എഴുത്ത്:-നൗഫു ചാലിയം
“സ്കൂളിലേക് ഇറങ്ങാൻ നേരത്തായിരുന്നു അമ്മ പുറത്തേക് വന്നു ഒരു നൂറു രൂപ കയ്യിൽ തന്നത് …
എന്തിനാ ഈ നൂറു രൂപ എന്നറിയാതെ അമ്മയെ നോക്കിയപ്പോൾ ആയിരുന്നു അമ്മ പറഞ്ഞത്…
കണ്ണാ…
ഇന്ന് ഉച്ചക്ക് വീട്ടിലേക് വരണ്ട…
ഞാൻ അമ്മമ്മയുടെ അടുത്തേക് പോകും മോൻ സ്കൂളിലെ കാന്റീനിൽ നിന്നും ഫുഡ് കഴിച്ചോ എന്ന്…”
“എന്റെ കുറെ കാലമായുള്ള (സ്കൂളിലെ കാന്റീനിൽ നിന്നും ഫുഡ് കഴിക്കുന്നത് ) ആഗ്രഹമായിരുന്നത് കൊണ്ട് തന്നെ ഞാൻ ആ പൈസയും വാങ്ങി വളരെ സന്തോഷത്തോടെ ആയിരുന്നു സ്കൂളിലേക്ക് പോയത്..”
“വീട് സ്കൂളിന് അടുത്തായത് കൊണ്ട് തന്നെ അമ്മ ഒരിക്കലും പുറത്ത് നിന്ന് കഴിച്ചോ എന്ന് പറഞ്ഞിട്ടില്ല…ഇന്നെന്തോ അമ്മമ്മക്ക് സുഖമില്ല എന്ന് പറഞ്ഞു രാവിലെ ഫോൺ വന്നിരുന്നു അത് കൊണ്ടായിരിക്കാം…
ഉച്ചക്ക് മുമ്പ് അമ്മ…
അമ്മ വീട്ടിലേക് പോകാൻ സാധ്യതയും ഉണ്ട്…”
“ഉച്ചക്ക് പുറത്തു നിന്നും കഴിക്കാനുള്ള ആഗ്രഹത്തോടെ ക്ലാസ്സിൽ ഇരുന്നത് കൊണ്ടായിരിക്കാം സമയം ഒട്ടും പോകാത്തത് പോലെ ഓരോ പീരീഡ് തള്ളി തീർക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപെടേണ്ടി വന്നു..
ഉച്ച ഭക്ഷണത്തിനുള്ള ബെല്ലടിച്ചതും പുസ്തകം ബേഗിലാക്കി ഒരോട്ടം ആയിരുന്നു..
കാന്റീനിലേക്..
പക്ഷെ ഞാൻ എത്തുന്നതിനു മുമ്പ് ഒരു പട കുട്ടികൾ ഉണ്ടായിരുന്നു അവിടെ..
അവരെല്ലാം സ്ഥിരമായി അവിടെ നിന്നും ഭക്ഷണം കഴിക്കുന്നവർ ആയിരുന്നു..
കുറച്ചു മാഷുമാരും ഉണ്ടായിരുന്നു …
ചിക്കൻ ബിരിയാണി കഴിയുമോ എന്നോർത്തു ടെൻഷൻ അടിച്ചു നിൽക്കുന്ന സമയത്താണ് എന്റെ അരികിൽ ഇരിന്നിരുന്ന ആൾ എണീറ്റത്തും ഞാൻ അവിടെ ഇരുന്നതും..
തൊട്ടുടനെ വൈറ്റെർ അരികിലേക് വന്നതും ബിരിയാണി കഴിക്കാനുള്ള ആവേശത്തോടെ ഞാൻ അയാളോട് ഒരു ബിരിയാണി പറഞ്ഞു..
അസ്സല് ചിക്കൻ ബിരിയാണി…
ബിരിയാണി കഴിയാത്തത് കൊണ്ടായിരിക്കാം അയാൾ എനിക്കൊരു ഗ്ലാസ് ചൂട് വെള്ളവും തൊട്ടു മുന്നിലായി ഒരു ഫൈബർ പ്ളേറ്റും കൊണ്ട് വെച്ചു…
പ്ളേറ്റിൽ അച്ചാറും സുർക്ക ഒഴിച്ച വലിയ ഉള്ളി അരിഞ്ഞതും ഓരോ സ്പൂൺ വീതം കുത്തി തന്നു….”
“കുറച്ചു നിമിഷങ്ങൾക്കകം എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായ ആവി പറക്കുന്ന ബിരിയാണിയുമായി ആ ചേട്ടൻ വന്നു…
അതിൽ നിന്നും കുറച്ചു മാത്രം എടുത്തു എന്റെ വായ യിലേക്ക് വെച്ചതും എന്റെ സാറേ…
ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാത്ത അഭാര ടേസ്റ്റ് തന്നെ ആയിരുന്നു..
ബിരിയാണി ആസ്വദിച്ചു തന്നെ കഴിച്ചു…
എന്റെ മുന്നേ വന്നവർ എല്ലാം തന്നെ ആ സമയം കൊണ്ട് ഭക്ഷണം കഴിച്ചു പോയിരുന്നു..”
“ഫുഡ് കഴിച്ചു കൈ കഴുകി കൗണ്ടറിൽ ഇരിക്കുന്ന ഏട്ടനോട് എത്രയാ എന്ന് ചോദിച്ചു കൈ പോക്കറ്റിൽ ഇട്ടതും ഞാൻ ഒന്ന് ഞെട്ടി..
പാന്റിന്റെ വലത്തേ പോക്കറ്റിൽ വെച്ചിരുന്ന നൂറിന്റെ നോട്ട് കാണുന്നില്ല..
മനസിലൂടെ ഒരു കൊള്ളിയാൻ ആ സമയം കൊണ്ട് തന്നെ ഹൃദയത്തെ കീiറി മുiറിച്ച പോലെ വന്നു പോയി..
ഒരു പക്ഷെ തിന്ന ബിരിയാണി ദഹിച്ചു പോലും പോയിരിക്കാം..
‘പൈസ ഇലേൽ എന്ത് ചെയ്യുമെന്നുള്ള കാര്യങ്ങൾ എല്ലാം എന്റെ മുന്നിൽ നിറഞ്ഞു വന്നു..
അവിടെയുള്ള ബാക്കി ഉള്ളവരുടെ മുന്നിൽ വെച്ച് ആ ഏട്ടൻ എന്നെ അപമാനിക്കുന്നതും ചിലപ്പോൾ തiല്ലുന്നതും… എല്ലാം കഴിഞ്ഞു അവിടെ ഉള്ള വേസ്റ്റ് പാത്രങ്ങൾ മുഴുവൻ എന്നെ കൊണ്ട് കഴുകിക്കുന്നതും..
സ്കൂളിൽ വന്നു ഹെഡ്മാസ്റ്റിനോട് ഞാൻ കiള്ളനാണെന്ന് പറയുന്നതും അങ്ങനെ പലതും…’
കൗണ്ടറിലേ ഏട്ടൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു നൂറു രൂപ…
അയാളുടെ കൊമ്പൻ മീശയും പേടിപ്പിക്കുന്ന മുഖ ഭാവവും…അയാളുടെ ഉയരവും എല്ലാം എന്നെ പാന്റിൽ മുള്ളിക്കാൻ മാത്രം പ്രാപ്ത മുള്ളതായിരുന്നു…”
“ഞാൻ പെട്ടന്ന് തന്നെ ഇടത്തെ കൈ എടുത്തു പാന്റിന്റെ ഇടത്തെ പോക്കറ്റിൽ ഇട്ട് നോക്കി..
ഇനി അതിലാണോ പൈസ വെച്ചത് എന്നറിയാതെ…
ഇല്ല അതിലും ഇല്ല..
പിന്നെ ഒരു വെപ്രാളം ആയിരുന്നു..
പുറകിലെ പോക്കറ്റിലും….
ഒരു കഷ്ണം പേപ്പർ പോലും ഇല്ലെങ്കിലും ഷർട്ടിന്റെ പോക്കറ്റ് മറച്ചിട്ട് പോലും ഞാൻ നോക്കി…
ഇല്ല ആ നൂറു രൂപ നഷ്ട്ടപെട്ടരിക്കുന്നു…
അത് മാത്രമല്ല എന്റെ കയ്യിൽ വേറെ ഒരു രൂപ പോലും ഇല്ല..”
“ഇന്നിയാൾ എന്നെ കൊiല്ലും.. അല്ലേൽ കണ്ണ് പൊട്ടുന്ന ചീiത്ത പറയും..
ഞാൻ എല്ലാരുടെയും മുന്നിൽ ഒരു കള്ളനെ പോലെ നിൽക്കേണ്ടി വരും…
എന്റെ മനസിൽ എന്തെന്നില്ലാത്ത സങ്കടവും അയാളുടെയും അന്നേരം അവിടെ ഉണ്ടായിരുന്നവരുടെയും മുന്നിൽ നാണം കേട്ടു നിൽക്കുന്നതിലുള്ള വേദനയിലും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി..”
“അയ്യോ…
എന്ത് പറ്റി മോനെ പൈസ ഇല്ലേ..”
വിറക്കുന്ന മീശ ഒതുക്കി അയാൾ ഒരു കുഞ്ഞിനോട് എന്ന പോലെ എന്നോട് ചോദിച്ചു..
“അയാളോട് മറുപടി പറയാൻ പോലും കഴിയാതെ ഞാൻ പേടിച്ചു വിക്കി…
ചേട്ടാ..…
അത്…
ഞാൻ… ഞാൻ…”
“അയ്യോ…
മോനെ..
മോൻ കരയൊന്നും വേണ്ട…
അയാൾ പെട്ടന്ന് കൗണ്ടറിൽ നിന്നും ഇറങ്ങി എന്റെ തോളിൽ തട്ടി കൊണ്ട് തുടർന്നു..
കയ്യിലുള്ള പൈസ എവിടേലും പോയിട്ടുണ്ടാവും..
ചിലപ്പോൾ ക്ലാസ്സിൽ തന്നെ ഉണ്ടാവും…
ബാഗിലോ മറ്റോ..…”
ഞാൻ അതെ എന്ന പോലെ അയാളോട് തലയാട്ടി…
“സാരമില്ല…
മോൻ പൊയ്ക്കോ…”
അയാൾ അത് പറഞ്ഞതും ഞാൻ അയാളെ ഒരു വട്ടം കൂടി നോക്കി..
“പൊയ്ക്കോ…
സ്കൂളിൽ ബെല്ല് അടിക്കാൻ ആയില്ലേ..
മോൻ പോയി ക്‌ളാസിൽ കയറിക്കോ.. “
അയാൾ എന്റെ ചുമലിൽ തട്ടി പറഞ്ഞതും ഞാൻ അത് വരെ പേടിച്ചത് ഒന്നും സംഭവിക്കാത്ത സന്തോഷത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
പൈസ എവിടെയോ വീണു പോയിരുന്നത് കൊണ്ട് തന്നെ ഞാൻ നടന്നതെല്ലാം അമ്മയോട് പറഞ്ഞു…പിറ്റേന്ന് തന്നെ ആ പൈസ അയാൾക് കൊണ്ട് പോയി കൊടുത്തു…
ഇഷ്ട്ടപെട്ടാൽ 👍
ബൈ
🥰

