസാനം നേടികൊടുത്ത പേര്.

പീറകൃഷിക്കാരൻ…..

ഉള്ളിലുയർന്ന അഗ്നിയെ അവൾ കണ്ണീരോടെ അണയ്ക്കാനുള്ള ശ്രമം വിഫലമായതും, അവൾ പതിയെ ചിരിച്ചു.

നിസഹായതയുടെ ചിരി !

ഇന്ദുവിൻ്റെ അച്ഛൻ എന്നു മുതലാണ് ആ തള്ളയ്ക്ക് പീറകൃഷി ക്കാരനായത്?….

ലക്ഷ്മിദേവിയായ് കണ്ടിരുന്ന ഇന്ദു അവർക്ക് എപ്പോഴാണ് മൂധേവിയായ് മാറിയത്?

തൻ്റെ ഉള്ളിലുരുവായ മകൻ്റെ കുഞ്ഞിനെ, യാതൊരു ദാക്ഷിണ്യവു മില്ലാതെ നiശിപ്പിക്കാൻ ആ താടകയ്ക്ക് എങ്ങിനെ കഴിഞ്ഞു?….

എല്ലാറ്റിനും ഒരു ഉത്തരമേയുള്ളൂ…..

സമ്പത്ത്!

ധനാഢ്യനായ ഒരുവൻ്റെ മകളെ കണ്ടപ്പോൾ എത്ര പെട്ടെന്നാണ് അവർ എല്ലാം മറന്നത്……

ആ പെൺക്കുട്ടിക്ക് അതിയായ സമ്പത്ത് ഉണ്ട്…

ഓട്ടക്കാലണയായ ഒരു അച്ഛൻ്റെ മകളായ തന്നിൽ ഇല്ലാത്തതും അത് തന്നെയല്ലോ?

ആത്മാർത്ഥതയെന്ന് തോന്നിപ്പിക്കുന്ന പ്രണയത്തിരകൾ ഒടുവിൽ ചിന്നി ചിതറുന്നത് പണമെന്ന കരിങ്കൽ മതിലുകളിൽ തട്ടിയാണ് …..

ഓർമ്മകളെ വകഞ്ഞു മാറ്റിക്കൊണ്ട് അവളുടെ മനസ്സിലേക്ക് കിരൺ ഫോണിലൂടെ സംസാരിക്കുന്നത് ലാവ പോലെ ഒഴുകിയെത്തി.

“അമ്മാ അതിനു ഞാൻ അവളുടെ അടുത്തേക്കല്ല പോയത്… എൻ്റെ ഒരു സ്നേഹിതൻ്റെ അടുത്തേയ്ക്കാ… ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വരും വീട്ടിലേക്ക് “

ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുകുട്ടിയെ പോലെ അവനത് പറയുമ്പോൾ, അവൾക്ക് സ്വയം അiറപ്പ് തോന്നിയ നിമിഷം…..

അഞ്ചരടിയോളം പൊക്കവും, കട്ടി മീശയും കണ്ടപ്പോൾ ആണൊരുത്തനാണെന്ന്‌ നിനച്ച നിമിഷങ്ങളെ അവൾ കണ്ണീരോടെ ശപിച്ചു….

“എൻ്റെ മോനെ എനിക്കു നന്നായി അറിയാം. ചെളി ചവിട്ടിയാൽ കഴുകി കളയണമെന്നുള്ള സാമാന്യബുദ്ധി എൻ്റെ മോനുണ്ടെനും. എന്നാലും അമ്മ വെറുതെ വിളിച്ചു നോക്കിയതാ’… വേഗം വാ മോൻ വന്നിട്ടേ അമ്മ ഭക്ഷണം കഴിക്കുകയുള്ളൂ”

അമ്മയുടെ ഉപദേശം കേട്ട് മൊബൈൽ ഓഫ് ചെയ്ത് അവൻ നിർവികാരതയോടെ അവളെ നോക്കി.

” അമ്മയ്ക്ക് ആണും പെണ്ണും ആയിട്ട് ഞാൻ ഒരുത്തനേ ഉള്ളൂ., അമ്മയെ ധിക്കരിക്കാൻ എനിക്ക് വയ്യ ഇന്ദുട്ടീ”

അവളുടെ മൃദുലഭാiഗങ്ങളിൽ തiലോടുന്നതിനിടയിൽ അവൻ പതിയെ പറഞ്ഞപ്പോൾ ആ കൈ ബലമായി പിടിച്ചു അവൾ.

” ഒന്നിക്കാൻ കഴിയില്ലായെന്നറിഞ്ഞിട്ടും നിനക്ക് എത്ര ലാഘവത്തോടെ യാണ് എൻ്റെ ശiരീരത്തിലേക്ക് പiടരാൻ തോന്നുന്നത്?”

മേഘക്കീറിനുള്ളിൽ നിന്ന് ഒഴുകിയെത്തിയ ഇത്തിരി നിലാവെട്ടത്തിൽ, കുറുക്കൻ്റെ കണ്ണുകൾ പോലെ തോന്നിയ അവൻ്റെ കണ്ണിലേക്ക് നോക്കി അവൾ പതിയെ ചോദിച്ചു.

” ഇപ്പോൾ എനിക്കു മനസ്സിലായി … നീ എൻ്റെ മനസ്സിനെയല്ല പകരം ശiരീരമാണ് ആഗ്രഹിച്ചിരുന്നതെന്ന് “

അവളുടെ ചോദ്യത്തിന് അവൻ ഉത്തരം പറഞ്ഞത് കുറച്ചു സമയത്തിനു ശേഷമാണ് .

” അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളുവെന്ന് ആദ്യം പറഞ്ഞല്ലോ? അതു കൊണ്ട് എനിക്ക് എല്ലാം എൻ്റെ അമ്മയാണ്…. അതിനപ്പുറത്തേക്ക് ആരുമില്ല.”

കിരണിൻ്റെ വാക്ക് കേട്ടപ്പോൾ അവൾ പതിയെ ചിരിച്ചു കൊണ്ട് അവൻ്റെ മുഖത്തേക്ക്, മുഖം താഴ്ത്തി.

” ഇങ്ങിനെ ഒരു ചിന്തയുണ്ടായിരുന്നുവെങ്കിൽ എൻ്റെ പിന്നാലെ എന്തിന് പiട്ടിയെ പോലെ അലഞ്ഞു….

ആiട്ടിയകറ്റിയിട്ടും, നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മോങ്ങിയതെന്തിന്?

വാഗ്ദാനങ്ങളുടെ പെരുമഴയിൽ കുളിപ്പിച്ച് കിടത്തിയിട്ട് എന്നിലേക്ക് ആiഴ്ന്നിറങ്ങുമ്പോൾ അമ്മയോടു ചോദിച്ചോ?

അവൾ ഒന്നു നിർത്തി പരിഹാസത്തോടെ അവനെ നോക്കി.

” ഒന്നും ചോദിച്ചില്ലെങ്കിലും ഇതെങ്കിലും കിരണിന്ചോദിക്കാമായിരുന്നു? “

“എന്ത്?”

അവൻ പതിയെ എഴുന്നേറ്റിരുന്നു നീർ തിളങ്ങുന അവളുടെ കണ്ണുകളിലേക്ക് ചോദ്യഭാവത്തോടെ നോക്കി.

“ആണും, പെണ്ണും ചേർന്നാൽ കുട്ടികളുണ്ടാവോയെന്നും, അതില്ലാ തിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും “

“ഇന്ദൂ “

അവൻ്റെ ഉച്ചത്തിലുള്ള വിളി കേട്ടപ്പോൾ അവൾ അവനെ രൂക്ഷമായി നോക്കി.

” നീ പല പ്രാവശ്യം നിർബന്ധിച്ചിരുന്നെങ്കിലും ഞാൻ ഒന്നിനും സമ്മതിച്ചിരുന്നില്ല. പക്ഷെ നിൻ്റെ അമ്മ വന്ന് ഇതെൻ്റെ മരുമോളാണ് എന്ന് പറഞ്ഞ് എൻ്റെ കൈയിൽ വളയിട്ടപ്പോഴാണ്, ഞാനാദ്യമായി നിനക്ക് വiഴങ്ങി തന്നത് – അത് ഓർമ്മയുണ്ടല്ലോ നിനക്ക്?”

അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അവൻ അകലങ്ങളിലേക്ക് നോക്കിയിരുന്നു.

“നീ പറഞ്ഞല്ലോ നിൻ്റെ അമ്മയ്ക്ക് നീ മാത്രമേയുള്ളൂവെന്ന്… അതുപോലെ തന്നെയാണ് ഞാനും’…. എൻ്റെ അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമേ ഉള്ളൂ… അത് എന്താ നീ മനസ്സിലാക്കാത്തത്?”

ഇന്ദുവിൻ്റെ ചോദ്യത്തിന് മറുപടി പറയാതെ അവളെ തന്നെ നോക്കിയിരുന്നു കിരൺ..

“പാവപ്പെട്ടവരായതുകൊണ്ട് അവരുടെ സ്വപ്നങ്ങൾക്ക് പുല്ലുവിലയാണോ ഉള്ളത്?

ഒരു കോൾ വന്നപ്പോൾ, അവളെയൊന്നു നോക്കി അവൻ മൊബൈൽ കാതോരം ചേർത്ത് അവിടെ നിന്ന് പതിയെ നടന്നു.

ആടിയാടി പോകുന്ന അവനെ നോക്കിയിരുന്നപ്പോൾ അവളുടെ കണ്ണുനിറഞ്ഞു …

തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻ്റെ വിങ്ങലാണെന്നു പറയുന്നത് എത്ര ശരി?

അവളുടെ കണ്ണുനീർ തുടയ്ക്കാനെന്നവണ്ണം അന്തരീക്ഷത്തിൽ പൊടുന്നനെ കാറ്റൂതി…

മേഘങ്ങൾ ആകാശത്ത് വട്ടമിട്ടു പറക്കുന്നത് കണ്ട അവൾ പതിയെ എഴുന്നേറ്റു ചുറ്റും നോക്കി…

നാലു ഭാഗവും കാണുന്ന നെൽപാടങ്ങൾ…:…

മിന്നാമിനുങ്ങുകൾ പാടത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നുണ്ട്….

കുറച്ചുദൂരെ കാണുന്ന കാവൽമാടം കണ്ടപ്പോൾ അവളിൽ ഓർമ്മകൾ തiല തiല്ലിയൊഴുകി.

പാടത്ത് വിത്തിറക്കിയാൽ പിന്നെ ഇടയ്ക്കിടെ നോക്കാനെത്തുന്നതാണ് മുതലാളിയുടെ മകൻ…

അങ്ങിനെ ഒരു വരവിലാണ് അവൾ ആദ്യമായി കിരണിനെ കാണുന്നത്.

പ്ലസ് ടു ക്ലാസ് കഴിഞ്ഞെത്തിയാൽ അച്ഛനെയും അമ്മയെയും സഹായിക്കാൻ പാടത്തിറങ്ങൽ എന്നും ഉള്ളതാണ്….

ആദ്യമായി കണ്ടപ്പോൾ മുതലാളിയുടെ മകൻ എന്ന നിലയിൽ ഒരു പുഞ്ചിരി കൈമാറി’..

പിന്നെ പരസ്പരമുള്ള നോട്ടങ്ങൾ……

ഒന്നോ, രണ്ടോ, വർത്തമാനം…

മുതലാളിയുടെ ആകസ്മികമായ മരണത്തോടെ, ആ സ്ഥാനം ഏറ്റെടുത്ത് പാടശേഖരങ്ങളിൽ ഏതു സമയത്തും കിരൺ ഉണ്ടാകും….

ഉച്ചയ്ക്കുള്ള ഊണും, വൈകുനേരത്തെ ചായയുമൊക്കെ അവളുടെ വീട്ടിൽ നിന്നായി….

അച്ചനും, അമ്മയും പാടത്തേക്കിറങ്ങിയാൽ, ആ കൊച്ചു വീട്ടിൽ അവർ രണ്ടു പേർ മാത്രം….

അവളുടെ മടിയിൽ കിടന്ന് കിരൺ സങ്കൽപ്പങ്ങളെ കുറിച്ചു പറയുമ്പോൾ, അവളുടെ വിടർന്ന കണ്ണുകൾ ഒന്നുകൂടി വികസിക്കും…

ചിരിച്ചു കൊണ്ടിരിക്കേ തെളിയുന്ന അവളുടെ നുണക്കുഴിയിലേക്ക് നോക്കി അവൻ പതിയെ മന്ത്രിക്കും…

“ഈ ജന്മത്തിലും, ഇനിയുള്ള ജന്മത്തിലും നീ എനിക്ക് ഉള്ളതാണ്! ആർക്കും ഞാൻ വിട്ടു കൊടുക്കില്ല”

ആ വാക്കുകൾ ഓർത്തപ്പോൾ അവളിൽ ഒരു പുച്ഛച്ചിരി പടർന്നു.

“എന്താ വിഷമമൊക്കെ പോയോ? ഒറ്റയ്ക്കിരുന്നു ചിരിക്കുന്നുണ്ടല്ലോ?”

ആലിംഗനത്തോടൊപ്പം കാതോരം ഒഴുകിയെത്തിയ ചോദ്യം കേട്ടപ്പോൾ, അവൾ പതിയെ തിരിഞ്ഞു നോക്കി.

” ഒരു പ്രാവശ്യം കൂടി കണ്ണീരോടെ ഞാൻ പറയുകയാണ് കിരൺ … എന്നെ സ്വീകരിച്ചൂടേ നിനക്ക്?

നിൻ്റെ കാമുകിയായിട്ടല്ല ചോദിക്കുന്നത്……

ഒരിക്കൽ നിൻ്റെ കുഞ്ഞിനെ ഉദരത്തിൽ പേറിയ നിൻ്റെ ഭാര്യയായിട്ടാണ് ഞാൻ ചോദിക്കുന്നത്…”

ഇന്ദു കണ്ണീരോടെ ചോദിച്ചപ്പോൾ, അവൻ്റെ ചുiണ്ടുകൾ അവളുടെ പിiൻകiഴുത്തിലമർന്നു.

” സമൂഹത്തിൻ്റെ മുന്നിൽ നമ്മൾക്ക് ഭാര്യഭർത്താക്കൻമാർ ആകാൻ കഴിയില്ലെങ്കിലും, നീ എപ്പോഴും എൻ്റെ ഭാര്യ തന്നെയാണ്‌….

ഈ പാടങ്ങൾ ഉള്ള കാലം വരെയും, നമ്മളുടെ വിയർപ്പ് കൊണ്ട് ഈ പാറക്കൂട്ടം നനയും… അതിനി എൻ്റെ കല്യാണം നടന്നാലും… ‘നീ മറ്റൊരാളുടേത് ആയാലും ‘

അതും പറഞ്ഞ് അവളുടെ നീരണിഞ്ഞ മിഴികളെ ശ്രദ്ധിക്കാതെ അവൻ അവളുടെ ചുiണ്ടുകളിൽ അമർത്തി ചുംiബിച്ചു….

അവൻ്റെ നiഗ്നമായ ശiരീരത്തിലൂടെ അവളുടെ നഖങ്ങൾ കുiത്തിയിറങ്ങിയപ്പോൾ, അവൻ അവളെ നോക്കി ഒന്നു കണ്ണടച്ചു, അവിടെയിരുന്ന പുതിയ മiദ്യക്കുപ്പി എടുത്ത് വായിലേക്ക് കമഴ്ത്തി….

അകലെ ഏതോ കാവിൽ നിന്നുയരുന്ന പൂരത്തിൻ്റെ തുടികൊട്ട്, നേർത്ത കാറ്റിലൂടെ ഒഴുകിയെത്തുന്നുണ്ട് ….

കുടിച്ചു വന്ന അവൻ അവളെ കൈകളിൽ എടുത്ത് വട്ടംകറക്കി…..

നിഴലsർന്ന പാടങ്ങളും, ഇരുട്ടുകുത്തിയ അന്തരീക്ഷവും അവൾക്കു ചുറ്റും വട്ടം കറങ്ങി.

ഭൂമി തനിക്കു ചുറ്റും വട്ടം കറങ്ങുന്നതു പോലെ തോന്നിയപ്പോൾ, അവൾ പുഞ്ചിരിയോടെ ആകാശത്തേക്ക് നോക്കി പതിയെ കണ്ണടച്ചു.

കാർമേഘ കൂട്ടങ്ങൾക്കിടയിൽ നിന്ന് മോക്ഷം കിട്ടിയ ആദ്യത്തെ ജലകണിക അവളുടെ തിരുനെറ്റിയിൽ പതിച്ചു.

പലതുള്ളികളായ് ആകാശത്തു നിന്നു വീഴുന്ന ജലകണികകളിൽ അവർ കുതിർന്നു തുടങ്ങി…

പൊടുന്നനെ ആകാശ കോണിൽ മുഴങ്ങിയ ഗർജ്ജനത്തോടൊപ്പം, ഭൂമിയിൽ മിന്നൽപ്പിണർ പാഞ്ഞു …

മിന്നൽ വെട്ടത്തിൽ ഇന്ദുവിൻ്റെ നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ കണ്ടപ്പോൾ, അവൻ പതിയെ അവളെ പാറപ്പുറത്ത് കിടത്തി, ദാiവണി ഊiരിയെiറിഞ്ഞു.

”പെണ്ണ് എന്നാൽ ഇതാടീ, കരുത്തനായ ഒരു പുരുഷനെ കണ്ടാൽ എത്ര ആട്ടി പറഞ്ഞയച്ചാലും, പിന്നെയും പട്ടിയെ പോലെ പിന്നാലെ വരും… വന്നിരിക്കും “

കിരൺ പറഞ്ഞു തീരും മുൻപേ അവളുടെ കൈപ്പത്തി, ചുംiബിക്കാൻ മുഖംതാഴ്ത്തിയ അവൻ്റെ ഇരുകവിളിലും ശക്തിയോടെ മാറിമാറി വീണു.

എന്താണ് സംഭവിച്ചതെന്നറിയാതെ നിൽക്കുന്ന അവൻ്റെ മുഖം, സർവ്വശക്തിയുമെടുത്ത് കൈപ്പത്തികൊണ്ട് അവൾ തള്ളിയപ്പോൾ, പാറയിൽ അവൻ മലർന്നടിച്ചു വീണു..

“ഇന്ദു നീ? “

മുഖത്ത് കുiത്തിയിറങ്ങിയ അവളുടെ നiഖപ്പാടിൽ നീറ്റലനുഭവപ്പെട്ടപ്പോൾ അവൻ ഭീതിയോടെ അവളെ നോക്കി.

“എന്നെ ചതിച്ചിട്ടു, മറ്റൊരു സുഖജീവിതം തുടങ്ങാമെന്നു വെച്ചോ നാiയേ?”

അവൾ എഴുന്നേറ്റു നിന്ന് അവൻ്റെ നെiഞ്ചിലേക്ക് തൻ്റെ ഇടതുപാiദം വെച്ചു.

“നിൻ്റെ കരുത്ത് കണ്ടിട്ട് പല പെണ്ണുങ്ങളും വന്നിട്ടുണ്ടാകും… അതുപോല യാണ് ഞാനെന്ന് വെച്ചോ? “

അവളുടെ പാദം ശക്തിയോടെ നെiഞ്ചിമർന്നപ്പോൾ അവന് ശ്വാസം മുട്ടി.

“അപമാനഭാരത്താൽ ഞാൻ വല്ല കഴുക്കോലിലും തൂങ്ങുമെന്നു വെച്ചോ നീ?

അവളുടെ ചോദ്യം രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു….

കാവിൽ നിന്നുയരുന്ന രൗദ്രതാളത്തിന് ശബ്ദമേറികൊണ്ടിരുന്നു.

” ആത്മഹiത്യ ചെയ്ത് പ്രേതമായി വന്ന് പകരം വീട്ടാനല്ല… ഒരു മനുഷ്യ സ്ത്രീയായിട്ട് തന്നെ ഞാൻ നിന്നെ ഇവിടെ നിന്നും പരലോകത്തേക്ക് പറഞ്ഞയയ്ക്കും…. ”

ആകാശത്ത് നിന്ന് മഴ ശക്തിയോടെ പെയ്തു തുടങ്ങി …

പാറിയെത്തിയ മിന്നൽ വെട്ടത്തിൽ അവളുടെ മുഖം കണ്ട് അവൻ നടുങ്ങി..

ഇന്നോളം വരെ സൗമ്യതയോടെ കണ്ടിരുന്ന ആ മുഖത്ത് കുടിയേറിയ രൗദ്രഭാവം കണ്ട് അവൻ്റെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു.

“ഭൂമിയോളം താഴ്ന്നിട്ടും രക്ഷയില്ലായെന്ന് കണ്ടാൽ പിന്നെ, താഴ്ത്തുന്നവനെ സർവ്വശക്തിയുമെടുത്ത്പാതാളത്തിലേക്ക് വലിച്ചുതാഴ്ത്തുക….. അതാണ് ഈ കാലത്ത് വേണ്ടത് കിരൺ… ചതിക്കു ചതി ..”

“ടീ പുiല്ലേ? ഞാനാരാണെന്ന് അറിയോ നിനക്ക്? എടുക്കടീ നെiഞ്ചത്ത് നിന്നു കാല് “

നെഞ്ചിൽ നിന്ന് അവളുടെ കാൽ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ്റെ ശ്രമം വിഫലമായി.

“കുറച്ചു മുൻപ് വരെ നീ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു… ഈ നിമിഷം തൊട്ട് നീ എൻ്റെ കാലടിയിലമർന്ന വെറും പുഴു മാത്രം…..”

പറഞ്ഞു തീർന്നതും അവൾ ആകാശത്തേയ്ക്ക് നോക്കി.

അമ്മയേന്ന് ഒരു കരച്ചിൽ എവിടെയോ മുഴങ്ങിയപ്പോൾ അവൾ വയറിലൊന്നു അമർത്തി പിടിച്ചു.

അവളുടെ കണ്ണീർ പോലെ ആകാശത്ത് നിന്ന് മഴതുള്ളികൾ ചിതറി വീണു.

ആ മഴത്തുള്ളികളൊക്കെ, പാറയിൽ കിടന്നിരുന്ന കിരണിനെ നനച്ചു കൊണ്ട് അരുവിയായ് താഴേയ്ക്ക് ഒഴുകി, പാറയിൽ തലതല്ലി ചിതറി.

” മiദ്യത്തിൻ്റെ ലiഹരിയിൽ കരുത്ത് നഷ്ടപ്പെട്ട എന്നെ നിനക്കിപ്പോൾ ചവിiട്ടിമെiതിക്കാം. പക്ഷേ പുല്ലേ നാളെ നേരം വെളുക്കും മുൻപ് മൂന്ന് ശiവങ്ങൾ നിൻ്റെ വീടിനു മുന്നിൽ നിരന്ന് കിടക്കും. കിരൺ ആണ് പറയുന്നത്

അവൻ്റെ വെല്ലുവിളി കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു ….

ഒരു ഭ്രാന്തിയെ പോലെ അവൾ തലകുടഞ്ഞു.

“മരണത്തിലേക്ക് നടന്നു കൊണ്ടിരിക്കുന്ന നീയാണോ വെല്ലുവിളിക്കുന്നത്? “

ഇന്ദുവിൻ്റെ ചോദ്യത്തിലെ ധ്വനി മനസ്സിലാകാതെ അവൻ ഭീതിയോടെ നോക്കിയപ്പോൾ അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് തുടർന്നു:

“നീ ആർത്തിയോടെ അവസാനം കുടിച്ച മiദ്യത്തിൽ ഞാൻ വിiഷം ചേർത്തിരുന്നു”

“ഇന്ദു”

അത് ഒരലർച്ചയായിരുന്നു.

” ഇളകല്ലേ കിരൺ… വിഷം പെട്ടെന്ന് രiക്തത്തിൽ പടരും… മരണം പെട്ടെന്ന് വന്നെത്തും “

അവൾ തൻ്റെ ദാവണി അiഴിച്ച് ദൂരേയ്ക്ക് എറിഞ്ഞു.

“എൻ്റെ മനസ്സിനെയാണ് സ്നേഹിക്കുന്നതെന്ന് പറഞ്ഞ് എൻ്റെ ശiരീരം മോഹിച്ചവനല്ലേ നീ .. ആവോളം കണ്ട് ആസ്വദിക്കൂ”

ഇന്ദു പറഞ്ഞത് കേട്ട് അവൻ പ്രാണന് കേഴുന്നതു പോലെ അവളെ നോക്കി.

“എനിക്കൊരു ദു:ഖമുള്ളൂ കിരൺ.,, നിൻ്റെ ഈ മരണവെപ്രാളം ദുഷ്ടയായ നിൻ്റെ അമ്മ കാണുന്നില്ലല്ലോ എന്ന സങ്കടം മാത്രം “

പറഞ്ഞു തീർന്നതും അവൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ, ആ കാലിൽ പിടുത്തമിട്ടു കിരൺ.

” പ്ലീസ് ഇന്ദു.. എന്നെ രക്ഷിക്കൂ… നിനക്ക് എന്തു വേണമെങ്കിലും ഞാൻ തരാം”

അവൾ തിരിഞ്ഞു നിന്നു അവൻ്റെ ദയനീയത നിറഞ്ഞ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

” എല്ലാ ആഗ്രഹങ്ങളും നഷ്ടപ്പെട്ട എനിക്കിപ്പോൾ ഒരൊറ്റ ആഗ്രഹമേയുള്ളൂ കിരൺ. ഞാനെന്ന പെണ്ണിനെ പറഞ്ഞു പറ്റിച്ച് ജീവച്ഛവമാക്കിയ നിൻ്റെ ജീവൻ…. അതിൽ കൂടുതൽ ഞാൻ ആഗ്രഹിക്കുന്നില്ല… അതിൽ കുറവും “

പറഞ്ഞു തീർന്നതും അവളുടെ കാൽ ശക്തിയോടെ കിരണിൻ്റെ മേൽ പiതിച്ചതും, വഴുക്കൽ നിറഞ്ഞ ചെങ്കുത്തായ പാറയിലൂടെ അവൻ ഒഴുകി താഴേക്ക് നിലംപതിക്കുന്നതും അവൾ സന്തോഷത്തോടെ നോക്കി നിന്നു.

അതുവരെ ശക്തിയോടെ ചെയ്ത മഴ, ചാറൽ മഴയിലൊതുങ്ങി….

കാവിൽ നിന്നുയർന്നിരുന്ന ശബ്ദങ്ങൾ നിലച്ചിരുന്നു…

കാർമേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് വന്ന ചന്ദ്രിക, അവൾക്ക് വഴി കാട്ടാനെന്ന പോലെ മാനത്തുദിച്ചു നിന്നു.

താഴ്വാരത്തെ തൻ്റെ വീട്ടിലേക്ക്, പാറയിടുക്കിലൂടെ നടക്കുമ്പോൾ അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു.

മകൻ വന്നിട്ട് ഭക്ഷണം കഴിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ അമ്മയുടെ മുഖമോർത്ത് അവൾ വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു…

പകരത്തിന് പകരം ചോദിച്ച സംതൃപ്തിയോടെ അവൾ വീട്ടിൽ കയറി, തൻ്റെ അമ്മയുടെ ചാരെ ചേർന്നു കിടക്കുമ്പോഴും അവളുടെ ചുiണ്ടിൽ ഒരു പുഞ്ചിരി മായാതെ നിന്നിരുന്നു…

തളരാത്ത പെണ്ണിൻ്റെ പുഞ്ചിരി !!!

ശുഭം!

Leave a Reply

Your email address will not be published. Required fields are marked *