നിഗൂഢ സുന്ദരികൾ ഭാഗം 10 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ

കാറിന്റെ.. നിർത്താതെയുള്ള ഹോൺ കേട്ടാണ് ഞാൻ ഉണർന്നത്…

കണ്ണ് തുറന്നു ഞാൻ ചുറ്റും നോക്കി സ്വീകരണ മുറിയിലാണ് ഞാൻ ഉള്ളത്…

എപ്പോഴാണ് ഞാൻ ഈ റൂമിലെത്തി കിടന്നതെന്നോ എപ്പോഴാണ് കരണ്ട് വന്നതെന്നോ.. എനിക്ക് ഓർമ്മയില്ല..

സമയം പുലർച്ചെ നാലു മണിയായിട്ടുണ്ട്…

ഡോക്ടറും ഭാര്യയും വന്നതാണ്…!!

ഞാൻ ഉടനെ സിറ്റൗട്ടിന്റെ വാതിൽ തുറന്നു…

അവർ സിറ്റൗട്ടിലൂടെ തന്നെ അകത്തു കയറിപ്പോയി…

അമ്മ പുറത്തു തന്നെ നിന്നു അവരുടെ കയ്യിൽ ഒരു ടോർച്ചും ഉണ്ട്…

അപ്പോഴേക്കും മായ ചേച്ചിയും.. പുറത്തേക്കിറങ്ങി വന്നു..

അവരെ ഒന്ന് വീട്ടിൽ കൊണ്ടുപോയി ആക്കിയിട്ട്.. വരൂ നാസറെ…
ത്രയും പറഞ്ഞു ഡോക്ടർ അകത്തേക്ക് കയറിപ്പോയി…

അമ്മ മുന്നിൽ ടോർച്ചും തെളിച്ചു നടന്നു തുടങ്ങിയിരുന്നു…

ഞാനും ചേച്ചിയും അമ്മയുടെ പിറകിലായി നടന്നു തുടങ്ങി..
ആരും ഒന്നും സംസാരിക്കുന്നില്ല..

ചേച്ചി എന്നെ തൊട്ടുരുമ്മിയാണ്.. നടക്കുന്നത്..

ഞാൻ അകലം പാലിക്കുന്തോറും ചേച്ചി അകലം കുറച്ചു കൊണ്ടേയിരുന്നു…

എന്റെ കൈത്തണ്ടയിൽ പിടിക്കാൻ ചേച്ചി ശ്രമിക്കുന്നുണ്ടെങ്കിലും ഞാനതിൽ നിന്ന് വിദഗ്ധമായി ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു…
വീട് എത്തിയപ്പോൾ ചേച്ചിയുടെ കയ്യിൽ താക്കോൽ കൊടുത്തിട്ട് അമ്മ പറഞ്ഞു ഞാൻ ഒന്ന് ബാത്റൂമിൽ പോയി വരാം നീ വാതിൽ തുറന്നു അകത്തുകയറിക്കോ..

എന്റെ കയ്യിൽ ടോർച്ച് തന്നിട്ട് പറഞ്ഞു ഈ ടോർച്ച് നാളെ എനിക്ക് തന്നാൽ മതി നിനക്ക് തിരിച്ചു പോകേണ്ടേ…??

ഞാൻ അമ്മയുടെ കയ്യിൽ നിന്നും ടോർച്ച് വാങ്ങി…

ചേച്ചി വാതിൽ തുറക്കുവോളം ഞാൻ അവിടെനിന്നു…

അമ്മ ബാത്റൂമിന്റെ വാതിൽ കുറ്റിയിട്ട് ടാപ്പിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടതോടെ…

ചേച്ചി പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നിട്ട്.. എന്റെ ചെവിയിൽ.. ഇങ്ങനെ പറഞ്ഞു…

നഖക്ഷതങ്ങളേൽക്കു വാൻ ദാഹം….!!

അത് നിന്നെ കാണിക്കുവാൻ മോഹം..!!

എനിക്ക് അതിന്റെ മറുപടി കൂടുതൽ ഒന്നും ആലോചിക്കേണ്ടിവന്നില്ല…

അത് വെറും വ്യാമോഹം…!!

ഇത്രയും പറഞ്ഞു അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ നടന്നു നീങ്ങി…!!

ഇപ്പോൾ തികച്ചും തെറ്റായ മാർഗ്ഗത്തിലൂടെയാണ് എന്റെ സഞ്ചാരം എന്നെനിക്ക് കൃത്യമായി ബോധ്യമായി…!

ഇത് തിരുത്തി മുന്നോട്ടു പോകാൻ തന്നെ ഞാൻ തീരുമാനിച്ചു…

ഒരിക്കലും ഇത് തിരുത്താൻ സാധിക്കുന്നില്ലെങ്കിൽ.. നാട്ടിലേക്ക് പോകാനും ഞാൻ തീരുമാനിച്ചു..

നല്ല ഉറക്ക ക്ഷീണം ഉണ്ട് എനിക്ക്..

ഇന്ന് ജോലിക്ക് പോകണ്ട എന്ന് അദ്ദേഹം പറഞ്ഞത് വളരെ നന്നായി എന്ന് എനിക്ക് തോന്നി..

നന്നായിട്ട് ഒന്ന് ഉറങ്ങണം…!!

റൂമിലെത്തിയ ഞാൻ സുഖമായിട്ട് ഒന്ന് ഉറങ്ങി..!!

ഏതാണ്ട് രാവിലെ 10 മണിക്കാണ് ഞാൻ ഉറക്കം ഉണരുന്നത്..!!

വീട്ടിൽ ആരുമില്ല എന്ന് എനിക്ക് മനസ്സിലായി..

അവർ എല്ലാവരും മരണവീട്ടിൽ പോയിരിക്കുകയായിരിക്കും…!!

തീർച്ചയായിട്ടും ഇ ന്നായിരിക്കുമല്ലോ.. മരണാനന്തര കർമ്മങ്ങൾ..!!

ഒരു ചായ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നതായി അടുത്ത ചിന്ത..!!

സാധാരണഗതിയിൽ എനിക്കുള്ള ചായ ഈ വീട്ടുകാരുടെ ലിസ്റ്റിൽ ഇല്ലാത്തതാണ്..

ഉച്ചക്കും രാത്രിയിൽ ഉള്ളതും മാത്രമേ ഇവിടെ നിന്ന് പ്രതീക്ഷിക്കാൻ പാടുള്ളൂ… അതാണ് ഞങ്ങൾ തമ്മിലുള്ള വ്യവസ്ഥയും..!!

പുറത്തുപോയി ഒരു ചായ കുടിച്ചു ഞാൻ തിരിച്ചുവന്നു..

ഒരു കുളിയും പാസാക്കി കഴിഞ്ഞപ്പോൾ പഴയ ഉന്മേഷം എനിക്ക് തിരിച്ചു കിട്ടി..

റൂമിലിരിക്കുമ്പോഴാണ് ഞാൻ ആ കിളിവാതിൽ വീണ്ടും ശ്രദ്ധിക്കുന്നത്..!!

ഇപ്പോൾ പലപ്പോഴും അത് തുറന്നു കിടക്കുകയാണ്…

ഞാൻ എത്ര അടച്ചാലും…

പാർവതി അത് തുറന്നിടും..!!

എന്റെ ഏറ്റവും വലിയ തലവേദന ഇന്ന് അവളാണ്…!!

ആര് എന്തൊക്കെ പറഞ്ഞാലും അവൾ ഒരു നോർമൽ പെൺകുട്ടിയല്ല എന്ന് ഞാൻ ഉറപ്പിച്ചു..!!

അവളുടെ സാഹചര്യമാവാം അവളെ ഈ നിലയിൽ എത്തിച്ചത്..!!

ഏതാണ്ട് 11 മണിയായപ്പോഴേക്കും അവരെല്ലാവരും വന്നു..

അമ്മയും മായ ചേച്ചിയും എല്ലാവരും പോയിരുന്നു..

നാസറിന് വിശക്കുന്നുണ്ടാവും അല്ലേ ചായ കുടിച്ചിരുന്നോ…??

കല ചേച്ചിയുടെ ചോദ്യത്തിന് ഞാൻ കുടിച്ചു എന്ന് പറഞ്ഞു..

ഞാനൊരു ഒരു മണിക്കൂറിനുള്ളിൽ ഊണ് റെഡിയാക്കാം..

ഞങ്ങൾക്കെല്ലാവർക്കും നല്ല വിശപ്പുണ്ട്..

ചേച്ചി ഇത്രയും പറഞ്ഞ് പെട്ടെന്ന് അടുക്കളയിലേക്ക് പോയി…

സാറ് ഇപ്പോൾ വരാമെന്ന് പറഞ്ഞ് വണ്ടിയെടുത്ത് പുറത്തേക്കു പോയി…

“ചേച്ചി സ്വീകരണം lമുറിയിൽ നിന്ന് ഞാൻ ഒരുപാട് പുസ്തകങ്ങൾ എടുത്തിരുന്നു അതെല്ലാം വായിച്ചു കഴിഞ്ഞു അത് അവിടെ തിരിച്ചു കൊണ്ടുപോയി വെച്ചിട്ട് അടുത്ത പുസ്തകം എടുത്തോട്ടെ…”??

“ഇതൊക്കെ ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു നാസറെ”…

“അത്തരം കാര്യങ്ങൾക്കൊന്നും എന്റെ അനുമതി ചോദിക്കേണ്ട ആവശ്യമില്ല..!”

പാർവതിയും അമ്മയുടെ കൂടെ അകത്തേക്ക് പോയി…

എനിക്ക് വിശക്കുന്നുണ്ട് അമ്മെ എന്നും പറഞ്ഞു ഉണ്ണിക്കുട്ടനും അവരോട് കൂടെ പോയി…

ഞാൻ സ്വീകരണ.. മുറിയിൽ കയറി.. കുറച്ച് പുസ്തകം കൂടി എടുത്ത് തിരിച്ച് ഇറങ്ങാൻ നേരം…

ആ കിളിവാതിൽ ശക്തമായി അടച്ച് കുറ്റിയിട്ടു..

അവളുടെ ബാഗിൽ നിന്ന് ഒരു പേനയെ എടുത്ത്… ജനൽ കൊളുത്തിന്റെ മുകളിലായി..

Stop..

Full.. Stop..!!

എന്ന് ഇംഗ്ലീഷിൽ എഴുതി വച്ചിട്ട്.. ഞാനെന്റെ റൂമിലേക്ക് പോയി…!!

അടുക്കളയിൽ മുട്ട പുഴുങ്ങുന്നതിന്റെ ബഹളം കേട്ടു…

ഭക്ഷണം റെഡിയാകുന്നതിന് മുമ്പുള്ള ചെറിയ ഒരു ലഘുഭക്ഷണം..!!

വെറുതെ അങ്ങാടിയിൽ.. ഒന്ന് കറങ്ങി വന്നാലോ എന്ന ഒരാലോചന എനിക്കുണ്ടായി…

ഞാൻ സൈക്കിളും എടുത്ത് പുറത്തിറങ്ങി…

പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നില്ലെങ്കിലും യാന്ത്രികമായി ഞാൻ ചെന്നെത്തിയത്.. യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മുന്നിലാണ്..

ഇവിടെ ധാരാളം പുസ്തകങ്ങൾ ഉണ്ട് എന്ന് എനിക്കറിയാം..

എനിക്ക് വായിക്കാൻ കിട്ടുമോ എന്നൊന്നും എനിക്കറിയില്ല…

ഒന്ന് ചോദിച്ചു നോക്കിയാലോ എന്ന് തോന്നി..

പക്ഷേ അവിടെ ആരെയും കണ്ടില്ല..

വാതിൽ അടഞ്ഞു കിടക്കുന്നു…

വാതിലിന്റെ തൊട്ടുമുകളിൽ ബാബുവിന്റെ ഫോട്ടോ..

പൂമാല ചാർത്തി ബാബു നിൽക്കുന്നത് കാണാൻ.. ഒരു ഭംഗിയുമില്ല എന്നെനിക്ക് തോന്നിപ്പോയി…!!

വേറെ ഒരു ദിവസം വന്ന് ഒന്ന് അന്വേഷിക്കാം എന്ന് വിചാരിച്ച് ഞാൻ തിരിച്ച് വീട്ടിലേക്ക് തന്നെ നടന്നു..!!

വീട്ടിലേക്കുള്ള ഇടവഴിയിലൂടെ സൈക്കിളിൽ വരുന്ന ഞാൻ.. മെയിൻ ഗേറ്റിനു മുമ്പിൽ നിൽക്കുന്ന പാർവതിയെ കണ്ടു..

എന്നെ പ്രതീക്ഷിച്ചുകൊണ്ടുള്ള നിൽപ്പാണ് എന്നെനിക്ക് തോന്നി പ്പോയി…!!

എന്താ ഇവിടെ നിൽക്കുന്നത് പാർവതി…??

നിങ്ങൾ എവിടെ പോയതാ…??

ഞാൻ ചുമ്മാ ഒന്ന് കറങ്ങാൻ…!!

പുഴുങ്ങിയ മുട്ടയും ചായയും റൂമിൽ വച്ചിട്ടുണ്ട്..!!

ഒക്കെ താങ്ക്യൂ ഞാൻ കുടിച്ചോളാം…

ഇത്രയും പറഞ്ഞു ഞാൻ നടക്കാൻ ഒരുങ്ങിയപ്പോൾ…

“ജാലകങ്ങൾക്കിടയിലൂടെ മാത്രമല്ല കാഴ്ചകൾ കാണാൻ പറ്റുന്നത്…

ചാരിയ വാതിലുകൾക്കിടയിലൂടെയും കാഴ്ചകൾ കാണാം..!!

ശരിയല്ലേ…???

ഒരു വെള്ളിടി പോലെ ആ വാക്കുകൾ എന്റെ മനസ്സിൽ തറച്ചെങ്കിലും… ഞാനൊന്നും മിണ്ടാതെ റൂമിലേക്ക് നടന്നു…

ഇവിടെയുള്ള എന്റെ ജീവിതം ഏതാണ്ട് അവസാനിക്കാറായി എന്ന് എനിക്ക് മനസ്സിലായി…

റൂമിലെത്തിയ ഞാൻ തണുത്തു തുടങ്ങിയ ചായ കുടിച്ചു..!!

പുഴുങ്ങിയ മുട്ടയുടെ തോടുകൾ പൊളിക്കുന്നതിനിടെ..ആ ജനൽ
വീണ്ടും തുറന്നിട്ടിരിക്കുന്നത് ഞാൻ കണ്ടു..

അത് അടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..!”

അത് അടച്ചപ്പോൾ..

ആ… ജനലിന് പുറത്ത്..?എഴുതിയിരിക്കുന്ന ഇംഗ്ലീഷ് വാക്ക്..?സത്യത്തിൽ ഞാൻ തളർന്നു പോയി..

I will kill you…

ഇവൾക്ക്.. ഭ്രാന്ത് തന്നെ…?ഞാൻ മനസ്സിൽ ഉറപ്പിച്ചു…

ഇനി ഇവിടെ കഴിച്ചുകൂട്ടുന്ന ഓരോ ദിവസങ്ങളും…

ഒരുപക്ഷേ വലിയ പ്രശ്നങ്ങളിലേക്ക് ഞാൻ വീഴാൻ സാധ്യതയുണ്ട്…

എത്രയും പെട്ടെന്ന് ഇവിടുത്തെ ജോലി മതിയാക്കി… തിരിച്ചുപോവുക…

ഇതൊക്കെയാണ് ഞാൻ മനസ്സിൽ കണക്കുകൂട്ടിയത്….

പക്ഷെ…..

ഇതൊക്കെ…. വെറും… ചെറുതായിരുന്നു….

വലിയ ഒരു.. കുഴപ്പത്തിലേക്ക്… ഞാൻ.. വീഴുകയാണ്…

തുടരും…..

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *