മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ
നീ വാ… ഇന്ന് അവളുടെ വായിൽ നിന്നും അറിയണം എല്ലാം….അവളുടെ റോൾ എന്താണ് ഇതിലെന്നു. അതറിഞ്ഞിട്ടേ ലിയ ഇന്ന് തിരിച്ചു പോകു…
ഞാനും അറിഞ്ഞിട്ടേ തിരിച്ചു പോകു…മാളു കണ്ണും തുടച്ചു കൊണ്ട് പറഞ്ഞു ..
അവർ രണ്ടാളും പാറുവിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ പവി ബുള്ളെറ്റ് കഴുകുന്നത് കണ്ടു…അവളെ കണ്ടതും അവന്റെ മുഖത്ത് വെട്ടം വീണു…
പക്ഷെ അവൾ അവനെ നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോയി..
ഇവൾകിതെന്തു പറ്റി… രണ്ടു ദിവസമായി ശരിക്കൊന്നു സംസാരിച്ചിട്ട്.. കല്യാണതിരക്ക് കൊണ്ട് ആകുമെന്ന് കരുതിയാണ് പിന്നെ വിളിക്കാഞ്ഞത്…
ഇനി വിളിക്കാത്തതിന്റെ പിണക്കത്തിൽ ആണോ?
പവി വേഗം ബുള്ളറ്റ് കഴുകാൻ തുടങ്ങി….
അവർ അകത്തേക്ക് ചെല്ലുമ്പോൾ വാണി ടീവി കാണുകയായിരുന്നു.. അവരെ കണ്ടതും അവളൊന്നു ചിരിച്ചു..
എന്താണാവോ രണ്ടു പേരുടി ഒരു മുന്നറിയിപ്പും ഇല്ലാതെ…
അവൾ ചിരിയോടെ ചോദിച്ചു….മുന്നറിയിപ്പില്ലാതെ വരേണ്ടി വന്നാൽ വരാതിരിക്കാൻ പറ്റുവോ വാണിയേച്ചി ലിയ വരണ്ട ചിരിയോടെ പറഞ്ഞു…
അവൾ എന്തെ….. മുകളിൽ ഉണ്ട്..
ഒന്ന് വിളിക്കുമോ?.ലിയ അല്പം ഗൗരവത്തിൽ പറഞ്ഞു..
അതിനെന്തിനാ വിളിക്കുന്നെ നിങ്ങൾ അങ്ങോട്ട് ചെല്ല്…
അത് വേണ്ട വാണിയേച്ചി ചേച്ചി ഒന്ന് വിളിക്ക്…
ഹോ.. ഈ പിള്ളേരുടെ ഒരു കാര്യം… ഇതുങ്ങൾക്കെല്ലാം ഇതെന്തു പറ്റി…
എല്ലാം കൂടി തല്ലു കൂടിയോ?
വാണി പിറുപിറുത് കൊണ്ട് മുകളിലേക്കു പോയി..
എടി…. പാറു താഴെ നിന്നെ കാണാൻ രണ്ടു ഗസ്റ്റ് ഉണ്ട്…
ഗസ്റ്റോ….
ആ.. ആരാ….
നീ വന്നു നോക്ക്..
വാണിയുടെ പിറകെ പാറു താഴേക്കു വരുമ്പോൾ ദേഷ്യം കടിച്ചമർത്തി നിൽക്കുകയായിരുന്നു ലിയയും മാളുവും..
അപ്പോഴേക്കും പവി അകത്തേക്ക് വന്നു…
ലിയയെയും മാളുവിനെയും കണ്ട് പാറു ഞെട്ടി എങ്കിലും അവൾക്കു സന്തോഷം തോന്നി..
എടാ… വാടാ.. നമുക്ക് മുകളിൽ ഇരിക്കാം പാറു സ്നേഹത്തോടെ പറഞ്ഞു…
നിന്റെ സൽക്കാരം സ്വീകരിക്കാൻ ഞങ്ങൾ ആ പഴയ ലിയയും മാളുവും അല്ല…
മാളു ദേഷ്യത്തോടെ പറഞ്ഞു..
ലിയ പാറുവിന്റെ കവിളത്തു ഒന്ന് പൊട്ടിച്ചു… അന്ന് എനിക്ക് ഇതു തരാൻ പറ്റിയില്ല.. നീ കാണിച്ചു കൂട്ടിയ കാര്യത്തിന്റെ കയത്തിൽ പെട്ടു ഞാൻ കുറച്ചു നേരം മുങ്ങിതാണുപോയി…
ദേ.. കൊച്ചേ വീട്ടിൽ കയറി വന്നു ഞങ്ങടെ കൊച്ചിനെ തല്ലിയലുണ്ടല്ലോ ? സ്നേഹവും കാര്യവും ഒക്കെ വേറെ.. ഞങ്ങൾ അത് നോക്കി നിൽക്കില്ല… കൂട്ടു കേട്ടൊക്കെ അങ്ങ് സ്കൂളിൽ മതി വാണി ദേഷ്യത്തോടെ പറഞ്ഞു…
എന്താ ഇവിടെ..ഒരു . ബഹളം അമ്മ കിച്ചണിൽ നിന്നും വന്നു ചോദിച്ചു…
അമ്മേ ദേ… ഈ പിള്ളേര് നമ്മുടെ പാറുനെ തല്ലി…
തല്ലാനോ? എന്തിനു…
അത് മോളോട് തന്നെ ചോദിക്ക്….ലിയ ദേഷ്യത്തിൽ പറഞ്ഞു..
മോൾ ചെയ്ത കാര്യം അറിഞ്ഞാൽ ഈ തല്ല് അമ്മ തന്നെ കൊടുക്കും… മാളുവും ഏറ്റു പറഞ്ഞു…
എന്താടി പാറു കാര്യം പവി അവൾക്കടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..
എടി .. ലിയ.. ഇവരെല്ലാരും കൂടി അറിഞ്ഞു കൊണ്ടായിരിക്കും ഇവൾ ഇതെല്ലാം ചെയ്തു കൂട്ടിയത്…
മാളു വെറുപ്പോടെ പവിയെ നോക്കി കൊണ്ട് പറഞ്ഞു… ..
പാറു അവരെ ദയനീയമായി നോക്കി….
ഞങ്ങൾക്ക് ഒറ്റ കാര്യം അറിഞ്ഞാൽ മതി അത് അറിയാന ഞങ്ങൾ വന്നത്…
അല്ലെങ്കിൽ ഞങ്ങൾ നിന്നെപ്പോലെ ഒരുത്തിടെ വീട്ടിൽ വരില്ലായിരുന്നു..
എന്തിനു വേണ്ടിയാ നീ എല്ലാവരുടെയും മുന്നിൽ വെച്ചു അത്രയും വലിയ കള്ളം പറഞ്ഞത്…
വാമിയെ ചതിക്കാൻ നിനക്ക് എങ്ങനെ തോന്നി…
ആത്മാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും ചതിക്കില്ലെന്ന ഞങ്ങടെ വിശ്വാസം…
അതിനു ഇവൾ ആത്മാർത്ഥ സുഹൃത്ത് ആണോ? മാളു പുച്ഛത്തോടെ പറഞ്ഞു..
പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
പാറു എന്താടി കാര്യം.. അമ്മ അവളോട് ചോദിച്ചു കൊണ്ടിരുന്നു..
അവൾ പറയില്ല.. ഇവൾ പഠിച്ച കള്ളിയാണ്…
ഞങ്ങടെ വാമിയെ ആ ദക്ഷിന്റെ കൈയിൽ ഏൽപ്പിക്കാൻ നിനക്ക് എത്ര കിട്ടി…. മാളു ദേഷ്യത്തിൽ ചോദിച്ചു…
ടി.. ഞാൻ…. പാറു കണ്ണും നിറച്ചു പറയാൻ തുടങ്ങിയതും.. ലിയ ദേഷ്യത്തിൽ പറഞ്ഞു ഇനി നീ കൂടുതൽ കള്ളം ഒന്നും പറയണ്ട…
ഞങ്ങടെ ലാസ്റ്റ് ചോദ്യതിനെങ്കിലും ഉത്തരം താ…. അവൾ ഇപ്പോൾ എവിടെ ഉണ്ട്.. ജീവനോടെ ഉണ്ടോ അതോ കൊന്നോ?
പവി കേട്ടതൊന്നും വിശ്വസിക്കാനാവാതെ പാറുവിനെ നോക്കി…
അവൻ വേഗം ഫോൺ എടുത്ത് ദക്ഷിനെ വിളിച്ചു
സ്വിച്ച് ഓഫ് ആയിരുന്നു..
ഞങ്ങളും ആ ചെകുത്താനെ വിളിച്ചു നോക്കിയതാ ഫോൺ ഓഫ് ആണ്..
പവി ദേഷ്യത്തിൽ പാറുനെ നോക്കി..
ടി.. അവൻ അലറി
ഇവര് പറയുന്ന സത്യം ആണോടി…
നീ കല്യാണത്തിന് പോയി എന്താ കാണിച്ചു കൂട്ടിയത്… നീ അന്ന് വന്നപ്പോഴേ വല്ലാത്ത രീതിയിൽ ആണ് വന്നത്….പാറു നിന്നോടാ ചോദിച്ചേ.. പറയെടി….
പവിയുടെ ശബ്ദം ഉച്ചത്തിലായി .
ഞാൻ സത്യം പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
ഇപ്പോൾ പോലും ഇവളുമാരെന്നോട് എന്താ ഉണ്ടായതെന്നു ചോദിക്കാതെ പറഞ്ഞതൊക്കെ നിങ്ങളും കേട്ടതല്ലേ..
പിന്നെ അങ്ങനെ ചോദിക്കാൻ പറ്റിയ കാര്യം അല്ലെ നീ ചെയ്തു വെച്ചത് ലിയ കലിപ്പിൽ പറഞ്ഞു…
പാറു…. അമ്മയുടെ ശബ്ദം ഉയർന്നു.. എന്താ ഉണ്ടായതെന്നു പറയെടി…
അവൾ ഉണ്ടായ കാര്യങ്ങൾ അവരോടു പറഞ്ഞു…
കല്യാണം മുടക്കാൻ വേറെ എത്ര വഴികൾ ഉണ്ടായിരുന്നു.. എന്നിട്ട് നീ അങ്ങനെ അല്ലല്ലോ ചെയ്തത്…
ദക്ഷേട്ടന് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ… നിങ്ങളും പണ്ട് പറഞ്ഞതല്ലേ അവർ തമ്മിൽ നല്ല ചേർച്ചയാണെന്നു…ഞാൻ അപ്പോൾ വേറെ ഒന്നും ആലോചിച്ചില്ല.. അവൾ ചേട്ടായിടെ കൂടെ സുരക്ഷിത ആയിരിക്കുമെന്ന് ഞാൻ കരുതി……
നിനക്ക് അറിയുമോ അവൻ ആരാണെന്നു… ഭൂമിയെച്ചിയെ കെട്ടാനിരുന്ന പയ്യന്റെ അനിയൻ.. എന്തിനാ അവളെ തേടി പിടിച്ചു കെട്ടിയത് അവന്റെ ജേഷ്ഠനും അമ്മയും മരിച്ചതിന്റെ പ്രതികാരം തീർക്കാൻ…അയാൾ തന്നെയാണ് ദീപക്കിനെ സെറ്റ് ചെയ്തത്…
അത് കേട്ടു പാറു വിശ്വസിക്കാനാവാതെ പൊട്ടിക്കരഞ്ഞു..
ഇല്ല എന്റെ ദക്ഷേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല…
ടി… അസത്തെ നീ ആ കുഞ്ഞിന്റെ ജീവിതം തകർത്തല്ലോടി മഹാ പാപി…
അമ്മ അവളെ കുറെ തല്ലി…
മക്കളെ എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്… ആ കുഞ്ഞിന്റെ അമ്മ അനുഭവിക്കുന്ന വേദന എത്ര മാത്രം ആയിരിക്കും…
ഇവളെ കൊല്ലുകയാ വേണ്ടത്…
പവിയേട്ടാ… അയാൾ അവളെ എവിടേക്കാണ് കൊണ്ടുപോയതെന്നു ഒന്ന് പറഞ്ഞു തരുമോ?
അവൻ കാലിഫോണിയയിൽ ആണുള്ളത്.. അവൻ സ്ഥിരം കോൺടാക്ട് ചെയ്യാറുള്ള നമ്പർ ഇപ്പോൾ ഓഫ് ആണ്… എന്റെ കൈയിൽ വേറെ നമ്പർ ഇല്ല…
അയാളുടെ ഫോട്ടോ എന്തെകിലും..
എന്റെ കൈയിൽ ഉണ്ട്.. അവൻ ഫോണിൽ നിന്നും മാളുവിന്റെ നമ്പറിലേക്കു ഫോട്ടോ send ചെയ്തു…
എന്നാൽ ഞങ്ങൾ പോവാണ് എന്തേലും അറിഞ്ഞാൽ ഒന്ന് അറിയിക്കണേ..
പാറു അവരെ നോക്കി…
ടി…. മാളു….
ടി ലിയെ.. ഞാൻ….
സോറി പാറു… വാമി നിന്നോട് ക്ഷേമിക്കാതെ ഞങ്ങൾ ക്ഷമിക്കില്ല…
രണ്ടാഴ്ച വലിയ കാറും കോളുമില്ലാതെ കടന്നു പോയി… ആ കുറഞ്ഞ സമയം കൊണ്ട് അവൾ ആ വീട്ടിലെ അംഗത്തെ പോലെ ആയി… ദക്ഷിനു ഇതൊന്നും തീരെ രസിക്കുന്നുണ്ടായിരുന്നില്ല… അവൾ ഇവിടെ സുഗിച്ചു കഴിയുന്നത് അവനിൽ ദേഷ്യം കൂട്ടി…
കമ്പനിയിലെ തിരക്ക് കാരണം മഹി ഓടി നടന്നു കുഴഞ്ഞു… ഇതിനിടയിൽ കുറെ വർക്കുകൾ ദക്ഷിന്റെ തലയിലും വന്നു വീണു.. ക്ലൈന്റ് മീറ്റിങ്ങും മറ്റുമായി അവൻ ഫുൾ തിരക്കിൽ ആയി മഹിയും അവനും കാണുന്നത് തന്നെ വല്ലപ്പോഴും ആയി..
പക്ഷെ അവൻ ഓഫീസിൽ പോകുന്നതിനു മുൻപ് അവൾക്കു കുറെ ജോലികൾ കൊടുത്തിട്ടാണ് പോകാറുള്ളത്.. അതെല്ലാം കൂടുതലും ചിറ്റയാണ് ചെയ്യാറുള്ളത്..
അന്ന് അവൾ അവന്റെ റൂം ക്ലിൻ ചെയ്യാൻ പോയി..
അവൾ അവന്റെ റൂമിൽ കാണുന്ന ഓരോ വസ്തുക്കളും സൂഷ്മതയോടെ എടുത്തു നോക്കി…. ക്രാഫ്റ്റിംഗിൽ അവൾക്കു പണ്ടേ ഇൻട്രെസ്റ് ഉണ്ട്… അവന്റെ റൂമിൽ കൂടുതലായും ക്രാഫ്റ്റിംഗ് സാധനങ്ങൾ ആയിരുന്നു… അവൾക്കതിൽ ഒരുപാട് ഇഷ്ടപെട്ടത് ഒരു കുഞ്ഞു പിയാനോ ആയിരുന്നു…. അവൾ അത് എടുക്കുന്ന കൂട്ടത്തിൽ അറിയാതെ കൈ തട്ടി തൊട്ടടുത്തിരുന്ന മൊമൻന്റം താഴേക്കു വീണു പൊട്ടി ചിതറി.. അപ്പോഴാണ് അവൻ അകത്തേക്ക് കയറി വന്നത്..
നിലത്തു ചിന്നി ചിതറി കിടക്കുന്ന മോമെൻറ്റം കണ്ടതും അവനേ ദേഷ്യം കൊണ്ടു വിറച്ചു….
ഡി…. അവന്റെ അലർച്ച കേട്ടു അവൾ പേടിച്ചു വിറച്ചു കൈയിൽ ഇരുന്ന പിയാനോ താഴേക്കു വീണതും ഒരുമിച്ചു ആയിരുന്നു…അവന്റെ കണ്ണുകളിൽ കോപം ജ്വലിച്ചു…
പെട്ടന്നവന്റെ കൈ അവളുടെ കവിളിലേക്ക് ആഞ്ഞു പതിച്ചു… അവൾ വേച്ചു ചുമരിൽ തട്ടി നിന്നു… അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… അടിയുടെ അഗാധത്തിൽ ചെവിയിൽ വണ്ട് മൂളാൻ തുടങ്ങി.. കുറച്ചു നേരത്തേക്ക് അവൻ പറയുന്നതൊന്നും അവൾക്കു കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
അവൾ ഭയത്താൽ ഏങ്ങി കരഞ്ഞു കൊണ്ട് അവനെ നോക്കി… അവളുടെ നീല കണ്ണുകൾ കാണും തോറും അവനു ദേഷ്യം കൂടി…. അവന്റെ ക്രിസ്റ്റൽ കണ്ണുകൾ കോപത്താൽ ചുവന്നു തുടുത്തു… ഭയത്താൽ അവനെ നോക്കാൻ ആവാതെ അവൾ മിഴികൾ പിൻവലിച്ചു.. തൊട്ടടുത്ത നിമിഷം അവന്റെ ബലിഷ്ഠമായ കൈകൾ അവളുടെ കഴുത്തിൽ പിടിമുറുക്കി… അവൾ ശ്വാസത്തിനായി നിന്നു പിടഞ്ഞു..
അപ്പുറത്ത് നിന്നുള്ള ബഹളവും ഒച്ചപ്പാടും കേട്ടാണ് ചിറ്റ അങ്ങോട്ടേക്ക് വന്നത്…അവന്റെ കയ്യിൽ കിടന്നു പിടയുന്ന അവളെ കണ്ടതും ചിറ്റ ഓടി വന്നു അവന്റെ കൈ വിടുവിച്ചു… അവൾ ശ്വാസം പതിയെ എടുത്തുകൊണ്ടു വേച്ചു വേച്ചു റൂമിലേക്ക് പോയി…അവൾ നിലത്തേക്ക് ഇരുന്നു കൊണ്ട് ശ്വാസം വലിച്ചു വിട്ടു…
എന്റെ കണ്ണാ… എന്റെ സ്വപ്നം ഫലിക്കുകയാണോ?
ദക്ഷേ…. ചിറ്റ ശ്വാസനയോടെ വിളിച്ചു… ഞാൻ ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ നീ അതിനെ കൊന്നേനെയല്ലോടാ …?
എന്തിനാടാ…. നീ ഇങ്ങനെ ദേഷ്യപ്പെടുന്നത്…
ഇവളോട് ആരാ എന്റെ റൂമിൽ കയറാൻ പറഞ്ഞത്..
ഞാൻ ആണ്… ഇവിടൊക്കെ ഒന്ന് ക്ലീൻ ചെയ്യാൻ പറഞ്ഞത്… ക്ലീൻ ചെയ്യാൻ വന്നാൽ അത് മാത്രം ചെയ്താൽ മതി അല്ലാതെ എന്റെ തിങ്സ് പൊട്ടിക്കുകയല്ല വേണ്ടത്…
അപ്പോഴാണ് നിലത്തു പൊട്ടികിടക്കുന്ന സാധനങ്ങൾ ചിറ്റയുടെ ശ്രെദ്ധയിൽ പെട്ടത്..
എടാ.. അവളുടെ കൈയിൽ നിന്നും അതൊന്നു പൊട്ടിപ്പോയി അതിനു നീ ഇങ്ങനെ അതിനെ കൊല്ലാകൊല ചെയ്യാമോ?
എത്രയോ തവണ റിഷിയും റിച്ചുവും നിന്റെ ഇതിലും വില കൂടിയ സാധനങ്ങൾ പൊട്ടി ച്ചിരിക്കുന്നു… അന്നൊന്നും ദേഷ്യപ്പെടാത്ത നീ… ഇന്ന് ഒരു ചെറിയ കാര്യത്തിന് വേണ്ടി.. അതിനെ എന്തൊക്കെയാ ചെയ്തത്…
അതുപോലെ ആണോ ചിറ്റേ ഇത്… എവിടെയോ കിടന്ന ഒരു പെണ്ണ് നമ്മുടെ റിഷിയും റിച്ചുവും പോലെ ആണോ?നമുക്ക് അവളെപ്പറ്റി ഒന്നും അറിയില്ല.. ചിറ്റ അവളുടെ അയ്യോപാവത്തിൽ വീണുപോയതാണ്…
ഇനി മേലിൽ എന്റെ റൂമിൽ കയറരുതെന്നു അവളോട് പറഞ്ഞേക്കണം…
അവൻ പറഞ്ഞതെല്ലാം അവൾ അപ്പുറത്തെ റൂമിൽ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു… അവളുടെ നെഞ്ചിൽ ശക്തമായ വേദന തോന്നി… എന്തിനാ.. താനിങ്ങനെ ഇവിടെ നിൽക്കുന്നത്… എവിടേക്കെങ്കിലും പോയാലോ…..
തുടരും