എനിക്കിത് പറ്റില്ല സിബി എനിക്ക് പ്രേമവും ഈ. പുന്നാരവും ഒന്നും സെറ്റ് അകത്തില്ല. നമുക്ക് ബ്രേക്ക്‌ അപ്പ് ആകാം…..

_lowlight _upscale

Story written by Ammu Santosh

“എനിക്കിത് പറ്റില്ല സിബി എനിക്ക് പ്രേമവും ഈ. പുന്നാരവും ഒന്നും സെറ്റ് അകത്തില്ല. നമുക്ക് ബ്രേക്ക്‌ അപ്പ് ആകാം “

അനു അത് പറഞ്ഞപ്പോൾ സിബി ഒന്ന് ഞെട്ടി

“അതെന്നാ വർത്താനം ആണെന്നെ പറയുന്നേ. കർത്താവിന്റെ മുന്നിൽ വെച്ചു വാക്കു പറഞ്ഞിട്ട് പിരിയണോ.. വേണ്ടാ അനു. നിന്റെ കഷ്ടപ്പാട് തീരുന്ന വരെ ഞാൻ വെയിറ്റ് ചെയ്ത. പോരെ?”

“ഓ അതൊരിക്കലും തീരത്തില്ല നീ വിട്ടോ നിന്റെ ജീവിതം സെറ്റ് ആക്കു.. എനിക്ക് ഒത്തിരി കാര്യങ്ങൾ ഉണ്ട്.. അതിൽ നിന്റെ കാര്യം കൂടി വേണ്ടേ വേണ്ട “

അവളങ്ങനെ പറഞ്ഞിട്ട് പോയത് മൂന്ന് വർഷം മുന്നെയായിരുന്നു

ഒന്നിച്ചു പഠിച്ചവർ

ഒരു ഇടവകയിൽ ജീവിച്ചവർ

ഹൃദയം കൊണ്ട് സ്നേഹിച്ചവർ

അതായിരുന്നു അവർ

പക്ഷെ അനുവിന് അപ്പനില്ലാത്ത കുടുംബം നോക്കാനുണ്ടായിരുന്നു

പ്രണയം അവൾക്ക് അതിനൊരു തടസ്സം ആയി

സിബി പഠിച്ചു

ജോലി ആയി

ഇന്നിതാ ഒരു പെണ്ണ് കാണാൻ പോകുന്നു

സത്യത്തിൽ ഒരു സന്തോഷവും ഇല്ല ഇതിന്അ.നു വിട്ട്. പോയത് മറ്റൊരുവനിലേക്കല്ല മറ്റൊരു പ്രണയത്തിലേക്കും അല്ല. ഒരു കുടുംബം പോറ്റാനാ.. അതോർക്കുമ്പോൾ മുള്ള് കു,ത്തുന്ന പോലെ തോന്നും. ആത്മാഭിമാനം കുറച്ചു കൂടുതൽ ആയത് കൊണ്ട് പിന്നാലെ ചെന്നില്ല. പപ്പയ്ക്ക് ട്രാൻസ്ഫർ ആയപ്പോൾ ആ നഗരത്തിൽ നിന്ന്. പോരുന്നു. വാശി ആയിരുന്നു. അന്വേഷിച്ചില്ല

കയ്യിൽ ഉള്ള മൊബൈൽ മാറ്റി

നമ്പർ മാറ്റി

പുതിയ നമ്പർ പുതിയ മൊബൈൽ

പുതിയ ജീവിതം

പുതിയ തുടക്കം

പക്ഷെ മനസ്സല്ലേ? മഷി തണ്ട് കൊണ്ട് മായ്ക്കാൻ കഴിയില്ലല്ലോ

“വീടെത്തി?”

ബ്രോക്കർ പറഞ്ഞു

യൂബർ ടാക്സിക്ക് പണം കൊടുത്ത് അകത്തേക്ക്

വീട്ടുകാർ ഒക്കെ നല്ലമനുഷ്യർ

പെൺകുട്ടി കൊള്ളാം

ഒറ്റയ്ക്ക് സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോളൂ എന്ന് കേട്ടപ്പോൾ ചെന്നു

ആദ്യം എന്താ ചോദിച്ചു തുടങ്ങേണ്ടത് എന്ന് അറിയില്ല

“പേരെന്താ?”

“അനു ‘

ആ പേര് ഉള്ളിൽ വീണ്ടും ഒരുപാട് നോവുന്ന പോലെ

“സിബി എന്നല്ലേ?”

“ആ “

“ബാങ്കിൽ ആണല്ലേ?”

“ഉം “

“സ്വന്തം ആയിട്ട് വണ്ടി ഇല്ലേ.. യൂബർ വിളിച്ചാണല്ലോ വന്നത്?”

“ജോലി കിട്ടിയേ ഉള്ളു. ലോൺ എടുത്തു വണ്ടി മേടിക്കാൻ. ഇഷ്ടം അല്ല.. ഒരു വണ്ടി മേടിക്കാൻ റെഡി കാശുമില്ല “

പെൺകുട്ടിയുടെ മുഖം ഒന്ന് മങ്ങി

അനു ആണ് അത് പഠിപ്പിച്ചത്

ജാഡ കാണിക്കാൻ കടം മേടിക്കരുത്. നമുക്ക് ഉള്ളതൊക്കെ കണ്ടിട്ട് ഇഷ്ടം ആകുന്നവർ മാത്രം മതി

അങ്ങനെ ഒരുപാട് ക്വാളിറ്റി ഉണ്ടായിരുന്നു അവൾക്ക്.

“പിന്നെന്താ?”

പെൺകുട്ടി ചോദിച്ചപ്പോൾ അവൻ ഒന്നുമില്ല. എന്ന് തലയാട്ടി.

അവിടെ നിന്ന് ഇറങ്ങുമ്പോൾ ബ്രോക്കർ അടുത്ത് എവിടെയോ കയറാനുണ്ടെന്ന് പറഞ്ഞു. പോയി

യൂബർ വിളിച്ചു. കാത്തു നിന്നു

ടാക്സി വന്നപ്പോൾ കയറി പിൻ പറഞ്ഞു. കൊടുത്തു

പിന്നെ പിൻ സീറ്റിൽ ചാരി കണ്ണുകൾ അടച്ചു

“സുഖമാണോ സിബി”

മുന്നിൽ നിന്ന് ഒരു ചോദ്യം

ഞെട്ടി നോക്കി

കണ്ണാടിയിൽ അനുവിന്റെ മുഖം

“നീ?”

“അതെ ഞാൻ.. ഇപ്പോൾ യൂബർ ഓടിക്കുവ..”

“സ്വന്തം ടാക്സി “

“അതെ.. “

അൽപ നേരം നിശബ്ദത

“നിന്റെ വീട്ടിൽ എല്ലാർക്കും സുഖമാണോ?”

“സുഖം.അമ്മ ഇഷ്ടം ഉള്ള ഒരാളുടെ കൂടെ പോയി . അനിയത്തിയും ഇഷ്ടം ഉള്ള ആളെ കല്യാണം കഴിച്ചു. പിന്നെന്താ?അപ്പൻ ഉണ്ടായിരുന്നപ്പോൾ തന്ന കുറച്ചു ഭൂമിയിൽ ഒരു ഭാഗം വിറ്റു കാർ വാങ്ങി.. അത് ഓടിക്കുന്നു. സുഖം “

അവൻ നടുങ്ങി ഇരുന്നു

“ഒറ്റയ്ക്കാണോ ഇപ്പോഴും?”

“അതെ “

“എന്നിട്ട് എന്താ എന്നേ വിളിക്കാഞ്ഞത്?”

“കുടുംബം നോക്കണമെന്ന് പറഞ്ഞു നിന്നെ വേണ്ടന്ന് വെച്ച് പോയിട്ട് കുടുംബം എന്നേ വേണ്ടന്ന് വെച്ചിട്ട് പോയപ്പോ കൂട്ട് വിളിക്കുന്നത് മോശമല്ലേ സിബി ?”

സിബിക്ക് ഉത്തരം ഇല്ലായിരുന്നു

റെയിൽവേ സ്റ്റേഷൻ അടുക്കാനായി

റെയിൽവേ സ്റ്റേഷന്റെ frontil വിട്ടാൽ മതിയോ അകത്തു കയറ്റണോ “

“വേണ്ട.. ഇവിടെ വിട്ട മതി “

അവൻ gpay ചെയ്തു

“എന്നേ കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ അനു?”

“ബാങ്കിൽ ജോലി കിട്ടി.അനിയത്തി മാരുടെ കല്യാണം കഴിഞ്ഞു. ഇന്ന് ഒരു പെൺകുട്ടിയെ കല്യാണം ആലോചിച്ചു വന്നതാണ്. പെണ്ണ് കാണൽ കഴിഞ്ഞു വിളിച്ച ടാക്സി എന്റെ ആയിപ്പോയി “

നിറഞ്ഞ ചിരി

“ഇതൊക്കെ എങ്ങനെ?”

“കൂട്ടുകാരൊക്കെ നമുക്ക് കോമൺ അല്ലായിരുന്നോ.. നമ്മൾ അന്വേഷിക്കില്ലേ.. പോട്ടെ കാൾ വരുന്നു “

അടുത്ത യാത്ര കിട്ടി അവൾ പോയിട്ടും അവൻ അങ്ങനെ നിന്നു

അവളെ കുറിച്ച് ഒരിക്കൽ പോലും അന്വേഷിച്ചില്ല

നമ്പർ മാറ്റി

ഫോൺ മാറ്റി

വാശിയിൽ നടന്നു

ട്രെയിനിൽ ഇരിക്കുമ്പോൾ കണ്ണിൽ നിന്ന് നീരോഴുകുന്നത് അറിഞ്ഞ് അവൻ വാതിൽക്കൽ പോയി നിന്നു

പാവം ആയിരുന്നു അവൾ.. സ്നേഹിച്ചവർ മുഴുവൻ ഇട്ടേച്ചു പോയി

തളരാതെ ജീവിക്കുന്നു..

ഒറ്റയ്ക്ക്

താനോ?..

വർഷങ്ങൾ പിന്നെയും രണ്ടു കഴിഞ്ഞു

ആരെയും സ്നേഹിക്കാൻ ആവാതെ സിബിയും

ഒറ്റയ്ക്ക് ജീവിച്ചു മടുത്ത അനുവും വീണ്ടും കണ്ടു

മിണ്ടി

എനിക്ക് നിന്നെ വേണമെന്ന് അവനും നീയില്ലാതെ പറ്റില്ല എന്നവളും പറഞ്ഞു

ഒരു ജീവിതം അല്ലേയുള്ളു ഒന്നിച്ചു മതി എന്ന് അവർ തീരുമാനിച്ചു

ചിലർക്ക് ചിലരെ പറ്റുള്ളൂ..

കാലം എത്ര കഴിഞ്ഞാലും..

Leave a Reply

Your email address will not be published. Required fields are marked *