എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
കഴിഞ്ഞ ആഴ്ച്ച എയറിലായ വൈറൽ വീഡിയോയിലെ നായിക ഞാൻ തന്നെയാണെന്നത് സമ്മതിക്കുന്നു. തീർത്തും സ്വകാര്യമായ ചൂടiൻ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ ആ മുപ്പത് സെക്കന്റ് നീളത്തിലെ നായകനെ നിങ്ങൾ മറന്നിട്ടുണ്ടാകുമെന്നും എനിക്ക് അറിയാം…
അല്ലെങ്കിലും, ചൂiടൻ കഥകളിലെ നായികയെ മാത്രമല്ലേ പ്രേക്ഷകവൃന്ദം എപ്പോഴും ഓർത്തിരിക്കാറുള്ളൂ…. മുപ്പത് വർഷം കഴിഞ്ഞാലും വിടാതെ പിന്തുടരാറുള്ളൂ…. അവളുടെ ജാതകവും വിലാസവും തേടിയിറങ്ങാൻ പിന്നെയൊരു വല്ലാത്ത ത്വരയായിരിക്കും ചിലർക്ക്.
അങ്ങനെ ചിലർ ഇന്നലെ വന്നിരുന്നു. മുട്ടിയത് എന്റെ ഡിജിറ്റൽ കതകിലായത് കൊണ്ട് മാത്രം എനിക്ക് അവരുടെ തiലയിൽ ചുiറ്റിക കൊണ്ട് അiടിക്കാൻ സാധിച്ചില്ല…
അവനിൽ ആണ്ട് പോയ എന്റെ നിമിഷങ്ങളെ മൂന്നാമതൊരു ജീവനില്ലാത്ത കണ്ണ് പകർത്തുന്നുവെന്ന് അറിഞ്ഞപ്പോൾ ഞാൻ വിലക്കിയതാണ്. അപ്പോഴവൻ പതിവിലും മനോഹരമായി ചിണുങ്ങി ക്കൊണ്ട് നിനക്കെന്നെ വിശ്വാസമില്ലേയെന്ന ചോദ്യമെടുത്ത് എന്റെ വായ അടക്കുകയായിരുന്നു.
ഇഷ്ട്ടപ്പെടുന്ന ഒരാളുടെ അത്തരം ചോദ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങുക യെന്നത് സ്നേഹത്തിന്റെ ഒരു പോരായ്മ തന്നെയാണെന്ന് എനിക്ക് ഇപ്പോൾ പരിപൂർണ്ണമായ ബോധ്യമുണ്ട്. ഒരാളോടുള്ള നമ്മുടെ വിശ്വാസം അയാളിലൂടെ ശ്വസിക്കുന്നതിന് തതുല്യമായ പരീക്ഷയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ തോiറ്റ് പോകുന്ന പൊതു പരീക്ഷയും അതു തന്നെയെന്ന് പറയാതെ വയ്യ….
അങ്ങനെ തോറ്റവർ മറ്റൊന്നും ഓർക്കാതെ കെട്ടി തൂiങ്ങി ചiത്ത നിരവധി ചരിത്രമൊക്കെ എനിക്ക് നന്നായി അറിയാം. ഞാൻ തോറ്റുപോയി എന്നത് സത്യം തന്നെയാണ്. എന്നിരുന്നാലും.. എന്റെ നiഗ്നതയോട് കൂടിയുള്ള സ്വകാര്യ നിമിഷങ്ങൾ നാലാൾക്കാർ കണ്ടതു കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ മാത്രം വിഡ്ഢിയായിരുന്നില്ല ഞാൻ.
എത്ര ഉടുപ്പിട്ട് പൊതിഞ്ഞാലും നാമെല്ലാവരും നiഗ്നമാണെന്നത് തന്നെയാണല്ലോ പരമമായ സത്യം…
ഇഷ്ട്ടക്കൂടുതൽ കൊണ്ട് മാത്രം കാമുകന്റെ ഗുണമറിയാൻ വൈകിയ തiലയില്ലാത്തയൊരു കാമുകിയായിരുന്നു അന്ന് ഞാൻ. തുടർന്ന് പോകാൻ പറ്റില്ലെന്ന് മനസ്സിലായപ്പോൾ ഞാനത് തുറന്ന് പറയുകയും ചെയ്തു. മാന്യമായി പോകാൻ അനുവദിക്കുന്നതിന് പകരം അപ്പോഴാണ് അവന്റെ മറ്റൊരു മുഖം ഞാൻ കാണുന്നത്…
തോന്നുമ്പോഴൊക്കെ ഞാൻ വiഴങ്ങണമെന്ന ആവശ്യമായിരുന്നു അവന്റെയാവശ്യം. അതിനായി ഉപയോഗിച്ചത് ആ ദൃശ്യവും. ഞാൻ അവനെ തീർത്തും അവഗണിച്ചത് കൊണ്ടായിരിക്കും കടലിൽ പെട്ട് മൂന്നാം നാൾ ചjത്ത് പൊങ്ങിയ ജഡം പോലെ ഞങ്ങളുടെ രjതിക്രീjഡ പരസ്യമായത്. അതിലേക്ക് നോക്കൂ… അവന്റെ മുഖം തെളിയാതിരിക്കാൻ അവൻ എത്ര ശ്രദ്ധിച്ചുവെന്ന്…!
തലമറന്ന് പ്രണയം തേച്ചതിന്റെ ശിക്ഷ അനുഭവിക്കാൻ ഞാൻ ബാധ്യസ്ഥയാണ്. പക്ഷേ, എന്റെ മാതാപിതാക്കൾ! സ്വർഗ്ഗം പോലെയൊരു വീട്ടിൽ, ഒറ്റമോളുടെ സുമുഖ സുന്ദരമായ ഭാവിയോർത്ത് ശ്വസിക്കുന്ന അവരുടെ ഹൃദയമത് താങ്ങുമോയെന്ന ഭയം മാത്ര മായിരുന്നു എനിക്കന്ന് ഉണ്ടായിരുന്നത്.
അച്ഛനോടാണ് വിഷയം ആദ്യമായി ഞാൻ പറഞ്ഞത്. ഒരു നിമിഷം അച്ഛനത് കേട്ട് മിണ്ടാതെ ഇരുന്നപ്പോഴുണ്ടായ അന്തരീക്ഷം ശരിക്കു മെന്നെ ദുർബലപ്പെടുത്തി കളഞ്ഞു. എന്നാൽ, പ്രതീക്ഷിച്ചതിലും ധൈര്യം തന്ന് എന്നെ ബലപ്പെടുത്താൻ അച്ഛന് സാധിച്ചിരുന്നു. എന്തുണ്ടായാലും മോളുടെ കൂടെയുണ്ടെന്ന അച്ഛന്റെ വാക്കിൽ ഞാൻ മുറുക്കെ പിടിച്ചു. പിന്നീട്, എനിക്ക് എന്റെ പൂർവ്വ കാമുകനും അവൻ ഒരുക്കിയ ചiതിയും ഗൗരവ്വ വിഷയമേ അല്ലാതായി..
ആരോടും പരാതിപ്പെടാനോ പരിഭവപ്പെടാനോ ഞാൻ ഒരുക്ക മായിരുന്നില്ല. അവന്റെ പേരും വിലാസവും തിരിച്ചറിയാവുന്ന ഒരുഗ്രൻ ചിത്രവും പതിപ്പിച്ച് ഇടപെടുന്ന പൊതുമാധ്യമങ്ങളിലെല്ലാം ഞാനത് പരസ്യപ്പെടുത്തിയുമില്ല..
ഒരു കുറിപ്പ് മാത്രം…..!
” അത് ഞാൻ തന്നെയാണ്… നിങ്ങളെന്റെ വിവശമായ മുഖത്തേക്കും നiഗ്നമായ മുiലകളിലേക്കും പ്രേമം കൊണ്ട് പൂത്ത് മലർന്ന ചുiണ്ടുകളിലേക്കും മാത്രം നോക്കുക…
തന്നോളം വിശ്വസിച്ചവളുമായുള്ള രംഗം പകർത്തി ഭീഷണിപ്പെടുത്തിയ നികൃഷ്ടനായ ഒരുത്തൻ കൂടെയുള്ള കാര്യം സ്വപ്നത്തിൽ പോലും നിങ്ങൾ ഓർക്കരുത്…. ഓർത്താലും മിണ്ടരുത്…. അല്ലെങ്കിലും, വിഷയം രiതിയും നiഗ്നതയുമാണെങ്കിൽ ലോകമെയ്യുന്ന സദാചാiര അമ്പുകളുടെ പ്രഥമ ലക്ഷ്യം എന്നും പെണ്ണ് തന്നെയാണല്ലോ….!
വേiട്ടയാടാൻ നിങ്ങൾ പരമാവധി ശ്രമിക്കൂ… ചെറുത്ത് നിൽപ്പ് എന്താണെന്ന് ഞാൻ കാട്ടിത്തരാം…. നന്ദി…!”