ആ കടയിലെ ചേട്ടൻ എന്താണ് ഇങ്ങിനെ പെരുമാറിയത് എന്ന് എനിക്ക് മനസ്സിലായില്ല..
ഇത്ര നാളും അവിടെ നിന്നിട്ട് ഒരിക്കൽ പോലും.. അയാൾ മദ്യപിച്ചു വരുന്നത് ഞാൻ കണ്ടിട്ടില്ല..
എന്റെ മുഖത്ത് നോക്കി ദയനീയ ഭാവത്തിൽ നിൽക്കുകയാണ്..
ശേഖരനും അവന്റെ അമ്മയും..!!
ഞാൻ.. നിന്നോട്.. അപ്പോഴേ പറഞ്ഞതല്ലേ…??
വെള്ളമടിച്ചാൽ അച്ഛൻ ഒരു മനുഷ്യൻ അല്ലാതെയാവും..!!
വാടകക്ക് വേണ്ടി ഈ കെട്ടിടത്തിന്റെ ഓണർ വന്നിരുന്നു….
പണ്ട് മുതലേ അച്ഛനും അയാളും തമ്മിൽ ഉടക്കാണ്…ഇന്ന് അത് ഒന്ന് കൂടി മൂർച്ഛിച്ചു..
നീ ഇവിടെ കിടക്കുന്നതിനെ കുറിച്ചും അയാൾ സൂചിപ്പിച്ചു..!!
അങ്ങിനെ അത് ഒരു വലിയ വഴക്ക് ആയി..!!
അതൊക്കെ പോട്ടെ.. ഇനി നീ എന്ത് ചെയ്യും..??
എന്റെ കാര്യത്തിൽ ഒരു വിഷമവും നിങ്ങള് വിചാരിക്കേണ്ട..!!
മൂന്നാല് ദിവസത്തെ പണിയുടെ കൂലി മുതലാളി തരാൻ ഉണ്ട്.. മറ്റൊരു സെറ്റപ്പും ശരിയായില്ലെങ്കിൽ.. ഞാൻ നാട്ടിൽ പോവും..!!
എന്തായാലും ഇന്ന് ഇപ്പൊ ഇവിടെ കിടക്കാമല്ലോ.. അത് തന്നെ ധാരാളം..!!
ബാക്കി നേരം വെളുക്കട്ടെ.. എന്നിട്ട്..
അവനോട് അങ്ങിനെ പറഞ്ഞെങ്കിലും.. വലിയ ഒരു അനിശ്ചിതത്വം.. എന്റെ മനസ്സിൽ ഉണ്ടായിരുന്നു.
എന്തൊക്കെ കുറവുണ്ടെങ്കിലും.. രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുക എന്നുള്ളത്.. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം.. പരമ പ്രധാനമായ ഒന്നാണല്ലോ..!
പിറ്റേ ദിവസം.. പുലർച്ചെ ഏതാണ്ട് അഞ്ചുമണിയായപ്പോഴേക്കും..
അദ്ദേഹം എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ..
എന്റെ ബാഗ് എടുത്ത്.. അവരോട് യാത്ര പറഞ്ഞു ഞാൻ.. കൊച്ചു കളീക്കൽ തറവാട്ടിന്റെ.. സീറ്റ് അടിക്കുന്ന റാട്ട പുരയിൽ എന്റെ ബാഗ് വെച്ച്.. എന്റെ ജോലി ആരംഭിച്ചു..
ഒരുപക്ഷേ ഇന്ന് ഇവിടുത്തെ അവസാനത്തെ.. ജോലിയാവാം ഞാൻ മനസ്സിൽ കരുതി…
വലിയ രീതിയിൽ മനസ്സ് വിഷമിക്കാൻ ഒന്നും ഞാൻ തയ്യാറായിരുന്നില്ല…
അതിന്റെ ആവശ്യവും എനിക്കുണ്ടായിരുന്നില്ല…ഇവിടെ അല്ലെങ്കിൽ നാട്ടിൽ പോകുക..!!
അവരുടെ തറവാടിന്റെ പരിസരപ്രദേശത്താണ് അന്ന് എനിക്ക് ടാപ്പ് ചെയ്യേണ്ടിയിരുന്നത്..
ഏതാണ്ട് രാവിലെ ഒരു ആറു മണിയായപ്പോഴേക്കും…ഡോക്ടറുടെ കാറ് ഗേറ്റ് കടന്നുപോകുന്നത് ഞാൻ കണ്ടു..
ഇത്ര രാവിലെ എങ്ങോട്ട് പോകുന്നു എന്ന് ഞാൻ ചിന്തിച്ചു..
ഈ ജോലി കഴിഞ്ഞിട്ട് വേണം അയാളോട് കാര്യങ്ങൾ പറയാൻ…
ബാക്കിയുള്ള പൈസയും വാങ്ങി നാട്ടിൽ പോകേണ്ടതാണ്…
അടൂരിൽ നിന്ന് കോട്ടയം കോട്ടയത്ത് നിന്ന് തൃശൂർ തൃശൂരിൽ നിന്ന് പെരിന്തൽമണ്ണ..
ഇതാണ് എന്റെ റൂട്ട് മാപ്പ്..
പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന്.. രാത്രി 8 മണിക്ക്.. നേരെ നിലമ്പൂരിലേക്ക് ബസ് ഉണ്ട്..!!(ഇന്നും ആ സർവീസ് നിലവിൽ ഉണ്ട് )..
അതാവുമ്പോ ഏകദേശം നേരം വെളുക്കാറാവുമ്പോ നിലമ്പൂരിൽ എത്തും..
വെരി സിമ്പിൾ..!!
ഏതാണ്ട് 7:30 ആയപ്പോഴേക്കും എന്റെ വെട്ടുകഴിഞ്ഞു..
നല്ല വിശപ്പ്..!!
ഇനിയിപ്പോ വല്ലതും കഴിക്കണമെങ്കിൽ കയ്യിന്ന് കാശു കൊടുക്കണം..!!
300 രൂപയോളം കയ്യിലുണ്ട്..
ഞാൻ അദ്ദേഹത്തിന്റെ കടയുടെ പരിസരത്ത് കൂടെ പോവാതെ.. അതിന്റെ ഓപ്പോസിറ്റ് റോഡിലൂടെ പോയി.. അവിടെയുള്ള ഒരു കടയിൽ നിന്ന് പൊറോട്ടയും ചായയും കുടിച്ചു..!!
തിരിച്ചുവന്ന് റാട്ട പുരയിൽ എത്തിയപ്പോഴേക്കും.. എന്റെ സുഹൃത്ത് അവിടെ വന്നു നിൽക്കുന്നു..
ഇത് നിങ്ങൾക്ക് അറിയാത്ത ഒരു സുഹൃത്താണ്…
ഈ തറവാട്ടിലെ ഏറ്റവും ഇളയ കുട്ടി..
ഉണ്ണികൃഷ്ണൻ.. എന്ന ഉണ്ണി..!!
ഞാൻ അവരുടെ വീടിന്റെ ചുറ്റുഭാഗവും വെട്ടുന്ന അന്ന്.. അവന് സ്കൂൾ ഇല്ലെങ്കിൽ….എന്റെ ജോലി തീരുവോളം എന്നെ ചുറ്റിപ്പറ്റി അവൻ ഉണ്ടാകും..
അണ്ണാ…
എന്നെ അവൻ ഇങ്ങനെ വിളിക്കുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ്..
നിരവധി സംശയങ്ങളുടെ ഒരു കൂമ്പാരമാണ് ആ കുഞ്ഞു മനസ്..
അവന്റെ എല്ലാ ചോദ്യത്തെയും ഞാൻ അഡ്രസ്സ് ചെയ്യുന്നതു കൊണ്ടു തന്നെ.. എന്നോട് അവന് വലിയ ഇഷ്ടമാണ്..!!
എല്ലാദിവസവും ഇവിടുത്തെ റബ്ബർ തന്നെ വെട്ടിക്കൂടെ.. എന്ന് ഇടക്ക് അവൻ എന്നോട് ചോദിക്കാറുണ്ട്…
അവനെയൊന്നും ഓരോ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ്…
ഇവന്റെ ചേച്ചിയാണ് പാർവതി..!!
ഇംഗ്ലീഷ് മീഡിയം ഏഴാം ക്ലാസിലാണ് ആ കുട്ടി പഠിക്കുന്നത്..!!
ഒരു നാലോ അഞ്ചോ പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് എന്ന് മാത്രം..!!
കലാദേവി എന്നാണ് ഇവരുടെ അമ്മയുടെ പേര്..!!
അവരെയും ഇടയ്ക്കെപ്പോഴൊക്കെയോ പുറത്ത് കണ്ടിട്ടുണ്ട്..!!
ഇത് ഒരു വലിയ തറവാടാണ്…!!
ഞാനൊരു മുസ്ലിമായ ഇവിടുത്തെ ഒരു ജോലിക്കാരൻ..!!
അതൊരു വലിയ ബൗണ്ടറിയാണ്..!!
ആ ബൗണ്ടറിയുടെ വ്യാപ്തി കൃത്യമായ അറിയുന്നത് കൊണ്ട് തന്നെ.. അതിനനുസരിച്ച് തന്നെയാണ് ഞാൻ അവിടെ ജോലി ചെയ്യുന്നതും..!!
പക്ഷേ കൊച്ചുകുട്ടികൾക്ക് എന്ത് ബൗണ്ടറി…!!
എന്റെ അടുത്ത് ഉണ്ണിക്കുട്ടൻ സംസാരിച്ച് കൊണ്ടിരിക്കുന്ന പല സമയത്തും.. അവന്റെ അമ്മ അവനെ വിളിക്കുന്നത് കാണാം..!!
മോന്റെ അച്ഛൻ എങ്ങോട്ടാ പോയെ…??
ഞാൻ കണ്ടില്ല..!! ഞാൻ ഉറക്കം എണീറ്റപ്പോൾ അച്ഛനെ അവിടെ കണ്ടില്ല..!!
എന്തായാലും പാലെടുത്ത് ഷീറ്റ് അടിച്ചു കഴിയുമ്പോഴേക്കും അദ്ദേഹം വരുമായിരിക്കും.. അപ്പോൾ കാര്യങ്ങൾ അവതരിപ്പിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി..!!
പക്ഷേ എന്റെ ജോലിയെല്ലാം കഴിഞ്ഞിട്ടും…അദ്ദേഹം വന്നില്ല..!!
എപ്പോ വരും എന്നറിയണമെങ്കിൽ…അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിക്കണം..
അവരാണെങ്കിൽ പുറത്തോട്ട് വല്ലാതെ ഇറങ്ങുന്നതും ഞാൻ കാണാറില്ല..!!
അവർ ഒരു നേഴ്സ് ആണ് എന്നാണ് എനിക്കുള്ള അറിവ്..
എന്നാൽ ഇന്നേവരെ അവർ ജോലിക്ക് പോകുന്നതും ഞാൻ കണ്ടിട്ടില്ല..!!
അവർ ജോലിക്ക് പോകുന്നതും പോകാത്തതും ഒന്നും എന്നെ ബാധിക്കുന്ന വിഷയം അല്ലല്ലോ..
അവരുടെ അടുക്കള ഭാഗത്ത് നിന്നും ഏതാണ്ട് ഒരു 50 മീറ്റർ ഓളം മാറിയാണ് ഷീറ്റ് അടിക്കുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്..
അടുക്കളയുടെ ജനലഴികൾക്കിടയിലൂടെ.. അങ്ങോട്ടുമിങ്ങോട്ടും ഇടക്ക് ചലിക്കുന്നത് കാണാം എന്ന് ഒഴിച്ചാൽ.. അവരുടെ യഥാർത്ഥ രൂപം ഒന്നും എനിക്ക് കൃത്യമായിട്ട് അറിയില്ല..
ജോലിയെല്ലാം കഴിഞ്ഞ് ഇനി എന്ത് ചെയ്യും എന്നുള്ള കൺഫ്യൂ ഷനിലാണ് ഞാൻ..!!
ജോലികഴിഞ്ഞ് ക്ഷീണിച്ച്.. ഒന്ന് ഇരുന്ന് വിശ്രമിക്കാൻ പോലും…ഒരു ഇരിപ്പിടം ഇല്ലാത്തവന്റെ അവസ്ഥ…!!
രണ്ടും കൽപ്പിച്ച് അവരോട് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
വീടിന്റെ മുന്നിലൂടെ ചെന്ന് കാളിങ് ബെൽ അടിച്ചാലോ എന്ന് ആദ്യം ആലോചിച്ചു.
ഇനി അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ…
ഞാൻ പതുക്കെ അടുക്കള ഭാഗത്ത് ചെന്നു.
ആ വീടിന്റെ ബാക്ക് ഭാഗം ശരിക്കും ഞാൻ അപ്പോഴാണ് വ്യക്തമായി കാണുന്നത്.
വലിയ പേരും പ്രശസ്തിയും ഉള്ള ഒരു തറവാടിന്റെ അവശിഷ്ടം മാത്രമാണ് ഇത് എന്ന് എനിക്ക് മനസ്സിലായി.
സത്യത്തിൽ അടുക്കള ഭാഗത്ത് ചെന്നപ്പോഴാണ് ആ വീടിന്റെ കാല പ്പഴക്കം എനിക്ക് ബോധ്യമായത്.
മുന്നിൽ കാണുന്ന.. അഴകും പ്രൗഢിയും ഒന്നും.. പല വീടിന്റെയും ബാക്ക് ഭാഗത്ത് കാണാറില്ല..!!
നമ്മൾ മനുഷ്യരെപ്പോലെ തന്നെ..!!
സത്യത്തിൽ ഇപ്പോൾ ഞാൻ കാണുന്ന ബാക്ക് ഭാഗമാണ് യാഥാർത്ഥ്യം എന്ന്.. എനിക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി.
ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട്.. ധൈര്യം സംഭരിച്ച്..
ചേച്ചീ..
ഒരു വിളിയെ ഞാൻ വിളിച്ചോളൂ..
അടുക്കള ഭാഗത്ത് തുറന്ന് അവർ പ്രത്യക്ഷപ്പെട്ടു..!!
സത്യത്തിൽ അവരെ അടുത്ത കണ്ട ഞാൻ അത്ഭുതപ്പെട്ടു..!!
വളരെ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു അവർ..
പക്ഷേ ഡോക്ടറെ അപേക്ഷിച്ചു ഒരുപാട് പ്രായം കുറവുള്ള പോലെ എനിക്ക് തോന്നി..
ഇവർക്ക് ഏതാണ്ട് മുപ്പതിന് 35 നും ഇടയിലുള്ള പ്രായമേ ഉണ്ടാവാൻ വഴിയുള്ളൂ..
ഡോക്ടർക്ക് എങ്ങനെ പോയാലും 55 60 വയസ്സായ്ക്കാണും..
എന്താ…??
അവരുടെ തിരിച്ചുള്ള ചോദ്യമാണ് എന്നെ എന്റെ ചിന്തയിൽ നിന്ന് ഉണർത്തിയത്..
സാറ് ഇവിടെയില്ലേ…??
ഇല്ല അദ്ദേഹം തിരുവനന്തപുരത്ത് ഒരു ആവശ്യത്തിന് പോയതാണ്..
എപ്പോ വരും എന്ന് അറിയാമോ..??
അദ്ദേഹം വരാൻ.. രാത്രിയാവും..!!
അവരുടെ മറുപടി കേട്ട ഞാൻ നിരാശനായി..
എന്റെ മുഖഭാവം കണ്ടിട്ടോ എന്തോ.. എന്താണ് കാര്യം എന്ന് അവർ എന്നോട് ചോദിച്ചു…
ഞാനാകെ ആശയക്കുഴപ്പത്തിലായി..
കഴിഞ്ഞ സംഭവം മുഴുവൻ ഇവരോട് പറഞ്ഞിട്ട്.. വല്ല കാര്യവും ഉണ്ടോ..??
അവരുടെ മുഖം കണ്ടാൽ അറിയാം അവർക്ക് അടുക്കളയിൽ എന്തോ കാര്യമായ ജോലിയുണ്ട് എന്ന്..
ഒന്നുമില്ല ഞാൻ ഡോക്ടർ വരുമ്പോൾ വരാം..
ഇത്രയും പറഞ്ഞു ഞാൻ പിന്തിരിഞ്ഞു നടന്നു..!!
അത്രയും സമയം എന്ത് ചെയ്യും എന്നുള്ളത്.. ഒരു വലിയ ചോദ്യ ചിഹ്നമായി ഉള്ളിലുണ്ടെങ്കിലും.. കുറേക്കാലമായി നിർത്തിവച്ചിരുന്ന എന്റെ ഒരു ഹോബി..
സിനിമ..!!
ഒരു സിനിമക്ക് പോയി കളയാം..!!
പിന്നെ കുറച്ചു നേരം അടൂർ സിറ്റിയുടെ.. മനോഹാരിത കണ്ടുനിൽക്കാം..!!
പത്തനംതിട്ട എന്ന ജില്ലയിലെ.. എന്റെ പര്യടനത്തിന്റെ പരിസമാപ്തി.. ഒരുപക്ഷേ ഇന്ന് അയക്കാം..!!
അവരുടെ സൈക്കിളും എടുത്ത് ഞാൻ നേരെ അടൂർ നയനം തിയേറ്ററിലേക്ക്..
സത്യത്തിൽ കണ്ട സിനിമ ഏതാണെന്ന് എനിക്ക് ഓർമ്മയില്ല.. ഞാൻ സിനിമയിൽ ആയിരുന്നില്ല എന്നുള്ളതാണ് സത്യം..!!
സിനിമ കഴിഞ്ഞ് ഞാൻ അടൂരിൽ നിന്നും ഞങ്ങളുടെ പ്രദേശമായ പറക്കോട് എന്ന ടൗണിൽ എത്തി..!!
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ചന്തയാണ് പറക്കോട് ചന്ത എന്നറിയപ്പെടുന്നത്..!!
തിങ്കൾ വ്യാഴം ദിവസങ്ങളിൽ ആണ് ഈ ചന്ത..!!
പുലർച്ചെ നാലുമണിക്ക് തുടങ്ങി.. അർദ്ധരാത്രി വരെ നീളുന്ന.. അച്ഛനെയും അമ്മയെയും അല്ലാതെ മറ്റെന്തും ലഭിക്കുന്ന.. സ്ഥല മാണത്രേ ഇത്..!!
1 2 പ്രാവശ്യം ഞാനത് അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്..!!
ഒരു സൈക്കിളിൽ പോലും പോകാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ദിവസമാണ് അന്ന്..!!
പറക്കോട് നിന്ന് ഞങ്ങളുടെ ഭാഗത്തേക്ക് തിരിയുന്ന റോഡിലാണ് പുലർച്ചെ നാലുമണിക്ക് ആടുകളെയും മാടുകളെയും കച്ചവടം ചെയ്യുന്ന ഏരിയ..
പക്ഷേ ഇന്ന്.. വളരെ ശാന്തമാണ് ഈ പ്രദേശം..!!
തറവാടിന്റെ മുന്നിലെത്തിയപ്പോൾ വീണ്ടും നിരാശ എന്നെ പിടികൂടി..
അദ്ദേഹത്തിന്റെ കാർ അവിടെ ഇല്ലാത്തതാണ് കാരണം..!!
ഞാൻ സൈക്കിൾ അവരുടെ വീടിന്റെ പുറകിൽ കൊണ്ടുപോയി വച്ചിട്ട്..
തൽക്കാലം എനിക്ക് ഉപയോഗിക്കാൻ പറ്റുന്ന സ്ഥലം.. എന്നുള്ള നിലക്ക് ഷീറ്റ് അടിക്കുന്ന റാട്ട പുരയിൽ പോയി ഇരുന്നു..!!
ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് എന്നെ കണ്ട.. ഉണ്ണിക്കുട്ടൻ എന്റെ അടുത്തേക്ക് ഓടിവരുന്നത് ഞാൻ കണ്ടു..
അതെനിക്കും വളരെ സന്തോഷമുള്ള കാര്യമായിരുന്നു..
കുറച്ച് സമയം ഇവനിലൂടെ ചിലവഴിക്കാമല്ലോ..
ആകെ രണ്ടാഴ്ച മാത്രമേ ഞാൻ അവിടെ.. ജോലി ചെയ്തിട്ടുള്ളൂ..
അത്രയും ദിവസത്തിൽ വളരെ വിരളമായിട്ടേ ഈ കുട്ടിയെ.. കാര്യമായി എനിക്ക് സംസാരിക്കാൻ കിട്ടിയിട്ടുള്ളൂ..
പക്ഷേ ഇവന്റെ പെരുമാറ്റം കണ്ടാൽ.. വർഷങ്ങളുടെ അടുപ്പം ഞങ്ങൾ തമ്മിൽ ഉള്ള പോലെ…!!!
അവന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ വീണ്ടും ഒന്നുകൂടി റബർ വെട്ടാൻ വന്നതാണ് എന്നാണ് അവൻ വിചാരിച്ചിരിക്കുന്നത്…
പക്ഷേ ആ വീട്ടിൽ നിന്നും മറ്റൊരു പുരുഷ ശബ്ദം ഞാൻ കേൾക്കാ നിടയായി..
ഒരു പുരുഷൻ എന്ന് പറയാൻ പറ്റില്ലെങ്കിലും.. ഒരു ആൺ ശബ്ദം തന്നെയാണ് ഞാൻ കേട്ടത്..!!
മോന്റെ വീട്ടിൽ.. വേറെ ഒരാളുടെ ശബ്ദം കേട്ടല്ലോ അതാരാ…
അത് ചേച്ചിയെ ട്യൂഷൻ പഠിപ്പിക്കാൻ വന്ന ബാബു അണ്ണനാ…
ചേച്ചിക്ക് എന്നും.. ബാബു അണ്ണന്റെ കയ്യിൽ നിന്ന് അടി കിട്ടും..!!
ചേച്ചി പഠിക്കാൻ മണ്ടിയാ…
ഇതും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു..!!
പക്ഷേ തികച്ചും അപ്രതീക്ഷിതമായി..
അടുക്കളയുടെ വാതിൽ തുറന്ന്..
ആ ചേച്ചി ഞങ്ങളെ ലക്ഷ്യമാക്കി നടന്നു വരുന്നത് ഞാൻ കണ്ടു..!!
ഒരു ബക്കറ്റിന്റെ പുറത്ത് ഇരുന്നിരുന്ന ഞാൻ പെട്ടെന്ന് എഴുന്നേറ്റു..
അദ്ദേഹം ഇനിയും എത്തിയിട്ടില്ല..
നിങ്ങൾ കാര്യം എന്താണെന്ന് പറഞ്ഞിട്ടുമില്ല..
ഇ ത്രയും പറഞ്ഞു അവർ ഒരു ചോദ്യ വാവത്തിൽ എന്നെ നോക്കി…!!
ഞാനവരോട് നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു..
പുറത്തുനിന്ന് ഭക്ഷണം കഴിച്ച് വാടകക്ക് ഒരു റൂം എടുത്ത് ഈ ജോലി ചെയ്തതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല എന്നും ഞാൻ അവരോട് പറഞ്ഞു.
അവരെന്തോ പറയാൻ ഭാവിക്കുന്നതിന് മുമ്പ് തന്നെ കാറിന്റെ ശബ്ദം കേട്ടു…
അടുത്ത് നിൽക്കുന്ന കുട്ടിയെ പോലും ശ്രദ്ധിക്കാതെ വളരെ ദൃതിയിൽ അവർ.. അടുക്കളയിൽ കയറി വാതിൽ അടച്ചു..!!
തന്റെ അച്ഛൻ വന്നു എന്ന് അറിഞ്ഞിട്ടും.. ഇവന്റെ മുഖത്ത് ആണെങ്കിൽ ഒരു ഭാവ വ്യത്യാസവുമില്ല..!!
ഇവന് അപ്പോഴും എന്നോട് എന്തെങ്കിലും പറഞ്ഞുകൊണ്ട് നിൽക്കാനാണ് താല്പര്യം..!!
തിരുവനന്തപുരം യാത്ര കഴിഞ്ഞു വന്നതല്ലേ.. അയാൾ ഒന്ന് ഫ്രഷ് ആയിക്കോട്ടെ എന്ന് ഞാനും കരുതി..!!
ഒരുപക്ഷേ അയാൾക്കുള്ള ചായ കൊടുക്കാനായിരിക്കും അവർ അത്ര ധൃതിയിൽ പോയത് എന്നും ഞാൻ മനസ്സിൽ കരുതി..
കുറച്ച് സമയം കൂടി അവനൊപ്പം ചിലവഴിച്ച ഞാൻ.. അവനെയും കൂട്ടി തന്നെ.. വീടിന്റെ ഫ്രണ്ടിലേക്ക് ചെന്നു..
കാര്യങ്ങളെല്ലാം ചേച്ചി അദ്ദേഹത്തെ ധരിപ്പിച്ച് കാണും എന്നും..
കൂടുതലൊന്നും എനിക്ക് സംസാരിക്കേണ്ടി വരില്ല എന്നും ഞാൻ മനസ്സിൽ കരുതി.
പക്ഷേ അയാൾ എന്നെ ഒരത്ഭുതത്തോടെയാണ് നോക്കുന്നത്..
ഈ സമയത്ത് ഞാനെന്താ ഇവിടെ എന്നുള്ള ഭാവത്തിൽ..
അദ്ദേഹം കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല എന്നെനിക്ക് മനസ്സിലായി..
ഞാൻ മുറ്റത്ത് നിന്ന് തന്നെ കാര്യങ്ങളെല്ലാം ഒന്നുകൂടി അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി..
ഒരഞ്ചു മിനിറ്റോളം.. കടുത്ത ആലോചനയിലായ അയാൾ..
എന്നെ സൂക്ഷ്മമായി ഒന്ന് നോക്കിയ ശേഷം..
അകത്തേക്ക് വരാൻ പറഞ്ഞു..!!
അതും പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു..
എന്റെ കയ്യിൽ മുറുകെ പിടിച്ചിടുന്ന ഉണ്ണിക്കുട്ടന് സ്വർഗം കിട്ടിയ സന്തോഷം..!!
എനിക്ക് പക്ഷേ കൃത്യമായ ഒരു ധാരണയൊന്നും ഉണ്ടായിരുന്നില്ല..
ഒരുപക്ഷേ ഇരുന്ന് സംസാരിച്ച് എന്റെ പൈസയും തന്നെ എന്നെ പറഞ്ഞു വിടാം..
ചിലപ്പോൾ ഒരു ചായയും തന്നേക്കാം..!!
എന്തായാലും അകത്തേക്ക് കയറാൻ തന്നെ ഞാൻ തീരുമാനിച്ചു..
ഉണ്ണിക്കുട്ടൻ ആദ്യം കയറുകയും പിന്നീട് ഞാൻ കയറുകയുമാണ് ചെയ്തത്..
കയറിയ ഉടനെ ശബ്ദം താഴ്ത്തി ഉണ്ണിക്കുട്ടൻ എന്നോട് പറഞ്ഞു..
ഞങ്ങളുടെ വീട്ടിലേക്ക് ഇടതുകാൽ വച്ചാണോ കയറുക…??
ഒരു ഞെട്ടലോടെയാണ് ഞാൻ ആ ചോദ്യം കേട്ടത്..
എനിക്ക് അതിൽ ഒരു വിശ്വാസവ മില്ലെങ്കിലും…
ഇവർക്ക് ഇതൊക്കെ വലിയ ഒരു സംഭവമായിരിക്കും..
ഞാൻ മിണ്ടല്ലേ എന്ന് ആഗ്യം കാണിച്ചു വീട് മൊത്തത്തിൽ ഒന്ന് വീക്ഷിക്കാൻ തുടങ്ങി…
പക്ഷേ അപ്പോഴേക്കും.. വലതുഭാഗത്തുള്ള വാതിൽ തുറന്ന്.. രണ്ടുമൂന്ന് പുസ്തകങ്ങളുമായി.. പാർവതി എന്ന പെൺകുട്ടി എന്റെ മുന്നിലൂടെ.. എന്നെ ഒന്ന് നോക്കിയശേഷം കടന്നുപോയി..!!
ചെറുതായിട്ട് കരയുന്ന മുഖവുമായിട്ടാണോ.. ആ കുട്ടി പോയത് എന്ന് ഞാൻ സംശയിച്ചു..!!
അതിന് പുറകിൽ സുമുഖനായ ഒരു ചെറുപ്പക്കാരനും ഇറങ്ങിവന്നു.
അവന്റെ കയ്യിൽ ചെറിയ ഒരു ചൂരൽ വടി ഉണ്ടായിരുന്നു..
ഇതാണ് ട്യൂഷൻ മാഷ് ബാബു എന്ന് ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി..
എന്നെ ഒന്ന് നോക്കി ചിരിച്ചു എന്ന് വരുത്തിയശേഷം അദ്ദേഹം പോയി..
നാസർ ഇരിക്കൂ…
ഇല്ല….കുഴപ്പമില്ല ഞാൻ….ഇവിടെ..
നാസർ അവിടെ ഇരിക്കൂ….!!
അത് ഒരു നിർബന്ധപൂർവ്വമുള്ള വാക്കുകളാണ് എന്ന് മനസ്സിലാക്കിയ ഞാൻ പിന്നീട് അമാന്തിച്ചില്ല..
അപ്പോൾ താമസവും ഭക്ഷണവും കിട്ടിയാൽ..
ഈ ജോലി തുടരുന്നതിൽ നാസറിന് വിരോധമില്ല അല്ലേ…??
ഇല്ല എനിക്കൊരു വിരോധവുമില്ല..
രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ മറുപടി പറഞ്ഞു.
.. ശരി ഇന്ന് രാത്രി ഞങ്ങളുടെ സ്വീകരണ മുറിയിൽ നിനക്ക് ഉറങ്ങാം..!!
നാളെ മറ്റൊരു വഴി ആലോചിക്കാം..!!
ഞാൻ ഒരു അത്ഭുതത്തോടെയാണ് ആ മനുഷ്യനെ അ ന്ന് നോക്കിയത്..!!
മഹത്തായ ഒരു തറവാടിന്റെ സ്വീകരണമുറിയിൽ.. എന്നെ പോലെ ഒരാളുടെ ദിവസം ഉറങ്ങുക..!!
എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അദ്ദേഹം സ്വീകരണ മുറി ലക്ഷ്യമാക്കി നടന്നു..
സാർ എന്റെ ബാഗ് റാട്ടപുരയിലാണ് .. മാത്രവുമല്ല എനിക്കൊന്ന് കുളിക്കണം ആയിരുന്നു…
പുറത്ത് അതിന് എല്ലാ സൗകര്യങ്ങളും ഉള്ളതുകൊണ്ട് തന്നെ..
അദ്ദേഹത്തിന്റെ അനുമതിക്കായി ഞാൻ കാത്തു നിന്നു..
ഭക്ഷണം വല്ലതും കഴിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തിന്റെ ചോദ്യത്തിന്..
ഞാൻ കഴിച്ചിട്ടുണ്ട് എന്നുള്ള ഉത്തരവും പറഞ്ഞു..
പുറത്തിറങ്ങി എന്റെ ബാഗുമെടുത്ത് കുളിമുറിയിൽ പോയി ഷവറിന് കീഴിൽ നിൽക്കുമ്പോൾ.. മനസ്സ് വീണ്ടും ശാന്തമാകുന്നതുപോലെ തോന്നി..
സ്വീകരണമുറി എന്നൊക്കെ പറയാമെങ്കിലും…അത്ര ഗാംഭീര്യമുള്ള ഇരുപ്പി ടങ്ങൾ ഒന്നും അവിടെയില്ല..
രണ്ടു കുട്ടികളും മത്സരിച്ച് പഠിക്കുന്നതിന്റെ ശബ്ദം.. ഈ മുറിയിൽ ഇരുന്നാൽ വ്യക്തമായി കേൾക്കാം..!!
അവിടെ അലമാരയുടെ ഒരു ഷെൽഫിൽ നിറച്ചു വച്ചിരിക്കുന്ന പുസ്തകങ്ങൾ.. കണ്ടപ്പോൾ ഒരു സന്തോഷം തോന്നി..
പക്ഷേ അടുത്തു ചെന്ന് നോക്കിയപ്പോൾ. അതിൽ മിക്കവാറും…വനിത ഗൃഹലക്ഷ്മി പോലുള്ള.. മാസികകൾ..!!
ഈ ദമ്പതികളുടെ സംസാരം ഒന്നും കേൾക്കുന്നേയില്ല..!!
ഈ മുറയിൽ ഇരു ന്നാണ് ബാബു പാർവതിക്ക് ട്യൂഷൻ എടുക്കുന്നത് എന്ന് എനിക്ക് മനസ്സിലായി..
അവിടെ കണ്ട ഒരു കസേരയിൽ ഇരുന്ന് വനിതയുടെ താളുകൾ മറിച്ചു കൊണ്ടിരിക്കെ..
ഒരു ഗ്ലാസ് ചായയുമായി ഉണ്ണിക്കുട്ടൻ വന്നു..!!
അത് വലിയൊരു അനുഗ്രഹമായിരുന്നു..!! ചായ തന്ന ഉടനെ അവൻ ഒന്നും പറയാതെ പോയി..
അവന്റെ പഠനസമയമാണ്..!!
ഒരു കസേരയിൽ ആ ചായയും കുടിച്ച് വനിതയുടെ താളുകൾ മറിച്ചു കൊണ്ടിരിക്കെ..
ഞാനൊരു തമ്പ്രാനായോ എന്ന ഒരു ഭാവം.. 😀
ഉണ്ണിക്കുട്ടൻ പിന്നെ വന്നതേയില്ല..!!
അദ്ദേഹം എനിക്ക് സമ്മാനിച്ച പുൽപ്പായ നിലത്ത് വിരിച്ച്.. ഞാൻ കിടന്നു..
കിടന്ന കിടപ്പിൽ.. ആ മുറിയിലൂടെ കണ്ണോടിക്കുമ്പോൾ…ഒരുപാട് ദൈവങ്ങളുടെ.. ചിത്രങ്ങൾ ഞാൻ കണ്ടു..!!
നാളത്തെ കാര്യം എന്താവും എന്ന് ഒരു ഉറപ്പുമില്ലാതെ.. പതിയെ ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു..!!
പിറ്റേന്ന് അതിരാവിലെ വെട്ടാൻ പോകാൻ എനിക്ക് സാധിക്കില്ല എന്ന് ഉറപ്പായി..
സ്വീകരണമുറയുടെ വാതിൽ തുറന്നു പോയാൽ അത് അടക്കാൻ.. ബുദ്ധിമുട്ടാവും എന്നുള്ളത് കൊണ്ട് തന്നെ.. നേരം കുറച്ച് വെളുത്തിട്ട് പോകാൻ ഞാൻ തീരുമാനിച്ചു.. മാത്രമല്ല ഭക്ഷണത്തിന്റെ കാര്യം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല..!!
നേരം വെളുത്ത് സിറ്റൗട്ടിന്റെ വാതിൽ തുറന്ന് ഞാൻ കണ്ടത്..
അദ്ദേഹം പുറത്തു നിൽക്കുന്നതാണ്..
ഇന്ന് വെട്ടാൻ പോകണ്ട.. നിനക്ക് വേറൊരു ജോലിയുണ്ട്..
ഈ സ്വീകരണം മുറിയുടെയും അടുക്കളയുടെയും നടുവിൽ ആയിട്ട്..
പുറത്തുനിന്നും അകത്തുനിന്നും തുറക്കാവുന്ന.. ഒരു ചെറിയ റൂമുണ്ട്..
എന്റെ റാട്ട പുരയുടെ നേരെ ഓപ്പോസിറ്റ്..!!
അത് അദ്ദേഹം പുറത്തുനിന്ന് തുറന്നപ്പോഴാണ് അങ്ങനെ ഒരു വാതിൽ അവിടെ ഉള്ള കാര്യം തന്നെ ഞാൻ അറിയുന്നത്..!!
തുറന്ന പാടെ മൂന്നാല് എലികൾ പുറത്തേക്ക് ഓടിപ്പോയി..
ഒരുപാട് മരങ്ങളുടെ അവശിഷ്ടങ്ങളും കച്ചറ സാധനങ്ങളും ഒക്കെയാണ് ആ റൂമിൽ.. ആ റൂം ക്ലീൻ ചെയ്ത് എന്നെ അവിടെ താമസിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാൻ..
രാവിലെ കഴിക്കാനുള്ള ഭക്ഷണത്തിന് പൈസ അദ്ദേഹം തരും..
ഉച്ചക്കും രാത്രിയും വീട്ടിൽ നിന്ന് കഴിക്കുക..
രാവിലെ തരുന്ന ഭക്ഷണത്തിന്റെ പൈസ എന്റെ കൂലിയിൽ നിന്ന് കുറയ്ക്കും..!!
ഇതാണ് കണ്ടീഷൻ..!!
തികച്ചും ന്യായമായ ഒരു കണ്ടീഷനാണ് എന്ന് എനിക്ക് ബോധ്യമായത് കൊണ്ട് തന്നെ.. ഞാൻ സമ്മതിച്ചു..!”
അന്ന് ഏതാണ്ട് നാല് മണിയോളം.. നന്നായി കഷ്ടപ്പെട്ട് ഞാൻ അത് ഒരു വാസയോഗ്യമായ സ്ഥലം ആക്കിമാറ്റി..!
ഒരു പഴയ കട്ടിലും കിട്ടി.. ഉച്ചക്ക് പച്ചക്കറികളാൽ സമ്പുഷ്ടമായ.. ഒരു ഉച്ചയൂണും കിട്ടി..!!
വിശാലമായി ഒന്ന് കുളിച്ച്.. റൂമിൽ തിരിച്ചെത്തിയ ഞാൻ.. നല്ല ക്ഷീണം ഉള്ളതുകൊണ്ട് തന്നെ.. ഒരു ചെറിയ മയക്കത്തിലേക്ക് പോയി…
എന്തോ ഒരു ശബ്ദം കേട്ട്.. ഞെട്ടി ഉണർന്നു ഞാൻ.. പരിസരമാകെ ഒന്ന് നോക്കി..
എവിടെനിന്നാണ് ശബ്ദം വന്നത്…
എന്ത് ശബ്ദമാണ്..
ഒരു അലർച്ചയാണോ..
അതോ ഒരു കുട്ടിയുടെ നിലവിളിയാണോ…
കാതകുർപ്പിച്ച് ശ്രദ്ധിച്ച ഞാൻ…
ഒരു കുട്ടിയുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ കേട്ടോ….
സ്വീകരണ മുറിയിൽ നിന്നാണ് ആ ശബ്ദം കേട്ടത് എന്ന് മനസ്സിലാക്കിയ ഞാൻ…
ആ ഭിത്തി യോട് എന്റെ കാതുകൾ ചേർത്തുവച്ചു…
അതെ സ്വീകരണമുറിയിൽ നിന്നാണ്.. ഈ ശബ്ദം കേൾക്കുന്നത്…
അത് പാർവതിയുടെ ശബ്ദമാണ്..!!
മിണ്ടിപ്പോകരുത്…!! ഒച്ചവെക്കരുത്..!!
ട്യൂഷൻ മാസ്റ്റർ ബാബുവിന്റെ ശബ്ദം വ്യക്തമായി എനിക്ക് മനസ്സിലായി..!!
.
പക്ഷേ ആ കുട്ടിയുടെ ശബ്ദം…
അതിൽ തികച്ചും ഒരു അസ്വാഭാവികത.. എനിക്ക് തോന്നി..
അപ്പോഴാണ്.. എനിക്ക് തുറക്കാൻ കഴിയാത്ത സ്വീകരണ മുറിയിൽ. നിന്ന് മാത്രം തുറക്കാൻ പറ്റുന്ന ഒരു കിളി വാതിൽ.. ഞാൻ കണ്ടത്..!!
തുടരും…….
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ