കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 09 എഴുത്ത്: മിത്ര വിന്ദ

കാശിനാഥനും പാർവതിയും കൂടി ഒരു കാറിൽ ആയിരുന്നു യാത്ര ചെയ്തത്..

ബാക്കി എല്ലാവരും കൈലാസിന്റെ ഒപ്പവും..

പാർവതി ആണെങ്കിൽ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടക്കുക ആണ്..

താൻ ഈ ലോകത്തിൽ അനാഥ ആയി പോയല്ലോ എന്ന ചിന്തയിൽ അവളുടെ കൺകോണിലൂടെ, കണ്ണീർ പെയ്തു ഇറങ്ങി.

ഓഹ് ഷിറ്റ്…. എവിടെ നോക്കിയാടാ പുല്ലേ വണ്ടി ഓടിക്കുന്നത്..

കാശി ആണെങ്കിൽ ഡോർ വലിച്ചു തുറക്കുന്ന ശബ്ദം കേട്ടു കൊണ്ട് ആണ് പാർവതി കണ്ണ് തുറന്നത്.

നോക്കിയപ്പോൾ കണ്ടു ഒരുത്തന്റെ കiഴുത്തിൽ കേറി അമർത്തി പിടിച്ചു കൊണ്ട് നിൽക്കുന്ന കാശിയെ.

എവിടെ നോക്കിയാടാ ###@@@&&വണ്ടി ഓടിക്കുന്നത്… നിനക്ക് കണ്ണ് കാണത്തില്ലായിരുന്നോ…. “

“നിനക്ക് കാണത്തില്ലാരുന്നോടാ ചെറ്റേ… എന്നിട്ട് അവന്റ അമ്മേടെ &%%%ഒരു വർത്താനം…..

കാശിയെ തള്ളി മാറ്റാൻ അയാൾ ശ്രെമിച്ചു എങ്കിലും അവന്റ പിടിത്തം മുറുകി.

അങ്ങോട്ടും ഇങ്ങോട്ടും ഉiന്തും തiള്ളും ആയപ്പോൾ പാർവതി യും ഡോർ തുറന്നു ഇറങ്ങി.

കാശിയേട്ടാ… അയാളെ വിട്…

പാർവതി വന്നു അവനെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു.

ആഹ്… ഈ പീസിനെയും കൊണ്ട് പോയതിൽ തടസം വന്നത് കൊണ്ട് ആണോടാ നീ എന്നോട് ഉണ്ടാക്കാൻ വരുന്നേ…..”

കാശിയുടെ എതിർവശത്തു നിന്നവൻ പാർവതി യേ നോക്കി വഷളൻ ചിരിയോട് കൂടി പറഞ്ഞു.

അതിനു മറുപടിയായി, കാiരണം പൊiട്ടുമാറ്, അവനിട്ടൊന്നു കൊടുക്കുകയാണ് കാശി ചെയ്തത്….

കാശിയേട്ടാ… വരൂ.. നമ്മൾക്ക് പോകാം ഏട്ടാ….

അവൾ കാശിയെ പിടിച്ചു വലിച്ചു.

ദേഷ്യത്തിൽ അവൻ പാർവതിയെ പിടിച്ചു പിന്നോട്ട് തള്ളി…

അപ്പോഴേക്കും കൈലാസിന്റെ വണ്ടിയും അവർക്ക് പിന്നിൽ ആയിട്ട് വന്നു സടൺ ബ്രേക്കിട്ടു കൊണ്ട് നിന്നു..

കാശി… എന്താടാ ഇത്…. വിടുന്നുണ്ടോ മര്യാദക്ക്..

കൈലാസും ജഗനും കൂടി കാശിയെ പിടിച്ചു മാറ്റി…

പാർവതി… മോളെ.

കാറിൽ നിന്നും ഇറങ്ങിയ,കൃഷ്ണമൂർത്തി, അപ്പോഴാണ്, റോഡിൽ വീണു കിടക്കുന്ന, പാർവതിയെ കണ്ടത്.

“യ്യോ… മോളെ… പാർവതി…”

അയാൾ ഓടിച്ചെന്നു അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു…

അപ്പോഴാണ് അവളുടെ നെറ്റിമുoറിഞ്ഞു രiക്തം  ഒലിച്ചു വരൂന്നത് എല്ലാവരും കണ്ടത്….

സുഗന്ധിയും വൈദേഹിയും ഒക്കെ ചേർന്നാണ് അവളെ പിടിച്ചു പൊക്കിയത്..

അപ്പോഴേക്കും അവൾക്ക് തല ചുറ്റണത് അതുപോലെ തോന്നി..

കാശിനാഥൻ പിടിച്ചു പിന്നിലേക്ക് തള്ളിയപ്പോൾ വീണതായിരുന്നു പാർവതി….

ഇടംകയ്യാലെ തന്റെ നെറ്റി പൊത്തിപ്പിടിച്ചുകൊണ്ട് പാർവതി വേദന കടിച്ചമർത്തി…

“ഒരുപാട് മുoറിഞ്ഞിട്ടുണ്ടല്ലോ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകാം……”

കൈലാസ് ആണ് അത് പറഞ്ഞത്.

പല്ലിറുമ്മി കൊണ്ട് കാശിനാഥൻ ഡോർ വലിച്ചു തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…

ഒരു ബോട്ടിൽ വെള്ളമെടുത്ത് അവൻ,ചേച്ചിയുടെ കയ്യിലേക്ക് കൊടുത്തു..

വൈദേഹിയാണ് അവളുടെ നെറ്റി യിലെ രiക്തം കഴുകുവാനായി വെള്ളം അവനോട് ചോദിച്ചത്.

ആഹ്…..

വെള്ളം വീണപ്പോൾ അവൾക്ക് വല്ലാത്ത നീറ്റൽ തോന്നി “

“നിങ്ങൾ എല്ലാവരും കൂടി വീട്ടിലേക്ക് പൊയ്ക്കോളൂ… ഞാനും പാർവതി യും ഹോസ്പിറ്റലിൽ പോയിട്ട് വന്നോളാം…”

“അതൊന്നും വേണ്ട…. ഞാനും കൂടി വരാം….”

വൈദ്ദേഹി അവരോട് ഒപ്പം വണ്ടിയിൽ കയറാൻ തുടങ്ങി..

ചേച്ചി… വേണ്ടന്ന് അല്ലേ പറഞ്ഞെ….. ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം….

അവന്റെ ശബ്ദം പരുഷമായി.

പിന്നീട് അവനോട്, ആരും ഒന്നും സംസാരിക്കുവാൻ കൂട്ടാക്കിയില്ല….

കൈലാസിന്റെ ത് പോലെ അല്ല കാശി യുടെ സ്വഭാവം..

അവനു ആണെങ്കിൽ ചെറുപ്പം മുതൽക്കെ വാശിയും ദേഷ്യവും ഒക്കെ കൂടുതൽ ആണ്..

വളർന്നപ്പോൾ ആണെങ്കിൽ സ്വന്തം തീരുമാനങ്ങൾ ക്ക് മാത്രം വില കൽപ്പിക്കൂ….

ആരെന്ത് പറഞ്ഞാലും കേൾക്കാൻ പോലും കൂട്ടക്കില്ല താനും.

കാറിലേക്ക് കയറിയ ശേഷം അവൻ പാർവതി യുടെ ദുപ്പട്ട പിടിച്ചു ഒറ്റ വലി ആയിരുന്നു..

പെട്ടന്ന് ആയത്കൊണ്ട് അവൾ ഒന്ന് പകച്ചു പോയി.പെട്ടന്ന് അവൾ ഇരു കൈകളും മാറിലേക്ക് പിണച്ചു വെച്ചു..

ഡാഷ് തുറന്നു ഒരു ബ്ലേഡ് എടുത്ത ശേഷം അവൻ ദുപ്പട്ട യുടെ അഗ്രം കീറി എടുത്തു.

ഇതു വലിച്ചു കെട്ട്…..

അത് മേടിച്ചപ്പോൾ അവളുടെ കൈവിരലുകൾ പോലും വിറച്ചിരുന്നു.

ഒരു പ്രകാരത്തിൽ ആണ് പാർവതി മുറിവിലേക്ക് കെട്ടിയത്.

“നിന്നോട് ആരാടി പറഞ്ഞത് ഇറങ്ങി  അവിടേക്ക് വരാൻ….. ആരെങ്കിലും ക്ഷണിച്ചാരുന്നോ നിന്നേ..”

“ഇല്ല….”

“ഓരോരോ വയ്യാവേലി……”

പിറു പിറുത്തു കൊണ്ട് അവൻ വണ്ടി കൊണ്ട് പോയി നിർത്തിയത് സെന്റ് ആൻസ് ഹോസ്പിറ്റലിൽ ആയിരുന്നു.

സാർ പേഷ്യന്റിന്റെ നെയിം ഡീറ്റെയിൽസും ഒന്ന് പറയുമോ…

റിസപ്ഷനിൽ ഇരുന്നു പെൺകുട്ടി കാശിനാഥനോട് ചോദിച്ചു..

“മ്മ്….”

പാർവതി കാശിനാഥൻ വയസ്സ് 2 കൈലാസ ഗോപുരം.

ഫോൺ നമ്പർ 944756…….

അവൻ അവരോട് പറഞ്ഞു കൊടുത്തു.

പാർവതി കാശിനാഥൻ… അവൻ പേര് പറഞ്ഞുകൊടുത്തതു ഓർത്തു കൊണ്ട് പാർവതി അവിടെ തന്നെ നിന്നു.

മനസിന് വല്ലാത്തൊരു തൃപ്തി..

പക്ഷെ എത്ര നാൾ..

കാശിയേട്ടാ… പിന്നിൽ നിന്നും, ഒരു വിളി കേട്ടതും, കാശിയും പാർവതി യും ഒരുപോലെ തിരിഞ്ഞുനോക്കി….

അവൾക്ക് ആളെ പിടി കിട്ടിയില്ല…

വെളുത്തു മെലിഞ്ഞ ഒരു സുന്ദരി യായ പെൺകുട്ടി, അവരുടെ അടുത്തേക്ക് വന്നു

“എന്താ… ഏട്ടാ… എന്തു പറ്റി..”

“ഇവളൊന്നു വീണു…നെറ്റി ചെറുതായി മുiറിഞ്ഞു, സ്റ്റിച്ച് വല്ലതും,  വേണോ എന്നറിയുവാൻ വന്നതാണ്”

അവൻ ആ പെൺകുട്ടിയെ നോക്കി പറഞ്ഞു..

“മ്മ്… എന്നിട്ട് ഡോക്ടറെ കണ്ടോ ഏട്ടാ “

“ഇല്ല പ്രിയ….  ഞങ്ങൾ ഇപ്പോൾ വന്നതേയുള്ളൂ”

അവൻ അലക്ഷ്യമായി മറ്റെവിടെ നോക്കിക്കൊണ്ട് അവൾക്ക് മറുപടി നൽകി.

” പാർവതി വരൂ…. നമ്മൾക്ക് ഫിസിഷ്യനെ ഒന്ന് കാണാം  “

ആരാണെന്ന് അറിയില്ലെങ്കിലും പാർവതി അവളുടെ പിന്നാലെ നടന്നു..

എന്നെ മനസ്സിലായോ?

അല്പം കഴിഞ്ഞതും അവൾ പാർവതിയെ നോക്കി ചോദിച്ചു..

“ഇല്ല….,”

“ഞാൻ ശ്രീപ്രിയ… ഈ ഹോസ്പിറ്റലിലാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്….. കാശിയേട്ടന്റെ അമ്മാവന്റെ മകളാണ്…”

“സോറി… എനിക്ക് പരിചയം ഇല്ലായിരുന്നു “

“ഇറ്റ്സ് ഓക്കേ പാർവതി…. ഞാൻ നിങ്ങളുടെ മാര്യേജിനും വന്നിരുന്നില്ല….. എനിക്ക് അത്യാവശ്യം ആയിട്ട്, ഒന്ന് രണ്ട് പ്രോഗ്രാം ഉണ്ടായിരുന്നു…”

“മ്മ്….”

പാർവതി അവളെ നോക്കി ഒന്ന് ചിരിച്ചു.

..തുടരും

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *