എഴുത്ത്:-നൗഫു ചാലിയം
“എടാ… തെ ണ്ടി…
ആദ്യം ആ കഴുത്തിൽ കിടക്കുന്ന വള്ളി (ബ്ലൂട്ടൂത് ) മാറ്റിയിട്ടു പോരെ…
നിന്റെ പെണ്ണിനുള്ള ടോപ് എടുക്കുന്നത്..
എന്താ അതിന്റെ കോലം… എലി കരണ്ട പോലെ അവിടെയും ഇവടെയും പൊട്ടിയും വിട്ടും ചൊറി പിടിച്ചത് പോലെ ഉണ്ടല്ലോ..……..
ഇനി എവിടേലും ഒട്ടിക്കാൻ ഉണ്ടോ ഇതിൽ …”
അവന്റെ കഴുത്തിൽ കിടക്കുന്ന ബ്ലൂട്ടൂത്തിൽ പിടിച്ചു മുന്നോട്ട് എടുത്തു കൊണ്ട് ഞാൻ ചോദിച്ചു…
വിവാഹവാർഷികത്തിനു കൂട്ടുകാരന്റെ പെണ്ണിന് ടോപ് എടുക്കാൻ പോയ നേരമായിരുന്നു അവന്റെ കഴുത്തിൽ കിടക്കുന്ന ദാരിദ്ര്യം പിടിച്ച ബ്ലൂട്ടൂത് കേബിൾ കണ്ടു ഞാൻ ചോദിച്ചത്…
“ ആ സമയം അവൻ എന്റെ മുഖത് നോക്കി ഒന്ന് ചിരിച്ചു..”
“ഇങ്ങനെ ഒന്നും ഞാൻ അവനെ കാണാറില്ല…
ഉള്ളതിൽ നല്ലതും നല്ല വൃത്തിക്കും മാത്രമേ അവൻ നടക്കാറുള്ളു…
ഒരുപാട് ദിവസമായി അടുത്തുള്ള കോറിയിൽ നിന്നും കല്ലെടുക്കാനും മണ്ണെടുക്കാനും കഴിയാത്തത് കൊണ്ട് പണിക് പോകാറില്ലായിരുന്നു അവൻ..
മറ്റെന്തെങ്കിലും ജോലിക് പൊയ്ക്കൂടേ എന്ന് ചോദിച്ചാൽ…
ജോലി എടുത്തു വെച്ചിരിക്കല്ലേ എന്നൊരു ചോദ്യം ഉണ്ടാവും അവന്റെതായി..
ശരിയാണ് എത്ര യുവാക്കൾ ആണ് ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്നത്…
അപ്പൊ അതിഥികൾക്കോ എന്നൊരു ചോദ്യം സ്വഭാവികമായും ഉയരാം…
അതെന്നോട് ചോദിച്ചിട്ട് കാര്യമില്ല കഥയിലേക് വരാം..”
“ഞാൻ റഹൂഫ്… കൂടെ ഉള്ളവൻ ഖലീൽ…
ഞങ്ങളുടെ ഖലീ…”
“അവന്റെ വിവാഹവാർഷിക ഫങ്ക്ഷന് ആണ് ഇന്ന് രാത്രി..
പരിവാടി എന്നൊന്നും പറയാൻ ഇല്ല ഒരു കേക്ക് കട്ട് ചെയ്യും.. കൂട്ടുകാരിൽ എനിക്ക് മാത്രം ക്ഷണമുണ്ട്…
ഞാൻ പിന്നെ കട്ടൻ ചായ കിട്ടിയാലും അതിൽ ഒതുങ്ങുമെന്ന് കരുതിയാകും
തെ ണ്ടീ….”
അവനെ മനസിൽ വിളിച്ചു അവൻ ടോപ് സെലക്ട് ചെയ്യുന്നത് നോക്കി നിന്നു..
പാവമാണ്…
ഒരാഴ്ച ആയിട്ടുള്ളു വീണ്ടും പണിക് പോകാൻ തുടങ്ങിയിട്ട്…
“കയ്യിൽ പൈസ ഇല്ലാതെ എന്തിനാടാ ഇപ്പൊ ഇതൊക്കെ എന്ന് ഞാൻ അവനോട് ചോദിച്ചതാ…അതിനും അവന് ഉത്തരം ഉണ്ടായിരുന്നു…
കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ ആണെടാ ഇതൊക്കെ…
എപ്പോഴും സർപ്രൈസ് കൊടുക്കാനൊന്നും എനിക്ക് കഴിയില്ല..
കണ്ടില്ലേ..
ജോലി ഇല്ലാത്ത സമയം കടം വാങ്ങിയ പൈസ തന്നെ ഉണ്ട് കൊടുക്കാൻ പത്തിരുപതിനായിരം…
അതിൽ നിനക്ക് തന്നെ തരാൻ ഇല്ലേ പത്ത്…
കുറച്ചൊക്കെ ഞാൻ കൊടുത്തു കടം വീട്ടി…
ഇനി ആകെ കൈയിൽ ഉള്ളത് രണ്ടായിരമാണ്..
അതിൽ ആയിരം അവൾക്കൊരു ടോപ് വാങ്ങിക്കാൻ വേണം..
ആയിരം കേക്കിനും…
എന്നെ അറിയുന്നവൾ അല്ലെ ഇതിൽ തൃപ്തി പെട്ടോളും അവൾ.. “
“എത്ര സുന്ദരമാണല്ലേ അവന്റെ വാക്കുകൾ…
ഡയമണ്ടോ…കാറോ…സ്വാർണ്ണ നേക്ലെസോ… വില കൂടിയ മൊബൈൽ ഫോണോ…ഒന്നും കൊടുക്കാൻ പറ്റാത്ത ഒരേ ഒരു ടോപ്പോ ചുരിദാറൊ വാങ്ങി കൊടുത്തു സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിപക്ഷവും…
അതവർക് കിട്ടുമ്പോൾ അവരുടെ കണ്ണിൽ കാണുന്ന സന്തോഷം കാണുവാൻ വേണ്ടി മാത്രം…
അത് മതിയായിരിക്കും ഉള്ളം നിറയാൻ..”
“അവന് ഇഷ്ടപെട്ട ഡ്രസ്സ് പേക് ചെയ്തു പോകുന്ന വഴി കേക്കും വാങ്ങി അവന്റെ വീട്ടിലേക് വിട്ടു…
ആകെ ഗസ്റ്റ് ആയി ഞാനെ ഉള്ളൂ.. അതിന്റെ ഒരു ചടപ്പ് മനസിൽ വരുമെന്ന് കരുതിയെങ്കിലും എന്റെ കൂട്ടുകാരന്റെ വീട്ടിൽ എനിക്കെന്തു ചടപ്പെന്നു കരുതി അവന്റെ കൂടെ തന്നെ കയറി….
വീട്ടിലേക് കയറിയതും അവന്റെ ഭാര്യ മുനീറ എനിക്കൊരു ഗ്ലാസ് പായസം കൊണ്ട് വന്നു തന്നു..”
“കേക്ക് മുറിക്കാൻ അവന്റെ കുട്ടികൾ തിരക്ക് കൂട്ടിയതും അവനും പെണ്ണും കേക്ക് മുറിക്കാനായി തുടങ്ങി..
അവർ അത് പരസ്പരം വായ യിലേക്ക് വെച്ചു കൊടുത്തതും ഖലീൽ എന്റെ കയ്യിൽ നിന്നും കവർ വാങ്ങി അവൾക് നേരെ നീട്ടി…
തൊട്ടുടനെ അവൾ അവന്റെ കയ്യിലെക് ഒരു കുഞ്ഞു കവർ കൊടുത്തു…
അവൻ അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ കവറിനുള്ളിൽ നിന്നും പുറത്തേക് എടുത്തതും അവന്റെ മുഖം സന്തോഷം കൊണ്ട് പുഞ്ചിരി തൂകുന്നത് ഞാൻ കണ്ടു..
അതൊരു ബ്ലൂട്ടൂത് ഹെഡ് സെറ്റ് ആയിരുന്നു…
അവന് പ്രിയപെട്ടവൾ…അവനായി വാങ്ങി നൽകിയ വിവാഹസമ്മാനം…
അവൻ അതിലേക് തന്നെ കുറച്ചു നിമിഷങ്ങൾ നോക്കി നിന്നു… അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു….
അവൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് തുടച്ചു കൊടുത്തു അവന്റെ കവിളിൽ അവളുടെ സ്നേഹ ചുംബനം നൽകുമ്പോൾ മക്കൾ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു…
ഉമ്മ ഉപ്പിനെ ഉമ്മ വെച്ചെ എന്നും പറഞ്ഞു കൊണ്ട്…”
“ഒരുപാട് സന്തോഷത്തോടെ അവൻ അവളെ നെഞ്ചോടു ചേർത്തു നിർത്തുന്നത് കണ്ടപ്പോൾ അവരുടെ മനസിൽ അവർ പരസ്പരം എത്ര മനസിലാക്കുന്നെന്നു കണ്ടപ്പോൾ എനിക്കെന്തോ എന്റെ കണ്ണുകൾ നിറയുന്നത് നിയന്ധ്രിക്കാൻ കഴിയാതെ പുറത്തേക് ഒഴുകി …”
ബൈ
…😘😘😘