ഏതാണ്ട് 15 മിനിറ്റോളം നടക്കാനുള്ള ദൂരമുണ്ട് അവരുടെ അമ്മയുടെ വീട്ടിലേക്ക്…
ഞാൻ വെട്ടുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ ദൃതയിൽ നടക്കുമ്പോൾ ഒരുപാട് ചിന്തകൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു..
ഇത്രയും ക്രൂiരമായ പീiഡനങ്ങൾ നടന്നിട്ടും ഈ കുട്ടി എന്തുകൊണ്ട് തന്റെ രക്ഷിതാക്കളെ ഈ വിവരംഅറിയിച്ചില്ല….??
നല്ല ബുദ്ധിയും വിവരവുമുള്ള ഈ കുട്ടി ഒരു യുവാവായ എന്റെ മുമ്പിൽ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു….??
പന്ത്രണ്ടോ പതിമൂന്നോ വയസ്സേ ഈ കുട്ടിക്ക് പ്രായം ഉള്ളുവെങ്കിലും..
അത്യാവശ്യം ശാരീരിക വളർച്ച ഉള്ള കുട്ടിയാണ് പാർവതി..!
ഇനി ഞാൻ എങ്ങിനെ ഈ വിഷയം മായ ചേച്ചിയുടെ മുമ്പിൽ അവതരിപ്പിക്കും..!!
അവരുടെ കുടുംബത്തിൽ എന്നോട് ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് മായ ചേച്ചിയാണ്…
എന്റെ നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും എല്ലാം അവർ ചോദിച്ചറിഞ്ഞിട്ടുണ്ട്..!!
അവരുടെ അമ്മ അറിയാതെ എങ്ങനെ അവരെ ഞാൻ ഈ വിവരം ധരിപ്പിക്കും..??
കൃത്യമായ ഒരു പ്ലാനും മനസ്സിൽ ഇല്ലെങ്കിലും ഞാൻ നടത്തത്തിന് വേഗം കൂട്ടിക്കൊണ്ടേയിരുന്നു.. ഭാഗ്യത്തിന് പുറത്ത് കോഴിക്കൂടിന് മുമ്പിൽ തന്നെയുണ്ട് മായ ചേച്ചി…
കുറച്ച് അപ്പുറത്തുള്ള ആടിൻ കൂടിന്റെ പരിസരത്ത് അവരുടെ അമ്മയും ഉണ്ട്..!!
സന്ധ്യ.. ആയതുകൊണ്ട് അവരെയെല്ലാം കൂട്ടിൽ കയറ്റുന്ന തിരക്കിലാണ് ഇവർ രണ്ടുപേരും..
മായ ചേച്ചിയോട് തറവാട്ടിലേക്ക് ചെല്ലാൻ കല ചേച്ചി പറഞ്ഞു….
ഒറ്റശ്വാസത്തിൽ ഞാൻ അത് പറഞ്ഞു.. അവരുടെ മറുപടിക്ക് വേണ്ടി ചെവിയോർത്തു…
അയാൾ ഉണ്ടോ അവിടെ…??
ആര്…??
ഡോക്ടർ..
ഇല്ല..
അത്യാവശ്യമായിട്ടാണോ ചെല്ലാൻ പറഞ്ഞത്..
ഞാൻ തലയാട്ടി..
അമ്മേ ചേച്ചി വിളിക്കുന്നു ഞാൻ ഇപ്പോൾ വരാം…!!
“ഈ വിളക്ക് വെക്കുന്ന നേരത്താണോടീ….”
അത്യാവശ്യം ആണത്രേ ഞാൻ പെട്ടെന്ന് വരാം.. അമ്മേ…’
എന്നോട് കൂടെ വരാൻ ആഗ്യം കാണിച്ചുകൊണ്ട് മായ ചേച്ചി മുന്നേ നടന്നു..
അവരുടെ പിറകെ ഞാനും…
” എന്താണ് കാര്യം എന്ന് നാസറിന് അറിയാമോ..”
ഞാനൊന്നും മിണ്ടിയില്ല…!!
ഞാൻ ചോദിച്ചത് നീ കേട്ടില്ലേ.”..??
അവരുടെ അമ്മക്ക് ഞങ്ങളെ കാണാൻ സാധിക്കാത്ത ദൂരത്തിൽ എത്തിയപ്പോൾ..
ഞാൻ മായ ചേച്ചിയുടെ മുന്നിൽ കയറി നിന്നു..!!
അവർ ഒരല്പം പരിഭ്രമിച്ചു..!”
ചേച്ചിയോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് പറയാനുണ്ട്…!!
അതു മുഴുവനും ചേച്ചി ക്ഷമയോടെ കേൾക്കണം..!!
പാർവതിക്ക് ട്യൂഷൻ എടുക്കുന്ന ബാബുവിൽ നിന്നും.. ക്രൂiരമായ പീiഡനങ്ങൾ അവൾ ഏറ്റുവാങ്ങുന്നുണ്ട്..
അവിചാരിതമായി ഞാൻ അതിലൂടെ പോകുമ്പോൾ ജനലിലൂടെ കണ്ട കാഴ്ചയാണ്..!!
ചേച്ചി ദയവ് ചെയ്ത് അവളുടെ ദേഹം ഒന്ന് പരിശോധിക്കണം..!!
അവളുടെ അമ്മയോട് എനിക്ക് പറയാൻ തോന്നിയില്ല..!!
ഞാൻ എന്റെ മാiറിടത്തിൽ കൈവച്ചുകൊണ്ട്..
അവളുടെ ഈ ഭാഗങ്ങളിൽ.. എന്തെങ്കിലും മു റിവുകളുടെ പാടുണ്ടോ എന്ന് ചേച്ചി നോക്കണം…
ഇനി കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്..!!
ഇതും പറഞ്ഞു ഞാൻ നടന്നു…
തിരിഞ്ഞുനോക്കുമ്പോൾ മായ ചേച്ചി അവിടെ തന്നെ നിൽക്കുന്നു..
ചേച്ചീ…
എന്റെ ആ വിളിയോde അവർ യാഥാർത്ഥ്യത്തിലേക്ക്തി രിച്ചു വന്നു..
അവർ തറവാട് വീടിന്റെ ഉള്ളിലേക്ക് കയറി പോയപ്പോൾ ഞാൻ.. ഞാനെന്റെ റൂമിൽ വന്നിരുന്നു..
നടുങ്ങുന്ന ആ കാഴ്ചകളുടെ ഓർമ്മകളുമായി പഴംപൊരിയും ചായയും അപ്പോഴും എന്റെ റൂമിൽ ഉണ്ടായിരുന്നു…
അല്പം തണുത്തതാണെങ്കിലും ഞാൻ അത് കുടിക്കാൻ തുടങ്ങി..!!
വീടിനകത്ത് അപ്പോഴേക്കും കരച്ചിലും ഉച്ചത്തിലുള്ള സംസാരവും എല്ലാം കേട്ടു തുടങ്ങി..!!
ഇത്തവണ പാർവതിയുടെ ശബ്ദമാണ് കൂടുതൽ ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്നത്..!! എന്താണ് അവർ സംസാരിക്കുന്നത് എന്ന് ഇപ്രാവശ്യം ഞാൻ ശ്രദ്ധിക്കാൻ പോയില്ല….
കാർമേഘങ്ങൾ ശക്തമായി പെയ്തൊഴിഞ്ഞാൽ പിന്നീട് അന്തരീക്ഷം സ്വാഭാവികമായും ശാന്തമാകുമല്ലോ…??
അവൾ തകർത്തു പെയ്യട്ടെ എന്ന് ഞാൻ കരുതി….!!
മാത്രവുമല്ല ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്ത് എനിക്കൊരു അല്പം സംതൃപ്തിയും അഭിമാനവും തോന്നി…!!
പിന്നീട് ഫോൺ ചെയ്യുന്ന ശബ്ദം കേൾക്കാൻ തുടങ്ങി…
അന്നത്തെ കാലത്ത് മൊബൈൽ ഒന്നുമില്ല..
ലാൻഡ് ഫോൺ തന്നെയാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്…
സാമ്പത്തിക സ്ഥിതി ഉള്ളവർ മാത്രമാണ് അന്ന് ഫോൺ ഉപയോഗിച്ചിരുന്നത്..
ഇവരുടെ ഈ ഫോണിൽ നിന്ന് നാട്ടിലേക്ക്.. എന്റെ വീടിന്റെ പരിസര പ്രദേശത്തുള്ള ഒരു വീട്ടിലേക്ക് ഞാൻ ഇടയ്ക്കിടെ വിളിക്കാറുണ്ട്…
എന്റെ വീട്ടുകാരെക്കുറിച്ചുള്ള അന്വേഷണം അറിയുക എന്നുള്ളത് തന്നെപ്രധാനം..
ചേച്ചി ഡോക്ടർ സാർ എവിടെയാണോ ഉള്ളത് അങ്ങോട്ട് ആയിരിക്കും വിളിക്കുന്നത്..
എന്റെ ഊഹം തെറ്റിയില്ല…
ഏതാണ്ട് 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മുറ്റത്ത് കാറിന്റെ ശബ്ദം…
കുറച്ചു കഴിഞ്ഞപ്പോൾ.. മായ ചേച്ചി എന്റെ റൂമിന്റെ മുന്നിൽ വന്നു..
നാസർ വീട്ടിൽ പോയി.. എനിക്ക് ടൗണിലേക്ക് ഇടാൻ പറ്റിയ ഒരു ഡ്രസ്സ് അമ്മയോട് എടുത്തു തരാൻ പറയുക…
പാർവതിക്ക് ചെറിയ ഒരു തലവേദനയുണ്ട് അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണ് ഞാനും ചേച്ചിയും എന്ന് പറയുക…
കുറച്ചു കഴിഞ്ഞേ വരികയുള്ളൂ എന്നും പറയുക..!!
ഞാൻ ചെറുതായിട്ട് അങ്ങോട്ടും ചെറുതായിട്ട് ഇങ്ങോട്ടും.. ഓടിക്കൊണ്ടു തന്നെ ആ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു..
കുറച്ചു കഴിഞ്ഞപ്പോൾ കാർ സ്റ്റാർട്ട് ചെയ്ത് പുറത്തു പോകുന്ന ശബ്ദം കേട്ടു…
അവരെല്ലാവരും പോയി…!!”
എങ്ങോട്ടായിരിക്കും സത്യത്തിൽ അവർ പോയിട്ടുണ്ടാവുക…
എന്തായിരിക്കും ഇതിന്റെ ബാക്കി സംഭവിക്കുക..!!
ഒന്നും അറിയില്ല…!!
ഉണ്ണിക്കുട്ടനെ എങ്കിലും ഇവിടെ നിർത്തിയിട്ട് പോയിരുന്നെങ്കിൽ…
ഏതാണ്ട് ഒന്നരമണിക്കൂറിന് ശേഷമാണ്…
മുറ്റത്ത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടത്…
ഡോക്ടർ ഒഴികെ ബാക്കിയെല്ലാവരും തിരിച്ചുവന്നിരിക്കുന്നു..
മായ ചേച്ചി എന്റെ പേര് ഉറക്കെ വിളിക്കുന്നത് കേട്ട് ഞാൻ പൂമുഖത്തേക്ക് ചെന്നു…
അവർ വീട്ടിലേക്ക് പോകാൻ റെഡിയായി നിൽക്കുകയാണ്…
ഇത്രയും സമയം അവരുടെ അമ്മ തനിച്ചായിരുന്നല്ലോ വീട്ടിൽ…!!
ഒരു ടോർച്ചും തെളിച്ചുകൊണ്ട് അവരുടെ കൂടെ നടന്നപ്പോൾ… എങ്ങോട്ടാ യിരുന്നു പോയിരുന്നത് എന്നും പിന്നീട് എന്താണ് സംഭവിച്ചത് എന്നും എന്നോട് പറയാൻ പറ്റുമെങ്കിൽ പറയാൻ ഞാൻ ചേച്ചിയോട് ആവശ്യപ്പെട്ടു.
പക്ഷേ ചേച്ചി ഒന്നും സംസാരിചില്ല..!!
പകരം തിരിച്ചു ചോദ്യം എന്നോട് ചോദിച്ചു..
നീ ഈ സംഭവം എങ്ങനെയാണ് കണ്ടത് എന്നാണ് പറഞ്ഞത്…???
അത് ചേച്ചി തികച്ചും അപ്രതീക്ഷിതമായി ഞാൻ അതിലൂടെ നടന്നു പോകുമ്പോൾ ജനലിലൂടെ….. അറിയാതെ നോക്കിയപ്പോൾ കണ്ടതാണ്…!!
രാത്രിയായതുകൊണ്ട് അവരുടെ മുഖഭാവം എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല…
വീടിന്റെ ഉമ്മറത്ത് വാതിലിൽ എത്തിയപ്പോൾ…
കൊച്ചു കളിയ്ക്കൽ തറവാടിന്റെ സ്വീകരണ മുറിയിൽ നടന്ന സംഭവം..
നീ ജനലിലൂടെ കണ്ടു എന്ന് പറഞ്ഞത്.. നിന്റെ ഒരു സമാധാനത്തിനു വേണ്ടി ഞാൻ വിശ്വസിച്ചിരിക്കുന്നു..!!
എനിവേ താങ്ക്സ്.. ആൻഡ് ഗുഡ് നൈറ്റ്..!!
ഇത്രയും പറഞ്ഞു ചേച്ചി അകത്തു കയറി വാതിലടച്ചു..!!
തിരിച്ച് വീട്ടിലേക്ക് നടന്നപ്പോൾ എനിക്ക് ചെറിയ രീതിയിൽ ഒരു കുറ്റബോധം തോന്നി…
സംഭവിച്ചത് അതുപോലെതന്നെ പറഞ്ഞാൽ മതിയായിരുന്നു…
ഞാൻ ആ കുട്ടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട എന്ന് കരുതിയിട്ടാണ്…
അവർക്ക് മറ്റൊന്നും തോന്നണ്ട എന്നും കൂടെ വിചാരിച്ചാണ്.. ഇത് ചെയ്തതെങ്കിലും അവരുടെയുള്ളിൽ സംശയത്തിന്റെ ഒരു വിത്ത് പാകാൻ ഇത്.. കാരണമായി തീരുമോ എന്ന് ഞാൻ ഭയപ്പെട്ടു..!!
എന്നാലും ഇവരെ തനിച്ചാക്കി ആ ഡോക്ടർ എങ്ങോട്ട് പോയി എന്നതായി എന്റെ അടുത്ത ചിന്ത..
സ്വീകരണം മുറിയുടെ പുറത്തുകൂടെ ഞാൻ എന്റെ റൂം ലക്ഷ്യമാക്കി പോകുമ്പോൾ..
അപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്…
ഈ റൂമിന് ജനലുകളേ ഇല്ല ..!!!
ഇപ്പോഴാണ് ചേച്ചി പറഞ്ഞതിലെ ആശയം എനിക്ക് കൃത്യമായി മനസ്സിലായത്..
സാരമില്ല സംഭവിച്ചത് എന്താണെന്ന് നാളെ പറഞ്ഞാൽ മതിയല്ലോ..!!
സമയം ഒരുപാട് ആയി… ഇന്ന് ഇനിയിപ്പോ ഭക്ഷണം ഒന്നും ഉണ്ടാവില്ല..
ഭക്ഷണം ഇല്ലെങ്കിലും ഇന്നത്തെ ദിവസം കുഴപ്പമില്ല..
ഒരു വലിയ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായാൽ മതിയായിരുന്നു..
ഞാൻ പതിയെ ഉറക്കത്തിലേക്ക് വീഴുകയായിരുന്നു…
ഏതാണ്ട് രണ്ടുമണിക്കൂറിനു ശേഷം… ശക്തമായ വെള്ളം ചീറ്റുന്ന ഒരു ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..
എന്റെ വാതിലിന്റെ വിടവിലൂടെ നോക്കുമ്പോൾ..
ഡോക്ടർ റാട്ടപ്പുരയുടെ അരികിൽ വണ്ടി നിർത്തി വണ്ടി കഴുകുന്നു..!!
ഇ ത്രയൊക്കെ സംഭവിച്ചിട്ടും.. അയാളുടെ മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നുമില്ല..
ആ ചെറിയ പ്രകാശത്തിൽ അയാളെ നോക്കുമ്പോൾ.. അയാൾ ചെറുതായിട്ട് മiദ്യപിച്ചിരുന്നതായി എനിക്ക് തോന്നി..
അയാൾ ആയി അയാളുടെ പാടായി..
എനിക്ക് നാളെ എന്റെ ജോലിക്ക് പോകണമെങ്കിൽ ഞാൻ ഉറങ്ങിയേ പറ്റൂ…!!
പിറ്റേന്ന് ഏതാണ്ട് പുലർച്ചെ അഞ്ചര മണിക്ക്.. എന്റെ ജോലിക്ക് വേണ്ടി സൈക്കിളിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഏഴംകുളം എന്ന ഭാഗത്ത്.. റോഡിന്റെ രണ്ട് സൈഡിലും ധാരാളം വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു..
സാധാരണ പതിവില്ലാത്ത ഒരു കാഴ്ചയാണ് അത്..
അതിരാവിലെ എന്തെങ്കിലും കല്യാണം ഒക്കെ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്..
അല്ലെങ്കിൽ ഏതെങ്കിലും വീട്ടിൽ ഒരു മരണം നടന്നിരിക്കാം…!!
എന്തായാലും എനിക്കൊന്നുമില്ല എന്ന ഭാവത്തിൽ ഞാൻ എന്റെ യാത്ര തുടർന്നു..
ഞാൻ കൃത്യമായി എന്റെ ജോലി ചെയ്യുന്നുണ്ടെങ്കിലും.. മനസ്സു നിറയെ ഇന്നലെ കണ്ട പാർവതിയുടെ ചിത്രമായിരുന്നു….
ഈ കുട്ടി ഇത്രയും കാലം ഇതെന്തിന് മറച്ചുവച്ചു..!!
ഇനി ഏറ്റവും കൂടുതൽ കൺഫ്യൂഷനിൽ ആക്കിയ.. ഒരു ചോദ്യമായിരുന്നു അത്.
വെട്ടെല്ലാം കഴിഞ്ഞ് അതിന്റെ പാലെല്ലാം എടുത്ത് ഒരു കന്നാസിൽ ആക്കി അത് വണ്ടിയുടെ ബാക്ക് സീറ്റിൽ.. വെച്ച് കെട്ടിയിട്ടാണ് ഞാൻ മടങ്ങി വരുന്നത്..
എഴം കുളം ഭാഗത്ത് അപ്പോഴേക്കും ധാരാളം വണ്ടികൾ വേറെയും എത്തിയിരുന്നു..
ഇവിടെ എന്തോ കാര്യമായി നടന്നിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി…
പെട്ടെന്നാണ്മു ന്നിലൂടെ രണ്ട് ബസ്സുകൾ.. ഒരുമിച്ച് വരുന്നത് ഞാൻ കണ്ടത്..
മത്സര ഓട്ടമാണ് അവർ നടത്തുന്നത്…
ഞാന് ഒരു ഇലക്ട്രിക് പോസ്റ്റിന്റെ സമീപത്ത് വണ്ടി നിർത്തി..
അവര് പോയിട്ട് പോകുന്നതായിരിക്കും എന്റെ ആരോഗ്യത്തിന് നല്ലത് എന്ന് എനിക്ക് തോന്നി..
അപ്പോഴാണ് ആ ഇലക്ട്രിക് പോസ്റ്റിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ചെറിയ ബാനർ എന്റെ ശ്രദ്ധയിൽപ്പെട്ടത്…!!
അകാലത്തിൽ പൊലിഞ്ഞുപോയ ഞങ്ങളുടെ പ്രിയ കൂട്ടുകാരന് ആദരാഞ്ജലികൾ…!!!
പക്ഷേ ആ വാക്കിനടിയിലെ ചിത്രം കണ്ട് ഞാൻ ഞെട്ടിപ്പോയി..
അത് ട്യൂഷൻ മാസ്റ്റർ ബാബുവിന്റെ ചിത്രമായിരുന്നു..!!!!
തുടരും…
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ