ഒറ്റ നോട്ടത്തിൽ എനിക്കവരെ മനസിലായില്ലെങ്കിലും അവർ എന്റെ മകൻ റിച്ചു വിന്റെ ഫ്രണ്ട്സ് ആയിരിക്കുമെന്ന ഉറപ്പിൽ ഞാൻ വാതിൽ തുറന്നു…….

എഴുത്ത്:- നൗഫു ചാലിയം

“ നിസ്ക്കാരം കഴിഞ്ഞു ആറു യാസീൻ സൂറത് ഓതി ഇരിക്കുന്ന സമയത്താണ് ഒരു ബെല്ലടി ക്കുന്ന ശബ്ദം കേട്ടത്…”

“വീട്ടിൽ പേടിക്കുണ്ടായിരുന്ന ഉമ്മ അനിയന്റെ മക്കൾക്ക് സുഖമില്ല എന്നറിഞ്ഞത് കൊണ്ട് രാത്രി ആയാലും തിരികെ വരുമെന്ന് പറഞ്ഞു പോയതാണ് തറവാട്ടിലെക്ക്..

സമയം അത്രക്കൊന്നും ആയിട്ടില്ലെങ്കിലും പേടിയോടെ ആയിരുന്നു നിസ്ക്കാര കുപ്പായം അഴിച്ചു വെച്ചു … നിസ്ക്കാര പായ യും മടക്കി വെച്ചു … മെയിൻ ഡോറിന് അടുത്തേക് നടന്നത്…”

“നാല് മാസങ്ങൾക് മുബായിരുന്നു എന്റെ ധൈര്യമായിരുന്ന ഇക്കയും ഓരോ ഒരു മകനും എന്നെ ഈ വീട്ടിൽ ഒറ്റക്കാക്കി എന്നോട് പറയാതെ യാത്ര പോയത്…

മോന് ഒരു നോട് ബുക്ക്‌ വാങ്ങിക്കാൻ പോയതായിരുന്നു അവർ ടൗണിലേക്കു ചീറി പാഞ്ഞു വന്ന ഏതോ ഒരു ബസ് ഇക്കയെയും മോനെയും എന്നിൽ നിന്നും തട്ടി പറിച് കൊണ്ട് പോകാൻ വന്ന മരണത്തിന്റെ ദൂതൻ ആണെന്ന് അവർ അറിഞ്ഞോ ആവോ..”

“മുന്നോ നാലോ തൊപ്പി വെച്ച മൊയിലിയാർ കുട്ടികൾ പുറത്തു നിൽക്കുന്നുണ്ട്…

മെയിൻ ഡോറിന് അടുത്തുള്ള വിരിപ്പ് മാറ്റി പുറത്തേക് നോക്കിയപ്പോൾ കണ്ടത് ഞാൻ ആ കാഴ്ചയാണ്..

അവർ അന്വോനം എന്തോ കാര്യപ്പെട്ട ചർച്ചയിൽ മുഴുകി മുറ്റത് തന്നെ നിൽക്കുകയാണ്…

ഒറ്റ നോട്ടത്തിൽ എനിക്കവരെ മനസിലായില്ലെങ്കിലും അവർ എന്റെ മകൻ റിച്ചു വിന്റെ ഫ്രണ്ട്സ് ആയിരിക്കുമെന്ന ഉറപ്പിൽ ഞാൻ വാതിൽ തുറന്നു..”

“അവനും പള്ളിയിലെ ധർസിൽ വൈകുന്നേരം ഓതി പഠിക്കുവാൻ പോയിരുന്നു…

വാതിൽ തുറന്നതൊന്നും അറിയാതെ പുറത്തു സംസാരിച്ചു നിൽക്കുന്ന അവരോട് ഞാൻ ചോദിച്ചു..”

“എന്താ മക്കളെ ഈ രാത്രി…”

ഇനി പള്ളിയിലെ എന്തേലും പരിപാടിക്ക് നേർച്ച പിരിക്കാൻ വന്നത് വല്ലതും ആവുമോ എന്ന് അറിയില്ലല്ലോ…

“ ആ ഉമ്മാ…

ഇത് ഞങ്ങളാ…”

അവരിൽ ഒരാൾ മുന്നിലേക്ക് കയറി കൊണ്ട് പറഞ്ഞു…

“ജാസിം… “

അവനെ കണ്ട ഉടനെ അവനെ പേര് ഓർമ്മ വന്നത് പോലെ ഞാൻ വിളിച്ചു..

“ആ ഉമ്മ ഞാൻ തന്നെ…ഞാൻ മാത്രമല്ല… സുകൂറും ശരീഫും ഹബീബും ഉണ്ട്…”

“അവൻ അവരെ കൂടെ പറഞ്ഞതും അവർ മൂന്ന് പേരും മുന്നിലേക്ക് കയറി നിന്നു..

മുഖത് ഒരു പുഞ്ചിരി നിറച്ചു കൊണ്ട്..

അവരെ കണ്ട് എന്റെ മുഖത് ചിരിക്ക് പകരം വന്നത് കരച്ചിൽ ആയിരുന്നു…

ഞാൻ പെട്ടന്ന് എന്റെ മോനെ ഓർത്തു പോയി…. “

“ഉമ്മ… ഇങ്ങള് കരയാണോ…”

ജാസിം ഞാൻ കരയുന്നത് കണ്ടപ്പോ തന്നെ ചോദിച്ചു…

“ ഹേയ്… ഇല്ലെടാ… പെട്ടന്ന് നിങ്ങളെ നാലു പേരെയും ഒരുമിച്ചു കണ്ടപ്പോൾ…”

ഞാൻ വാക്കുകൾ കിട്ടാതെ പറഞ്ഞത് മുഴുവനാക്കാൻ പോലും കഴിയാതെ കരഞ്ഞു…

“ ഉമ്മ…

കരയല്ലി…

ഇതാ ഞങ്ങൾ ആരും ഇങ്ങോട്ട് വരാത്തത് തന്നെ…

ഉമ്മ ഞങ്ങളെ കണ്ടാൽ റിച്ചു വിനെ ഓർത്തു കരയും…

അവൻ പടച്ചോൻ വിളിച്ചപ്പോൾ കുറച്ചു നേരത്തെ പോയതല്ലേ…

ഉമ്മാന്റെ മോനു പകരം ഞങ്ങൾ നാലു പേരില്ലേ ഉമ്മാ…

ഉമ്മയുടെ മക്കളായി…”

ജാസിം എന്നെ സമാധാനിപ്പിക്കാൻ എന്ന പോലെ പറഞ്ഞപ്പോൾ..

“തലയിൽ ഉണ്ടായിരുന്ന തട്ടത്തിന്റെ തുമ്പു പിടിച്ചു ഞാൻ എന്റെ കണ്ണുകൾ തുടക്കാൻ ശ്രമിച്ചു…

എല്ലാം വെറുതെയായിരുന്നു…അവരെ ഇങ്ങനെ മുന്നിൽ കാണുന്ന സമയം മുഴുവൻ നാലു മാസം മുബ് ഒരു ബയ്ക്കു അപകടത്തിൽ മരണ പെട്ട എന്റെ റിച്ചു വിന്റെയും എന്റെ ഇക്കയുടെയും മുഖമിങ്ങനെ തെളിഞ്ഞു വരുവാ…

കണ്ണീർ അടക്കാൻ കഴിയാതെ ഞാൻ ചായ എടുക്കാം നിങ്ങൾ ഇരിക്കെന്നും പറഞ്ഞു തിരിയാൻ നേരം അവർ പറഞ്ഞു..

ഉമ്മ പോവല്ലി ഞങ്ങൾക്കിപ്പോ ചായ വേണ്ട ഞങ്ങൾ വേറെ ഒരു കാര്യം സംസാരിക്കാനാണ് വന്നത്…”

“വെറും പതിമൂന്ന് വയസ്സ് മാത്രമുള്ള ഹബീബിന്റെ ശബ്ദം വലിയൊരു പുരുഷനെ പോലെ ഗാഭീര്യം നിറഞ്ഞതായിരുന്നു വെങ്കിലും എനിക്കവർ മക്കൾ ആയതു കൊണ്ട് തന്നെ ഞാൻ തിരിഞ്ഞ്…അവരോട് ചോദിച്ചു..

മക്കൾ എന്തിനാ വന്നേ…”

“ഉമ്മാ..…

ഉമ്മാക് അറിയാലോ…

ഞങ്ങളുടെ കൂട്ടുകാരനും അവന്റെ ഉപ്പയും ഒരു ദിവസം തന്നെ നമ്മളെ എല്ലാം കണ്ണീരിലായ്ത്തി വിട്ടു പോയിട്ട് ഇന്നേക്ക് നാലു മാസമായി…

ഹബീബ് എന്താണ് പറഞ്ഞു വരുന്നതെന്ന് അറിയാതെ ഞാൻ അവനെ തന്നെ നോക്കി…

അവൻ ഒരു നിമിഷം കൂടെ ഉള്ളവരെ എല്ലാം ഒന്ന് നോക്കി..

അവർ അവനു ധൈര്യം കൊടുക്കുന്നത് പോലെ ചുണ്ടുകൾ പതിയെ ചലിപ്പിച്ചു പറഞ്ഞോ എന്ന് പറയുന്നുണ്ടായിരുന്നു…

ഉമ്മാ…

ഞങ്ങൾ വന്നത് ഉമ്മാക് ഒരു കല്യാണ ആലോചനയുമായാണ്…

ഉമ്മാക് സമ്മതം ആണേൽ ജാസിമിന്റെ ഉപ്പയുടെ ബീവിയായി അവന് നന്നേ ചെറുപ്പത്തിൽ അവനെ വിട്ടു പടച്ചോന്റെ അടുത്തേക് പോയ ഉമ്മയായി…

ഞങ്ങളുടെ എല്ലാം ഉമ്മയായി ജാസിമിന്റെ ഉപ്പയെകൊണ്ട് നിക്കാഹ് കഴിപ്പിക്കട്ടെ…”

അവൻ പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ തന്നെ കടന്ന് പോയി…

ഇനി ഒരു വിവാഹം…അതും നാലു മാസം മുമ്പ് മാത്രം മരിച്ചു പോയ ഇക്ക തലക് മുകളിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നത് എന്നും കാണുമ്പോൾ..

“ഉമ്മാ…

പെട്ടെന്നൊരു തീരുമാനം പറയണ്ട…

ആലോചിച്ചു പറഞ്ഞാൽ മതി…

ഉമ്മാന്റെ സമ്മതം കിട്ടിയിട്ടേ ജാസിമിന്റെ ഉപ്പയോടെ പോലും ഞങ്ങൾ സംസാരിക്കൂ…

അവന്റെ ഉപ്പയും രണ്ടു കൊല്ലം മാത്രം ജീവിച്ച ഭാര്യയെ ഓർത്താണ് ഇത്രയും കാലം ഒറ്റക്ക് ജീവിച്ചത്…

ഒരു വിവാഹം കഴിക്കാൻ പറഞ്ഞു കൊടുക്കാൻ ഞങ്ങൾക് ആ സമയം അറിയില്ലായിരുന്നു…

ഞങ്ങൾ തീരെ പോടി പൈതങ്ങൾ ആയിരുന്നല്ലോ…

സകൂർ പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു പോയി..

ഇന്നിപ്പോ അവർ വളർന്നു വല്യ കുട്ടികൾ ആയല്ലോ…”

“ടാ…ഉമ്മാക് സമ്മതം ആണെടാ ഉമ്മ ചിരിച്ചു…”

ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ ഹബീബ് മറ്റു മൂന്നു പേരോടുമായി പറഞ്ഞു..

“ഹേയ് എനിക്ക് സമ്മതം ആണെന്ന് ആരാ പറഞ്ഞത്..

എന്റെ ജീവിതത്തിലും ഇനി ആരും വേണ്ട എനിക്ക്..

എന്റെ ഇക്കയുടെയും റിച്ചു വിന്റെയും ഓർമ്മകൾ ഉണ്ടെനിക്ക് ഇനിയുള്ള കാലം മരണം വരെ ജീവിക്കാൻ…

അതും എത്രയും പെട്ടന്ന് നീ എന്നെ വിളിക്കണേ റബ്ബേ എന്നൊരു പ്രാർത്ഥനമാത്രമേ എന്റെ ജീവിതത്തിൽ ഉള്ളു മക്കളെ…

എനിക്ക് ജാസിയെ ഇഷ്ട്ടമില്ലാഞ്ഞിട്ടോ നിങ്ങളെ മക്കൾ ആയിട്ട് കാണാഞ്ഞിട്ടോ അല്ലാട്ടോ..

അവരെ മറന്നു എനിക്കൊരു ജീവിതം വേണ്ടാഞ്ഞിട്ട…

എനിക്കവരുടെ ഓർമ്മകൾ മാത്രം മതി…”

ഞാൻ അവരോട് പറഞ്ഞപ്പോൾ അവരുടെ മുഖം പെട്ടന്ന് തന്നെ വാടി.. പ്രതീക്ഷ പോയത് പോലെ ആയിരുന്നു…

“ഉമ്മ…

റിച്ചു എനിക്ക് ഫ്രണ്ട് ആയതു മുതൽ ഞാൻ ഇങ്ങളെ ഉമ്മാ എന്നാണ് വിളിക്കുന്നത്…

അത് എന്റെ മരിച്ചു പോയ ഉമ്മയെ പോലെ കണ്ടിട്ട് തന്നെയാണ് ഞാൻ വിളിക്കാറുള്ളത്..

എന്റെ ഉമ്മ.. എന്നെ എങ്ങനെ സ്നേഹിക്കുമായിരുന്നോ…

ഒരു പക്ഷെ അതിൽ കൂടുതൽ സ്നേഹം എനിക്കായ് എന്റെ ഈ ഉമ്മ തന്നിട്ടുണ്ട്…

ഉമ്മയുടെ കൈകൾ കൊണ്ട് കഴിക്കുന്ന ഓരോ പിടി ചോറിൽ പോലും ഞാൻ ആ സ്നേഹം കണ്ടിട്ടുണ്ട്…

എന്റെ റിച്ചു പോയപ്പോൾ എന്റെ ഉമ്മ ഒറ്റക്കായത് പോലെ എനിക്ക് തോന്നി..

ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ഉമ്മ ഒറ്റക്കവരുത്… എന്തിനും ഏതിനും ഒരു മകനായി ഞാൻ കൂടെ ഉണ്ടാവണം..

ഉമ്മ നല്ലത് പോലെ ആലോചിച്ചു പറഞ്ഞാൽ മതി… ഉമ്മാക് എന്റെ ഉമ്മയാവാൻ സമ്മതം ആയിരിക്കുമെന്ന് തന്നെ ഞാൻ വിശ്വാസിക്കും…

അത് എന്നാണോ സത്യമാകുന്നത് അത് വരെ ഞങ്ങൾ ഉമ്മയെ ശല്യം ചെയ്യാതെ കാത്തിരിക്കാം…”

“ജാസിം അതും പറഞ്ഞു എഴുന്നേറ്റപ്പോൾ എനിക്ക് അവനോട് എന്താ പറയാ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു..

റിച്ചു വിന്റെ കൂടെ വരുമ്പോൾ എല്ലാം അവനു ചോറ് വാരി കൊടുക്കുന്ന നേരം അവൻ ജാസിമിനും വാരി കൊടുക്കാൻ പറയും..

അവനു ഉമ്മ ഇല്ലല്ലോ ഉമ്മ… ഉമ്മ വേണം അവനും ഉമ്മ ആയിരിക്കാൻ എന്നെ അവനു എപ്പോഴും പറയാൻ ഉണ്ടായിരുന്നുള്ളു…”

“ജാസിമിന്റെ കൂടെ ബാക്കി ഉണ്ടായിരുന്നവരും എഴുന്നേറ്റ് പുറത്തേക് ഇറങ്ങാൻ നേരം ഞാൻ ജാസിമിന്റെ കയ്യിൽ പിടിച്ചു..

ഉമ്മാക് നിന്റെ ഉമ്മയാവാൻ സമ്മതമാണ്…പക്ഷെ എനിക്ക് കുറച്ചു സമയം വേണം…

എപ്പോഴാണ് എന്റെ മനസ് ഒന്ന് നോർമൽ ആവുക എന്നൊന്നും എനിക്ക് അറിയില്ല…

അന്ന് ഞാൻ നിന്റെ ഉമ്മയായി നിന്റെ കൂടെ ഉണ്ടാവും…”

“ഞാൻ പറയുന്നത് കേട്ടപ്പോൾ അവർ നാലു പേരും ചിരിച്ചുകൊണ്ട് കെട്ടിപിടിച്ചു..

എന്നോട് പോയിട്ട് വരുമെന്നും പറഞ്ഞു വീട്ടിൽ നിന്നും പടി ഇറങ്ങി നടക്കുന്നവരെ ഞാൻ കണ്ണടക്കാതെ നോക്കിയപ്പോൾ അവരുടെ കൂടെ ഒരാൾ കൂടെ നടക്കുന്നത് പോലെ എനിക്ക് തോന്നി..

തോളിൽ കയ്യിട്ട് അവർ നാലാളുകളുടെ കൂടെ അഞ്ചാമനായി എന്റെ റിച്ചു കൂടെ ഉള്ളത് പോലെ…!”

“ അവനും അവരുടെ കൂടെ ഉള്ളതായി തോന്നിയപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി…

കണ്ണിൽ കണ്ണുനീർ നിറഞ്ഞു അവരെ കാണുന്നത് പോയും മറഞ്ഞു പോയി.. “

+++

വീണ്ടും ഒരു കൊല്ലം കടന്നു പോയി…

ഇടക്കിടെ അവർ നാലു പേരും വീട്ടിൽ വരാറുണ്ടേലും പിന്നെ ഒരിക്കലും എന്നോട് വിവാഹ കാര്യം അവർ പറഞ്ഞിട്ടില്ല..

ഒരു ദിവസം ജാസിം മാത്രം വന്നു…

“ഉമ്മാ… ഒരു കൊല്ലം കഴിഞ്ഞില്ലേ…ഇനിയും ഇവിടെ ഒറ്റക് നിൽക്കാതെ എന്റെ കൂടേ വന്നുടെ…എന്റെ വീട്ടിലേക്… എന്റെ ഉമ്മയായി…”

മാനസികമായി നല്ല സമയം ആയത് കൊണ്ട് തന്നെ ഞാൻ അവനോടു എസ് എന്ന് മൂളി…

“ഉമ്മ വരും…എന്റെ മോന് ഉമ്മയായി…”

“താങ്ക്സ് ഉമ്മാ എന്നും പറഞ്ഞു അവൻ എന്നെ കെട്ടിപിടിച്ചു “

“പെട്ടന്ന് അവന്റെ കെട്ടിപ്പിടുത്തത്തിൽ ഞാൻ ഞെട്ടിയെങ്കിലും ഒരു നിമിഷം പോലും പാഴാക്കാതെ എന്റെ കൈകൾ അവനെ വരിഞ്ഞു മുറുക്കി…

എന്റെ ഉള്ളം വല്ലാതെ തുടിക്കുന്നത് പോലെ…ഞാൻ വീണ്ടും ഒരുമ്മ ആയത് പോലെ…

എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

പതിയെ എന്റെ ചുണ്ടുകൾ ചലിച്ചു…

മോനേ…

എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ മകനെ തിരികെ കിട്ടിയത് പോലെ…”

ഇഷ്ട്ടപെട്ടാൽ 👍👍👍

ബൈ

…😍

Leave a Reply

Your email address will not be published. Required fields are marked *