ടീച്ചർ
Story written by Fackrudheen
അന്ന് പ്രതീക്ഷിക്കാതെ മഴപെയ്തതൂ കൊണ്ട് ബസ്റ്റോപ്പിൽ നിന്നും സ്കൂളിലേക്ക് നടന്നു വരും വഴി.. മുഴുവനും നനഞ്ഞു..
ജാസ്മിൻ ടീച്ചർ, ആകെ നനഞ്ഞ ല്‌ലോ?
സ്റ്റാഫ് റൂമിലേക്ക് കയറുമ്പോൾ അനിത ടീച്ചർ.. ചോദിച്ചു..
ടീച്ചറേ . സ്കൂളിനടുത്ത് വീടുള്ള കുട്ടികൾ ആരെങ്കിലുമുണ്ടോ?
ഞാൻ അവിടെ പുതിയത് ആയതുകൊണ്ട് അവരോട് ചോദിച്ചു..
ഉണ്ടല്ലോ; ടീച്ച റിൻെറ ക്ലാസിലെ തന്നെ അജിത്തി ന്റെ വീട് ഇവിടെ അടുത്താണ്..
നാലാം ക്ലാസിന് അവിടെ രണ്ട് ഡിവിഷൻ ആണ് ഉള്ളത്..
എ യിൽ അനിത ടീച്ചറും ബി യിൽ. ഞാനും ആണ് പഠിപ്പിക്കുന്നത്..
അജിത്തിനെ ഞാൻ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു
എന്നിട്ട് അവൻറെ വീട്ടിൽ ആരൊക്കെ ഉണ്ടെന്നും.. മറ്റും അന്വേഷിച്ചു..
അവിടെ അവൻറെ അമ്മയും സഹോദരിയും അച്ഛനും മാത്രമാണ് ഉള്ളത്.. എന്നും .. അച്ഛൻ ഈ സമയം വീട്ടിൽ ഉണ്ടാവില്ല എന്നും പറഞ്ഞു..
അവനോട് വീട് ഏതാണ് എന്ന് ചോദിച്ച മനസ്സിലാക്കിയതിനുശേഷം.. ഞാൻ അവിടെ ചെന്ന് സാരി മാറ്റി ഉടുത്തു, എൻറെ നനഞ്ഞ സാരി ഉണങ്ങാനിട്ട്.. സ്കൂളിലേക്ക് തിരിച്ചു വന്നു..
ക്ലാസെടുക്കാൻ നേരം ചെറുക്കൻ അവൻറെ അമ്മയുടെ സാരി ഞാൻ ഉടുത്തത് കണ്ടിട്ട്.. സാരിയിൽ തന്നെ ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടിരുന്നു
എനിക്ക് ചെറുതായിട്ട് ഒരു ചമ്മലും..
സ്കൂൾവിട്ട് തിരിച്ചു പോകാൻ നേരം അവ ന്റെ വീട്ടിൽ കയറി. എൻറെ സാരി മാറ്റി ഉടുത്ത്, പോകാൻനേരം ചിരിയോടെ ഞാൻ അവരോട് പറഞ്ഞു
അജിത്ത് ഇന്ന് ക്ലാസ്സ് കഴിയുംവരെ സാരി യില് തന്നെയാണ് നോക്കിക്കൊണ്ടിരുന്നത് ഞാനാകെ ചൂളിപ്പോയി..
അത് കേട്ട് അവരും ചിരിച്ചു..
അവർ തന്ന ചായ യൊക്കെ കുടിച്ചിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്
പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ.. അജിത്തിനെ ഞാൻ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.. അവന് വേണ്ടി വാങ്ങിയ കുറച്ച് ചോക്ലേറ്റ് സ്സ് കൊടുത്തു.. അവനത് വലിയ സന്തോഷമായി
അവരുടെ വീടിനു മുന്നിലൂടെ ആണ് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നട ന്നു പോകുന്നത്
അന്ന് ക്ലാസ്സ് കഴിഞ്ഞപ്പോൾ.. കുട്ടികളെല്ലാം പോയിട്ടും.. അവൻ എനിക്കുവേണ്ടി കാത്തു നിന്നു..
പിറ്റേന്ന് ഞാൻ സ്കൂളിലേക്ക് വരുമ്പോഴും.. അവൻ വീടിനു മുന്നിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു..
എൻറെ കൂടെ സ്കൂളിലേക്ക് വരാൻ വേണ്ടി.
അവന്എ?ന്റെ ഒപ്പം നടക്കണം.. അത് വലിയൊരു അംഗീകാരമായി.. അവൻ കരുതിയിരുന്നു..
ആ കുട്ടിയെ എനിക്ക് വലിയ കാര്യമായിരുന്നു.. അതുകൊണ്ട് ഇടക്കിടക്ക് ചോക്ലേറ്റ് മുട്ടായി കളോ എന്തെങ്കിലുമൊക്കെ വാങ്ങി കൊണ്ടുവരും.. അവന് കൊടുക്കാൻ വേണ്ടി..
കുട്ടികളും ആയിട്ട് അല്പം അകലം പാലിക്കണമെന്നും, അല്ലെങ്കിൽ അവർ പറഞ്ഞാൽ അനുസരിക്കാത്ത അവസ്ഥ ഉണ്ടാവും എന്നൊക്കെ അനിത ടീച്ചറും.. മറ്റുള്ളവരും എന്നെ ഉപദേശിക്കാറുണ്ട്..
അത് കരുതി ഞാനൊരു അല്പം അകലം പാലിക്കുമ്പോൾ ആയിരിക്കും
അവൻ. എനിക്കുവേണ്ടി.
നെല്ലിക്ക യോ മാങ്ങ പഴമോ.. അങ്ങനെ എന്ത് കിട്ടിയാലും കൊണ്ടു വന്നു. തരുന്നത്..
ഒരു ദിവസം അവൻ അവൻറെ വീട്ടിൽ വച്ച പായസം എനിക്കുവേണ്ടി സ്റ്റാഫ് റൂമിൽ കൊണ്ടുതന്നു.. ഞങ്ങൾ ടീച്ചേഴ്സ് എല്ലാവരും അല്പാല്പം പങ്കിട്ടെടുത്തു.
അപ്പോഴും അവർ എന്നെ ഉപദേശിക്കുമായിരുന്നു..
സ്കൂൾ വിട്ടു പോകും വഴി.. അവനോടൊപ്പം നടന്ന അവൻറെ വീടിനു മുന്നിലെത്തുമ്പോൾ.. അവൻറെ വീട്ടുകാർ പലതവണ എന്നെ അകത്തേക്ക് ക്ഷണിച്ചു.. പക്ഷേ ഞാൻ സ്നേഹപൂർവ്വം സമയമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു..
അങ്ങനെയിരിക്കെ ഒരു ദിവസം
ഹെഡ്മാസ്റ്റർ തന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.. അവിടെ അനിത ടീച്ച റുടെ ക്ലാസിലെ ഒരു കുട്ടി.. പാരൻസ് മായി വന്നു നിൽപ്പുണ്ട്..
കൂടെ അജിത്തും.
മറ്റേ കുട്ടിയുടെ ചെവിയിൽ നിന്നും ചോ*,രയൊലിക്കുന്നു ണ്ടായിരുന്നു
അജിത്ത് ചെവിയിൽ പഴുപ്പ് ഉള്ള ആ കുട്ടിയെ അ,*ടിച്ചെന്നു..
അന്ന് ഹെഡ്മാസ്റ്റർ അവനെ രണ്ട് അ,?ടി കൊടുത്തിട്ടാണ് വിട്ടത്.
ആ കുട്ടിയുടെ പാരൻസ് നോട് ഞാൻ അവന് വേണ്ടി മാപ്പ് പറഞ്ഞു
അവർക്ക് സമാധാനമായി അവർ പോയി..
പക്ഷേ അതിനുശേഷം.. ഹെഡ്മാസ്റ്ററും ബാക്കിയുള്ളവരും എന്നെ കണക്കിന് ശ?കാരിച്ചു..
ഞാൻ..അവ ന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നതു കൊണ്ടാണ്
അവനു ഇതിനുള്ള ധൈര്യം വന്നത് എന്ന് പറഞ്ഞു. അനിത ടീച്ചറും.. മറ്റും കുറ്റപ്പെടുത്തി
മനസ്സാകെ പ്രക്ഷുബ്ധമായി
ക്ലാസിൽ വന്നിട്ടും… വഴക്കു കേട്ടതി ന്റെ നീരസം കൊണ്ട്.. എനിക്ക് അജിത്തിനോട് വല്ലാതെ ദേഷ്യം വന്നു
ഞാനവനെ.. കുട്ടികളുടെ എല്ലാവരുടെയും മുന്നിൽവച്ച്.. വ?,ടികൊണ്ട്.. കുറേ അ?,ടിച്ചു..
അവൻ കൈ പിൻവലിക്കുകയോ കരയുകയോ ചെയ്തില്ല..
എന്നിട്ടും എൻറെ ദേഷ്യം അടങ്ങിയില്ല..
എന്തിനാ ഇത് ചെയ്തതെന്ന് പലവട്ടം ചോദിച്ചിട്ടും പറഞ്ഞില്ല
അന്ന് വൈകിട്ട് അവൻ എനിക്ക് വേണ്ടി കാത്തു നിന്നില്ല..
പിറ്റേന്ന് വരുമ്പോൾ അവൻറെ വീടിനു മുന്നിൽ അവൻ എനിക്കു വേണ്ടി കാത്തുനിൽക്കുമെന്ന്.. കരുതി അതും ഉണ്ടായില്ല
അന്ന് ക്ലാസെടുക്കുംമ്പോൾ.. എൻറെ ശ്രദ്ധ മുഴുവനും അവനിലായിരുന്നൂ
ആരോടും മിണ്ടാതെ യും ചിരിക്കാതെ യും ഇരിക്കുന്ന ആ കുഞ്ഞു മുഖം കണ്ടപ്പോൾ.. എൻറെ ഉള്ളൂ വല്ലാതെ നൊന്തു..
ഞാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും.. അവൻ എന്നോട് മിണ്ടിയില്ല
പിന്നീട് മൂന്നാല് ദിവസം.. ഇതേ അവസ്ഥ തന്നെ തുടർന്നപ്പോൾ.. എനിക്ക് ആകെ ഒരു വല്ലായ്മ പോലെ ഒരു തരം വിരസത ബാധിച്ചു..
ഞാൻ അനിത ടീച്ചറുടെ ക്ലാസ്സിൽ ചെന്ന്.. മറ്റേ കുട്ടിയെ മാറ്റിനിർത്തി
പലവട്ടം ചോദിച്ചു..
എന്തിനാ അവൻ നിന്നെ അ?,ടിച്ചത്
നിരന്തരം.. ഞാൻ ചോദിച്ചപ്പോൾ ഗത്യന്തരമില്ലാതെ ആ കുട്ടി പറഞ്ഞു.
“ഞാനവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ജാസ്മിൻ ടീച്ചറെ പറ്റി കളിയാക്കി പറഞ്ഞു..”
ദേഷ്യം വന്ന് അജിത്ത് എന്നെ എൻറെ ചുമലിലാണ് അ,?ടിച്ചത്..
അപ്പൊ പിന്നെ ചെവിയിൽ ചോ ര വന്നതോ?
“ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വീട്ടിലേക്ക് പോകുംവഴി. ചെവി ചൊറിഞ്ഞ സമയത്ത് ഈർക്കിൽ കൊണ്ട്.. കു,?ത്തിയപ്പോൾ പറ്റിയതാണ്.. വീട്ടിൽ പറഞ്ഞാൽ ത?,ല്ലു കൊള്ളും എന്നുള്ളത് കൊണ്ട്. കളവ് പറഞ്ഞതാണ്..”
അത് കേട്ട് എനിക്ക് വല്ലാതായി..
നീയെന്താ എന്നെപ്പറ്റി കളിയാക്കി പറഞ്ഞത്..
“ടീച്ചർ കുര,? ങ്ങിനെ പോലെ ഉണ്ടെന്ന്..”
എന്നിട്ട് എത്ര അ?,ടി കിട്ടി..?
ആ കുട്ടി വിരലുകൊണ്ട് 3 എന്ന്.. കാണിച്ചു..
സത്യാവസ്ഥ മനസ്സിലാക്കി യതോ ടു കൂടി.. എനിക്ക് വല്ലാത്ത നൊമ്പരം ഉണ്ടായി..
കുട്ടികളോട് ഒരല്പം അടുക്കുമ്പോൾഅവരുടെ മനസ്സിൽ നമുക്ക് വച്ചിരിക്കുന്ന സ്ഥാനം .. നമ്മൾ പ്രതീക്ഷിച്ചതിലും എത്രയോ അപ്പുറമായിരിക്കും..
അതേപോലെതന്നെ.. കാര്യകാരണങ്ങൾ ശരിക്കും അന്വേഷിക്കാതെ.. ശിക്ഷിക്കു മ്പോൾ അവർക്ക് എവിടെയൊക്കെയാണ് മുറിപ്പാടുകൾ ഉണ്ടാകുന്ന തെന്ന്അ വരെ ഏതൊക്കെ രീതിയിൽ ആണ് അത്.. ബാധിക്കുന്ന തെന്ന്.. പറയാൻ പറ്റില്ല.
അന്ന് ഞാൻ ക്ലാസ്സിൽ അത്രയും കുട്ടികളുടെ മുന്നിൽ വെച്ച്..
അജിത്തിനെ പിടിച്ചു നിർത്തി..
അവൻറെ മുന്നിൽ കുറെ തവണ ഏത്ത മിട്ടപ്പോൾ.. ആണ് അവൻ ഒന്ന് ചിരിച്ചത്.. കൂടെ കുട്ടികളും ചിരിച്ചു..
ഞാൻ അവനെ എന്നോട് ചേർത്തുനിർത്തി. ഇനി ഇങ്ങനെ ഉണ്ടായാൽ ആരെയും അടിക്കരുത് എന്നും, ടീച്ചറോട് പറഞ്ഞാൽ മതി എന്നും പറഞ്ഞപ്പോൾ
അവൻ തലയാട്ടി..
ഞാൻ അവൻറെ കവിളത്ത് ഒരു ഉമ്മ കൊടുത്തപ്പോൾ.. ആ കുട്ടിയുടെ
കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..
നോക്കി നിന്ന എൻറെ കണ്ണുകളും അറിയാതെ നിറഞ്ഞു.

