കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഒരാഴ്ച കടന്നുപോയി…
ആ വീട്ടിൽ നിന്ന് ആദ്യമായി തമാശകളും ചിരികളും ഒക്കെ ഞാൻ കേൾക്കാൻ തുടങ്ങി…
ഡോക്ടറുടെ സ്വഭാവത്തിനും കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങി യിരിക്കുന്നു..
അദ്ദേഹം അടൂർ ഉള്ള ക്ലിനിക്ക് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയുള്ള തിരക്കിലാണ്..
അദ്ദേഹം വീട്ടിലുള്ള സമയത്തും വലിയ ഒച്ചപ്പാടും ബഹളം ഒന്നും ഇപ്പോൾ കേൾക്കാറില്ല…
മാത്രവുമല്ല ആ വീട്ടിലേക്ക് കയറാനും ഇറങ്ങാനും ഒക്കെയുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടിയിരിക്കുന്നു…
പാർവതിയും ചേച്ചിയും വളരെ സൗഹാർദ്ദപരമായി എന്നോട് ഇടപെട്ടു കൊണ്ടിരിക്കുന്നു…
പക്ഷേ എപ്പോഴെങ്കിലും ഞാനും പാർവതിയും മാത്രമാകുമ്പോൾ…
അവളുടെ നോട്ടത്തിന്റെ അർത്ഥം.. എനിക്കൊരിക്കലും മനസ്സിലാകുന്നുണ്ടായിരുന്നില്ല…!!
മിക്കവാറും ദിവസങ്ങളിൽ സന്ധ്യക്ക് മായ ചേച്ചി വരും…
അവർ കൂടിയിരുന്ന് വർത്തമാനം പറയുന്നതിനിടയിൽ പലപ്പോഴും.. ഞാനും ഒരു അംഗമായി മാറി…
എന്റെ ഭാഷയെ അവർ ഒരുപാട് കളിയാക്കിയിരുന്നെങ്കിലും… വളരെ പെട്ടെന്ന് തന്നെ അവരുടെ ഭാഷയിൽ സംസാരിക്കാൻ ഞാൻ പഠിച്ചു..
സാറിന്റെ ക്ലിനിക്ക് തുറന്നാൽ… അവിടെ അസിസ്റ്റന്റ് ആയിട്ട്.. ഞാനും.. പോവണമെത്രെ…!!
ഇതൊക്കെ ഡോക്ടർ നേരത്തെ തീരുമാനിച്ചുണ്ടത്രേ…
ഇപ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്നത് അവരുടെ വീടിനുള്ളിൽ വച്ചാണ്… ഞാനും ഉണ്ണിക്കുട്ടനും ഒരുമിച്ച് ഭക്ഷണം കഴിക്കും..
ചിലപ്പോഴൊക്കെ പാർവതിയും വരും..
അവൾ എപ്പോൾ വരികയാണെങ്കിലും..
എന്റെ വലതുവശത്തും ഇടതുവശത്തും ധാരാളം സ്ഥലം ഉണ്ടെങ്കിലും..
എനിക്ക് അഭിമുഖം ആയിട്ടേ അവൾ ഇരിക്കുകയുള്ളൂ…
പിന്നീടുള്ള അവളുടെ നോട്ടം..
അത് തികച്ചും അസഹനീയമായ ഒന്നാണ്…
അതിന്റെ അർത്ഥം എനിക്ക് അറിയാത്തതാണ് എന്റെ പ്രശ്നം…!!
എന്തായിരിക്കാം ഈ കുട്ടിയുടെ മനസ്സിൽ…!!
നാട്ടിൽ നിന്നാണെങ്കിൽ ഒരു സന്തോഷകരമായ വാർത്ത വന്നിട്ടുണ്ട്…
എന്റെ ജേഷ്ഠൻ സൗദി അറേബ്യയിലേക്ക് പോവുകയാണ്….
നാട്ടിലൊന്നും പോകണം എന്നുണ്ടായിരുന്നു…
പക്ഷേ രണ്ടുമാസം കഴിഞ്ഞാൽ ഏതായാലും വെട്ട് നിർത്തുന്ന സമയമാണ്..
ഇപ്പോഴാണെങ്കിൽ റബർ ഷീറ്റിന് നല്ല വിലയും ഉണ്ട്…
മാത്രമല്ല അദ്ദേഹം ക്ലിനിക്ക് തുറക്കാനുള്ള അവസാന ഘട്ടത്തിലുംആണ്..
ഈ കാരണങ്ങൾ കൊണ്ട് തന്നെ എന്റെ യാത്ര നടന്നില്ല..!!
എങ്കിലും എന്റെ ജീവിതത്തിന് പുതിയ ലക്ഷ്യങ്ങൾ ഉണ്ടായ പോലെ…
ഇപ്പോൾ സാറിന്റെ കയ്യിലാണെങ്കിലും.. വലിയ കുഴപ്പമില്ലാത്ത ഒരു തുക എനിക്കുണ്ട്..
സാറിന്റെ ക്ലിനിക്കും വിജയിച്ചാൽ… അത് എനിക്കും പുതിയ പ്രതീക്ഷകൾ ആവും…
ലക്ഷ്യമില്ലാത്ത സഞ്ചാരങ്ങളിൽ അവസാനിപ്പിക്കാൻ സമയമായി….
വയസ്സ് ഓരോന്നായി കൂടുകയല്ലേ…???
ഗാഢ നിദ്രയിൽ ആരോ.. കതകിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്…
റൂമിൽ ലൈറ്റ് ഇട്ട് വാച്ചിൽ നോക്കി.. ഒരു മണി..
നാസറെ… കതക് തുറക്ക്..!!
സാറിന്റെ ശബ്ദമാണ്…
പെട്ടെന്ന് കഥക് തുറന്ന ഞാൻ കണ്ടത്.. എങ്ങോട്ടോ പോകാൻ വേണ്ടി റെഡിയായി നിൽക്കുന്ന സാറിനെ യാണ്…
വാതിൽ പൂട്ടി പെട്ടെന്ന് കൂടവാ….
ഒരു നേരിയ ബനിയൻ മാത്രമേ ഞാൻ ധരിച്ചിട്ടുള്ളൂ…
ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ അദ്ദേഹത്തിന്റെ കൂടെ നടന്നു കാരണം.. പുറത്തെല്ലാം ലൈറ്റ് ഇട്ടിരിക്കുന്നു..
വീടിന്റെ മുന്നിലേക്ക് ചെന്നപ്പോൾ..
കല ചേച്ചിയും അവരുടെ അമ്മയും.. ഒരു യാത്രക്ക് uറെഡിയായി നിൽക്കുന്നത് പോലെ…
മായ ചേച്ചി പക്ഷേ നൈറ്റിയാണ് വേഷം…!!
അവരുടെ ഒരു ബന്ധു മരണപ്പെട്ടിട്ടുണ്ട്..
അങ്ങോട്ട് പോവുകയാണ് അവർ മൂന്നു പേരും…
കുട്ടികൾ ഉറക്കമായതുകൊണ്ട്.. മായ ചേച്ചി കുട്ടികൾക്ക് കൂട്ടുകടക്കാൻ വന്നതാണ്..
അവർക്ക് പേടിയായത് കാരണം… അവർക്ക് ഒരു ധൈര്യത്തിന് നേരം വെളുക്കുവോളം.. ഞാൻ സ്വീകരണ മുറിയിൽ.. ഈ രാത്രി കഴിച്ചു കൂട്ടണം…!!
അവരുടെ എല്ലാവരുടെയും മുഖത്ത് വലിയ സങ്കടം ഉണ്ട്…
അവർക്ക് വളരെ വേണ്ടപ്പെട്ട ഒരു ആളാണ് മരണപ്പെട്ടത്..
അവർ പോയപ്പോൾ ഞാൻ മായ ചേച്ചിയോട് പറഞ്ഞു…
ചേച്ചി കുട്ടികളുടെ കൂടെ പോയി കിടന്നോളൂ… ഞാനൊന്ന് ബാത്റൂമിൽ പോയി വരാം വാതിൽ ഞാൻ അടച്ചോളാം..
ചേച്ചി അകത്ത് കയറി എന്നുറപ്പുവരുത്തിയ ശേഷമാണ് ഞാൻ ബാത്റൂമിൽ പോയത്..
പക്ഷേ ഞാൻ തിരിച്ചു വന്നപ്പോൾ ചേച്ചി ഒരു കസേരയിൽ ഇരിക്കുകയായിരുന്നു.
അവരുടെ ഏകദേശം അടുത്ത് തന്നെ മറ്റൊരു കസേരയും അവർ റെഡിയാക്കി വെച്ചിട്ടുണ്ട്.
കുട്ടികൾ കിടക്കുന്ന റൂമിന്റെ വാതിൽ ചാരി യിട്ടുണ്ട്…
ചേച്ചി എന്തേ കിടക്കുന്നില്ലേ…??
ഉറക്കം വരുന്നില്ല…
നാസറിനോട് നാളെ വെട്ടാൻ പോകണ്ട എന്നല്ലേ സാർ പറഞ്ഞത്…
ഞാൻ അതെ എന്ന് തലയാട്ടി…
എന്നാൽ ഇരിക്ക് നമുക്ക് കുറച്ച് സമയം സംസാരിക്കാം…
ഈ നട്ടപ്പാതിരക്ക് എന്ത് സംസാരിക്കാനാണ് ചേച്ചി…!!
ഈ കാണുന്ന സ്വീകരണമുറിക്ക് ജനലുകൾ ഉണ്ടെന്നും.. അതിലൂടെ നീ പലതും കണ്ടെന്നും.. പറഞ്ഞത് ഞാൻ വിശ്വസിച്ചിട്ടുണ്ടെങ്കിൽ നീ .. തൽക്കാലം ഇവിടെ ഇരിക്ക്..
ചേച്ചി ബ്രഹ്മാസ്ത്രം പ്രയോഗിച്ചു…!!
കുറച്ചു ദിവസങ്ങൾക്കിടയിൽ ഈ ചോദ്യത്തിനുള്ള അവസരം പരമാവധി ഒഴിവാക്കി നടന്നവനാണ് ഞാൻ…
ഇന്ന് പക്ഷേ ഒരു രക്ഷയുമില്ല..!!
ഇതുപോലെ ഒരു അവസരം എനിക്കും ഇനി കിട്ടാനില്ല..
ഞാൻ അവർക്ക് അഭിമുഖമായി ഇരുന്നു..
എന്റെ ചോദ്യം എന്താണെന്ന് നാസറിന് കൃത്യമായിട്ട് അറിയാം എന്ന് എനിക്കറിയാം..
അതിൽനിന്ന് നീ ഒഴിഞ്ഞുമാറുന്നത് എന്തിനാണെന്ന് മാത്രം എനിക്ക് മനസ്സിലായിട്ടില്ല…
ചോദ്യം ഒന്നുകൂടി ആവർത്തിക്കുന്നു…
കുട്ടികൾ രണ്ടുപേരും ഉറങ്ങുകയാണ്…
ഇവിടെ ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രം…
പാർവതിയുടെ രഹസ്യ ഭാഗത്ത്.. ഈ മുറിവുകൾ ഉണ്ടെന്ന് നിനക്കെങ്ങനെ മനസ്സിലായി…!!
മറുപടി എന്നോണം ആദ്യം ഞാൻ ഒന്ന് പുഞ്ചിരിച്ചു…
“ഇതിന് എന്റെ കയ്യിൽ കൃത്യമായ മറുപടിയുണ്ട്.. ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല.. എന്നുള്ള ഉത്തമ ബോധ്യവും ഉണ്ട്.”
” പക്ഷേ എനിക് ഇതിന് മറുപടി പറയാൻ താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞl മായ ചേച്ചി എന്ത് ചെയ്യും..??”
തികച്ചും ആശ്ചര്യത്തോടെയാണ് അവർ എന്നെ നോക്കിയത്…!!
എന്റെ ഇത്തരത്തിലുള്ള ഒരു മറുപടി സ്വപ്നത്തിൽ പോലും അവർ പ്രതീക്ഷിച്ചിരുന്നില്ല..!!
അവിശ്വസനീയതയോടെ എന്റെ മുഖത്തേക്ക് അവർ നോക്കിയെങ്കിലും.. അവരുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു..
നാസറിന് എന്നോട് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ…??
തീർച്ചയായിട്ടും ഒന്നല്ല.. ചുരുങ്ങിയത് ഒരു പത്തോളം ചോദ്യങ്ങൾ എനിക്കുണ്ട്..??
എനിക്കറിയാം അതൊരു 8ലോജി ജിക്കൽ പാലസിയാണെന്ന്..
തികച്ചും ന്യായ വൈകല്യം..!!
പക്ഷേ എനിക്ക് ഉത്തരം നിർബന്ധമായ ചോദ്യങ്ങളാണ് അത്..
ഇത്രയും ഞാൻ പറഞ്ഞതോടെ.. ചേച്ചിയുടെ മനോധൈര്യത്തിൽ.. അല്പം കുറവ് വന്ന പോലെ എനിക്ക് തോന്നി..
അതുതന്നെയായിരുന്നു എന്റെ ആവശ്യവും..!!
ശരി ആദ്യം ചോദിച്ചത് ഞാനാണല്ലോ അതിന് കൃത്യമായ ഉത്തരം പറയൂ…
ഞാൻ ആ റൂമിന്ന് ശബ്ദം കേൾക്കുന്നത് മുതൽ.. ജാലക വിടവിലൂടെ ഞാൻ കണ്ട കാര്യങ്ങൾ.. കൃത്യമായും പറഞ്ഞു.
പാർവതി കാണിച്ച മറ്റെ പ്രവർത്തിയെ കുറിച്ച് ഞാൻ പറഞ്ഞില്ല.
അവരത് 100% വും വിശ്വസിച്ചിട്ടില്ല എന്ന് എനിക്ക് അവരുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി..
ഉത്തരം കഴിഞ്ഞ സ്ഥി തിക്ക് ഇനി എന്റെ അവസരമാണ്…!!
ചോദിച്ചോട്ടെ..??
Sure…!
ഇത്രയും ക്രൂരമായ പരിക്കുകൾ പറ്റിയിട്ടും.. പാർവതി എന്താണ് നിങ്ങളോട് ഇത് പറയാതിരുന്നത്..??
അത് ഞങ്ങളും അവളോട് ചോദിച്ചതാണ്..
നോക്കൂ അഞ്ചാം ക്ലാസ് മുതൽ അവളെ ട്യൂഷൻ പഠിപ്പിക്കാൻ വരുന്ന താണ് ബാബു..
അവർക്ക് വളരെ ഇഷ്ടമായിരുന്നു അവനെ…
ആറാം ക്ലാസിലൊക്കെ എത്തിയപ്പോൾ ഒരു ദിവസം ബാബു വന്നില്ലെങ്കിൽ.. അവൾക്ക് വലിയ സങ്കടമായിരുന്നു..
അവളുടെ പഠനത്തിൽ വലിയ മികവ് ഒന്നും കാണാനായില്ലെങ്കിലും..
അത്രയും സമയം അനുസരണയോടെ അവൾ പഠിക്കുമായിരുന്നു..
പിന്നീട്.. അവൾക്ക് അവനെ ഇഷ്ടമല്ലാതായി…
അവൻ അടിക്കുകയാണ് നുള്ളുകയാണ് എന്നൊക്കെ പരാതി പറഞ്ഞു..
പക്ഷേ അത് അവർക്ക് പഠിക്കാനുള്ള മടി കൊണ്ടാണ് എന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്..
ഇവിടെ തൊട്ടടുത്ത മൂന്നാല് വീടുകളിൽ ബാബു ഇതുപോലെ ട്യൂഷൻ എടുക്കുന്നുണ്ട്..
അവരും പറയാറുണ്ട് പഠിച്ചില്ലെങ്കിൽ ബാബു അടിക്കും.. നല്ലവണ്ണം പഠിച്ചാൽ ഒരു കുഴപ്പവുമില്ല എന്ന്..
കുറേക്കാലം അവൾ പരാതി പറഞ്ഞു നടന്നു….
പിന്നെ പിന്നെ അവൾക്ക് പരാതി ഇല്ലാതെയായി…
പിന്നീട് അവൾ ബാബുവിനെ കുറിച്ച് ഒരു മോശമായ അഭിപ്രായം പറഞ്ഞിട്ടില്ല…!!
പക്ഷേ അവൾ കൂടുതൽ ഉൾവലിയുകയായിരുന്നു…
ആരോടും അധികം സംസാരിക്കാതെ.. ഏകാന്തയാ യിരിക്കാനാണ് അവൾക്ക് ആഗ്രഹം..!!
ഇപ്പോ കുറച്ചു ദിവസങ്ങൾ ആയിട്ട്.. അവളുടെ സ്വഭാവത്തിൽ പഴയ ഉന്മേഷം കടന്നു വരുന്നുണ്ട്..
ഇത് സത്യസന്ധമായ ഉത്തരമാണ്…
പക്ഷേ എന്റെ ആദ്യ ചോദ്യത്തിനുള്ള ഉത്തരത്തിൽ.. നീ എന്തോ മ റച്ച് വെക്കുന്നുണ്ട് എന്ന് ഞാൻ സംശയിക്കുന്നതിൽ.. നിനക്ക് കുഴപ്പ മൊന്നുമില്ലല്ലോ അല്ലെ..??
ഈ ചോദ്യത്തിലൂടെ വീണ്ടും ചേച്ചി മേൽക്കൈ നേടിയോ…??
ചേച്ചി ആ ജനലിന്റെ വിടവിലൂടെ… ബാബു ചെയ്യുന്നത് ഞാൻ കണ്ടതാണ്..!! അതുകൊണ്ടാണ് ഞാൻ ആ സംശയം ചേച്ചിയോട് പറഞ്ഞത്.. വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും ചേച്ചിയുടെ മാത്രം ഇഷ്ടം..!!
എനിക്ക് ഇനി ചോദ്യത്തിന് അവസരമുണ്ടോ..??
നാസറിന് ചോദിക്കാം എന്റെ ഉത്തരം സത്യസന്ധമായിരിക്കും.. തികച്ചും വ്യക്തിപരമായ ഒരു ചോദ്യമാണ്…
ചേച്ചിയുടെ ജീവിതത്തിന് എന്തുപറ്റി..??
നിശബ്ദത…!!
തീർത്തും നിശബ്ദത..!!
പക്ഷേ ആ നിശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് കൊണ്ട്..
പാർവതി വാതിൽ തുറന്നു..!!
വാതിൽ തുറന്ന് അവൾ ഞങ്ങൾ രണ്ടുപേരെയും നോക്കി…
പാറൂ.. പരിഭ്രമിക്കേണ്ട..?അടൂർ ഉള്ള പപ്പേട്ടൻ മരിച്ചു..
അമ്മയും അച്ഛനും അങ്ങോട്ട് പോയിരിക്കുകയാണ്.. അമ്മമ്മയും പോയിട്ടുണ്ട്..!!
അവൾ ഒന്നും മിണ്ടാതെ ബാത്റൂമിൽ പോയി.. തിരിച്ചു കയറും വഴി.. പഴയ നോട്ടം എന്നെ ഒന്ന് നോക്കിയിട്ട്.. വാതിൽ ചാരി..!!
എനിക്കും ഒന്ന് ബാത്റൂമിൽ പോകണം എന്ന് പറഞ്.. മായ ചേച്ചിയും എണീറ്റു.
ഉറക്കത്തിന്റെ ഒരു ക്ഷീണവും.. എനിക്ക് അനുഭവപ്പെടുന്നില്ല..
ഇവരെക്കുറിച്ച് കൃത്യമായ വിവരം കിട്ടാനുള്ള.. ഈ അസുലഭ അവസരം നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറായിരുന്നില്ല..!!
കുട്ടികൾ ഉറങ്ങുന്ന റൂമിന്റെ വാതിൽ ചെറുതായിട്ട് ഒന്ന് അനങ്ങിയോ..??
അതോ എനിക്ക് തോന്നിയതാണോ..??
അല്ല അതിലൂടെ സൂക്ഷിച്ചു നോക്കിയാൽ.. ഞങ്ങളെ ഉള്ളിലുള്ളവർക്ക് കാണാൻ പറ്റും..!!
ഇത് പാർവതി മനപ്പൂർവം ചെയ്തതാണെന്ന് തന്നെ.. എനിക്ക് തോന്നി..!”
അങ്ങനെ തന്നെ ഇരിക്കട്ടെ..എന്ന് ഞാനും കരുതി..!
തിരിച്ചു വന്ന് കസേരയിൽ ഇരുന്ന് ചേച്ചി.. ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് എന്നെ ഒന്ന് നോക്കി….
ഒരു വലിയ ചോദ്യമാണ് നീ ചോദിച്ചത്…
സാമ്പത്തികമായും.. ഭൂമി പരമായും.. ഉയർന്ന നിലയിലായിരുന്നു ഞങ്ങളുടെ തറവാട്..
ഒരു നിസ്സാര അതിർത്തി തർക്കത്തിൽ തുടങ്ങി.. അവസാനം ഞങ്ങളുടെ അച്ഛന്റെ ആത്മഹത്യയിൽ അവസാനിച്ച ഒരു ചരിത്രത്തിൽ.. ഞങ്ങള് ഒരു പാട് പേരുടെ കണ്ണുനീരിന്റെ കഥയുണ്ട്..!!
എന്റെയും ചേച്ചിയുടെയും അമ്മയുടെയും തീരാ കണ്ണീരിനു ഉത്തരവാദി ഇരിക്കുന്ന കസേരയിൽ ആണ് നീ ഇപ്പോൾ ഇരിക്കുന്നത്.
വാശി… പിടിവാശി.. ദുരഭിമാനം..!!
ഇതിൽ ഡോക്ടരും അച്ഛനും ഒട്ടും മോശമല്ലായിരുന്നു..
എന്റെ ചേച്ചിയുടെ ഒരു നിമിഷത്തെ ബുദ്ദിമോശം ചേച്ചിയെ അദ്ദേഹത്തിന്റെ ഭാര്യയാക്കാൻ അയാൾക്ക് സാധിച്ചു..
എന്റെ ജീവിതം കൂടി അയാൾ നശിപ്പിക്കും എന്ന് തോന്നിയപ്പോൾ..
വളരെ പെട്ടന്ന് തന്നെ എന്റെ വിവാഹം അച്ഛൻ നടത്തി..
4മാസം ഞങ്ങള് ഒരുമിച്ചു ജീവിച്ചു..
ഒരു അപകടത്തിൽ പരിക്കേറ്റ.. അദ്ദേഹം.. ഒരു പാട് നാളത്തെ ചികിത്സകൾക്ക് ഒടുവിൽ.. എന്നെ തനിച്ചാക്കി പോയി..!!
ഒരു കാർ അപകടം..
ചെയ്തവനെ പിടിച്ചു..
മനപ്പൂർവമാല്ലാത്ത നര ഹത്യ..!!
സിംബിൾ കേസ്..!!
അയാൾ രക്ഷപ്പെട്ടു..
പക്ഷെ പിന്നീട് അതിന് പിന്നിൽ ഈ ഡോക്ടർ ആണെന്ന് പലരും അടക്കം പറഞ്ഞു…!!
ഇതിൽ മനം നൊന്ത് അച്ഛൻ ആത്മഹ ത്യ ചെയ്തു…
വളരെ പെട്ടന്ന് ഇത്രയും പറഞ്ഞു തീർത്ത ചേച്ചി അൽപ സമയം കണ്ണുകൾ അടച്ചു പിടിച്ചു..!!
നല്ല ഒരു നേഴ്‌സ് ആയിരുന്നു ചേച്ചി..
പക്ഷെ വിവാഹത്തിന് ശേഷം ഡോക്ടർ ചേച്ചിയെ ജോലിക്ക് വിട്ടില്ല…
ഒരു ആത്മഹ ത്യാ ശ്രമത്തിൽ നിന്നും അത്ഭുതകരമായി ചേച്ചി രക്ഷപ്പെട്ടു.. പിന്നീട് അത്തരം ശ്രമങ്ങൾ ഒന്നും ചേച്ചി നടത്തിയിട്ടില്ല..
ഇപ്പോൾ ഇത്തരം സാഹചര്യങ്ങളെ നേരിട്ട് കൊണ്ട് ഞങ്ങൾ ഇങ്ങിനെ കഴിഞ്ഞു പോകുന്നു..
എന്തിന് വേണ്ടി ജീവിക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്….
എല്ലാം ശരിയാവും.. ചേച്ചി… ഓരോന്നിനും ഓരോ സമയമുണ്ടാവും..!!
മലപ്പുറം ജില്ലയുടെ ഏതോ ഒരു കോണിൽ ഉള്ള ഞാൻ ഇവിടെ ചേച്ചിയുടെ മുന്നിൽ ഇങ്ങിനെ ഇരുന്ന് സംസാരിക്കണമെങ്കിൽ.. ഇതൊക്കെ ഒരു നിയോഗമാണ് ചേച്ചി…!!
യോഗം… നിയോഗം…
എനിക്ക് ഇതിൽ ഒന്നും ഇപ്പോൾ ഒരു വിശ്വാസവും ഇല്ല…
നാസർ നിങ്ങള് ഒരു നല്ല മനുഷ്യൻ ആണ്..!! എന്ന് തന്നെയാണ് എന്റെ അഭിപ്രായം..!!
പക്ഷെ.. എന്റെ ഒരേയൊരു ചോദ്യത്തിന് നീ എന്നോട് നീതി പുലർത്തിയോ..??
ഇനിയും പിടിച്ചു നിൽക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല..
പാർവതിയോട് ഇതേ കുറിച്ച് ഒരിക്കലും ചോദിക്കരുത് എന്ന എന്റെ കർശന നിർദേശത്തോടെ.. സംഭവിച്ചത് മുഴുവൻ ഞാൻ പറഞ്ഞു..!!
ഞാൻ എന്തുകൊണ്ടാണ് ഇത് മറച്ചുവെച്ചത് എന്ന കാര്യവും പറഞ്ഞു..
അത് കേട്ടപ്പോൾ അവരുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാ വമാറ്റം ഒന്നും ഞാൻ കണ്ടില്ല..
ചേച്ചി ഒന്നുകൂടി എന്റെ അടുത്തേക്ക്.. ഇരുന്നു…
അവരുടെ മുഖത്ത് ഇപ്പോൾ..മറ്റെന്തോ.. ഭാവമുണ്ടോ…???
പെട്ടെന്നാണ് കരണ്ട് പോയത്…
കരണ്ട് പോയാൽ മറ്റു സൗകര്യങ്ങളൊന്നും അന്ന് ആ വീട്ടിലില്ല..
തികച്ചും നിശബ്ദത..!!
അന്ധകാരത്തിന്റെ നിശബ്ദത..!!
ചേച്ചിയുടെ കൈകൾ.. അറിയാതെ എന്റെ ശരീരത്തിൽ തട്ടിയോ..??
വിളക്ക് എവിടെയാണ് വെച്ചിരിക്കുന്നത് എന്ന് ചേച്ചിക്ക് അറിയാമോ…??
വെളിച്ചം ദുഃഖമാണുണ്ണി… ഇരുട്ടല്ലോ സുഖപ്രദം..!!
അവരുടെ സംസാരത്തിലെ ഭാവ വ്യത്യാസം.. കൃത്യമായിട്ടും ഞാൻ അറിഞ്ഞു..
അവരുടെ ചൂടുള്ള ദീർഘനിശ്വാസങ്ങൾ..!”
അത് എന്റെ മുഖത്തിനടുത്തേക്ക്.. വരുന്നു…!!…
വളരെ… വളരെ… അടുത്തേക്ക്……
ആ… ചൂടുള്ള… നിശ്വാസങ്ങൾ….
എന്നിൽ… ഏതോ.. ഒരു.. ലiഹരി… പടർത്തുകയാണോ….
ഒരു നിമിഷം…
ഞാൻ….. ഞാനല്ലാതെ… ആവുകയാണോ…
തുടരും….
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ