അകാരണമായ ഒരു ഭയം എന്റെ കാലിന്റെ പെരുവിരലുകളിലൂടെ.. അരിച്ചുകയറാൻ തുടങ്ങി…!!
ഞാൻ പതുക്കെ എന്റെ സൈക്കിളിൽ നിന്നിറങ്ങി സൈക്കിളിനെ ഭദ്രമായി ഒരു സ്ഥലത്ത് ഒതുക്കിയ ശേഷം..
സൈക്കിളിൽ ഉണ്ടായിരുന്ന സഞ്ചിയിലെ കുപ്പിയിൽ നിന്ന് ഒരുപാട് വെള്ളം കുടിച്ചു..
പുറത്തെ ശബ്ദങ്ങളിൽ നിന്നും..
ചെറിയ വിടവുകൾക്കിടയിലൂടെയുള്ള കാഴ്ചകളിൽ നിന്നും….
ഒരുപാട് സത്യങ്ങൾ ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു…
ഇത് എന്റെ ഒരു ശീലമായി മാറിക്കഴിഞ്ഞിരുന്നു…
അതുകൊണ്ടുതന്നെയാണ് എനിക്ക് ഭയം ഇരട്ടിക്കാൻ കാരണം..
ഇന്നലെ രാത്രി അസമയത്ത് ഡോക്ടർ വണ്ടി കഴുകുന്നത് ഞാൻ കണ്ടതാണ്…
ഈ മരണം ഒരു ആക്സിഡന്റ് ആണെങ്കിൽ…..
അതിന് പിന്നിൽ തീർച്ചയായും ഡോക്ടറായിരിക്കും…
ഞാൻ നിൽക്കുന്ന റോഡിന്റെ മറുവശത്തുകൂടെ.. ഒരു ചെറിയ വഴിയുണ്ട്…
അവിടേക്കാണ് ആളുകൾ ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്…
വിദ്യാഭ്യാസപരമായി അന്നുതന്നെ വളരെ മുന്നിൽ നിൽക്കുന്ന ഒരു ജില്ലയാണ് പത്തനംതിട്ട..
കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവരുടെ നാടാണ് ഇത്…
അതുകൊണ്ടുതന്നെ ബാബുവിനെ പോലെ ഒരു ട്യൂഷൻ മാസ്റ്റർക്ക് ഒരുപക്ഷേ ധാരാളം ബന്ധങ്ങൾ ഉണ്ടായേക്കാം…
റോഡ് മുറിച്ച് കടന്ന്… ഒഴുകുന്ന ജനക്കൂട്ടത്തിൽ ഒരാളായി ഞാനും… യാന്ത്രികമായി ബാബുവിന്റെ വീട്ടിലേക്ക്…..
എവിടുന്നാ ഇത് സംഭവിച്ചത്…??
ഇ വിടുന്നു തന്നെ ഇവന്റെ വീട്ടിലേക്ക് തി രിയുന്ന വഴിയിൽ വെച്ച്…
ഏതോ വാഹനം വന്ന് ഇടിച്ചതാണ് എന്നാണ് പറയപ്പെടുന്നത്…
ഇടിച്ച വണ്ടി നിർത്താതെ പോയി….
ഇടിയുടെ ശക്തിയിൽ തൊട്ടപ്പുറത്തുള്ള പാടത്തേക്കാണ്.. അവൻ വീണത്…
കാര്യമായ പ്രകാശമൊന്നും ഇല്ലാത്ത പ്രദേശമായതിനാൽ ആരും ശ്രദ്ധിച്ചില്ല….
രാവിലെ അതുവഴി പോയ ഒരു പത്രക്കാരൻ ആണ്..
കണ്ടത്….
പക്ഷേ അപ്പോഴേക്കും…..
ബോഡി ഇതുവരെ വന്നിട്ടില്ല അല്ലേ…..??
ഇല്ല അതിന്റെ ഫോർമാലിറ്റീസ് ഒന്നും കഴിഞ്ഞിട്ടില്ല…!!
മനപ്പൂർവ്വനാണോ കൊiലപാതകം ആണോ എന്നൊക്കെ ആർക്കറിയാം….??
ഇവന് ശത്രുക്കൾ ഒന്നും ഇല്ലല്ലോ…??
അങ്ങനെ തീർത്തു പറയാൻ പറ്റോ സുധാകരാ…??
രണ്ടുവർഷം മുമ്പത്തെ ഒരു സംഭവം നിനക്ക് ഓർമയില്ലേ….??
അതൊക്കെ ആൾക്കാര് ചുമ്മാ പറയുന്നതാണെന്നേ…
ആ കൊച്ചിനെ വേറെ ആരോടെങ്ങാണ്ട് ഒരു പ്രേമം ഉണ്ടായിരുന്നു…
പത്താം ക്ലാസിലെ പ്രേമം വീട്ടുകാര്.. ശക്തമായ എതിർത്തപ്പോൾ ആ കൊച്ചു തൂങ്ങിമരിച്ചു..!!
അവൾക്ക് ട്യൂഷൻ എടുക്കുന്നവരാണ് ഇവൻ എന്നുള്ളത് കൊണ്ട്… പോലീസ് അന്ന് ഇവനെയും ചോദ്യം ചെയ്തു…
അവനെ പ്രതിയാക്കാൻ ഒരു തെളിവും പോലീസിന് കിട്ടിയില്ലല്ലോ…??
പക്ഷേ എന്നാലും അവളുടെ ആത്മഹത്യാക്കുറിപ്പിൽ അവന്റെ പേരുണ്ടായിരുന്നു എന്നല്ലേ പറയുന്നത്….??
അതൊക്കെ ആളുകൾ ചുമ്മാ പറയുന്നതാ….
പക്ഷേ അന്ന് ഈ കൊച്ചിന്റെ ചേട്ടൻ.. പരസ്യമായിട്ട് പറഞ്ഞതാ ഇവനെ ഞാൻ കൊല്ലുമെന്ന്…!!
അതൊക്കെ അപ്പോഴത്തെ ഒരു വികാരത്തിന് ചെക്കൻ പറഞ്ഞതല്ലേ…
എന്നിട്ട് എപ്പോ വർഷം രണ്ട് കഴിഞ്ഞില്ലേ….
ഇവിടെ എത്ര കുട്ടികൾക്കാണ് ഇവന്റെ സഹായത്തോടെ ഉന്നതമായ വിജയം കിട്ടിയിട്ടുള്ളത്…!!
നമ്മുടെ പഞ്ചായത്ത് പോലും ആദരിച്ച.. ഒരാളല്ലേ ഇവൻ…!!
ഇത് ആരാണ്ട് വെളിവില്ലാതെ വെള്ളമടിച്ച് വണ്ടി കേറ്റിയതാ…..
ഏതായാലും കഷ്ടമായിപ്പോയി….!!
എത്രയും കേട്ടതോടെ ഞാൻ പതുക്കെ വഴിയുടെ സൈഡിലേക്ക്നിന്നു.
ഇനി മുന്നോട്ടു പോകുന്നതിൽ വലിയ കാര്യമൊന്നുമില്ല എന്ന് എനിക്ക് തോന്നി…
ആ ഇടവഴി നിറഞ്ഞൊഴുകി കൊണ്ടിരിക്കുന്ന ജനങ്ങളെനോക്കി ഞാൻ എന്റെ മനസ്സിൽ പറഞ്ഞു…
അവനെ കൊiന്നതാണ്….
അവൻ കൊiല്ലപ്പെടേണ്ട വനാണ്…..
ഈ കൊiലക്ക് ഉത്തരവാദി തികച്ചും ഞാനാണ്…!!
ഇത് എന്റെ ജോലിയല്ല ഇവിടെ എനിക്ക് ഒരു പ്രാധാന്യവുമില്ല എന്ന് മനസ്സിലാക്കിയ ഞാൻ പെട്ടെന്ന് തിരിച്ചു നടന്നു..!!
കന്നാസിലുള്ളത് റബ്ബർ പാലാണ്…. കുറച്ച് സമയം കൂടി കഴിഞ്ഞാൽ അത് ഉറച്ചു പോകും…
സൈക്കിളുമായി ഞാൻ ആ തറവാടിന്റെ ഗേറ്റ് കടക്കുമ്പോൾ…
ഒന്നുകൂടി ഞാൻ ആ തറവാടിനെ ശരിക്കും ഒന്ന് നോക്കി….
തികച്ചും ദുരൂഹമായ ഒരു കെട്ടിടമാണ് അത് എന്ന് എനിക്ക് മനസ്സിലായി…
ഈ വീട്ടിലെ പലർക്കും പല സ്വഭാവങ്ങളാണ്…!!
ഇവിടെ വന്നതിൽ പിന്നെ എനിക്കും… മറ്റെന്തോ സ്വഭാവമാണ്….!!
ഇവിടെ എല്ലാവരും ഈ സംഭവം അറിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു…
തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റിൽ.. ഇവന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്.. യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഒരു ബാനർ ഞാൻ കണ്ടിരുന്നു.
ഞാൻ റാട്ട പുരയിൽ എന്റെ ജോലികളിൽ മു ഴിയിരിക്കെ ഡോക്ടർ എന്റടുത്തേക്ക് വന്നു…
അദ്ദേഹം എന്റെ അടുത്തേക്ക് അടുക്കുംതോറും എന്നിൽ ഒരു അസ്വസ്ഥത കൂടി വന്നു..
നാസറെ നീ അറിഞ്ഞോ നമ്മുടെ ബാബു…
ഞാൻ സാറിന്റെ മുഖത്ത് നോക്കാതെ തലയാട്ടി..
ആരോ വണ്ടി ഇടിച്ചിട്ട് പോയതാണ്…!!
എന്തായാലും വലിയ കഷ്ടമായിപ്പോയി….
ഒരു മണിക്ക് ബോഡി വരും…
വീട്ടുകാർ ആരും വരുന്നില്ലത്രേ…!!
നീ വരുന്നോ ബോiഡി കാണാൻ…?/
ആ ചോദ്യം എന്നിൽ ഒരു അമ്പരപ്പും ഒരല്പം ഭയവും ഉണ്ടാക്കി…
എന്റെ ജോലി അപ്പോഴേക്കും ഒന്നും കഴിയില്ല സർ…
സാർ പോയിട്ട് വാ…
നീ ഒരു കാര്യം ചെയ്യാം ഷീറ്റ് ആക്കി വെച്ചാൽ മതി… പോയി വന്നിട്ട് ഷീറ്റ് അടിക്കാം… ഇപ്പോ നീ കുളിച്ച് ഫ്രഷ് ആയി ഭക്ഷണം കഴിക്ക്.. ഞാനൊന്ന് കുളിക്കട്ടെ..
ഇ ത്രയും പറഞ്ഞ് ഗൗരവത്തിൽ എന്നെ ഒന്ന് നോക്കിയിട്ട് അദ്ദേഹം പോയി…
അദ്ദേഹത്തിന്റെ കൂടെ കാറിന്റെ മുൻ സീറ്റിലിരുന്ന്… കൊച്ചു കൊച്ചു കയറ്റങ്ങളും ഇറക്കങ്ങളും വളവുകളും ഉള്ള ആ റോഡിലൂടെ സഞ്ചരിക്കുമ്പോൾ…
പൂ മുഖത്തുനിന്ന് ഞാൻ കാറിൽ കയറുമ്പോൾ.. കണ്ടപാർവതിയുടെ മുഖമായിരുന്നു മനസ്സിൽ…
അവളുടെ കണ്ണുകളിൽ ഒരു തിളക്കം..!!
മുഖത്ത് പക്ഷേ നിസ്സംഗ ഭാവമാണെങ്കിലും… അതിൽ എവിടെയോ ഒരു വന്യതയുടെ ലക്ഷണമുണ്ടോ…??
അവളുടെ ഒരു മുജ്ജന്മ ശത്രു ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതായതിന്റെ സന്തോഷമാണോ അവളുടെ കണ്ണുകളിൽ കണ്ടത്..!!
അതോ…
മറ്റെന്തെങ്കിലും…!!
നാസർ പാന്റ് ധരിക്കാറില്ലേ..??
സാറിന്റെ അപ്രതീക്ഷിത ചോദ്യമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്..
ഞാൻ അപൂർവമായി ധരിച്ചിട്ടുണ്ട്…
പിന്നെ എനിക്ക് അതിനൊന്നും ഉള്ള സമയമുണ്ടാവാറില്ല…
അദ്ദേഹം ഒന്നു മൂളി..
സംസ്കാര ചടങ്ങിന് നിരവധി.. പ്രാദേശിക പ്രമുഖർ ഉണ്ടായിരുന്നു.
അവരുടെയൊക്കെ വേഷവിധാനത്തിൽ നിന്നാണ് ഞാൻ ഈ കാര്യങ്ങൾ മനസ്സിലാക്കുന്നത്…
എല്ലാവരുടെ മുഖത്തും വളരെയധികം സങ്കട ഭാവം…!
പലരും അടക്കം പറയുന്നു….
സാറിന്റെ മുഖത്തും വലിയ സങ്കട ഭാവം ഞാൻ കണ്ടു…!!
മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ അവിടെ ചെറിയ തർക്കങ്ങൾ.. അവരുടെ കുടുംബത്തിനുള്ളിൽ ഉണ്ടായിരുന്നത്രെ…
ചെറിയ ആളായതുകൊണ്ട്…. ചിത.. വേണ്ട എന്ന് ഒരു കൂട്ടരും.. വേണമെന്ന് മറ്റൊരു കൂട്ടരും…
എന്തായാലും അവസാനം ദഹിപ്പിക്കാൻ തന്നെയാണ് തീരുമാനം….
ഞാൻ ഇത്ര അടുത്തുനിന്ന് ഇവരുടെ ഈ ചടങ്ങുകൾ ആദ്യമായിട്ട് കാണുകയാണ്…
ചിതക്ക് തീ കൊളുത്തുമ്പോൾ അലമുറയിടുന്ന.. അവന്റെ സുഹൃത്തു ക്കളുടെ ഒരു കൂട്ടത്തെ ഞാൻ കണ്ടു…
പെട്ടെന്ന് യാന്ത്രികമായി തന്നെ ഞാൻ സാറിന്റെ അടുത്തേക്ക് ചെന്നു..
എല്ലാവരും ചിതയിലേക്ക് നോക്കിയിരിക്കെ ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി…
ക്രൂരമായ ഒരു ആനന്ദം സാറിന്റെ മുഖത്ത് ഞാൻ വ്യക്തമായി കണ്ടു..!!
കുറച്ച് മുമ്പ് വരെ എനിക്ക് ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു…
ഇപ്പോ അത് പൂർണമായും മാറി… ഈ മരണത്തിന് ഉത്തരവാദി ഇദ്ദേഹം തന്നെയാണ്…!!
തിരിച്ചുപോരുന്ന വഴി ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ മുമ്പിൽ സാർ വണ്ടി നിർത്തി..
അദ്ദേഹത്തിന്റെ കൂടെ ആ കടയിൽ കയറിയ എനിക്ക് ഒരു പാന്റും ഷർട്ടും അദ്ദേഹം വാങ്ങിത്തന്നു…
തിരിച്ച് വണ്ടിയിൽ കയറിയപ്പോൾ അദ്ദേഹം പറഞ്ഞു..
നമുക്കിന്ന് ഒരു സ്ഥലം വരെ പോകാനുണ്ട്…
വൈകുന്നേരം 6 മണിക്ക് പുറപ്പെടണം.. 10 മണിക്ക് നമ്മൾ തിരിച്ചു വീട്ടിലെത്തും..!!
ആ യാത്രയിലേക്കുള്ള എന്റെ സമ്മാനമാണ്.. ഇപ്പോൾ നിന്റെ കയ്യിൽ ഇരിക്കുന്നത്..!!
ഞാനൊന്നും മിണ്ടിയില്ല…
എന്റെ യാത്ര.. ഞാൻ പോലും അറിയാതെ മറ്റേതോ ദിശയിലേക്ക് സഞ്ചരിക്കുകയാണ്…
ഒരുലക്ഷബോധവും ഇല്ലാതെയാണ് ഇതുവരെ സഞ്ചരിച്ചത് എങ്കിലും…
അതെല്ലാം എന്റെ പൂർണ്ണമായ മനസ്സോടെ ആയിരുന്നു….
പക്ഷേ ഇപ്പോൾ…..
പുതിയ പാന്റും ഷർട്ടും ഒക്കെ ധരിച്ചപ്പോൾ…
ഞാനും ഒരു സുന്ദരനാണ് എന്ന് എനിക്ക് തോന്നിപ്പോയി…
ആ സായം സന്ധ്യയിൽ അദ്ദേഹത്തോട് കൂടെ സഞ്ചരിക്കുമ്പോൾ…
ഒരു പ്രത്യേക ഉന്മേഷം ഒക്കെ എനിക്ക് തോന്നി…
ഒരു വലിയ ആഡംബര വീടിന് മുന്നിലാണ് വണ്ടി നിന്നത്….
ധാരാളം വലിയ വില കൂടിയ വാഹനങ്ങൾ അവിടെ വേറെയും നിർത്തിയിട്ടിരിക്കുന്നു…
നീ വീട്ടിൽ എന്തോ കാര്യമായ പരിപാടി നടക്കുകയാണ്…
അവിടേക്കാണ് ഇദ്ദേഹം എന്നെയും കൊണ്ട് വന്നിരിക്കുന്നത്…
എന്റെ ഊഹം വളരെ ശരിയായിരുന്നു… അവിടെ ഒരു പാർട്ടി നടക്കുകയാണ്.. ഈ പ്രദേശങ്ങളിൽ ഇതൊക്കെ നിത്യ സംഭവമാണ്…!!
ആ പൗര പ്രമാണികൾക്കിടയിലൂടെ… സാറിനെ അനുഗമിച്ച് ഞാനും നടന്നു…
അദ്ദേഹം വലിയ ആവേശപൂർവം എന്നെ പലർക്കും പരിചയ പ്പെടുത്തുന്നു…
അതിൽ ചിലരൊക്കെ എന്നെ നോക്കി ചിരിക്കുന്നു…
ചിലർ തീർത്തും അവഗണിക്കുന്നു..
ചിലർ പുച്ഛത്തോടെ നോക്കുന്നു…
എന്നാൽ ചില ഹസ്തദാനം തരുന്നു..
ഒരു പാർട്ടിയിലെ വിവിധ മനുഷ്യരുടെ മനോഭാവങ്ങൾ…!!!
മദ്യവുമായി.. പ്രത്യേക യൂണിഫോമിലുള്ള കുറെ ചെറുപ്പക്കാർ..
ആളുകൾ എടുക്കുന്നു കുടിക്കുന്നു..!!
ഇതൊക്കെ പല സ്ഥലങ്ങളിലും നടക്കുന്നതാണെങ്കിലും ഞാൻ ഇതൊക്കെ കണ്ടിട്ടുള്ളത് സിനിമയിൽ മാത്രമാണ്..
മൂന്നെണ്ണം സാർ അകത്താക്കുന്നത്.. ഞാൻ കണ്ടു..
സാറിന്റെ തൊട്ടടുത്ത് സംസാരിച്ചുകൊണ്ട് നിൽക്കുന്ന ആളെ.. എനിക്ക് മുൻ പരിചയം ഉള്ള പോലെ തോന്നി.. സൂക്ഷിച്ച് നോക്കിയപ്പോൾ മനസ്സിലായി.. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം..
അന്ന് സാറിന്റെ കൂടെ സ്റ്റേഷനിൽ പോയപ്പോൾ.. ഞാൻ ഇദ്ദേഹത്തെ അവിടെവച്ച് കണ്ടിട്ടുണ്ട്..
സാർ നാലാമത്തെ പെഗ്ഗും അകത്താക്കുന്നത് കണ്ടതോടെ.. എനിക്ക് ഭയമായി തുടങ്ങി…
ഇനി അദ്ദേഹത്തിന് വണ്ടി ഓടിക്കാൻ സാധിക്കുമോ….
ഞാൻ ധൈര്യം സംഭരിച്ച് സാറിന്റെ അടുത്ത് ചെന്നു..
സാർ നമുക്ക് തിരിച്ചു പോകേണ്ടതല്ലേ വണ്ടി ഓടിക്കേണ്ടതല്ലേ…
ഓക്കേ ഓക്കേ..nഎഗ്രീഡ്… ദിസ് മൈ ലാസ്റ്റ്.. പെഗ്….
അദ്ദേഹം ഫുൾ ഫോമിലാണ് എന്നെനിക്ക് മനസ്സിലായി…
പിന്നീട് ഭക്ഷണം…
വിഭവസമൃദ്ധമായഫുഡ്.. ഒരുവിധം എല്ലാ മൃഗങ്ങളെയും.. അവിടെ പൊരിച്ചു വച്ചിട്ടുണ്ട്…
ഒരു കൂസലു മില്ലാതെ സാർ ഇതെല്ലാം കഴിക്കുന്നത് കണ്ടപ്പോൾ…
എനിക്ക് അത്ഭുതം തോന്നി…
ഇവരുടെ വീട്ടിൽ ഇതുവരെ ഇറച്ചി വാങ്ങുന്നത് ഞാൻ കണ്ടിട്ടില്ല…
മീൻ ധാരാളം കഴിക്കും..!!
പാർട്ടി കഴിഞ്ഞ് തിരിച്ച് വണ്ടിയിൽ കയറിയപ്പോൾ ഞാൻ സാറിനോട് ചോദിച്ചു..
സാർ ഒക്കെ അല്ലേ..??
നീ കൂടെയുണ്ടെങ്കിൽ…
ഇതായിരുന്നു അയാളുടെ മറുപടി..
എനിക്കൊന്നും മനസ്സിലായില്ല..
ഞാൻ അതേക്കുറിച്ച് കൂടുതൽ ചിന്തിക്കാനും.. പോയില്ല..
കാരണം അദ്ദേഹം മiദ്യത്തിന്റെ ലiഹരിയിലാണ്…
ഇപ്പോൾ പറയുന്നത് ഒരുപക്ഷേ എല്ലാം സത്യമാണെങ്കിലും..
കെട്ട് ഇറങ്ങിയാൽ ഒരുപക്ഷേ മട്ട് മാറും..!!
ഒരു മൂളിപ്പാട്ടും പാടി കൊണ്ടാണ് അദ്ദേഹം വണ്ടി ഓടിച്ചിരുന്നത്…
ഇന്ന് അദ്ദേഹം ഫുൾ ഹാപ്പിയാണ്…
ഒരാളെ കൊiന്നിട്ട് ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ സന്തോഷിക്കാൻ കഴിയുന്നു.. എന്നെനിക്ക് മനസ്സിലാകുന്നില്ല…
നീ ഇന്നലെ രാത്രി ഞാൻ വന്നത് അറിഞ്ഞിരുന്നോ…???
ചോദ്യം എപ്പോഴെങ്കിലും അദ്ദേഹം ചോദിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ..
ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി…
അദ്ദേഹം ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു…
നീ കലയോടും കുട്ടികളോടും സംസാരിക്കാറില്ലേ..??
അത്യാവശ്യം ഉള്ളത് എന്തെങ്കിലുമൊക്കെ സംസാരിക്കാറുണ്ട്…!!
എത്രയും പെട്ടെന്ന് വണ്ടി വീട്ടിലെത്തിയാൽ മതിയായിരുന്നു എന്ന് ഞാൻ അതിയായ ആഗ്രഹിച്ചു..
ഇന്നെനിക്ക് സന്തോഷത്തിന്റെ ദിനമാണ്.. അതിന് പല കാരണങ്ങളുണ്ട്.. അതിൽ ഒരു കാരണം ഒരു പ്രധാനപ്പെട്ട കേസ് എനിക്ക്അനുകൂലമായി വിധിയായി എന്നുള്ളതാണ്..
അടൂരിൽ പ്രവർത്തിച്ചിരുന്ന.. എന്റെ ഹോമിയോ ക്ലിനിക് തുറന്നു പ്രവർത്തനം ആരംഭിക്കാനുള്ള വിധി വന്നിരിക്കുന്നു…10 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഞാൻ വിജയിച്ചിരിക്കുന്നു..!!
ആ വിധി എനിക്ക് അനുകൂലമാവും എന്ന് ഉറപ്പിച്ച ആ രാത്രിയിലാണ് നീ എന്റെ വീട്ടിൽ വന്നു കയറിയത്..!!
നീ ഞങ്ങൾക്ക് ഒരു ഭാഗ്യം ഉള്ളവനായി ഞാൻ കരുതുന്നു..
അതോടൊപ്പം ഒരു ചോദ്യം കൂടി…
സാർ വീട് എത്തി…!!
ഡോർ തുറന്നു ഞങ്ങൾ രണ്ടുപേരും പുറത്തിറങ്ങി .. ഞാൻ എന്റെ റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ..
നിൽക്ക്..
അവസാന ചോദ്യം ഞാൻ ചോദിച്ചില്ലല്ലോ..??
സ്വിച്ചിട്ട പോലെ ഞാൻ നിന്നു..
ബാബുവിന്റെ ചിത എ രിഞ് കത്തുമ്പോൾ…നീ എന്റെ മുഖത്തേക്ക് മാത്രം സൂക്ഷിച്ചു നോക്കിയത് എന്തിനാണ്…???
വെള്ളിടി പോലെയാണ് ആ ചോദ്യം ഞാൻ കേട്ടത്..
സാറിന്…. സാറിന് അങ്ങനെ തോന്നിയതാവും…
ഇതും പറഞ്ഞ് പെട്ടെന്ന് ഞാൻ തിരിച്ചു നടന്നു…
അതിന്റെ മറുപടി എന്നോണം സാറിന്റെ പൊട്ടിച്ചിരി.. ഒരു അപായ സൂചനയായി എനിക്ക് തോന്നി….
തുടരും..
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ