ഡ്രൈവിങ്ങിനിടയിൽ കൈകൾ കൊണ്ട് ഷൈനിയുടെ ശരീരത്തിൽ കുസൃതികൾ കാട്ടിക്കൊണ്ട് നന്ദന് അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു……

Boyfriend and girlfriend silhouettes kissing in dark, affection, love feeling

രചന : ഹിമ ലക്ഷ്മി

കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾ എല്ലാം കൂടി വീട്ടിലേക്ക് വന്ന സമയത്ത് സുഹൃത്തായ നന്ദന്റെ പെരുമാറ്റത്തിൽ എന്തോ ഒരു സംശയം റോഷന് തോന്നിയിരുന്നു.

അതുകൊണ്ടാണ് അവൻ ഇടയ്ക്കിടെ നന്ദനയേ വാച്ച് ചെയ്യുന്നത്. അപ്പോഴാണ് അവിചാരതമായി തന്റെ ഭാര്യ അടുക്കളയിൽ നിന്ന് ജോലി ചെയ്യുമ്പോൾ അവൻ വന്ന് ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അവളെ പിന്നിൽ നിന്നും കെട്ടി പ്പിടിക്കുന്നതും അവളുടെ മാiറിടങ്ങളിൽ സ്പർശിക്കുന്നത് ഒക്കെ ശ്രദ്ധയിൽ പെട്ടത്. ഒരു നിമിഷം ആ കാഴ്ച കണ്ട് റോഷൻ വിറങ്ങലിച്ചു നിന്നു പോയിരുന്നു. അതിലും തന്നെ ഞെട്ടിച്ചത് അതിലൊന്നും അവൾക്ക് യാതൊരു പ്രശ്നവുമില്ല എന്നതായിരുന്നു. വളരെ സന്തോഷപൂർവ്വം അവൾ അവന്റെ ഓരോ കരളാലനങ്ങളെയും അനുഭൂതിയോടെ എടുക്കുന്നത് കണ്ട് അവന് ദേഷ്യം തോന്നിയിരുന്നു. അതോടെ ഇരുവരും തമ്മിൽ എന്തോ ബന്ധമുണ്ട് എന്ന് റോഷൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇത് എപ്പോൾ മുതൽ തുടങ്ങിയ താണെന്ന് അറിയാനായിരുന്നു പിന്നീട് അവന് തിടുക്കം.

പെട്ടെന്ന് എന്തെങ്കിലും എടുത്തുചാടി പ്രവർത്തിക്കുന്നത് ശരിയല്ല എന്നും എല്ലാ തെളിവുകളോടും കൂടി വേണം അവളുടെ വീട്ടുകാരുടെയും തന്റെ വീട്ടുകാരുടെയും മുന്നിൽ ഈ കാര്യം അവതരിപ്പിക്കാൻ എന്നും അവൻ തീരുമാനിച്ചിരുന്നു.

കാരണം താനും ഷൈനിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്ര ണ്ടു വീട്ടുകാർക്കും എതിർപ്പായിരുന്നു അന്ന് ഈ പ്രണയത്തിന് ഏറ്റവും കൂടുതൽ സപ്പോർട്ട് നിന്നത് നന്ദനായിരുന്നു.. തുടർന്നങ്ങോട്ട് ഷൈനിയെ തന്നെ വാച്ച് ചെയ്യുകയായിരുന്നു റോഷൻ.

ഇടയ്ക്ക് അവൾ കുളിക്കാൻ പോയ സമയത്താണ് അവളുടെ മൊബൈൽ ഫോൺ അവന്റെ കയ്യിൽ കിട്ടിയത്..അവൾ അറിയാതെ അവൻ ഫോൺ റെക്കോർഡിങ് ചെയ്തു. ശേഷം അവൾ ഇല്ലാത്ത സമയം നോക്കി റെക്കോർഡിങ്ങുകൾ തന്റെ ഫോണിലേക്ക് ഷെയർ ചെയ്തു. അങ്ങനെയുള്ള ഒരു ഫോൺ സംഭാഷണത്തിലാണ് ആ ഞെട്ടിപ്പിക്കുന്ന വിവരം റോഷൻ അറിയുന്നത്.

ഈ ബന്ധം തുടങ്ങിയത് വിവാഹത്തിന് മുൻപാണ്. നന്ദന്റെ നിർദ്ദേശ പ്രകാരമാണ് തന്നെ പ്രണയിക്കാൻ പോലും ഷൈനി തുടങ്ങിയത്. നന്ദന്റെ ഭാര്യയുടെ സുഹൃത്തായിരുന്നു ഷൈനി.. നന്ദൻ വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഷൈനി അവനെ പ്രണയിച്ചത്. അവനെ മറക്കാൻ പറ്റാത്തതുകൊണ്ടാണ് അവന്റെ സുഹൃത്തിനെ തന്നെ വിവാഹം കഴിക്കാൻ അവൾ തീരുമാനിച്ചത്. താനുമായി ബന്ധ പ്പെടുമ്പോൾ പോലും അവളുടെ മനസ്സിൽ നന്ദനാണ് എന്ന് ആ ഫോൺകോളിൽ പറഞ്ഞപ്പോൾ വല്ലാത്ത അമർഷമാണ് റോഷൻ തോന്നിയത്.

അവളെ വിവാഹം കഴിക്കേണ്ട എന്ന് പലകുറി വീട്ടുകാർ പറഞ്ഞിട്ടും തന്റെ നിർബന്ധത്തിൽ ആണ് ഈ വിവാഹം നടന്നത്. രജിസ്റ്റർ ഓഫീസിൽ ഒപ്പിടാൻ സാക്ഷിയായി നിന്നതും നന്ദനായിരുന്നു. അന്നുമുതൽ തങ്ങൾക്ക് ഒരു സഹായമായി എപ്പോഴും നന്ദൻ വീട്ടിൽ ഉണ്ടായിരുന്നു..അതൊക്കെ അവളെ കണ്ടുവച്ചു കൊണ്ടാണെന്ന് തനിക്ക് അറിയില്ലായിരുന്നു.

പലപ്പോഴും വീട്ടിലേക്ക് ഉള്ള സാധനങ്ങളും മറ്റും നന്ദന്റെ കയ്യിൽ വാങ്ങി വീട്ടിലേക്ക് കൊടുത്തു വിടുമ്പോൾ ഒരുപാട് വൈകിയാണ് അവൻ വരാറുള്ളത്. അതൊക്കെ അവളുമായുള്ള സംഗമത്തിനു വേണ്ടി ആയിരുന്നു എന്ന് ചിന്തിക്കുമ്പോൾ വല്ലാത്തൊരു അമർഷം റോഷന് തോന്നിയിരുന്നു. എന്നാൽ തന്നെ വിഡ്ഢിയാക്കിയ അവളെയും അവനെയും വെറുതെ വിടാൻ റോഷൻ ഒരുക്ക മായിരുന്നില്ല.

ഒന്നും അറിയാത്തതുപോലെതന്നെ അവർക്ക് മുൻപിൽ അവൻ നിന്നു.താൻ നാളെ ആരുടെയും മുൻപിൽ ഒരു മോശക്കാരനായി മാറാൻ പാടില്ല.. പിറ്റേദിവസം നന്ദനെ വിളിച്ച് ഒരു യാത്രയുണ്ടായിരുന്നു ഒപ്പം വരണമെന്ന് റോഷൻ പറഞ്ഞു. കൂടെ ഷൈനിയും ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ നന്ദന് സന്തോഷമായി.

നന്ദന്റെ ഭാര്യ വിദേശത്താണ്. അതുകൊണ്ടു തന്നെ പലപ്പോഴും ഇവരെ യാത്ര പോകുമ്പോൾ നന്ദനയും കൂടെ കൂട്ടാറുണ്ട്. ഷൈനിയെ കാണാമെന്നുള്ള പ്രതീക്ഷയിൽ നന്ദനൊപ്പം പോകാറുണ്ട്. നന്ദൻ കൂടി യാത്രയ്ക്കുണ്ടെന്ന് എന്നറിഞ്ഞപ്പോൾ ഷൈനിക്കും സന്തോഷമായി. വലിയ സന്തോഷത്തോടെ അവൾ ബാഗ് പാക്ക് ചെയ്യുന്നത് കണ്ടപ്പോൾ റോഷനും ഉള്ളിൽ സന്തോഷിച്ചു..

യാത്ര തുടങ്ങിയപ്പോൾ മുതൽ വലിയ സന്തോഷത്തിലായിരുന്നു റോഷൻ. ഇടയ്ക്കിടെ കണ്ണുകൾ കൊണ്ടുള്ള ഷൈനിയുടെയും നന്ദന്റെയും പ്രകടനങ്ങൾ കാണുമ്പോൾ ഉള്ളിൽ രോഷം തോന്നുന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ അവൻ ഇരുന്നു. ഒരു ചായക്കടയ്ക്ക് മുൻപിൽ അവൻ കാറു നിർത്തി.

” നിങ്ങൾക്ക് ചായ വേണമെങ്കിൽ കുടിച്ചിട്ട് വാ… രാവിലെ ഒന്നും കഴിക്കാതെ വന്നതല്ലേ,

“ഇച്ചായൻ വരുന്നില്ലേ..?

സ്നേഹത്തോടെ ഷൈനി ചോദിച്ചപ്പോൾ മുഖമടച്ച് ഒന്ന് കൊടുക്കാനാണ് റോഷന് തോന്നിയത്.. പക്ഷേ അവൻ സ്വയം കൺട്രോൾ ചെയ്തു.

” എനിക്ക് വേണ്ട എന്തോ വല്ലാത്തൊരു ക്ഷീണം. നിങ്ങൾ പോയി കുടിച്ചിട്ട് വാ.

റോഷൻ വണ്ടിയിൽ തന്നെ ഇരുന്നപ്പോൾ പിന്നീട് നിർബന്ധിക്കാൻ രണ്ടുപേരും പോയില്ല.. കാരണം ഒറ്റയ്ക്ക് ഒന്ന് സംസാരിക്കാൻ രണ്ടുപേരും വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.

അവർ പോയി കുറച്ച് സമയം കഴിഞ്ഞപ്പോൾ റോഷൻ വണ്ടിയിൽ നിന്നും ഇറങ്ങി നിന്നു.. രണ്ടുപേരും തിരികെ വന്നപ്പോൾ വണ്ടിയുടെ ചാവി അവൻ നന്ദനെ ഏൽപ്പിച്ചു.

” എനിക്ക് അത്യാവശ്യമായിട്ട് ഹോസ്പിറ്റലിൽ വരെ ഒന്ന് പോണം. ഓഫീസിൽ ഒരാൾക്ക് എന്തോ പ്രശ്നമായെന്ന് പറഞ്ഞു വിളിച്ചു. പെട്ടെന്ന് വരാം. ഞാൻ പറഞ്ഞ സ്ഥലം നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ അവിടെ ചെന്ന് നിന്നാൽ മതി. അപ്പോഴേക്കും ഞാൻ എത്താം

“ഒറ്റയ്ക്ക് പോകാനോ.?,എന്നാൽ ഞാൻ കൂടി വരാം.

ഷൈനി പറഞ്ഞു

“അതിന്റെ ആവശ്യമില്ല ഞാൻ ഇവിടുന്ന് ഓട്ടോയ്ക്ക് അങ്ങ് പൊയ്ക്കോളാം. നിങ്ങള് അവിടെ വെയിറ്റ് ചെയ്താൽ മതി ഞാൻ ഒരു അരമുക്കാൽ മണിക്കൂറിനുള്ളിൽ അങ്ങ് വന്നേക്കാം

നന്ദന്റെ കയ്യിൽ ചാവി കൊടുത്തപ്പോൾ ഏറെ സന്തോഷത്തോടെ ഇരുവരും കാറിലേക്ക് കയറി. വണ്ടി മുന്നോട്ട് പോയപ്പോൾ വലിയ സന്തോഷത്തോടെ റോഷൻ ഒരു ഓട്ടോയിലേക്ക് കയറിയിരുന്നു.

” അവൻ ഒരു പൊട്ടൻ തന്നെ അല്ലെങ്കിൽ നമ്മൾ രണ്ടുപേരെയും കൂടി ഒറ്റയ്ക്ക് വിടുമോ..?

ഡ്രൈവിങ്ങിനിടയിൽ കൈകൾ കൊണ്ട് ഷൈനിയുടെ ശരീരത്തിൽ കുസൃതികൾ കാട്ടിക്കൊണ്ട് നന്ദന് അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു.

” പൊട്ടൻ ആയതുകൊണ്ട് ആണ് നമ്മൾ ഇങ്ങനെ ജീവിച്ചു പോകുന്നത്. ഇല്ലെങ്കിൽ കാണാമായിരുന്നു.

ഷൈനി ഒന്ന് ചിരിച്ചു

പെട്ടെന്നാണ് അവന്റെ ഫോൺ അടിച്ചത്.

” നിന്റെ പൊട്ടൻ കെട്ടിയവൻ ആണ്

ഫോൺ എടുത്തു കൊണ്ട് ചിരിയോടെ നന്ദൻ പറഞ്ഞപ്പോൾ പെട്ടെന്ന് നന്ദന്റെ തോളിൽ നിന്നും എഴുന്നേറ്റിരുന്നു ഷൈനി. മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചുകൊണ്ട് നന്ദൻ ഫോൺ എടുത്തു.

” നീ ആശുപത്രിയിൽ എത്തിയോ.? ഞാൻ ആശുപത്രിയിൽ എത്തിയില്ല പക്ഷേ നിങ്ങൾ രണ്ടുപേരും അധികം വൈകാതെ ആശുപത്രിയിൽ എത്തും. അതും ജീവനോടെ അല്ല, ശവമായി.

മനസ്സിലാവാതെ നന്ദൻ ഷൈനിയുടെ മുഖത്തേക്ക് നോക്കി.

” നീ എന്താ വിചാരിച്ചത് എന്നെ പൊട്ടൻ ആക്കി എല്ലാകാര്യവും ജീവിക്കാമെന്നോ.?

“അവളുടെ കൂടെ ഉള്ള നിന്റെ ഇടപാടുകളൊക്കെ ഞാൻ അറിഞ്ഞു. അങ്ങനെ ഒരു പൊട്ടൻ ആയിട്ട് ജീവിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പൊ നിങ്ങൾക്ക് നേരെ ഒരു ലോറി വരും. ആ ലോറി നിങ്ങളുടെ ജീiവനും എടുത്തുകൊണ്ട് പോകും. നാളത്തെ പത്രങ്ങളിലെ കാണാൻ പോകുന്നത് നിങ്ങൾ സഞ്ചരിച്ച കാർ ആക്സിഡന്റ് ആയെന്ന് ആണ്. എന്തൊക്കെ ചെയ്താലും വണ്ടി ബ്രെക്ക് ഇടാൻ പറ്റില്ല. ഞാന് നിങ്ങളെ രാവിലെ ആഹാരം കഴിപ്പിക്കാൻ വേണ്ടി അങ്ങോട്ട് വിട്ടത് ബ്രെക്ക് ഊരി കളയാൻ ആണ്. ഈ വണ്ടിയുടെ പുറകിലുള്ള ഓട്ടോയിൽ ഞാനുണ്ട്. നിങ്ങളെ രണ്ടുപേരും മരിക്കുന്നത് എനിക്ക് നേരിട്ട് കാണണം..

അത്രയും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തപ്പോൾ തന്നെ മുൻപേ വന്ന ലോറി ഇവരുടെ വാഹനത്തെ ഇiടിച്ചു തെiറിപ്പിച്ച് കളഞ്ഞിരുന്നു. ഒരു ചിരിയോടെ കാറിൽ നിന്ന് ഉയരുന്ന നിലവിളി കേട്ടുകൊണ്ട് റോഷൻ ഓട്ടോയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *