നിഗൂഢ സുന്ദരികൾ ഭാഗം 06 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

ഞാൻ ഇവിടെ എത്തിയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു…

ഈ വീടിനെയും വീട്ടുകാരെയും കുറിച്ച് ഏകദേശം ധാരണയെല്ലാം എനിക്ക് കിട്ടിക്കഴിഞ്ഞു..

ഈ തറവാടിനെ ഇക്കോ ലത്തിൽ ആക്കിയത് ഈ ഡോക്ടർ ആണത്രേ..

അനാവശ്യമായ കേസുകളും വഴക്കുകളും.. കാരണം വലിയൊരു ഭാഗം സമ്പത്തും നഷ്ടപ്പെട്ടു..

ഇദ്ദേഹത്തിന്റെ ബന്ധു കൂടിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ..

ചെറുപ്പത്തിൽ അദ്ദേഹം ഇവരെ എടുത്ത് നടന്നിട്ടുണ്ടത്രേ..

മറ്റൊരാളോടുള്ള വാശി തീർക്കാൻ.. നിർബന്ധപൂർവ്വം ഇവരെ വിവാഹം ചെയ്തതാണിത്രേ..!!

മിക്കവാറും ദിവസങ്ങളിൽ അവർ തമ്മിൽ വഴക്ക് കൂടുന്നത് കേൾക്കാം..

ആദ്യമാദ്യം ഒക്കെ ഞാൻ അവിടെ ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ വളരെ പതുക്കെയാണ് അവർ സംസാരിച്ചിരുന്നത്..

പിന്നീട് അവർ പോലും അറിയാതെ അത് സാധാരണഗതിയിൽ തന്നെ ആയിപ്പോയി…

അപ്പോഴാണ് ഈ ഉണ്ണിക്കുട്ടൻ എന്നോട് ഇത്രയധികം അടുത്ത് ഇടപഴകി സംസാരിക്കുന്നതിന്റെ കാര്യം എനിക്ക് മനസ്സിലായത്..

ആദ്യമൊക്കെ എനിക്കുള്ള ഭക്ഷണം ഞാൻ റൂമിൽ ഇല്ലാത്ത സമയത്ത് അവിടെ കൊണ്ടുവെക്കുകയായിരുന്നു പതിവ്…

ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകി ഞാൻ അവരുടെ അടുക്കളയുടെ വാതിലിന് സമീപം വെക്കും..

പിന്നീട് ഞാൻ ഉള്ളപ്പോൾ തന്നെ അവർ എനിക്ക് ഭക്ഷണം കൊണ്ടു വരാൻ തുടങ്ങി..

ഭക്ഷണമൊക്കെ ഇഷ്ടപ്പെടുന്നുണ്ടോ…

എന്ന ചോദ്യത്തിന് വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് എന്ന് മറുപടിയും ഞാൻ പറയും..!!

പാർവതിയെ പലപ്പോഴും പുറത്ത് കാണാറില്ല…

അവൾ അധികസമയം അകത്തു തന്നെയാണ് ചിലവഴിക്കുന്നത്..

ഏഴാം ക്ലാസിലാണെങ്കിലും.. ഒരു പത്താം ക്ലാസുകാരിയുടെ… ശരീര പ്രകൃതമാണ് അവൾക്ക്…

ശനി ഞായർ പോലുള്ള ദിവസങ്ങളിൽ പോലും..

അധികം പുറത്തിറങ്ങാത്ത ഒരു കുട്ടിയാണ് പാർവതി..!!

ഈ ചേച്ചിയുടെ അമ്മ വീട് ഇവിടെ തൊട്ടടുത്താണ്..

അവരുമായിട്ട് വളരെയധികം സൗഹൃദത്തിലാണ് ഞാൻ…!”

തന്റെ പ്രായത്തെ വക വെക്കാതെ.. പത്തോളം ആടുകളെ പോറ്റി വളർത്തുന്നുണ്ട് ആ സ്ത്രീ..!”

ഈ ചേച്ചിക്ക് ഒരു അനിയത്തിയുണ്ട് മായ..!!

കല്യാണം കഴിഞ്ഞതാണ് പക്ഷേ എന്തോ പ്രശ്നത്തിന്റെ പേരിൽ ഡൈവോഴ്സ് ആയി..

ഇതെല്ലാം അവരുടെ അമ്മയിൽ നിന്ന് തന്നെഅല്പൽപമായി ഞാൻ കേട്ടതാണ്എ ന്നോട് ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത്.. ഈ മായ ചേച്ചിയാണ്..

ഇതെല്ലാം അറിഞ്ഞപ്പോഴും ഒരു ചോദ്യചിഹ്നമായി പാർവതി.. എന്റെ മനസ്സിൽ..!!!

രണ്ടുമൂന്നു ദിവസമായിട്ട്.. അവൾക്ക് ട്യൂഷൻ ഇല്ല..!!

സ്വീകരണ മുറിയും അടുക്കളയും തമ്മിൽ.. അത്യാവശ്യം ദൂരമുണ്ട്..
ഈ മുറിയിലെ ചെറിയ ശബ്ദങ്ങൾ ഒന്നും അടുക്കളയിൽ കേൾക്കില്ല..!!

ആ സമയത്ത് ഡോക്ടർ മിക്കവാറും വീട്ടിൽ ഉണ്ടായിരിക്കുകയും ഇല്ല..!

പക്ഷേ പിറ്റേ ദിവസവും.. ആദ്യം കേട്ട അത്രയൊന്നും ഇല്ലെങ്കിലും.. ഇവളുടെ ഇതുമാതിരിയുള്ള ശബ്ദം.. എന്നിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി..!!

ഇത് ഒരു പഠിക്കാത്തതിന്റെ പേരിലുള്ള ശിക്ഷ അല്ല എന്ന് ഞാൻ ഉറപ്പിച്ചു..!!

ഇത് അറിയുക എന്നുള്ളത് എന്റെ ഒരു ആവശ്യമായി മാറി…

കാരണം ഇതിന്റെ പേരിൽ പലപ്പോഴും എന്റെ ഉറക്കം നഷ്ടപ്പെടുന്നു..

ആകെയുള്ള മാർഗ്ഗം ആ കിളിവാതിൽ ഒരല്പം തുറക്കുക എന്നുള്ളതാണ്..

പക്ഷേ അതിന്.. സ്വീകരണ മുറിയിൽ കയറണം..!!

അതിന് ഒരു വിദൂര സാധ്യത പോലും എനിക്ക്ഇപ്പോൾ ഇല്ലാത്തതു കൊണ്ട്..

അവളെ കൊണ്ട് തന്നെ ഇത് തുറപ്പിക്കാൻ പറ്റുമോ എന്നായി എന്റെ ചിന്ത..!!

ഈ ഒരാഴ്ചക്കിടയിൽ യിൽ ഒന്നോ രണ്ടോ സംസാരം..അവളുമായി ഞാൻ നടത്തിയിട്ടുണ്ട് !!

അവരുടെ സ്കൂൾ ബസ് മെയിൻ റോഡ് വരെ വരികയുള്ളൂ..

അവിടുന്ന് കഷ്ടി 100 മീറ്റർ ഉണ്ട് വീട്ടിലേക്ക്…

ആ സമയം ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു…

അവർ വരുന്ന സമയം ഏകദേശം ഉറപ്പായ ഞാൻ അലക്ഷ്യമായി പുറത്തിറങ്ങി…

പതുക്കെ റോഡിനരികിലേക്ക് ചെന്ന് അവിടെനിന്നു..

അവർ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഞാനും അവരുടെ കൂടെ നടന്നു..

ഉണ്ണിക്കുട്ടൻ നിരവധി കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും..

അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നടക്കുകയാണ്….

പ്രശ്നങ്ങളുണ്ടോ അതിന്.. പരിഹാരങ്ങളും ഉണ്ട്..!!

ബുദ്ധി ഉപയോഗിക്കുക..!!

ജാലകങ്ങൾ തുറന്നിടുക…!!

ഇത്രയും പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

അവൾ തെല്ലൊരു അമ്പരപ്പോടെ എന്നെ നോക്കി..!!

ഉണ്ണിക്കുട്ടന്.. ഒന്നും മനസ്സിലായില്ല..!!

അവർ അകത്തേക്ക് കയറാൻ വേണ്ടി ഷൂവും സോക്സും എല്ലാം അഴിക്കുന്ന തിരക്കിലാണ്….

ഞാൻ വളരെ പെട്ടെന്ന് തന്നെ എന്റെ റൂമിൽ പ്രവേശിച്ചു…

പാർവതി തന്റെ ബുക്ക് വെക്കാൻ സ്വീകരണ മുറിയിലേക്ക് കടന്നു എന്ന് മനസ്സിലായ ഞാൻ..

ആ കിളിവാതിലിൽ.. ശക്തമായ ഒരു അiടി കൊടുത്തു..!!

ബുദ്ധിയുണ്ടെങ്കിൽ ഞാൻ പറഞ്ഞ കാര്യം.. അവൾക്ക് മനസ്സിലായിട്ടുണ്ടാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം..!! അതെ എന്റെ പ്രതീക്ഷ തെറ്റിയില്ല..!!

ആ കിളിവാതിലിന്റെ കൊളുത്ത് അവൾ തുറക്കുന്ന ശബ്ദം വ്യക്തമായി ഞാൻ കേട്ടു..!!

പിന്നീട് അവിടെ നടന്നു പോകുന്ന ശബ്ദവും ഞാൻ കേട്ടു..!!

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാൽ.. ബാബു വരും..!!

അത്രയും സമയം ഒന്നും.. എനിക്ക് ആവശ്യമില്ലായിരുന്നു..

കുറച്ച് ബുദ്ധിമുട്ടിയിട്ടാണെങ്കിലും.. ഞാനാക്കിളി വാതിൽ തുറന്നു..!!

ഒരു ചെറിയ വിടവ് മാത്രം.. നിർത്തി ഞാൻ കിളിവാതിൽ അടച്ചു..!!

അക്ഷമയോടെയുള്ള എന്റെ കാത്തിരിപ്പിന്റെ ഒടുവിൽ അവൻ വന്നു..

കുറച്ചു കഴിഞ്ഞ് അവന് അഭിമുഖമായി പാർവതിയും വന്നിരുന്നു..

അവൾ വന്നപാടെ അവൻ എഴുന്നേറ്റ് വാതിൽ അടച്ചു..!! കുറ്റിയിട്ടില്ല..!!ശേഷം തിരിച്ചുവന്ന അവൻ അവൾക്ക് അഭിമുഖമായിഇരുന്നു..!! തല താഴ്ത്തി ഇരിക്കുന്ന അവളുടെ മുടികളിൽ പിടിച്ച് അവൻ തല മുകളിലേക്ക് ഉയർത്തുന്നത് ഞാൻ കണ്ടു..

ഇംഗ്ലീഷിന്റെ ടെക്സ്റ്റ് എടുക്കാൻ പറയുന്നത് ഞാൻ കേട്ടു..!!

ബാഗ് തുറന്നു പുസ്തകം എടുത്ത് മുന്നിൽവച്ച അവളുടെ. ചുണ്ടുകളിൽ അയാൾ.. പിടിക്കുന്നത് ഞാൻ കണ്ടു..!!

ഒരു കൈ കൊണ്ട് കണ്ണുതുടക്കുന്ന അവൾ ജനലിലേക്ക് നോക്കുന്നത് ഞാൻ കണ്ടു ..!!

എങ്ങനെ നോക്കിയാലും എന്നെ അവർക്ക് കാണാൻ സാധിക്കില്ല..

അത്രയും ചെറിയ ഒരു വി ടവിലൂടെയാണ് ഞാൻ ഈ ദൃശ്യങ്ങൾ കാണുന്നത്..

വാതിൽ അടക്കുന്നതെല്ലാം ശബ്ദത്തിലൂടെയാണ് എനിക്ക് മനസ്സിലാകുന്നത്..!!

ഇവിടെ നടക്കുന്നത് പഠനമല്ല തികച്ചും ക്രൂരമായ ഒരു പീഡനമാണ് എന്ന് എനിക്ക് മനസ്സിലായി..!!

പിന്നീട് ഇവൻ ചെയ്യുന്ന പല വൃത്തികേടുകളും.. ഇവിടെ വിവരിക്കാൻ പറ്റാത്ത അത്രയും ദുസ്സഹമായ ഒന്നായിരുന്നു..

അവളുടെ തികച്ചും സ്വകാര്യമായ ഭാഗങ്ങളിൽ അവൻ അവന്റെ നഖങ്ങൾ.. ആഴ്ന്നിറക്കുന്നത് കണ്ടുനിൽക്കാനായില്ല.

ജനൽ ശക്തമായി അടച്ചു ഞാൻ..!!

കുറച്ചു സമയത്തെ നിശബ്ദതക്കുശേഷം..

അവൻ ഇംഗ്ലീഷിൽ ക്ലാസ് എടുക്കുന്നത് ഞാൻ കേട്ടു..

പിന്നീട് അവിടെ ഒരു പ്രശ്നവും ഉണ്ടായില്ല..

അവളുടെ കരച്ചിലും കേട്ടില്ല..!!

അവൻ പുറത്തിറങ്ങുന്ന സമയം നോക്കി.. ഞാൻ താഴെ റോഡിൽ നിലയുറപ്പിച്ചു….

അവൻ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട ഞാൻ..?അവന് നേരെ നടന്നു..!! തൊട്ട് മുന്നിലെത്തിയപ്പോൾ..

ചിരിച്ചുകൊണ്ട് ഞാൻ അവന് നേരെ ഹസ്ത ദാനത്തിന് വേണ്ടി കൈ ഉയർത്തി..!!

വേറെ ഒരു നിവർത്തിയും ഇല്ലാതെ എനിക്ക് അവൻ കൈ തരേണ്ടി വന്നു..

എന്റെ.. പേര് നാസർ..

ഞാൻ മലപ്പുറം ജില്ലകാരനാണ്..

ഇപ്പോൾ താമമസിക്കുന്നത്..?നിങ്ങള് ട്യൂഷൻ എടുക്കുന്ന റൂമിന്റെ തൊട്ട് അപ്പുറത്തെ റൂമിൽ..!!”

കുറച്ചു ദിവസം ഇവിടെയൊക്കെ തന്നെ കാണും..!!

ബാബു.. എന്നാണ് പേര് അല്ലേ.. വീണ്ടും വിശദമായി കാണാം..!!

ഇത്രയും പറഞ്ഞു.. ഞാൻ മുന്നോട്ട് നടന്നു..!”
.
നാലഞ്ചു അടി നടന്ന ശേഷം ഞാൻ തിരിഞ്ഞു നോക്കി…

എന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടപ്പോൾ.. സംഗതി ഏറ്റു എന്നെനിക്ക് മനസ്സിലായി..

അവന്റെ വലത്തേ കയ്യിലെ തള്ളവിരലിന്റെയും.. ചൂണ്ട് വിരലിന്റെയും കൂർത്ത നഖങ്ങൾ..!!

!അവന്റെ മുഖത്തെ ഒളിപ്പിച്ചു വെച്ച ക്രൂiര ഭാവം. .!!
..
ഇത് രണ്ടും മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നില്ല…!!

റൂമിൽ കയറി വാതിൽ ചാരി… അൽപ സമയം ഇരുന്നു..!?ഇനിയെന്ത്.. എന്നതായിരുന്നു അടുത്ത ചിന്ത..!!

ഒരു ചായയുടെ.. അഭാവം വല്ലാതെ എന്ന അലട്ടുന്നുണ്ട്…

അടുക്കളയിൽ നിന്നും പഴംപൊരിയുടെ ഗന്ധം വരുന്നു…

ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി വാതിൽ പതുക്കെ ചാരി.. അടുക്കളയുടെ മുന്നിലൂടെ ബാത്റൂമിൽ കയറി കതകടച്ചു..

എനിക്ക് കിട്ടേണ്ട ഭക്ഷണമൊക്കെ താമസിച്ചാൽ ഞാൻ ചെയ്യുന്ന ഒരു ഐഡിയ ആണ് ഇത്..

കുറച്ച് സമയം കഴിഞ്ഞ് ഞാൻ ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ..
എന്റെ റൂമിന്റെ വാതിൽ തുറന്നിരിക്കുന്നു..

അതിനകത്തേക്ക് ആരോ കയറിയിരിക്കുന്നു..

എനിക്ക് ഒരുപക്ഷേ ചായ ചേച്ചി കൊണ്ടു വക്കുന്നതാവാം..

ഞാനൊരു അല്പം ചവിട്ടിപ്പിടിച്ച് അവിടെ നിന്നെങ്കിലും.. ആള് പുറത്തിറങ്ങാത്തത് കൊണ്ട്.. ഒരുപക്ഷേ ചായ അവിടെ വെച്ച് പോയി കാണും എന്ന് കരുതി ഞാൻ റൂമിന്റെ അടുത്തേക്ക് ചെന്നു.

പതിവിനു വിപരീതമായി.. എന്നെ അന്തരപ്പിച്ചുകൊണ്ട്..?പാർവതി യായിരുന്നു എന്റെ റൂമിനുള്ളിൽ..!!

അവൾ ചായയും.. പഴംപൊരിയും അവിടെ വച്ചിട്ടുണ്ട്.. പുറത്തിറങ്ങാതെ അകത്തുതന്നെ നിൽക്കുകയാണ്..!!

ഒരുപക്ഷേ എന്നോട് എന്തെങ്കിലും ചോദിക്കാൻ ആയിരിക്കും എന്ന് ഞാൻ കരുതി..

റൂമിന്റെ മുന്നിൽ പോയി ഞാൻ നിന്നു..

ഇപ്പോ എനിക്ക് മാത്രമേ അവളെ കാണാൻ സാധിക്കൂ..!!

അവൾ എന്റെ നേരെ തന്നെ നിൽക്കുകയാണ്…

തികച്ചും അപ്രതീക്ഷിതമായി…

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം.. അവൾ ചെയ്തു..

അവൾ ഇട്ടിരിക്കുന്ന ഒരുതരം വളരെ അയഞ്ഞ ഒരു വസ്ത്രം.. അവളുടെ അരക്ക് മുകളിൽ നിന്ന്.. കഴുത്തുവരെ.. രണ്ട് കൈയും കൂട്ടി അവൾ ഉയർത്തി..!!

അവളുടെ നiഗ്നമായ മാiറിടം വളരെ കൃത്യമായി.. എനിക്ക് മുന്നിൽ അവൾ കാണിച്ചു..!! ഏതാണ്ട് 10 സെക്കൻഡ്…!!”

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നതിന് മുമ്പ് തന്നെ അവൾ ഡ്രസ്സ് താഴ്ത്തിയിട്ട്.. ഒന്നും സംഭവിക്കാത്ത പോലെ പുറത്തേക്ക് പോയി…

ഒറ്റയടിക്ക് ഭൂമി കീഴ് മേൽ മറിയുന്നതുപോലെ എനിക്ക് തോന്നി..

ആ കുട്ടിയുടെ രണ്ടു മാറിടത്തിന് ചുറ്റും നിറയെ മുറിവുകൾ…!!

നൂറുകണക്കിന് മുറിവുകൾ എങ്കിലും ഉണ്ടാവും..!! ഇത് പച്ചയായി എന്നെ കാണിക്കുക എന്നുള്ളതായിരുന്നു അവളുടെ ഉദ്ദേശം..!!

ട്യൂഷൻ എടുക്കുന്ന സമയത്ത് ഈ കുട്ടി കരയുന്നത്.. എന്തിനാണെന്ന് എനിക്ക് കൃത്യമായി മനസ്സിലായി..!!

തളർന്നുപോയ ഞാൻ ഒരു കണക്കിന്.. കട്ടിലിൽ ഇരുന്നു..

വിറക്കുന്ന കൈകളോടെ ആ ചായ എടുത്ത് കുടിക്കാൻ ശ്രമിച്ചു..!”
പക്ഷേ കഴിയുന്നില്ല…

ആ രംഗം എന്നിലുണ്ടാക്കിയ മുറിവ് അത്രത്തോളം വലുതായിരുന്നു…!!

ഇതിന് ഇന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കണം എന്ന് ഞാൻ ഉറപ്പിച്ചു..

സമയം ഏതാണ്ട് ആറെ കാലായി ട്ടുണ്ട്..!!

ഇനിയും ഈ സംഭവം ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ…

അത് ഒരുപക്ഷേ ഈ കുട്ടിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം…!!

എന്റെ മനസ്സിൽ ഒരു മുഖം തെളിഞ്ഞുവന്നു..

മായ..!!

ചേച്ചിയുടെ അമ്മ വീട് ലക്ഷ്യമാക്കി.. വളരെ പെട്ടെന്ന് തന്നെ ഞാൻ പുറപ്പെട്ടു….

തുടരും..

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *